ഒരു ഇംഗ്ലീഷ് സിനിമ പേരോ , പാട്ടോ ഒന്നുമല്ല..
വയറു പെഴയ്കാന്‍ ബേബിയും..വയറു നിറച്ച് ഐസ് സ്റ്റിക് തിന്നാന്‍ ഞങ്ങള്‍ പള്ളികൂടം പിള്ളാരും തമ്മിലുള്ള കൂട്ടായ്മയുടെ കഥ.
രണ്ടാം പിരിഡ് കഴിഞ്ഞു പൊട്ട ചെന്ങലയില്‍ രാമന്‍ പിള്ള ചേട്ടന്റെ ഭൂമി കുലുക്കുന്ന അടിയും....മൂത്രം മുട്ടി ഞങ്ങളുടെ പുറത്തേയ്ക്കുള്ള ഓട്ടവും..ലാത്തി ചാര്‍ജ് ...അല്ലെങ്കില്‍ സിനിമ ടാകീസ് വാതിലുകള്‍ തുറക്കുമ്പോള്‍ ടികെറ്റ് തരപ്പെടുത്താനുള്ള നെട്ടോട്ടം..ഒക്കെയുമായി സമം.
പകുതി നിക്കരിലും പകുതി പുറത്തും ഒകെയായി "ശീ " കഴിഞ് നേരെ ഒരോട്ടം..ലക്ഷ്യം ഒളിമ്പിക്സിലും വലിയ ഫസ്റ്റ്....രാഗി മുറിച്ച കൂന്താലി കഷണത്തില്‍ ഇരിമ്പു തണ്ട് കൊണ്ട് ..സോപാനം പാടുന്ന ശ്രദ്ധയോടെ ബേബിയുടെ നിര്‍ത്താത്ത സാധകം...സ്കൂളിനു വെളിയില്‍ മാന്ച്ചുവട്ടില്‍...
ഇനിയും പഴക്കം കൂടാനില്ലാത്ത ഹെര്കുലിസ് സൈക്കിളില്‍ വച്ചു കെട്ടിയ നീല നിറമുള്ള ഐസ് പെട്ടി." ഗോഡ് ഇസ് ലോവ് " എന്നെഴുതി ...മാതാവിന്റെ ഫോടോ ഒട്ടിച്ച്.. സ്കൂള്‍ മതിലില്‍ കൊള്ളിച്ച്..
ജ്വരം ബാധിച്ചവന്റെ തുള്ളല്‍ പോലെ ഇരുമ്പില്‍ ഇരുമ്പ് കൊണ്ടുള്ള ബേബിയുടെ മേളം!
ഒരുകാല്‍ പെടലില്‍ ഊന്നി മറുകാല്‍ പെട്ടിയില്‍ ചായ്ച്ച് ..പഴുതാര മീശ വായറ്റം കവിഞ്ഞു ..കൃതാവില്‍ ഒരു വീതുളി പിടിപ്പിച്ച്.. ഉന്തിയ പല്ലിനിടയില്‍ കെട്ട് നൂലും കഴിഞ്ഞ ബീഡി ഒരെണ്ണം കടിച്ചുപിടിച്ച്..
അമ്പേ ഗ്ലോബ് പോലുള്ള തലയില്‍ ഒരു ടര്കി ടവല്‍ ചെവികളുടെ പുറകിലൂടെ തിരുകി..
സര്‍വ യുദ്ധങ്ങളും ജയിച്ചവന്റെ നിലപാടോടെ ബേബി!
ഐസ് സ്റ്റിക് ...പല നിറം..മുന്തിരി ഒളിച്ചു വച്ച പിങ്ക്..നൂലപ്പം പാകിയ വെള്ള..മാങ്ങ തൊലി ചേര്‍ത്ത മഞ്ഞ..
ആര്‍കും തുറന്നെടുക്കാം..പതിനന്ച്ചും..ഇരുപത്തന്ച്ചും പൈസ.
ഈറ്റ പൊളി കുത്തി കോര്‍ത്ത ..ആവി പറക്കുന്ന ഐസ് സ്റ്റിക് നേടി ഓരോരുത്തര്‍ മാറുമ്പോള്‍..അടുത്ത ഊഴക്കാരന്‍ ചാടി വീഴും..പക്ഷെ പൈസ ആദ്യം വക്കണം..
കളം കളം കൈലിയുടെ പകുതി പൊക്കിയ കോണിലൂടെ പുറത്തു തൂങ്ങി നില്‍കുന്ന വരയന്‍ നിക്കറിന്റെ പോകറ്റ് നിറ വയറുകാരി പശുവിനെ ഓര്‍മിപിക്കും.!! അതിലേക്കു പൈസ വീഴുമ്പോള്‍ കില് കിലും എന്നുള്ള താളം പാതാളത്തില്‍ നിന്നു വരും പോലെ.
ഇടക്കിടെ രോമം നിറഞ്ഞ ചന്തി നിക്കറിനിടയിലൂടെ ചൊറിയാന്‍ മാത്രം ബേബി സാധകം നിര്‍ത്തുമ്പോള്‍ ..ഞങ്ങള്‍കും കിട്ടും ഇരുംബ് കംബ് കൊട്ടി പാടി സേവക്കായി..
അങ്ങനെ പോകവേ മുന്നാം പിരിടും തുടങ്ങി സാറും വന്നു കഴിഞ്ഞു . ഊര്‍ജ തന്ത്രം ഉത്തോലകം പാഠം . ഒരിക്കലും അറിയാത്ത ഒരു പാഠം കൂടി അവിടെ തകര്‍കുമ്പോള്‍..കൈ വഴി ഒലിച്ചിറങ്ങുന്ന ഐസ് തുള്ളികള്‍ നക്കി
ഞങ്ങള്‍ തിരികെ പരക്കം പായുമ്പോള്‍..
