2013 മേയ് 1, ബുധനാഴ്‌ച
ദാനിയേല്‍
ബാബിലോണ്‍ നദിക്കരയില്‍ നിന്നുമുയര്‍ന്ന യഹൂദ പ്രവചനങ്ങളില്‍ ദാനിയേലിന്റെ
പുസ്തകവും ഘോഷിക്ക പെട്ടിരുന്നു .
ഇവിടെ പമ്പാ നദിക്കരയില്‍ ഞങ്ങളും അറിയുന്നു നന്മയുടെ പുസ്തക താളുകളിലെ ഉണ്മയുടെ കൊച്ചു കൊച്ചു പച്ചപ്പുകൾ .
കോളജു കാലത്തെ ഏറ്റവും വലിയ വിനോദം ദാനിയേലു ചേട്ടന്റെ ഈ പുണ്ണ്യ ഭൂമിയിലേക്കുള്ള തീര്‍ ഥാടനമായിരുന്നു!
നദി അമ്പേ വരണ്ടു വിണ്ടു കീറി പിഞ്ഞി പോയ ഒരു കൈലേസുപോലെ കണ്ണീർ തടാകമായി തന്നോട് ചെയ്ത പിഴവുകൾ അത് ചെയ്തവരോട് പൊറുക്കേണമേ എന്ന് മാപ്പിരക്കും പോലെ ആകാശം നോക്കി കിടക്കുമ്പോൾ ആ നെടുവീർപ്പിനിടയിൽ അല്പം സാന്ത്വനമായി മരു പച്ചപോലെ ദാനിയേലിന്റെ കുഞ്ഞു പീടിക.
മഞ്ഞ മുളം കാലുകള്‍ കോതി ഒതുക്കി അതിന്മേല്‍ ഇഴ അടുപ്പിച്ചു കെട്ടിയ തെങ്ങോല പന്തല്‍ പൂഴി മണലില്‍ തണുത്ത തറയിലേയ്ക്ക് ഉദയ സൂര്യന്റെ ഒളി നോട്ടം എത്തുമ്പോള്‍ കാപ്പി പീടികയ്ക്കു ആകെ ഒരു നാണം !
പമ്പാ നദിയിലെ കുഞ്ഞോളങ്ങളിൽ കിഴക്കുണരുന്ന ഉദയ വെളിച്ചം വീണു പ്രതിഫിലിക്കുമ്പോൾ ഓല മേഞ്ഞ ചായ പീടികയിലും അടുപ്പിലെ കുഞ്ഞു വെളിച്ചം അരണ്ട് മിന്നി ചുവന്ന വെളിച്ചം നദിയിലും പടർത്തുന്നു .
ചെമ്പ് കലത്തിലെ തിളച്ചു തുടങ്ങുന്ന വെള്ളത്തിൽ ഇട്ട ചെമ്പ് തുട്ട് മേല്‍ കീഴ് മറിയുമ്പോൾ ചൂട്ടിൽ നിന്നും തീ പിടിപ്പിച്ച് ഒരു തെറുപ്പ് ബീഡിയുമായി ദാനിയേലിന്റെ ജീവിതവും തിളക്കം വച്ച് തുടങ്ങുന്നു...കണ്ണാടി അലമാരയില്‍ ചൂടു പുട്ടിന്റെ ആവി നിറഞ്ഞു നില്ക്കുന്നു, നെല്ലു കുത്തരിയുടെ വെന്ത മണം . ആറ്റരികത്തു മേഞ്ഞു വളരുന്ന താറാം കൂട്ടം ഇട്ട നാടന്‍ മുട്ട, കടുകു പൊട്ടിച്ചു താളിയ്ക്കുന്നതിന്റെ മാസ്മര ഗന്ധം ...
ആകെപ്പാടെ ഗ്രാമത്തിന്റെ നിഷ്ക്കളങ്കതയ്ക്കു മേല്‍ ദാനിയേലിന്റെ പീടിക ഒരു വര്‍ ണ്ണ കുടയായി നില്ക്കുന്നു , ആറ്റില്‍ നിന്നും വരുന്ന ഇളം കാറ്റിന്റെ നിര്‍ മ്മലതയില്‍ കൈതപ്പൂവിന്റെ ഗന്ധം ...
"പൂഹൂയ് ... പൂവോയ് " കോഴഞ്ചേരി ചന്തയിലേക്കുള്ള സാമാനങ്ങളും കേറ്റി വരുന്ന കേവ് വള്ളക്കാരന്റെ ആഹ്ളാദാരവം ആരോഹണാ അവരോഹണത്തില്‍ ...
നനുത്ത തണുപ്പിൽ മുളം കഴുക്കോൽ ഊന്നി പൊക്കി വെള്ളം ചുഴറ്റി തെറുപ്പിച്ച് ചുറ്റും പറക്കുന്ന നീർ കാക്കകളുടെ കല പിലകൾക്കിടയിൽ ദാനിയേലിന്റെ പീടികയിലെ നിത്യവും കൃത്യമായി ഉദിക്കുന്ന ചുവന്ന വെട്ടം കണ്ടതിന്റെ ആനന്ദം!
