Powered By Blogger

2009, ജനുവരി 19, തിങ്കളാഴ്‌ച

പ്രഭുക്കളും ഭ്രുത്യരും.

നാലു കാലങ്ങളും തമ്മില്‍ അശ കൊശലെ കടി പിടി. ഹേമന്തം വസന്തത്തിന്റെ കൊരവള്ളി പിടിച്ചു ഞെരിച്ചു..മഞ്ഞു കാലം കയറി മഴക്കാലത്തെ തൊഴിച്ചു..എന്തൊരു കാലമാ(ഡാ)!

പല്ലോട് പല്ലു കോര്‍ക്കുമ്പോള്‍ കോമ്പല്ലുകള്‍ ഇറക്കി മുരളുമ്പോള്‍ പാവം ഭ്രുത്യര്‍ ഓര്‍ക്കുന്നത് "ഡ്രാക്കുള" പ്രഭുവിനെ ആണോ ..ജനാലയുടെ പുറത്ത് നേരിയ മഞ്ഞിന്‍ പാളിക്ക് വെളിയില്‍ ചെവി കൂര്‍പിച്ച് പല്ലുകള്‍ കോര്‍ത്ത് പിടിച്ച് ...ചോരയുടെ ഗന്ധത്തിനായി, രുചിക്കായി പതുങ്ങി നില്‍കുന്ന ചെന്നായയെ ..പ്രഭുവിന്റെ സ്വന്തം പ്രതി പുരുഷനെ.
അതുമല്ലെന്കില്‍ തമിഴ് നാടു തോറും പാതയോരങ്ങളില്‍ ആല് മരത്തിന്റെ അണ്ടകടാഹം മുട്ടുന്ന പെരും തണലിന്റെ .....കമ്പോടു കമ്ബുലഞ്ഞു..കൊടും കാറ്റിന്റെ കീഴില്‍ ..കൈയില്‍ കൊടുവാളുംപിടിച്ച് തുറിച്ച കണ്ണും രക്തം ഊറുന്ന നാവുമായി നമ്മെ നോക്കി നില്ക്കുന്ന "ഭൈരവനെയോ"?

ഇതു രണ്ടും ആകാന്‍ തരമില്ല. കാരണം ഡ്രാക്കുള പ്രഭുവിന് പകല്‍ രക്തം കുടിക്കാത്ത..ശവങ്ങളെ ഉപദ്രവിക്കാത്ത ..ഒരു തരം നൈതികത ഉണ്ടായിരുന്നു...

ഭൈരവന് ഒത്തിരി പേര്‍ക്ക് ആശ്വാസം കൊടുക്കുന്ന ദൈവത്തിന്റെ മുഖമുണ്ട് . തണലില്‍ മറ്റുള്ളവരുടെ താങ്ങായി..

ഇതു രണ്ടുമല്ല ..പിന്നെ..ഡ്രാകുള പ്രഭു ഒടി മറഞ്ഞ ചെന്നായയുടെ സ്വഭാവവുമായി ഒരു സാമ്യം പറയാം ..കായ പ്രവേശത്തിലൂടെ ചോര കുടിച്ച് അമരനാകാന്‍ ..ഭോഗ തൃഷ്ണകള്‍ ഒടുങ്ങാതിരിക്കാന്‍ ..പിന്നെയും രാവിന്റെ മറ പറ്റി പമ്മി പമ്മി...

ഭയം ഇല്ലാത്തവള്‍ എന്ന് പേരുണ്ടായിട്ടും ..രാത്രിയില്‍ സ്റെഫി ഗ്രാഫിന്റെ ടെന്നീസ് പ്രാക്ടീസ് ഒളി കണ്ണാല്‍ നോക്കിയതിനു..റാക്കറ്റിന്റെ കൈ മേയ് വഴക്കവും ..സര്‍വീസിന്റെ ഹൂംകാര ശബ്ദവും ..അറിയാന്‍ ശ്രമിച്ചതിനു..ഇടയ്ക്ക് ദാഹിച്ചപ്പോള്‍ വെള്ളം കുടിക്കാന്‍ ഒരു കിണറു തന്നെ ആരോ ദാനം നല്കി..

വെള്ളയുടുത്ത കളിമാടങ്ങള്‍ ആ പാവത്തിനെ ടെന്നീസ് ടെക്നിക്കുകള്‍ അറിയാന്‍ സമ്മതിച്ചില്ല.