മതിലില്‍ ചാരിയ സൈകില്‍ മെല്ലെ ഉന്തി സാധകം ഉറക്കെയാക്കി ബീഡി ചവച്ചു തുപ്പി ... ബേബിയും അടുത്ത ക്ലാസ്സിലേക്ക്.
2009 മാർച്ച് 28, ശനിയാഴ്‌ച
2009 മാർച്ച് 22, ഞായറാഴ്‌ച
കുട്ട്യാപ്ല.
"അത്ത്തിളി ഇത്തിളി പറങ്കി പാള കേട്ടുമ ചുട്ടുമ...ചള്‍"...ഐവര്‍ സംഘത്തിന്റെ കൈപ്പത്തികള്‍ കമഴ്ത്തി വക്കുമ്പോള്‍ മേഘം സൂര്യനെ മറയ്ക്കുന്ന നിഴല്‍ വീശി ....ഞങ്ങളെ ആകെ മൂടി തണലായി തണുപ്പായി ...മുകളില്‍ നിന്നും ഒരു കൈകൂടി!" ചള്‍ " പറഞ്ഞും കൊണ്ട്!!
മലപോലെ "കുട്ട്യാപ്ല"!
കുട്ടി മാപ്ല എന്ന് പേര്‍. അമ്മക്ക് എട്ടു പെറ്റിട്ടും ഒരു പെണ്‍ കാല് കിട്ടിയില്ല..എല്ലാം കൂത്തന്മാരായി...
അവസാനം വന്നതിനെ അമ്മ പെണ്ണാക്കി 'കുട്ടി ' എന്ന് പേരും ഇട്ടതു മാത്രമല്ല ..
കാത് കുത്തി..കടുക്കന്‍ ഇട്ടു.. പുള്ളി ചീട്ടി കൊണ്ട് ഫറോക്ക് തുന്നി..പൊന്നും കുടം പോലെ..
എഴുപതു വയസിലും മിന്നി മിന്നി മറയുന്ന വിളക്ക് മരം പോലെ കാതിലെ കടുക്കന്‍ പല നിറത്തില്‍...
ഒരു ഓറന്ച്ച് മരം കായ്ച്ചപോലെ ...കാവി നിറം..മേനിയാകെ..
കുന്ചി രോമം നരച്ച് പഞ്ഞി കെട്ടായി..
കാതിലെ രോമം വളര്ന്നു കടുക്കനും കടന്നു ...
കൈ കാലുകള്‍ പേരാലിന്‍ കമ്പ് പോലെ..വളര്‍ന്ന് പരന്നു..
കുട വയറോ..മിഴാവ് വലിപ്പത്തില്‍..കുഴല്‍ കിണറു പോലെ പുക്കില്‍ കൊടിയും!
മുറുക്കി തുപ്പി..ചുക ചുക ചുവന്ന ചുണ്ടില്‍ എപ്പോഴും മന്ദഹാസ മാല!
കടും പച്ച കൈലി..മുട്ടോളം കഷ്ടി. പുക്കിളിലും താഴ്ത്തി ഉടുത്തു ഉടുത്തില്ല പരുവത്തില്‍...
അടി വസ്ത്രം ധരിക്കാത്തത് കൊണ്ടുള്ള ആകുലതകള്‍ ഒന്നും ആ മനസ്സിനില്ലാ....അതൊക്കെ അതിന്റെ വഴി..
ചിലപ്പോള്‍ അത്തിളി കളത്തില്‍ കുത്തി ഇരിക്കുമ്പോള്‍ കരിഞ്ഞ വിഗ്രഹം പോലെ ആടി ഉലഞ്ഞങ്ങനെ ചിലതൊക്കെ ഞങ്ങള്‍ പിള്ളാര്‍ കണ്ടിട്ടുണ്ടേ!
ചോദിച്ചാല്‍ ഒരു പാട്ടാണ് മറു മൊഴി..മുറുക്കാന്‍ വീണ്ടു ചവച്ച് ഒന്നു തുപ്പി..ചുണ്ടൊന്നു തുടച്ച്..
കൈ രണ്ടും കൊട്ടി..നവരസങ്ങളും എടുത്ത്..
"ഇന്നലെ വരാതിരുന്ന കൊച്ചു വേലു ഇവിടെ വാ
നീട്ട് നീട്ട് നീട്ട് കൈ..
കൈ ചിരങ്ങാണ് സര്‍
വീടിലുണ്ട് സര്‍ വെള്ള പൂച്ച രണ്ടെണ്ണം"
പള്ളികൂടത്തില്‍ പഠിക്കുമ്പോള്‍ ഏതോ മാഷിനെ കളിയാക്കി പാടിയത്!
മാഷിനു പൂച്ചകളെ ഇഷ്ടമായിരുന്നു..എന്ത് തെറ്റുണ്ടെങ്കിലും പൂച്ച കുഞ്ഞിനെ കൊടുത്താല്‍
പിന്നെ ശിക്ഷ ഇല്ലേയില്ല!!
എന്ത് നല്ല മാഷ്. ഇന്നു അന്ജനമിട്ടു നോക്കിയാല്‍ കാണാന്‍ കിട്ടില്ല..
കുട്ട്യാപ്ല ഒരു ചെറിയ മാടക്കട ഉടമ.
മോരും വെള്ളം, നാരങ്ങ സര്‍ബത്ത് , മുറുക്കാന്‍ അരിഞ്ഞ് കൂട്ടി പുകയില സഹിതം..ബീഡി..സിഗരട്ട്..
നാരങ്ങാ മുട്ടായി..ചക്കര മുട്ടായി..സിഗരട്ട് മുട്ടായി..
പെണ്‍ പിള്ളാര്‍ കൂടെ നടന്നു സ്കൂളില്‍ പോകുമ്പോള്‍
അച്ഛന്റെ മേശ വലിപ്പില്‍ നിന്നും അടിച്ച് മാറ്റിയ പത്തു പൈസാ കൊണ്ട്
സിഗരട്ട് മുട്ടായി വാങ്ങി ഒന്നു ചുണ്ടില്‍ വച്ച് വലിച്ചു പുക ഊതി..
