Powered By Blogger

2009, ജനുവരി 12, തിങ്കളാഴ്‌ച

കയ്യാലപ്പുറത്തെ വ്യക്തിത്വങ്ങള്‍.

കയ്യാല പുറത്തെ തേങ്ങാ ..ഒരു പഴമൊഴി..അങ്ങോട്ടോ ഇങ്ങോട്ടോ. .ആടാം വീഴാം...
ഇതൊരു വ്യക്തി വൈചിത്ര്യമോ?..അപ്പോള്‍ കാണുന്നവന്‍ അപ്പന്‍!

മനുഷ്യന്റെ സ്വഭാവ വിചിത്രത ..ഇപ്പം കാണും ഇണങ്ങും..പിന്നെ കാണില്ല പിണങ്ങാനും..
രാഗ ദ്വേഷങ്ങള്‍..കൂടിയും കുറഞ്ഞും..ഈ വൈചിത്ര്യം സ്ത്രീകളില്‍ കൂടുതലും കാണുന്നതായി ഇപ്പോള്‍ സായിപ്പ് പഠിച്ചു തുടങ്ങിയത്രേ! (മലയാളിയോടാ കളി! നമ്മള്‍ ഇതെത്ര കണ്ടു!!)

പ്രേമം ..പിണക്കം..സംശയം..കുറുമ്പും കടന്നു പിന്നെയും പിണക്കങ്ങള്‍..മറു വഴി ഒന്നുമില്ല എന്നും പറയുന്നു...ആഗോള സാമ്പത്തിക മാന്ദ്യം ഇങ്ങനെയും പഠിയ്ക്കാന്‍ പാവം സായിപ്പിനെ
വഴി തെളിച്ചു വിട്ടു..
കനകം മൂലം കാമിനി മൂലം. ഇങ്ങനെയുള്ള വ്യക്തിത്വങ്ങളെ "ബോര്‍ഡര്‍ ലൈന്‍ വ്യക്തിത്വം" അഥവാ കയ്യാലപ്പുറത്തെ തേങ്ങയെന്നു പറയും പോലും!!
ഒന്നിലും ചെന്നങ്ങു പറ്റാതെ ഒന്നിലും താനും വലയാതെ..എന്ന് പൂന്താനവും..

3 അഭിപ്രായങ്ങൾ:

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

കുശുമ്പും , കുന്നായ്മയും പിണക്കവും അസ്സൂയ്യയും ഇല്ലെങ്കില്‍ പിന്നെന്തു പെണ്ണ്.. !!

siva // ശിവ പറഞ്ഞു...

Borderline Personality Disorder എല്ലാവര്‍ക്കും നേരിയ തോതിലെങ്കിലും ഉണ്ട്....

ullas പറഞ്ഞു...

ഗവേഷണം നന്നായി .ചെറിയ നൊസ്സ് ഉണ്ടോ എന്ന് സംശയം .സാരമില്ല ചികിത്സ ഉണ്ട് .