പ്രശനം ഡ്രാക്കുള കോട്ടയിലെത്തി ..കാര്പെത്യന്‍ മല മടക്കുകളിലെ കോട്ട കൊത്തളമല്ല ഇതു..സുഖ ശീതളിമയില്‍ അങ്ങനെ ഉറങ്ങിപ്പോകുന്ന കൊട്ടാരം! അവിടെ കട വാവലുകളുടെ വേഷ ഭൂഷാതികളോടെ പ്രഭുക്കള്‍.. ചത്തവനെ കൊന്നവനാകാനും..കൊന്നവനെ പുനര്‍ജനിപ്പിക്കാനും ..മായം തിരിപ്പുകള്‍ അറിയാവുന്ന പ്രഭുക്കള്‍! ഒടി മറയാന്‍ പാവം ഭ്രുത്യരെ പേടിപ്പിക്കാന്‍ എന്തോ ഒരു "അലക്ഷ്യം " എന്ന തൈലം പുരട്ടി കൊല്ലുമത്രേ!!
രണ്ടു പ്രഭുക്കളും ഈ വിഷയത്തിന്റെ രണ്ടു വശത്തും പിടിച്ച് , കടിച്ച്,കുടഞ്ഞു..പാവം കിണറ്റില്‍ കിടന്ന ഭയമില്ലാത്ത ...ടെന്നീസ് പഠിയ്ക്കാന്‍ മോഹിച്ച..ആ പാവം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി..വെള്ളം കുടിച്ച് കുടിച്ച് ..ശ്വാസം മുട്ടി ചാകുമ്പോള്‍ പോലും ഈ പേടി ഇല്ലായിരുന്നു.

ആര്‍ക്ക് ലൈറ്റിന്റെ യശോധോളിമയില്‍ പ്രഭുക്കള്‍ വാളെടുത്തു ..യുദ്ധമായി..പകലും രാത്രിയും ഒരു പോലെ..(വെളിച്ചം കാണാതെ കുഞ്ഞും നാളില്‍ തന്ത്രങ്ങള്‍ വിളക്ക് വെട്ടത്തില്‍ പഠിച്ചതിനലാകാം ..പകല്‍ പോലെ വെളിച്ചം കാണുമ്പോള്‍ താനെ മറക്കും പ്രഭുക്കള്‍!) കട വാവലുകള്‍ ഇളകി പറന്നു ..കല പിലാ ..
പാവം ഭ്രുത്യര്‍ ഇതു കണ്ടു കൂകി വിളിച്ചു..അപ്പോള്‍ മാന്ത്രിക "അലക്ഷ്യ"തൈലം കൈയിലെടുത്തു പ്രഭുക്കള്‍..

മോങ്ങുന്ന പട്ടിയെ എറിഞ്ഞോടിക്കാന്‍ കല്ലെടുതാല്‍..മാറാല തൂക്കാന്‍ ചൂലെടുതാല്‍ ..എന്തിന് നാണം മാറ്റാന്‍ കോണകം ഉടുത്താല്‍ ..ഏതിനും ഈ തൈലം കാട്ടി പേടിപ്പിക്കും..

എന്നെങ്കിലും ഭ്രുത്യര്‍ ആ തൈലം കൈക്കലാക്കിയാല്‍ ..കടവാവലുകള്‍..ചെന്നായകള്‍..കൊത്തളങ്ങള്‍..എല്ലാം പ്രഭുക്കള്‍ക്ക് ..അനയ്മായാല്‍ ..ഒടി മറയാന്‍ രൂപം കിട്ടാതായാല്‍.. ..

പേപ്പട്ടി ..പേപ്പട്ടി എന്ന് ഭ്രുത്യര്‍ ആക്രോശിക്കും..തച്ചു കൊല്ലും..

2 അഭിപ്രായങ്ങൾ:

ullas പറഞ്ഞു...

ഡ്രാക്കുള നമ്മുടെ മനസ്സിലെ ഭയത്തിന്റെ ,രതിയുടെ പ്രതീകമല്ലേ .
ഇവര്‍ നമ്മുടെ മനസ്സുകളില്‍ മരുഭൂമി ഉണ്ടാകുന്നു .
സ്വപ്നം പോലും നിഷേധിക്കുന്നു .

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

മോങ്ങുന്ന പട്ടിയെ എറിഞ്ഞോടിക്കാന്‍ കല്ലെടുതാല്‍..മാറാല തൂക്കാന്‍ ചൂലെടുതാല്‍ ..എന്തിന് നാണം മാറ്റാന്‍ കോണകം ഉടുത്താല്‍ ..ഏതിനും ഈ തൈലം കാട്ടി പേടിപ്പിക്കും..

കൊള്ളാമല്ലോ ഈ ചിന്തകള്‍... വളരെ വെത്യസ്തം....
ആശംസകള്‍...