ഗമയില്‍ നടക്കാന്‍ ഒരു രസമായിരുന്നു..പിന്നെ പിന്നെ ഒറിജിനല്‍ സിഗരട്ട് ആയി മാറിയതും
ഹെഡ് മാഷ് നിക്കറു പൊക്കി ചൂരല്‍ കഷായം ആവര്‍ത്തിച്ചതും..അത്ര മധുരമുള്ള ഓര്‍മയല്ല..
വൈകുന്നേരങ്ങളില്‍ പുസ്തക സന്ചി വരമ്പില്‍ വച്ച് ..കൊയ്തു ..മെതിച്ചു കഴിഞ്ഞ പൊന്‍ പാടത്ത്
കൂട്ട് കാരും കൂടി പലതരം കളികള്‍..
കച്ചി കുറ്റി..തൂപ്പ് വേണോ തൂപ്പ്..ഏറു പന്ത്..അടിച്ചേച്ച് ഓട്ടം ..
കൂട്ടത്തില്‍ അത്തിളി ഇത്തിളി..
ആ കളി ഉണ്ടെങ്കില്‍ മാടം കളഞ്ഞു കുട്യാപ്ലയും റെടി !!
കുണുങ്ങി.. കുണുങ്ങി.. പെണ്ണും പിള്ളാരെ കാണുമ്പോള്‍ പെണ്‍ ശബ്ദത്തില്‍
"പേന്‍ നോക്കാന്‍ പോകുവാന്നോടി" എന്നൊരു കമന്റും പാസാക്കി ..
മാടത്തിന്റെ കോണിലെ ചാര് കസേരയില്‍
മടിയില്‍ ബീഡി മുറവുമായി..
കുട്ട്യാപ്ല നക്ഷത്രങ്ങളുടെ ഇടയില്‍ എവിടെയോ ഇരിക്കുന്നുണ്ടാകാം...

2009 മാർച്ച് 14, ശനിയാഴ്‌ച
ചാണ്ടിച്ചന്‍.
കൊല്ലം ഏറെയായി.....
എഴുപതുകളില്‍ ഞങ്ങള്‍ വള്ളിനിക്കര്‍ ..അരപ്പാവാട.. പള്ളിക്കൂടം പിള്ളാരുടെ വൈകുന്നേരങ്ങളിലെ നേരമ്പോക്കിന്റെ ആണി കല്ലായിരുന്നു ചാണ്ടിച്ചന്‍...
പുസ്തക കെട്ട് കറുത്ത റബ്ബര്‍ ഇലാസ്ടികില് വലിച്ചു മുറുക്കി ഒരു അധിക പറ്റായി തോളില്‍ ചുമ്മി...ഹോം വര്‍കെന്നെ മഹാ മാരിയെ, ഇമ്പോസിഷന്‍ എന്ന നിത്യ ശത്രുവിനെ ..ചൂരലെന്ന ചിരപരിചിതനെ ഒക്കെ മറന്നു ....
വഴിയോര കാഴ്ചകള്‍ നോക്കി നോക്കി ..കണ്ണി മാങ്ങ , ചാമ്പക്ക , പറങ്കിമാവിന്‍ തുമ്പത്തെ ചുവന്ന പറങ്കി പഴം ഒക്കെ ഉന്നം വച്ച്ചെറിഞ്ഞു...അതൊരിക്കലും താഴെ വീഴാതെ വരുമ്പോള്‍ , മുന്‍പില്‍ നടന്നു പോകുന്ന പെണ്‍ കൂട്ടത്തിന്നു നേരെ വഴിയില്‍ കിടന്ന ഒരു ചെറിയ കണ്ണി മാങ്ങാ ഉന്നം പിടിച്ച്..
"എന്തുവാ ചെറുക്കാ " എന്ന് തിരിഞ്ഞു നിന്നുള്ള ചീറ്റല്‍ ഒരു ചെറു പുന്ചിരിയോടെ സ്വീകരിച്ച് ...(കൂട്ടത്തില്‍ പാഴ് ഏതെങ്കിലും ഒരെണ്ണമേ ഇതു ചോദിക്കു...അന്നൊന്നും വിമന്‍സ് ലിബ്ബില്ല..എറിഞ്ഞാല്‍ തിരിച്ച്ചെറിയുന്ന നാടന്‍ ലിബ്ബെ ഉള്ളു. നിഷ്കളങ്കം എന്ന് ഇന്നറിയുന്നു.)
മുന്പേ പോയ സുധയെങ്ങാനും ഒന്നു നോക്കിയെന്കില്‍ എന്ന് നിരീച്ച്.(സുന്ദരികോത ..പുള്ളി ഉടുപ്പ് കാണുമ്പോഴേ പ്രേമം സട കുടയാന്‍ തുടങ്ങും..മുടി നടുവേ പിന്നി രണ്ടു വാലുകള്‍ പോലെയാക്കി കടും നീല റിബ്ബന്‍ കെട്ടി വളച്ച്...ഷീലെടെ വെളുപ്പ് , ജയഭാരതിയുടെ തുടുപ്പ്!)
ചീറിയ ആ പാഴിനെ ഒരു മൂളിപാട്ടില്‍ ഒതുക്കി ..വീണ്ടും മുന്നിലേക്ക് കണ്ണ് പായിച്ച്..നസീറിന്റെ ഒരു സിനിമ പാട്ടിന്റെ ഈരടി പാടി .....
കൂട്ട് മാങ്ങാ ഏറു കാറില്‍ നിന്നൊക്കെ അകന്നു ..നല്ല പിള്ള ചമഞ്ഞു ...മയിലാടും കുന്നിലെ മണിച്ചി കാറ്റിനെ കണ്ട്..ആരോമലുണ്ണി ...തച്ചോളി അമ്പു..ഒക്കെയായി..