മെല്ലെ വള്ളം ബ്രേക്ക് ഇട്ടു തിരിച്ചു കഴുക്കോൽ ഊന്നി കരയിലേക്ക് അടുപ്പിച്ചു നിർത്തി "ബ്ളൂം " എന്ന് വെള്ളത്തിലേക്ക് ഒരു ചാട്ടം ചാടി, അടുത്ത ചാട്ടം ദാനിയേലിന്റെ പീടിക തിണ്ണയിൽ കയറാനുള്ള കുത്തു കല്ലിൽ . വള്ളക്കാരന്റെ ബലിഷ്ടമായ കാല്‍ പാദത്തിനടിയില്‍ കുത്തു കല്ലും ഒന്നു ഞരങ്ങി .
വറുതി കാലത്ത് വഴിയോടു തിരിഞ്ഞും വര്‍ ഷ കാലത്ത് ഉറഞ്ഞു തുള്ളുന്ന പമ്പയെ നോക്കിയും ആയിരിക്കും പീടികയുടെ മുഖപ്പു . കുത്തു കല്ല് കയറാതെ നേരെ വള്ളത്തില്‍ നിന്നും കടയിലേക്കു ലാന്റ് ചെയ്യുവാനുള്ള ഞൊടി വിദ്യ ആണു ഈ വര്‍ ഷ കാലത്തെ മുഖം മാറ്റം !! വറുതിയില്‍ വഴിയോടു തിരിയുന്നതും വേറൊരു ലാന്റിങ് ലാഡര്‍ വിദ്യ!
മുഖപ്പുകളുടെ ഒരു പകര്‍ന്നാട്ടം .
മണ്ണ് മുഴുവനും വാരി പുഴയെ ആവര്‍ത്തിച്ചു ബലാല്‍സംഗം ചെയ്തു പണം ഉണ്ടാക്കിയ ഒരു വിരുതന്‍ , സ്ഥിരമായി ദാനിയേലിന്റെ ആട്ടിയ വെളിച്ചെണ്ണയില്‍ അന്നത്തേയ്ക്കു മാത്രം ഉണ്ടാക്കുന്ന വടയും ബോളിയുമൊക്കെ കഴിച്ച സമൃദ്ധിയില്‍ ഒരിക്കല്‍ അല്പം കാശ് കടം വരുത്തിയപ്പോള്‍ ദാനിയേല്‍ ചുങ്കകാരന്റെ മുതുകത്തു ചാട്ട വാര്‍ അടിച്ച കര്‍ത്താവായി ചോദിച്ചു " ഈക്കണ്ട മണ്ണ് മുഴുവനും വാരി നെറികേട് കാണിച്ചു നീ ഉണ്ടാക്കിയ കാശെല്ലാം എവിടെ പോയി.. വെള്ളമടിച്ചു കളഞ്ഞു അല്ലെ...ഇവിടെ നിനക്ക് തരാന്‍ കടം ഇല്ല...ഇനി നീ വരികേം വേണ്ടാ."
മണല്‍ വാരുകാരന്‍ ആ പണിയും വെള്ളമടിയും നിര്‍ത്തി നല്ലവനായി ഒരിക്കല്‍ വന്നു എന്നും ആവശ്യത്തിനു പലഹാരോം ചായേം ദാനിയേല്‍ ഫ്രീ ആയി കൊടുത്തുവെന്നും ആരോ പറഞ്ഞു.
ഇങ്ങനെ നന്മയുടെ വെളിച്ചെണ്ണ പലഹാരങ്ങളും ദാനിയേല്‍ ചേട്ടന്റെ പീടികയില്‍ ചുട്ടു കൂട്ടുന്നുണ്ടായിരുന്നു.. ആറന്മുള ഉതൃട്ടാതി വള്ളം കളി കഴിഞ്ഞു തളര്‍ന്ന് അവശരായി വരുന്ന തുഴചില്‍കാര്‍ക്ക് ആകെ ഒരു വേ സൈഡ് മോട്ടലും ദാനിയേല്‍ ചേട്ടന്റെ പീടികയും ആ സ്നേഹവുമായിരുന്നു ..എത്ര വൈകിയാലും കാപ്പീം കടീം വച്ച് കാത്തിരിക്കുമായിരുന്നു പാവം ദാനിയേല്‍ ചേട്ടന്‍ ...
മദ്ധ്യാന്ന സൂര്യന്‍ പമ്പയെ തപിപ്പിക്കുംപോള്‍ പീടിക തിണ്ണയില്‍ ഇരുന്നു മുകുന്ദന്റെ വെള്ളാരം കല്ലുകളെ സങ്കല്പിച്ചു നദി മദ്ധ്യത്തിലെ കുഞ്ഞോള പരപ്പിലെ നക്ഷത്രം വിരിയിക്കുന്ന വെളിച്ച മാജിക് കാണാന്‍ എന്തായിരുന്നു സുഖം. അപ്പോള്‍ കച്ചവടം ഒതുക്കി ഉച്ച മയക്കത്തിലായിരിക്കും ദാനിയേല്‍ ചേട്ടന്‍ ..കൈത്തറി ചുട്ടി തോര്‍ത്ത് എടുത്തൊന്നു കുടഞ്ഞു നിവര്‍ത്തി ഡിസ്കില്‍ വിരിച്ചു നെടു നീളന്‍ കാലുകള്‍ വളച്ചു വച്ച് ഏതോ പകല്‍ സ്വപ്നാടനത്തില്‍ .... ഞങ്ങള്‍ ഏകാന്തതയില്‍ വെള്ളാരം കല്ലുകളെ നോക്കി മിഴി പൂട്ടാതെ വെറുതെ അലസമായി വരുന്ന കുളിര്‍ കാറ്റിന്റെ സൊറയും കേട്ട് അങ്ങനെ ഇരിക്കും..
