Powered By Blogger

2010, ഡിസംബർ 11, ശനിയാഴ്‌ച

അയേം കെട്ടി മറേം ഇട്ടു...

സംഭവ കഥ എന്ന് പറയുന്നു...അല്ലെന്നും..രണ്ടായാലും ഇപ്പോള്‍ കഥയ്ക്കുള്ള സ്കോപ്പേ കാണുന്നുള്ളൂ...
അളിയന്‍ വാസു പശു വളര്‍ത്തല്‍ ലോക ചാമ്പ്യന്‍ എണ്ണം പറഞ്ഞ പശുക്കള്‍ എത്രയെങ്കിലും..
ഗോ മൂത്രം  മണക്കുന്ന പൂന്തോട്ടം..!
ചാണകം മെഴുകിയ തിരു മുറ്റം!!

എന്നും പശൂനെ ചവിട്ടിക്കല്‍ തന്നെ പരിപാടി...നിത്യ കാമുകന്‍ പല പശുക്കള്‍ക്കും ഒരാള്‍ മാത്രം. ഗാന്ധര്‍വ്വം!
പശുവും കിടാരിയും..ആകെ പുല്ലും കച്ചിയും ..പാലും തൈരും ..നെയ്യും...ഗോശാല കേമം.
ഒരു ലാലു   സ്റ്റയില്‍...

അങ്ങനെ ഇരിക്ക വാറെ കാശ് ഇമ്മിണി മുടക്കി വാങ്ങിയ ജെഴ്സിയ്ക്ക് " എന്തെല്ലാം മല്ല യുദ്ധം നടത്തിയിട്ടും ഒരു കുഞ്ഞി കാലു കാണാന്‍ കഴിയുന്നില്ല. പല ഗന്ധര്‍വ്വന്‍മാരുടെ അടുത്തും പോയി ആവര്‍ത്തിച്ചു പരിണയം നടത്തി..കിം ഫലം..
"ഇനിയുള്ള കാലം മാനുവല്‍ " പണി ഒന്നും നടക്കത്തില്ല വാസു ഓട്ടോമാറ്റിക് കാലമാ ഇത്"..കയ്യേലെ ഖടികാരം കാട്ടി അയല്‍വാസി രാമന്‍ ചേട്ടന്‍ പറഞ്ഞു.
"എന്ന് വച്ചാല്‍? അളിയന്‍ വാസു
"എന്ന് വച്ചാല്‍ നീ മൃഗാശുപത്രിയില്‍ പോയി അപ്പോത്തിക്കെരിയെ കാണണം ..ബഹു മിടുക്കനാന്ന എല്ലാവരും പറയുന്നേ..
നമ്മുടെ കെഴക്കേലെ ജാനുന്റെ മച്ചി എന്നും പറഞ്ഞു കൊല്ലാന്‍ കൊടുത്ത നാടന്‍ പശുന് വരെ പുള്ളി ഗര്‍ഭം ഉണ്ടാക്കി ..അത് ഇപ്പോള്‍ പെറ്റു ..."
"അത് കൊള്ളാമല്ലോ എന്റെ രാമാ..എന്നാ കൊടുക്കണം?" അറും പിശുക്കനായ വാസു അളിയന്‍ വിരല്‍ കൂട്ടി തിരുമ്മി.
"അവര്‍ ഒന്നും കൊടുത്തില്ല ഒരു ആട്ടോ റിക്ഷ പിടിച്ചു കൊടുത്തു...അത്ര തന്നെ നല്ല മനുഷ്യനാ"

"എന്നാല്‍ പിന്നെ ...എന്നും പറഞ്ഞു..വാസു അപ്രത്യക്ഷനായി!
പ്രത്യക്ഷപ്പെട്ടത് മൃഗ ഡോക്ടര്‍ മുന്‍പാകെ...സാഷ്ടാംഗം തൊഴുതു കാര്യം ഉണര്‍ത്തിച്ചു..
നല്ലവനായ ഭിഷഗ്വരന്‍ പറഞ്ഞു.."ഞാന്‍ ഉച്ച കഴിഞ്ഞു വരാം ..വരുംപോളെയ്ക്കും വെള്ളം തെളപ്പിച്ചു ഇട്ടെയ്ക്കണം ഒരു നല്ല സോപ്പും.."

അത്രേ ഉള്ളോ ...വാസു മനസാ നിരുപിച്ചു..ഓട്ടോയും ഏര്‍പ്പാടാക്കി വീട്ടില്‍ എത്തി..നടക്കാത്ത കാര്യം നടക്കാന്‍ പോകുന്നതിന്റെ ആകാംഷ...
ഉച്ച കഴിഞ്ഞതും ഡോക്ടര്‍ കൃത്യമായി എത്തി. തൊഴു കൈയ്യോടെ വാസുവും ഭാര്യയും മറ്റു പശു കിടാരി ബന്ധുക്കളും ഡോക്ടറെ സ്വീകരിച്ചു  ആനയിച്ചു...