ഇങ്ങനെ സ്വപ്ന ചിറകേറി നടക്കുമ്പോള്‍ ...മധുരോദാരമായ സംഗീതം പുറകില്‍ നിന്നും ..പി. ലീല പാടുംബോലെ..! കുട്ടി കൂട്ടങ്ങള്‍ തിരിഞ്ഞു നിക്കും..പുസ്തകം താഴെ വക്കും..സുധയും അടുത്ത് വരും!! റോഡ് നിശ്ചലം!!
പിന്നില്‍ നിന്നും ചാണ്ടിച്ചന്റെ വരവാണ്.."ആതുര ശാലകള്‍ ഈ വിധമായാല്‍ ..സാധു ജനങ്ങള്‍ക്കിനി എന്ത് ഗതി" ഈരടി നാടക ഗാനമോ, നാടന്‍ ശീലോ , ഒന്നുമറിയില്ല...ഈണത്തിനു കാശ് വേറെ കൊടുക്കണം.
ചന്തയിലെ കച്ചവടം കഴിഞ്ഞു ...ഷാപ്പിലെ അന്തി- പുലരി -അന്തി (അതൊരു പ്രത്യേക രസ തന്ത്രമാണ്!) മൂന്നു കുപ്പിയെന്കിലും മിനിമം വിട്ടു ...താറാവിന്‍ മുട്ട രണ്ടെണ്ണം പൊളിച്ചത് അടര്‍ത്തി കുരുമുളകും ഉപ്പും കൂടി ചാലിച്ചതില്‍ മുക്കി ..നുണഞ്ഞു നുണഞ്ഞു ..
നേരിയ പദ വിന്ന്യാസത്തോടെ...അങ്ങനെ..സ്ഥിരം കൂട്ടുകാരുടെ കൂടെ കൂടാനുള്ള വരവ്..
ഫോറിന്‍ കളം കളം കൈലി..അരയില്‍ ആറേഴു പോക്കറ്റുള്ള കടും പച്ച അരപട്ട.. അയ്ഷ കമ്പനിയുടെ മുറിക്കൈയ്യന്‍ ബനിയന്‍ ( കമ്പനി പേരു ഇന്നും ഓര്‍മ..കാരണം ബനിയന്‍ തിരിച്ചു മാത്രമെ ഇട്ടു കണ്ടിട്ടുള്ളു)കഴുത്തില്‍ ഒരു ഈരെഴയന്‍ തോര്‍ത്തും.
നരച്ച തലയില്‍ രണ്ടു കൈയും വച്ചാണ് പാട്ട്..." സാധു ജനങള്‍ക്ക് ഇനി എന്ത് ഗതി പിള്ളാരെ ?"
ചോദ്യം ഞങ്ങളോടാകുമ്പോള്‍ അറിയാം ..
മെല്ലെ അരപട്ടയുടെ പോക്കറ്റ് തുറക്കുമെന്നും..ഇഞ്ചി മുട്ടായി പൊതി എടുക്കുമെന്നും..ഒരെണ്ണം വീതം തരുമെന്നും.(അതിനാണ് സുധയും അടുത്ത് വരുന്നത് എന്നുള്ള ദുഃഖ സത്യവും!)
മുട്ടായി ഓരോന്നായി തിന്നുമ്പോള്‍ ..വീണ്ടും ചാണ്ടിച്ചന്‍ "ആതുര ശാലകള്‍" ...ഈരടി ഇടും..ഞങ്ങള്‍ ഏറ്റു പാടും...നാട് റോഡില്‍ ഒരു" എം ബി എസ് കൊയര്‍!"
മുന്‍പോട്ടു നടന്നോ പിള്ളാരെ എന്നുള്ള സിഗ്നല്‍ കിട്ടുമ്പോള്‍ മനസ്സില്ലാ മനസ്സോടെ ഞങ്ങളും ചുവടു വക്കും..കാരണം കൂടി നിന്നാല്‍ നാളെ മുട്ടായി ഇല്ല. (സുധ അടുത്തും വരില്ല)
ചാണ്ടിച്ചന്‍ അടുത്തുള്ള കുരിശിന്‍ തൊട്ടിയില്‍ കയറും.."സാധു അന്ധനായി തീര്ന്നിടല്ലേ ദൈവമേ "
എന്നുള്ള ക്രിസ്തീയ ഗാനം പാടി അരപട്ട പോക്കറ്റ് തുറക്കും..ഒരു കുഞ്ഞു മെഴുതിരി എടുത്ത് രൂപകൂടിനു മുന്‍പില്‍, അരപട്ടയില്‍ തിരുകിയ തീപെട്ടി ഉരച്ച് കത്തിക്കും..കാറ്റത്ത് അണയാതെ കൈ കൊണ്ട് പൊതിഞ്ഞു പിടിച്ച് ..തിരി ഉറപ്പിക്കും..
കുനിഞ്ഞ മുട്ട് കാലില്‍ നിന്നുകൊണ്ട് എന്തൊക്കെയോ മാതാവിനോട് പിറു പിറുക്കുന്നത് ഞങ്ങള്‍ ദൂരെ നിന്നു കാണും..
എല്ലാ ലോകത്തിന്റെയും അല്ലല്‍ തീര്‍ക്കാന്‍ ..ആതുരശാലകള്‍ സാധു ജനങ്ങള്‍കായിരിക്കാന്‍ അപ്പോതികിരിമാര്‍ നല്ലവരാകുവാന്‍ ...കൈക്കൂലി ഇല്ലാതിരിക്കാന്‍ ...നാളെയും ഞങ്ങള്‍ക്ക് ഇഞ്ചി മുട്ടായി തരാന്‍..ഒക്കെത്തിനും...വേണ്ടി ആയിരുന്നിരിക്കാം ആ പിറു പിറുപ്...
പയ്യെ തിരിഞ്ഞിറങ്ങി തോര്‍ത്തെടുത്ത് തലയില്‍ കെട്ടി ...നിറഞ്ഞ കണ്ണുകളോടെ ഞങ്ങളുടെ അടുത്തേക്ക് വീണ്ടും..