ഞങ്ങടെ യൌവ്വനം അപരാഹ്നത്തിലായത് അറിയുമ്പോഴും, വാര്‍ദ്ധക്യം പടി കടന്നു വരുമ്പോഴും വല്ലപ്പോഴും ഓര്‍മ പുതുക്കാന്‍ സന്നാഹങ്ങളുമായി പോകുമായിരുന്നു ദാനിയേല്‍ ചേട്ടന്റെ പീടികയിലേക്ക് ... സംവത്സരങ്ങള്‍ ഉഴുതു മറിച്ച ഓര്‍മ പാടം അപ്പോഴൊക്കെ കതിരിടുമായിരുന്നു .. ചെറിയ തമാശുകള്‍ ചിരികള്‍ ചില്ലറ കാര്യങ്ങള്‍ ..
ഓരോരോ പ്രാരാബ്ധങ്ങള്‍ പരസ്പരം ഇറക്കി വക്കുമ്പോള്‍ എന്നത്തേയും പോലെ ദാനിയേല്‍ ചേട്ടന്‍ ചുട്ടി തോര്‍ത്തില്‍ ഉച്ച മയക്കത്തില്‍ ആയിരിക്കും..പക്ഷെ ഇപ്പോള്‍ ദിവാ സ്വപ്ന സഞ്ചാരമില്ല കൂര്‍ക്കം വലി തന്നെ ...
ആയുസ്സിന്റെ ലാസ്റ്റ് സ്റ്റോപ്പില്‍ ആളിറക്കി പോകാന്‍ പോകുന്ന വണ്ടി പോലെ.
യാത്ര പറഞ്ഞു പിരിയുമ്പോഴും അലസമായ ഒരു മന്ദഹാസം ഇങ്ങോട്ടിടും അത്ര തന്നെ .
അങ്ങോട്ട് പോകാതെയായിട്ടും ഒരുപാട് നാളുകള്‍ ആയി.
ദാനിയേല്‍ ചേട്ടന്റെ മുളം കൂടാരം കോണ്ക്രീറ്റ് എടുപ്പായി മാറി എന്നറിഞ്ഞു .
പഴയ സുഖവം സാന്ത്വനവും തിരികെ തരാന്‍ പമ്പാ നദിയും വെമ്പുന്ന പോലെ ..
ഒരു ഭയം പോലെ , ഒരു പക്ഷെ നദിയും അതിന്റെ മരണ കാലത്തെ കുറിച്ച് ചിന്തിക്കുന്നുണ്ടാകാം കൈതപ്പൂ മണവും വെള്ളാരം കല്ലുമൊക്കെ സ്വപ്നത്തില്‍ ബാക്കി..
വാലില്‍ മറുകുള്ള പരല്‍ മീന്‍ പുളച്ചിരുന്ന നദി മാറില്‍ ഇപ്പോള്‍ ന്യു ജനറേഷന്‍ മീനുകളുടെ റിയാലിറ്റി ഷോകള്‍ !
പഞ്ചാര മണല്‍ കസവ് കര നേര്‍ത്തു നേര്‍ത്ത് ഒരു നാട പോലെ ...അഴിഞ്ഞും അഴിയാതെയും നദിയെ ചുറ്റി ഇണ പിരിയാന്‍ വയ്യാത്തപോലെ
വെറുതെ കുളിച്ചു കേറി പോരാറുണ്ട് എന്നല്ലാതെ പുഴയോന്നും പറയാറില്ല. മൂകയായി അങ്ങനെ കെടക്കും . കരയെ വാരി പുണരാന്‍ ഇനി കഴിയില്ലല്ലോ എന്നോര്‍ക്കയാവാം..
ഇയ്യിടെ പുലര്‍ച്ചെ മൊബൈല്‍ വിളിയില്‍ ചങ്ങാതി പറഞ്ഞു "ഡാ , നമ്മുടെ ദാനിയേല്‍ ചേട്ടന്‍ രണ്ടാഴ്ച മുന്‍പ് മരിച്ചു പോയി അടക്കവും കഴിഞ്ഞു..ഞാന്‍ ഇന്നലെയാ അറിഞ്ഞേ ആരും പറഞ്ഞും കേട്ടില്ല..."
"എത്ര വയസായിരുന്നിരിക്കാം " എന്റെ ചോദ്യത്തിന് അവന്‍ പറഞ്ഞു
"നമ്മുടെ ലാസ്റ്റ് ബെല്ലിനു ഇനി എത്ര കാലം .. നമ്മള്‍ വയസ്സിന്റെ കണക്കു കൂട്ടലുകള്‍ നടത്തുമ്പോള്‍ കാലം എളുപ്പ വഴിയില്‍ ക്രിയ ചെയ്ത് ഉത്തരം തരും .." അവന്‍ കോള്‍ കട്ട് ചെയ്തു .
ഫോണിന്റെ മിടിപ്പും തീരുന്നു ശബ്ദം ഇല്ലാതെ എന്റെ കൈക്കുള്ളില്‍ ഒരു ചത്ത മീനിനെ പോലെ അതിരിക്കുന്നു.