"പറഞ്ഞ പോലെ എല്ലാം ശരിയാക്കിയിട്ടില്ലേ? ഡോക്ടര്‍...
" ഓ അത് മാത്രമല്ല  അയേം കെട്ടി മറേം ഇട്ടിട്ടുണ്ട്..." വിനീതനായി വാസു അറിയിച്ചു.
"അയേം മറെമോ ...അതെന്തിനാ"? ഡോക്ടറുടെ സംശയം ബലത്തില്‍ ഒരു ചോദ്യമായി...
"അല്ല  ഡോക്ടര്‍ക്ക് പാന്റോ മറ്റോ ഊരി ഇടാനും..പിന്നെ ...അതിനും ഒരു മറ വേണ്ടേ..."വാസു സംശയ നിവാരണം വരുത്തി.

മറയ്ക്ക് അകത്തു നില്‍ക്കുന്ന പശുവിനെ മങ്ങിയ കാഴ്ചയില്‍ ഡോക്ടര്‍ കണ്ടു...കുളിപ്പിച്ച് കുറിം തൊട്ടിരിയ്ക്കുന്നു...മുല്ലപ്പു ചൂടിയിട്ടില്ല എന്ന് മാത്രം...
വെളിയില്‍ ചൂട് വെള്ളവും സോപ്പും ..തേച്ചു കുളിയ്ക്കാന്‍ പരുവത്തില്‍ എണ്ണയും ഇഞ്ചയും...ഒരു ഗ്ലാസ്‌  ആവി പറക്കുന്ന പാലും!
കുറെ നേരം എല്ലാം കണ്ടു നിന്ന ഡോക്ടര്‍ തിരിഞ്ഞു നോക്കിയപ്പോള്‍ വാസുവും കുടുംബവും പുരയ്ക്കകത്തു  കയറി കതക് അടച്ചിരിയ്ക്കുന്നു.  ഒന്നും കാണാതിരിയ്ക്കാന്‍...

രണ്ടു കയ്യും തലയില്‍ വച്ച് കൊണ്ട് ...ഡോക്ടര്‍ സ്വന്തം തല വിധിയെ പറിച്ചെടുത്തു!!!!
എന്നിട്ട് ഉത്തരവാദിത്വം മറക്കാതെ സാധന സാമഗ്രികളുമായി  മെല്ലെ മറയ്ക് അകത്തേയ്ക്ക് കയറി...
വന്നുപോയില്ലേ...
വരാനുള്ളത് ഹര്താലാന്നെലും വരും!!!!

8 അഭിപ്രായങ്ങൾ:

Manoraj പറഞ്ഞു...

ഹ..ഹ.. വന്നുപോയില്ലേ.. വായിച്ചു പോയില്ലേ.. ഇഷ്ടപ്പെട്ടും പോയി.. കമന്റിടാതെ പോവുന്നില്ല.

ചെകുത്താന്‍ പറഞ്ഞു...

:)

രമേശ്‌ അരൂര്‍ പറഞ്ഞു...

രസകരമായി മാഷേ ...ഹ ഹ ഹ ..ചിരിക്കാതിരിക്കാന്‍ പറ്റുന്നില്ല ..ഇതിപ്പോ സംഭവ കഥ അല്ലെങ്കില്‍ എന്താ ..നമുക്കങ്ങു ഊഹിച്ചു കൂടെ !!

siva // ശിവ പറഞ്ഞു...

തകര്‍പ്പന്‍ തമാശ...

പാവപ്പെട്ടവൻ പറഞ്ഞു...

ഹാ ഹാ ഹാ ഹാ സൂപ്പര്‍
ആ പാവം കഷ്ടപെട്ടിട്ടു അവള് ചനച്ചോ....?
എന്തായാലും വീട്ടുകാരുടെ വിചാരം നടക്കില്ല അല്ലേ..... ഡോക്ട്ടറ ?

4 the people പറഞ്ഞു...

കൊള്ളാമല്ലോ ........
പണ്ട് ഒരു ഗ്രാമത്തില്‍ കോണ്ടംസിനെ കുറിച്ച് ക്ലാസ് എടുത്തത്‌ പോലെ...
എങ്ങനെയാ ഉപയോഗിക്കേണ്ടതെന്നു വിരലില്‍ ഇട്ടു കാണിച്ചു കൊടുത്തു ...
ഉടനെ ഒരാള്‍ ചോദിച്ചു ... ഉരു വിരലില്‍ ഇട്ടാല്‍ മതിയോ .. അതോ എല്ലാ വിരലിലും ഇടണമോ എന്ന് ....
കൂടുകാരോട് പറയാന്‍ സ്റൊക്കില്‍ ഒന്ന് കൂടി ആയി. ...!!!!!!!!

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

sangathy valare rasakaramayittundu..... aashamsakal....

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

അപ്പോൾ ഡോക്ട്ടർക്കും പണി കിട്ടി..അല്ലേ
കൊള്ളാ‍ാം കേട്ടൊ ചിരിക്കാനുണ്ട്