"ആരെയും മോട്ടിക്കരുതെടാ പിള്ളാരെ...പറ്റിക്കരുത്..തമ്പുരാന്‍ എല്ലാം തരും.."
തോളിലെ പുസ്തക ചുമടിനോടും...എമ്ബോസിഷനോടും..പുച്ഛം തോന്നിപോയ സമയങ്ങള്‍..
എന്നും പഠിപ്പിക്കുന്നത് എത്ര എഴുതിയാലും, തലയില്‍ കേറിയിട്ടില്ല..
ഇത്ര മനസ്സില്‍ തട്ടിയിട്ടില്ല..
അറിവ് കടലാസില്‍ അല്ല എന്നും..കുറവുകള്‍ അറിവാലെ അല്ല തീരുന്നത് എന്നും..
മനുഷ്യപറ്റ് അറിവാണ് എന്നും...ഇനി ആരും പറയാതെ അറിയാന്‍...അന്നേ പഠിച്ചു.
ജീവിക്കാന്‍ വേണ്ടി .. കണക്കും, രസതന്ത്രവും പിന്നെ ജീവ ശാസ്ത്രവും..കൂട്ടി കുഴച്ച്
പിഴക്കാത്ത കണക്കു കൂട്ടലുകള്‍ക്ക് ഒപ്പം , ചതിയുടെ അര പട്ടയില്‍ തിരുകി ..
ഇന്നും എത്രയോ ചാണ്ടിച്ചന്മാര്‍ ..ഇഞ്ചി മുട്ടായി കൊടുത്ത് മയക്കി നമ്മുടെ പുതു ബാല്യങ്ങളെ ആതുരരാക്കി നാട് റോഡില്‍ ചവിട്ടി തേക്കുമ്പോള്‍ .....
ഉയരങ്ങളിലെ സിംഹാസനത്തില്‍ ദൈവത്തോടൊപ്പം ഇരുന്നു ചാണ്ടിച്ചന്‍ ചിരിക്കുന്നോ?
അതോ കരയുന്നോ?

2009 മാർച്ച് 11, ബുധനാഴ്‌ച
അമ്മ , മഴക്കാര്‍ ഇല്ലാതെ.
മഴ മേഘങ്ങള്‍ കിനിയുന്ന തുള്ളികളില്‍ അമ്മയുടെ നിറഞ്ഞ മന്സ്സുണ്ടായിരുന്നോ ?
എന്തായാലും മഴക്കാറില്‍, കോളിലും അമ്മ മനസ്സില്ലായിരുന്നു.
അറിയില്ലായിരുന്നു ..അഥവാ കാറും കോളും..
അറിയിച്ചിരുന്നതൊക്കെ
മഴയും വെയിലും..കുറുക്കന്റെ കല്യാണം.!
കുഞ്ഞിലെ പോയ ആണ്‍ പക്ഷി ..ഒരുക്കിയ കൂട്ടില്‍ വിരിഞ്ഞ മുട്ടകള്‍
പൊട്ടാതെ..തട്ടാതെ..മഴക്കാറ് കൊള്ളിക്കാതെ..അമ്മ മനസ്സ് കാത്തു..
പമ്മി പമ്മി കുഞ്ഞു കൂട്ടില്‍ ..കളി പക്ഷി കൂട്ടുകാര്‍ ..
ഒന്നൊന്നായി എത്തുമ്പോള്‍..അമ്മ മഞ്ഞു പൊടിയുന്ന ഗ്ലാസില്‍ വെള്ളം..
മഞ്ഞിച്ച അലക്ന്കാര പാത്രത്തില്‍ ..ഒന്നും രണ്ടും കൊറിക്കാന്‍ ..ഇത്തിരി കൊറി കടലേം
പിന്നെ "വയറു കായാതിരിക്കിനെടാ പിള്ളാരെ " എന്നൊരു മറു വാക്കും, അരി മുറുക്കുപോലെ!
അവിടെയും മഴക്കാര്‍ ഇല്ലായിരുന്നു.
'അധികമായാല്‍ അമൃതും " എന്നൊരു അര്‍ത്ഥ വിരാമത്തിലും..അമ്മ മഴക്കാര്‍ ഇല്ലായിരുന്നു.
പിന്നെ പിന്നെ ചുരുണ്ടുകൂടി ..നേര്‍ത്ത പുതപ്പിനുള്ളില്‍ മരുഭൂമിയും കത്തുന്ന വേനല്‍ ചൂടിലും
തണുത്ത് തുള്ളി കിടക്കുമ്പോഴും..ഇറ്റിക്കുന്ന ദാഹ നീരിനായി കൊക്കടര്‍ത്തി മാറ്റുമ്പോഴും...
എങ്ങോ ഉയരുന്ന നേരിയ കാറ്റിന്റെ ഷെഹ്നായി പാട്ടിലും..ഊര്‍ന്നു പോകുന്ന സ്നേഹ തൂവല്‍,
കൂട്ടിലോക്കെ...തലോടലായി.
വെള്ള ചിറകു വീശി ..മെല്ലെ പറന്നുയര്‍ന്നു ...നീലാകാശ കോണില്‍ മറയുമ്പോള്‍
മഴക്കാര്‍ ..അമ്മയുടെ ചിറകിനെ മറച്ചു...അമ്മ മഴക്കാര്‍ ആയി ...ചനു ചനെ പെയ്യുമ്പോള്‍
മഞ്ഞു പൊടിയാത്ത ഗ്ലാസില്‍ ഒരിത്തിരി വെള്ളമില്ല..ചുണ്ടിലൂടെ ഒഴുകി ഇറങ്ങുന്നു മഴക്കാര്‍ ..വെള്ളമായി.

2009 മാർച്ച് 6, വെള്ളിയാഴ്‌ച
കനല്‍ നടപ്പ്
വഴിപാടല്ല ഈ കനല്‍ നടപ്പ് .. വഴി ഒരു പാടുമല്ല.