നദി മാറിലെ വെള്ളാരം കല്ലുകളില്‍ സൂര്യന്‍ നക്ഷത്രം വിരിയിക്കുന്ന മാജിക്ക് കാണാന്‍ ഇനി എന്ന് കാണും എന്ന് ആരോ ചോദിക്കുന്നു ...
ചാര് കസേരയില്‍ ആയുസിന്റെ എഞ്ചുവടി പട്ടിക കൂട്ടി കിഴിച്ച് ഉത്തരം കിട്ടാതിരിക്കെ
ഒരു മയക്കം വന്നു മൂടുന്നു...
2013 ജനുവരി 10, വ്യാഴാഴ്‌ച
മുതു പരിണയം
ഒരിക്കലും നടന്നതോ നടക്കാന്‍ സാധ്യത ഉള്ളതോ ആയ ഒരു സംഭവമായി ഇതിനെ കാണരുതേ
കഥാപാത്രങ്ങളും സാഹചര്യങ്ങളും ഒക്കെ ഭാവനയുടെ പരിമിതികള്‍ക്ക് അകത്തും, പരിമിതി ഇല്ലാത്തത് പുറത്തും!
അയല്‍ വീട്ടില്‍ ഒരു കല്യാണ നിശ്ചയം പത്തു പതിനഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം വന്നു കൂടി.
ഇന്നേയ്ക്ക് പതിനഞ്ചു വര്‍ഷം മുന്‍പ് കഥയിലെ അമ്മാവന് വയസ് എഴുപതും ചില്ലറ ബാലന്‍സും
ചിങ്ങത്തിലെ തിരുവോണം നക്ഷത്ര ജാതന്‍ .
തന്‍ കൈ മുന്‍ കൈയ്യായി എടുത്ത കല്യാണ ആലോചന ഉന്നം തെറ്റാതെ ലക്ഷ്യത്തില്‍ തറച്ചതിന്റെ ആവേശം
അമ്മാവനെ യൌവ്വന യുക്തനാക്കി..
മരുമകന്റെ ഏറ്റവും ഇളയ അനിയന്റെ , മധ്യ വയസ്സിലാണോ അതോ വൃദ്ധ വയസ്സിലാണോ എന്ന് ഒരു നടയ്ക്കു തീര്‍പ്പാക്കാന്‍ പറ്റാത്ത വയസ്സറിവില്‍ , ഒത്തിരി തേടി തപ്പി പിടിച്ചെടുത്ത ഒരു മഹാ ഭാഗ്യത്തിന്റെ , അല്ലെങ്കില്‍ കേരള സംസ്ഥാന ഓണം ബമ്പര്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം അടിച്ചപോലെ,
ഇതി കര്‍ത്തവ്യ മൂഡരായി എല്ലാവരും പെട്ടിയില്‍ വീണ മൂഷിക സോദരനെ പോലെ എരി പൊരി സഞ്ചാരത്തില്‍ ......
കാരണം ചെറുതല്ല , പയ്യന്‍ ടിക്കറ്റ് എടുക്കാന്‍ തുടങ്ങിയിട്ട് കൊല്ലം പതിനഞ്ചു കഴിഞ്ഞു. അന്നേ വയസ്സ് മുന്‍പില്‍ കേറി പോയി എന്ന് പല ബ്രോക്കര്‍മാരും പറഞ്ഞിരുന്നു
പോയി കണ്ട പെമ്പിള്ളേര്‍ കൂട്ട്കാരോട് പറഞ്ഞെന്നും അറിഞ്ഞു "ഒരു മുതുക്കന്‍ ചെറുക്കന്‍ പെണ്ണ് കാണാന്‍ വന്നിരുന്നു എന്ന്" സങ്കടം തോന്നാതെ ഇരുന്നുമില്ല.
എങ്കിലും ജില്ലയില്‍ ആണിന് മൂന്നു പെണ്ണ് വച്ച് ഉണ്ടെന്ന്, പത്തില്‍ മുന്നാം സെപ്റ്റംബര്‍ പരീക്ഷയ്ക്ക് ട്യുടോറിയല്‍
കോച്ചിംഗ് എടുത്ത സാര്‍ പറഞ്ഞത് കൊണ്ടും , സ്വയം തൊഴില്‍ ചെയ്യുവാന്‍ അഭിമാനം സമ്മതിയ്ക്കാത്തത് കൊണ്ടും, അഷ്ടിയ്ക്കു വക സ്വന്തമായി ഇല്ലെങ്കിലും വേണ്ട "പെരുമാറാന്‍" സ്വന്തം എന്ന് പറയാന്‍ ഒരു മുറി പോലും ഇല്ലാത്തത് കൊണ്ടും വയസ് അറിയിച്ചിട്ടും മിണ്ടാതെ നടന്നു അനിയന്‍.
അങ്ങനെ ഒരു വിഭാര്യ ദുഃഖം ആരും കാണാതെ പുര നിറഞ്ഞു വളര്‍ന്നു.
വിളിപ്പുറത്ത് വരുന്ന ഒരേ ഒരു ഭാര്യ "ഓ. സി . ആര്‍ " ആയിരുന്നു, ഒപ്പം അതും കൊണ്ട് അമ്മയും ചേട്ടത്തിയും ഒന്നും കാണാതെ സന്ധ്യക്ക് പമ്മി പമ്മി വരുന്ന നല്ലവനായ അയല്‍വാസി ഓട്ടോ കാരനും.
പക്ഷെ രണ്ടെണ്ണം വിടുമ്പോള്‍ വിരഹം കനക്കും അപ്പോള്‍ നേരെ അമ്മയോടൊരു ചോദ്യം
"എന്തിനീ ദുഃഖ കടലിലെറിഞ്ഞു ..."
അമ്മയും കുഴഞ്ഞു. അടുത്ത വരി ഓര്‍ത്തു.."ചെകുത്താനോടൊരു ചോദ്യം..." ഉത്തരം കിട്ടിയ പോലെ
ഒരു നാള്‍ ആണ്‍ മാലാഖയെപ്പോലെ ചിറകു വീശി എത്തി ചേട്ടത്തിയുടെ അച്ഛന്‍ അഥവാ നമ്മുടെ അമ്മാവന്‍ "ഡാ അങ്ങ് കോട്ടൂര്‍ ഭാഗത്ത് ഒരു നല്ല പെണ്ണ്‍ ഉണ്ടെന്ന് ഐരൂരെ കേശവപിള്ള അളിയന്‍ പറഞ്ഞു ..അയാടെ പേരപ്പന്റെ ബന്ധുക്കാരീടെ വഹേല്‍ ഒള്ള ഒരുത്തീടെ മോളാ ..തന്ത കൊച്ചിലെ കെട്ടി ഞാന്നു ചത്തതോ മറ്റോ ആണെന്ന് പറേന്നു...എന്തായാലും ഈ രാവിലെ തന്നെ പോയി നോക്കാം.."
കേട്ടത് പാതി ഇട്ടു അനിയന്‍ കളം കളം ഷര്‍ട്ട് , ഉടുത്തു അമ്മയുടെ സെറ്റ് മുണ്ടിന്റെ കസവു ഡബിള്‍..
ചേട്ടത്തി നല്‍കിയ യാട്ളി പൌഡര്‍ ആകെ പൂശി .
വലതു വച്ച് അമ്മയുടെ അനുഗ്രഹം വാങ്ങി , ഇടതു വച്ച് ചെട്ടത്തീടെ ആശിസുകള്‍ വാങ്ങി
മനസാ പ്രവാസി ചേട്ടനെ നിരൂപിച്ചു, ഭിത്തിയില്‍ കത്തുന്ന ബള്‍ബ് ഇട്ട അച്ഛന്റെ ഫോട്ടോയെ വണങ്ങി ....
അമ്മാവനൊപ്പം സുഹൃത്തിന്റെ ഓട്ടോയില്‍ കയറി..
"പെണ്ണിന് ഈ കുംഭത്തില്‍ മുപ്പത്തെട്ടു തെഹേം എന്നാ പറഞ്ഞേ ..നേരത്തെ ഒരുത്തന്‍ കെട്ടി ഒഴിഞ്ഞതാ അവന്‍ മഹാ വെള്ളമാരുന്നു..ഇതൊന്നും ഇപ്പം ആരറിയാനാ .." അമ്മാവന്‍ ചരിത്രത്തില്‍ ഗവേഷണം തുടങ്ങി.
"എന്തായാലും കാണാന്‍ കൊള്ളാമേ അമ്മാവാ " ചെറുക്കന്റെ ജിജ്ഞാസ അവിടെ തീര്‍ന്നു.
"പൂവന്‍പഴമാ എന്നാ അളിയന്‍ പറഞ്ഞേ ' അമ്മാവന്‍ കാണാതെ വര്‍ണിച്ചു ..
"കാര്‍ബൈഡ് ഇട്ടു പഴുപ്പിച്ചതാന്നോ ആ " ഓട്ടോക്കാരനും വിട്ടില്ല.
അങ്ങനെ കോട്ടൂര്‍ കരയോഗം പടി കഴിഞ്ഞു പോകവുന്നിടത്തോളം ഓട്ടോ പോയി. ബാക്കി കാല്‍ നട.
പെണ്ണിന്റെ വീടെത്തി ..പുറത്തു ആരേം കാണുന്നില്ല ചതി പറ്റിയോ? അവരവര്‍ മനസാ നിരൂപിച്ചതും
അടക്കിയ ഒരു തേങ്ങല്‍ മുറിയ്ക്കകത്ത് കേട്ടു ..അത് പിന്നെ ഒരു കൂട്ട കരച്ചില്‍ ആയി.
ഇത്ര രാവിലെ...വല്ല അബദ്ധോം..
അമ്മാവനും പയ്യനും എല്ലാം ഓടി മുറിയില്‍ കേറി...
ചട പാടാ അഞ്ചാറു പെണ്ണുങ്ങള്‍ ചാടി എഴുന്നേറ്റു ചീറി " എവിടുന്നു വരുവാ ..ഇങ്ങനാന്നോ ഒരു വീട്ടില്‍ കേറി വരുന്നത് ..?"
അമ്മാവന്‍ വിഷയം അവതരിപ്പിച്ചു .. പെണ്ണുങ്ങള്‍ പരുങ്ങി പറഞ്ഞു...