ഒരു പാടും വീഴാ ജീവിത വഴി...
ഒരു പാടും താണ്ടി..ഈ കനല്‍ നടപ്പ്.
ഇട്ട ചെരുപ്പെല്ലാം ഉരുകി പോയി ..വള്ളി പൊട്ടി വഴിയിലായി.
ഇനി ഒരു ചെരുപ്പും ചേരില്ല എന്ന് ചെരുപ്പുകുത്തിയും..
ഇനി അഥവാ ചേര്‍ന്നാലും ഇവിടെങ്ങും കിട്ടില്ലത്രെ.
ഇനി കിട്ടിയാലും സ്യ്സാകില്ല പോലും..
ജന്മം തരുമ്പോള്‍ തമ്പുരാന്‍ ചെരുപ്പിനോത്ത്ത പാദം തന്നില്ല..
കനലില്‍ നടക്കാന്‍ ഒന്നും കരുതിയില്ലാ...ഒരു ഗംബൂട്ട് പോലും!
മുന്‍പോട്ടു പോകുമ്പോള്‍ ഉഷ്ണം കുറയുമെന്നാരോ പറഞ്ഞു മോഹിപ്പിച്ചു.
നടന്ന വഴി എത്ര..ഇനി ഒരു ഇര്പ്പിടം, ഒരു തണല്‍ മരം..
കൈ വഴികളത്രയും കരിഞ്ഞ മരത്തില്‍ നിന്നും കനല്‍ ഊര്‍ന്നു വീഴുന്നു..
പൊള്ളുന്ന തീയില്‍ കൂടി അപ്പുറം കാണാന്‍ വെറുതെ ഒരെത്തി നോട്ടം..
അമ്മേ, വിറങ്ങലിച്ചു പോയി.
മുന്പേ പോയവരെല്ലാം ..
കനല്‍ കൂടുകളില്‍ ഉറങ്ങുന്നു..ശാന്തരായി..പൊള്ളും എന്നറിയാതെ പാവങ്ങള്‍..
തിരികെ പോകാന്‍,
പോള്ളാത്ത തീയില്‍ കൂടി ഇപ്പുറം കാണാന്‍ വെമ്പി..
ദൈവേ ..കരിഞ്ഞ ഭൂമിക.
ഓര്‍ക്കുന്നു ..പ്രളയ ജലത്തില്‍ ഒരു പുളിയില തുമ്പില്‍
അകപെട്ടുപോയ ഉറുമ്പിന്‍ കുഞ്ഞിനെ..
ഒഴുകി ഒഴുകി .. ഓരോ കല്ലിലും ..കംബിലും തട്ടി..
ചുഴിയില്‍ കറങ്ങി..മുന്നോട്ടു വഴി ഏത് ..
പിന്നിട്ട വഴിയേത്..
കാട്ടു തീയും ..കനലും..പ്രളയവും..
ചേരാത്തത് ചേര്‍ക്കാന്‍ ..
തന്നു വിട്ട കടംകഥ പുസ്തകം ഇനി തിരയാനിടമില്ല..
മെല്ലെ കനല്‍ വഴികളില്‍ ആ പുസ്തകവും കൈ വിട്ടു..
പുളിയില തുമ്പിലെ ഉറുമ്പ് വളരുന്നതും നോക്കി..
ചുഴികളും..കുഴികളും..താണ്ടി പോകുന്നതും കാത്തുകാത്ത്..
മറുകരക്കൊരു കനല്‍ ചുള്ളി പാലം പണിഞ്ഞു ഞാനും...
ഉറുമ്പ് കര പറ്റുന്നതും പിന്നെയും നോക്കി..നോക്കി...

2009 മാർച്ച് 3, ചൊവ്വാഴ്ച
നാക്കിലെ വിരലടയാളങ്ങള്‍.
വിരല്‍ തുമ്പിലെ അടയാളങ്ങള്‍ അവനവനു സ്വന്തമെന്നു ശാസ്ത്രം.( സ്വന്തമെന്ന പദത്തിനെന്തര്‍ത്ഥം... എന്ന് ഫിലോസഫി...) ഇപ്പോള്‍ നാക്കിലും അടയാളങ്ങള്‍ കാണുന്നു പോലും...കുന്നായ്മകളെ അടുത്തറിയാന്‍ നാക്കും ഉപകരിക്കുമത്രേ...നാക്ക് നീട്ടി പാഴ്പിച്ചിരുന്ന പഴയ കാലത്തിനു നന്ദി.
ഇപ്പോള്‍ എല്ലാ പാഴ്പീരും മൊബൈല് വഴികകാണല്ലോ ? നാക്കിനു "വെറുംവാക്കിനോളം " പ്രസക്തി...വാക്കുകള്‍ മാറാനും...ഒരു എഴുത്തൊട്ടിക്കാന്‍ പോലും കഴിയില്ല!! (കാരണം എഴുത്തില്ല!)
തുമ്മലിന് നൂറു മൈല്‍ സ്പീഡ് ഉണ്ടുപോലും ... എന്ന് പറഞ്ഞാല്‍ ഒരു ചെറിയ പാവാടയോക്കെ പോക്കാന്‍ ഈ പാവത്തിനും കഴിയും. ഒപ്പം അര മൈല്‍ ചുറ്റളവില്‍ ഒരു മാതിരി" കോള്ടും "മറ്റും പരത്താന്‍ മറ്റു ചിറകുകള്‍ വേണ്ടാ...(മേഘ സന്ദേശം തുമ്മല്‍ വഴിയായിരുന്നുവോ?)
വയറിന്റെ ഭിത്തികള്‍ മൂന്നു നാല് ദിവസം കഴിയുമ്പോള്‍ പ്രൈമര്‍ മാറ്റി അടിക്കുമത്ത്രേ ..ഇല്ലെങ്കില്‍ ആസിഡുകള്‍ ഭിത്തി തുരന്ന് വയറിനെ തന്നെ തിന്നും. (മലയാളിയുമായി എന്ത് സാമ്യം...തുരന്ന് തിന്നാന്‍!)