"ഞങ്ങള്‍ ആകാശ ദൂത് കണ്ടങ്ങ് കരഞ്ഞു പോയി..നിങ്ങള്‍ വരുന്ന കാര്യം ഓര്‍ത്തില്ല ..ഇരുന്നാട്ടെ എല്ലാവരും "
ചെറുക്കന്‍ ഇതൊന്നും കണ്ടുമില്ല കേട്ടുമില്ല കാണാതെ പോയ പൊന്നു തപ്പുംപോലെ പുള്ളി ഒരേ നോട്ടം പെണ്ണിനെ കാണാന്‍ ...വിവരം പിടി കിട്ടിയ ഒരുത്തി കണ്ണ് തുടച്ചുകൊണ്ട് പറഞ്ഞു
"ആ മൂലയ്ക്കത്തെ കസേരയില്‍ മുഖം പൊത്തി ഇരിക്കുന്നതാ സരസിജ നയന ..അവള്‍ വല്ലാതെ കരഞ്ഞു പോയി ഇന്നത്തെ എപ്പിസോഡ കണ്ട്..ആരായാലും കരേം.. എടീ സരസേ എഴുന്നെക്കെടീ "
അപ്പോഴാ ചെറുക്കന്‍ മൂലയ്ക്ക് വീണ്ടും ഒരാള്‍ കൂടി ഉണ്ടെന്ന് കണ്ടത് . ആകെ ഒരു മരണ വീട് പോലെ കരച്ചിലും പിഴിച്ചിലും.
സരസ, ദൂത് മുടങ്ങിയതിലെ സങ്കടം കൊണ്ടാകാം പിന്നേം കരഞ്ഞു കൊണ്ട് എഴുന്നേറ്റു.. ചിരിച്ചു !
മനസ്സില്ല മനസ്സോടെ ടി വി സ്റ്റാന്റ് ബൈ മാത്രം ആക്കി!!
ഒന്ന് രണ്ട് ആണുങ്ങള്‍ എവിടെ നിന്നോ വന്നു ചിറ്റപ്പന്‍ അമ്മാവന്‍ എന്നൊക്കെ പറഞ്ഞു പരിചയപ്പെട്ടു
എല്ലാരും ജോറായി. വെറും വയറ്റില്‍ കാപ്പി ഊതി കുടിച്ചു, ലഡ്ഡു , ഉണ്ണിയപ്പം, സറ ലീ ബിസ്കറ്റ് കണ്ണന്‍ പഴം ഇവയൊക്കെ ആവോളം കഴിച്ചു . ചെറുക്കന്റെ മനസ്സ് നിറഞ്ഞു . കരഞ്ഞ സരസേം, ചിരിച്ച സരസേം ഒരു പോലെ മനസ്സില്‍ പിടിച്ചു . ഉറപ്പിനുള്ള തീയ്യതി തീരുമാനിക്കുക മാത്രം ഇനി ബാക്കിയാക്കി.
മടക്ക യാത്ര . അമ്മാവന്‍ കഥകളി നാട്യത്തില്‍ ഒന്നിളകി ചോദിച്ചു "എങ്ങനെ.."
അതേ ഇളക്കത്തില്‍ ചെറുക്കന്‍ പറഞ്ഞു "എങ്ങനേം ഒന്നുറച്ചു കിട്ടിയാല്‍ മതിയായിരുന്നു .."
വരും വഴി ടൌണിലെ തുറന്നു കൊണ്ടിരിക്കുന്ന ബീവരെജസില്‍ വണ്ടി അടുത്തു.
ഓ സി ആര്‍ അല്ല വാങ്ങിയത് സെലിബ്രേഷന്‍ ഒരു ലിറ്റര്‍ തന്നെ. കിട്ടിയ പോലെ പൊതി ഇല്ലാതെ അമ്മാവന്റെ കയ്യില്‍ കൊടുത്തു , അമ്മാവന്‍ ആകെ ഒന്ന് തുടുത്തു.
"മല്ല്യ ആയിരുന്നെങ്കില്‍ കമ്പനി തന്നെ കൊടുത്താലും അമ്മാവനോട് ഈ കടപ്പാട് തീരില്ല..."ചെറുക്കന്‍ മനസ്സില്‍ കരുതി.
വീടെത്തി. തിണ്ണയില്‍ തന്നെ എല്ലാവരും എന്തോ അത്യാഹിതം കാണാന്‍ ഇരിക്കുംപോലെ ഉണ്ട്.
"എന്തായെടാ.." അമ്മയുടെ വിളറിയ ചോദ്യം മുന്‍ പരിചയം കൊണ്ട് തന്നെ ..
ഇറങ്ങി ചെന്ന് അമ്മയ്ക്കൊരുമ്മ കൊടുത്തിട്ട് പറഞ്ഞു.."ഉറപ്പിക്കണം ..അത്ര തന്നെ..ഇന്നെങ്കില്‍ ഇന്ന് "
"ഇന്നിനി സമയമുണ്ടോ ...അമ്മാവാ " അമ്മ അല്പം കാര്യമായി ചോദിച്ചു.
അമ്മാവന്‍ പഴയ സീക്കോ ഫൈവ് വാച്ചിലെ തീയ്യതി സമയം ഒക്കെ ഒന്ന് ഹരിച്ചു ഗുണിച്ചു.
"ഇപ്പോള്‍ സമയം പതിനൊന്നു മണി , രാഹൂം ഒക്കെ കഴിഞ്ഞു ..അവരെ ഒന്ന് വിളിച്ചു ചോദിക്കാം ,,വല്യ ചടങ്ങുകള്‍ ഒന്നും വേണ്ടാ ഒന്നോ രണ്ടോ പേര് വന്നു കുറി കൈ മാറുക അത്ര തന്നെ ..അല്ലെ പിന്നെ കന്നി മാസം കഴിഞ്ഞേ എല്ലാത്തിനും കൂടി സമയം കിട്ടൂ.."
ചെറുക്കന് അത് കേട്ടപ്പം ബോധം മറയുന്ന പോലെ തോന്നി..അത് വരെ കാത്താല്‍ ആ കസ്തൂരി മാമ്പഴം കാക്ക കൊത്തി പോയാലോ..
അമ്മയും മനസാ പറഞ്ഞു "മനശാന്തി അതല്ലേ എല്ലാം..ഇന്നെങ്കില്‍ ഇന്ന്.."
"മകള്‍ കൊടുത്ത മൊബൈലില്‍ അമ്മാവന്‍ പെണ്ണ് വീട്ടുകാരെ വിളിച്ചു..
സംസാരത്തിനൊടുവില്‍ കിട്ടിയ ഒരു നമ്പരില്‍ വീണ്ടും ഏതോ ഒരു അമ്മാവനെ വിളിച്ചു.. അയാള്‍ കൊടുത്ത നമ്പരില്‍ ചിറ്റപ്പനെ വിളിച്ചു ..ശേഷം കരയോഗം , മറ്റു ബന്ധുക്കള്‍, കാപ്പീം കടീം തങ്കപ്പന്‍ പിള്ളയോട് പറഞ്ഞു.. എന്ന് വേണ്ടാ അശ കൊശലെ മൂന്നു മണിയ്ക്ക് കല്യാണം ഉറപ്പായി.!!
ഈ ചിങ്ങം മുപ്പതിന്, പതിനൊന്നു മുപ്പത്തി രണ്ടിനും , നാല്‍പ്പത്തി എട്ടിനും മദ്ധ്യേ അഭിജിത് , പുതിയകാവ് ക്ഷേത്രത്തില്‍ വച്ച്.
എല്ലാരും കൈ കൊടുത്തു പിരിയും മുന്‍പ് കൊടുക്കല്‍ വാങ്ങലും ഉറപ്പിച്ചു. മുപ്പതു പവനും ,വീതവും, പിന്നെ കല്യാണ ചെലവിനു ഒരു ലക്ഷവും.
എല്ലാരും പോയപ്പോള്‍ സന്ധ്യയായി . ചെറുക്കനും അമ്മാവനും ഓട്ടോ സുഹൃത്തും കൂടി "എന്നാല്‍ ആറ്റില്‍ ഒന്ന് മുങ്ങി വരാം " എന്ന് പറഞ്ഞു എണ്ണയും സോപ്പും ഒക്കെ എടുത്തു.
"അച്ഛന് കഴിഞ്ഞ ആഴ്ചയല്ലിയോ ന്യുമോണിയയുടെ മരുന്ന് തീര്‍ന്നെ " ചേട്ടത്തി അച്ഛനോട് ചോദിച്ചപ്പോഴാ ചെറുക്കനും ഓര്‍ത്തത് ..കഴിഞ്ഞ മാസം അമ്മാവനെ ചുവപ്പും നീലേം വെട്ടം മിന്നുന്ന ആമ്പുലന്‍സില്‍ മൂക്കില്‍ ഓക്സിജന്‍ കുഴല്‍ ഒക്കെ ഇട്ടു മെഡിക്കല്‍ കോളജില്‍ കൊണ്ട് പോയ കാര്യം..
ആറ്റില്‍ കുളിച്ചു പനി കൂടി പണി കിട്ടിയാല്‍ ഈശ്വരാ കല്യാണത്തിന് ഇനി പതിനഞ്ചു ദിവസം കഷ്ടി.
"അമ്മാവന്‍ കരയ്ക്ക് ഇരുന്നാല്‍ മതി' ചെറുക്കനും കൂട്ട് കാരനും നിബന്ധന വച്ചു. അമ്മാവന്‍ തലയാട്ടി.
കുളി ഗംഭീരമായി നടക്കുമ്പോള്‍ , ഇടയ്ക്കിടെ രാവിലെ വാങ്ങിച്ച സെലിബ്രേഷനും കൂടി കുളിയ്ക്കാന്‍ ഇറങ്ങി ..
ഒന്ന് , രണ്ട്, മൂന്ന്, നാല് , നാലാമത്തെ സെലിബ്രെഷനോപ്പം നിനച്ചിരിയ്ക്കാതെ അമ്മാവനും ചാടി ആറ്റില്‍
മുങ്ങാം കുഴിയിട്ട് ആറിന്റെ മധ്യത്തില്‍ പൊങ്ങിയിട്ടു പറഞ്ഞു
"മക്കളെ ഈ കര്‍ക്കിടകത്തില്‍ എണ്പത്തഞ്ചു കഴിഞ്ഞു .. ഇത് പഴയ മണ്ണാ ഇതേല്‍ ചുമ്മാ നൂമോണിയായും ഒന്നും കേറി ചൊറീകേല്ല..അതിനൊട്ടു സമ്മതിക്കുകെം ഇല്ല.. അന്നേരം പിന്നെ ഞാനൊന്നും പറഞ്ഞില്ല...ആശാന്‍ കളരീല്‍ പഠിയ്ക്കുംപം നീന്താന്‍ പഠിച്ചതാ ...അണ്ണാനെ മരംകേറ്റം പഠിപ്പിക്കരുതെ...മോനെ"
എല്ലാരും കുളി മതിയാക്കി. മിച്ചം വന്ന സെലിബ്രേഷന്‍ മൂന്നായി കൊടുവിച്ചു.!