തുപ്പല്‍ ഇന്ത്യാക്കാരന്റെ ഭരണ ഖടനാ അവകാശം. (ഫണ്ടമെന്റല്‍ ര്യ്ട്ട്!) ബസിന്റെ സൈഡില്‍ കൂടി പോയാല്‍...തലയില്‍ ചുക ചുക ചുവന്ന വിപ്ലവ തുപ്പല്‍...ബാര്‍ ചുറ്റുവട്ടത്ത് ചുമ്മാ പോയാല്‍ കാര്‍കിച്ച്ച്ചു തുപ്പല്‍ അടിപൊളി! ചുമ്മാ നിന്നാലും , താലി കെട്ടാന്‍ നിന്നാലും തുപ്പലെ ശരണം...
എന്നാല്‍ ഒരാള്‍ ഇരുപത്തയ്യായിരം കര്‍ട്സ് തുപ്പല്‍ ഒരു ജീവിതത്തില്‍ തുപ്പുമത്ത്രേ...ച്ചാല്‍ ഒരു സ്വിമ്മിന്ഗ് പൂളിലെ വെള്ളം ഇത്ര വരില്ലാ...ഒര്ത്താലിതെത്ര കഷ്ടം!!
കൂര്‍കം വലിയുടെ മാസ്മര ലോകത്തിലേക്ക് സ്വാഗതം! ഇന്നലെ രാത്രിയും ഭാര്യ ഒരു മാതിരി വിരട്ടി..ഇനി കൂര്‍കം വലിച്ചാല്‍ മൂക്കില്‍ പഞ്ഞി വച്ചു കിടത്തുമെന്നു! കൊല പാതിരരയ്ക്ക് കള്ളനുള്ള ക്ഷണ കത്ത്!
അറുപത് ഡെസിബെല്‍ അപ്പുറം വരെ കടക്കുന്ന പാവം കൂര്‍കം കേഴ്വി ശക്തി മുടിക്കുമത്രേ...സാധു ഭാര്യയുടെ ആകെ ആയുധം...നാക്കും...ചെവിയും...
രണ്ടായിരം ഗാലന്‍ രക്തം ഏകദേശം അറുപതിനായിരം മൈലോളം വരുന്ന രക്ത കുഴലുകളിലൂടെ പമ്പ് ചെയ്യുന്നു ഹൃദയമെന്ന അതോറിട്ടി . നമ്മുടെ വാട്ടര്‍ അതോറിട്ടി ഈ പണി ഏറ്റാല്‍ ....ശിവനെ...
ഇങ്ങനെ കഥകള്‍ അതി സാദരം!

2009 ഫെബ്രുവരി 28, ശനിയാഴ്‌ച
മാഷ് അഥവാ പോസ്റ്റ് മാഷ്
ഇത്തിരി ചെ താടി ..ചിന്ത വട്ടവും അത് തന്നെ.
വിടര്‍ന്ന കണ്ണുകള്‍, മലര്‍ന്ന ചുണ്ടുകള്‍ ഒരു തുറന്ന ലക്കൊട്ട് പോലെ.
അല്പം പശ ചുണ്ടിന്റെ കോണുകളില്‍ എപ്പോളും,
ഒരിക്കലും ഒട്ടിക്കാത്ത ഒരു ലക്കൊട്ടിനുള്ള ഒട്ടിപോം പശയായി.
ഒത്തിരി കാര്യങ്ങള്‍ ...മാര്‍ക്സിസം ..മാന്ത്രികം...ആള്‍ദൈവങ്ങള്‍...ആണവ കരാര്‍...
നീണ്ടുപോകുന്ന ചര്‍ച്ചാ പാരസ്പര്യങ്ങളില്‍ ഉയര്ന്നു കേള്‍ക്കുന്ന മദ്യ മീമാംസകള്‍!
മകടോവേല്‍ വിസ്കി കളം കളം രൂപമുള്ള കുപ്പി..ഒരു ഫോറിന്‍ മെയില് പോലെ...
പണ്ടൊക്കെ നല്ലതായിരുന്നു..ഇപ്പോളോ വെറും പട്ട..മല്ല്യാ ഇത്ര കള്ളനോ?
ബാറ്റ ചെരുപ്പോ അതിലും കഷ്ടം..ദേ ഒരെണ്ണം നാല് മാസം ..തീര്ന്നു കഥ.
രാഷ്ട്രീയത്തിലോ ..എന്താ കഥാ..ഇവന്മാര്‍ ഭരിക്കുന്നോ അതോ..ഭരണി പാടുന്നോ..ആകമാനം നമ്മള്‍
ജനമെന്നു പറയുന്ന കഴുതകള്‍ ...താങ്ങുന്നു നാണമില്ലാതെ...
ക്രിസ്ത്ത്യാനിയുടെ പുത്തന്‍ നാട്യങ്ങ്ലോ ...എന്റെ കൂട്ട് കാരാ..മൊബൈല് മോര്‍ച്ചറി ..ശവപാട്ട് കച്ചേരി..ഫുഡ് പാക്കെറ്റ്..ഇടിത്തീ വീഴും ഇവന്മാര്‍ ഇങ്ങനെ പോയാല്‍..
പാവം പാവം മാഷ്.
അറിഞ്ഞു, ഇന്നലെ പെട്ടന്നുമരിച്ചു.
ഒത്തിരി നാള്‍ ഷുഗര്‍..ഇത്തിരി നാള്‍ പ്രെഷര്‍ ....ഹാര്‍ട്ട് അറ്റാക്കും.
ഒരു മൊബൈല് മോര്‍ച്ചറിയില്‍ തണുത്ത് ..ഡെഡ് ലെറ്റര്‍ ഓഫിസിന്റെ കാര്യസ്ഥനായി ..