ഓട്ടോ സുഹൃത്ത് വിട പറഞ്ഞു.. ചെറുക്കനും അമ്മാവനും ഇരുട്ട് വാക്കിനു വീട്ടില്‍ കയറി . അത്താഴത്തിനൊക്കെ നിന്നാല്‍ പൊല്ലാപ്പാകും അമ്മാവന്‍ കൊളമാക്കും .
നേരെ അമ്മാവനേം കൂട്ടി കട്ടിലില്‍ സ്ഥാനം പിടിച്ചു....ദൈവാധീനം സ്വിച്ച് ഇട്ടപോലെ അമ്മാവന്‍ വായും തുറന്നു ഉറക്കമായി.. ലൈറ്റ് ഓഫാക്കി
എപ്പോഴോ ചെറുക്കനും ഒന്ന് മയങ്ങി...യക്ഷി പകരും പോലെ ഒരൊച്ച കേട്ടു ..എന്തോ അലറി പറക്കും പോലെ
ഞെട്ടി ഉണര്‍ന്നു ചെറുക്കന്‍ ലൈറ്റ് ഇട്ടു ...അമ്മാവന്റെ കെടപ്പുകണ്ട് ഭയന്ന് പോയി
കണ്ണ് രണ്ടും വെളിയിലേയ്ക്കു തുറിച്ചു, പെട്ടി ഓട്ടോ സ്റ്റാര്‍ട്ട് ആക്കും പോലെ ഓരോ ഒച്ചയില്‍ ഓരോരോ ട്യൂണില്‍ ശ്വാസത്തിനായി ഞെളി പിരി കൊള്ളുന്നു.
"ഈശ്വരന്മാരെ എന്റെ കല്യാണം ...ഈ മുടിഞ്ഞ കാലനോട് പറഞ്ഞതാ വെള്ളത്തില്‍ ഇറങ്ങരുതെന്ന് ഇപ്പോള്‍ ദേ അണ്ണാന്‍ മരത്തേല്‍ കേറുവാ..." പിറ് പിറുത്തു കൊണ്ട് ചെറുക്കന്‍ ചൂട് വയ്ക്കുന്ന ഹോട്ട് വാട്ടര്‍ ബാഗിനായി ഓടി.
ശബ്ദം കേട്ടു എല്ലാവരും ഉണര്‍ന്നു. .. ചേട്ടത്തി കരച്ചിലും അലര്‍ച്ചയുമായി..
"ഈ കെളവനെ വീട്ടില്‍ കൊണ്ട് വിടാന്‍ ഞാന്‍ പറഞ്ഞതാ, അല്ലേലും വയസന്മാരുടെ കൂടെ കുടിച്ചു കൂത്താടന്‍ നിക്കരുതെ എന്ന് എപ്പോഴും ഞാന്‍ പറയും.."
എഴുപതു കഴിഞ്ഞ അമ്മയുടെ ചെറുപ്പം ഓരോ തവണയും മുഴച്ചു നിന്നു.
രക്ഷയില്ല. ചൂട് വെപ്പൊന്നും ഏക്കുന്നില്ല..അമ്മാവന്‍ അന്ത്യ ശാസ്വത്തിലെയ്ക്ക് കൂപ്പു കുത്തി തുടങ്ങി..
ഇപ്പോള്‍ ഒരു മരം മുറിയ്ക്കുന്ന യന്ത്ര കൈ വാളിന്റെ ഒച്ച പോലെ ശ്വാസം കേള്‍ക്കാം..
ഓട്ടോ വന്നു..അമ്മാവനെ ചുമ്മി ഒരു മാതിരി ഒടിച്ചു മടക്കി ഉള്ളിലാക്കി കറങ്ങുന്ന ലൈറ്റും അലറുന്ന സൈറനും ഇല്ലാതെ തൊണ്ണൂറു മൈല്‍ സ്പീഡില്‍ നേരെ ഗവന്മേന്റ്റ് ആശുപത്രിയിലേയ്ക്ക്..അപ്പോഴും അമ്മാവന്റെ ശ്വാസം വലിവ് ഓട്ടോയുടെ ശബ്ദവും കടന്നു ഉച്ച സ്ഥായിയില്‍ ..ശരീര വളവ് ഓട്ടോയുടെ പടുതായെക്കാളും വളഞ്ഞു..
"എന്റെ ദൈവങ്ങളെ ചിങ്ങം മുപ്പതു വരെ ഈ നിലവിളി ഇല്ലാതാക്കരുതെ.." എന്ന പ്രാര്‍ഥനയോടെ ചെറുക്കന്‍ ഒരു ശിലാ ഫലകം പോലെ നിര്‍വ്വികാരനായി അമ്മാവനെയം താങ്ങി ഓട്ടോയില്‍ ചാരി ഇരുന്നു...
മനസ്സില്‍ നാദസ്വരം തവില്‍ കച്ചേരി മന്ദ സ്ഥായിയിലും .....

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)