ശകലം പോലും മകടോവേല്‍ കളം കളം ..വിസ്കി ഇല്ലാതെ..മാര്‍ക്സിസമില്ലാതെ..ബാറ്റ ചെരുപ്പ് പോലും ഇല്ലാതെ..
ഒരു ശവ പാട്ടു കച്ചേരിക്ക് കാതോര്‍ത്ത് ...
ഏകാന്തതയില്‍ ..മാതൃഭൂമി , മലയാളം..വാരികകള്‍ ഇല്ലാതെ..
മുകുന്ദനും..വിജയനും ..സകറിയായുമില്ലാതെ..കൈ രണ്ടും നെന്ചില്‍ വച്ച്..ഒരു കാര്യത്തിലും..പണ്ടെന്നപോലെ
നിഷ്കാമനായി..നിര്‍ഗുണ പരബ്രമ്മമായി..ഇനി വരാനുള്ള കത്തുകള്‍ വന്നിട്ട് വേണം...മണി ഓര്‍ഡര്‍ വന്നിട്ട് വേണം.."ടാക് ഖര്‍ "പൂട്ടാന്‍.
മേല്‍വിലാസമില്ലാത്ത ലോകത്തെ ഡെഡ് ലെറ്റരായി മാഷും പോകുന്നു.

2009 ഫെബ്രുവരി 22, ഞായറാഴ്‌ച
പിന്നേം ഒരു കുറുപ്പച്ചന്‍
അത്താഴ കുറുപ്പിന്റെ പോലെ ഒളിസേവയോ, സവിസ്തരം കുഴമ്പിട്ടു കുളിയോ , നെയ്യൊഴിച്ച് കഞ്ഞി കുടിയോ ഒന്നുമില്ലാത്ത അറും പാവം ഒരപ്പുക്കിളി കുറുപ്പച്ചന്‍!
കണ്ണുകളില്‍ ഒടുങ്ങാത്ത ആകാംഷയുടെ ജ്വലനം ..ലേശം വടക്കു നോക്കി കണ്ണും!! ആരുടെയും കുറവ് കാണാന്‍ ആരെക്കാളും സമര്‍ഥന്‍ . ചെവി ഗുരുവായൂര്‍ കേശവനും തോല്‍ക്കുന്ന ചന്തത്തില്‍. മൂക്കും മീശയും തമ്മില്‍ തമ്മില്‍ രാമച്ച വിശറി ചൂടി..അങ്ങനെ. തലമുടി പറ്റെ വെട്ടി.(ബാര്‍ബര്‍ ഷോപ്പിലേക്ക് വെള്ളം ചുമ്മുന്ന വഹയില്‍ ഫ്രീ!) ഉള്ള പല്ലുകള്‍ മൂവാണ്ടന്‍ മാവിന്റെ മുഴുവന്‍ ഇലയും ഇട്ട് വേള് വെളുങ്ങനെ..താടിയൊക്കെ ആണ്ടോട് ആണ്ട് കിളച്ചു മറിച്ച് ആകാശത്തിലെ അപ്പൂപ്പന്‍ താടി പോലെ ...
നീണ്ട കഴുത്തില്‍ ഒതലങ്ങയോളം വലുപ്പത്തില്‍ ആദാമിന്റെ ആപ്പിള്‍ അല്ലെങ്കില്‍ കാളകൂടം നിറച്ച വിഷ പാത്രം!
നെഞ്ചിന്റെ കുഴി ഒരു എണ്ണ ചെരാതുപോലെ ...രോമത്തിനായി കാത്തു കിടക്കുന്നു! കൈ കാലുകള്‍ വിറകു കീറി കീറി പറങ്കി മാം കൊമ്പ് പോലെ ശിഖരങ്ങള്‍ പൊട്ടി...
വാരി എല്ലുകള്‍ പുറമെ ആണോ ഫിറ്റ് ചെയ്തിരിക്കുന്നത് എന്ന് തോന്നി പോകും ...ലേശം ആസ്ത്മ കൂടിയാല്‍ പറയുകയും വേണ്ട!
പിള്ള ചേട്ടന്റെ കാപ്പി കടയുടെ ജീവ നാടി. വെള്ളം കോരല്‍ വിറകു കീറല്‍ (രാഷ്ട്രീയത്തില്‍ ശോഭിക്കാന്‍ ഈ സില്ലബസ് മതി!) അത്യാവശ്യം ചന്തയില്‍ പോകല്‍ , ചായ അടിക്കാന്‍ ആളില്ലാതെ വന്നാല്‍ ആ റോളും ആക്ട് ചെയ്യാനുള്ള സംഭാഷണവും വശം. ആരോ കൊടുത്ത ഫോറിന്‍ കൈലി അരയില്‍ ചുറ്റി അതിന്റെ മേല്‍ ഒരു ചാക്ക് ചണം "ലകൊസ്ടെ"ബെല്‍റ്റ് ആയി രൂപാന്തരപ്പെടുത്തി...കൈലി മാടി കുത്തി, മടിയില്‍ വലിച്ചതും വലിക്കാത്തതുമായ കാജാ ബീഡിയും..തീ എപ്പോഴും അടുപ്പില്‍ ഉള്ള കാരണം താന്‍ തന്നെ കീറിയ ഒരു വിറകിന്‍ തുംബെടുത്ത് ചുമ്മാ തീപ്പിടിപ്പിക്കും (ഡിട്ടക്ടിവ് മാര്‍ക്സ് ചെയ്യും പോലെ!) കുറുപ്പച്ചന്‍. പുക ഊതുന്നത് സിനിമയിലെ വില്ലന്‍ റോളില്‍.
നാണയമിട്ട് തിളയ്ക്കുന്ന സമോവറില്‍ നിന്നും ലേശം ചൂടു വെള്ളമെടുത്ത് അസാരം തേയില ഇട്ട് ഇടക്കിടക്ക് കുടിക്കണം, അത് നിര്‍ബന്ധമാ .. അത് കാരണം സമോവറിനെ വിട്ട് അധിക ദൂരമൊന്നും കുറുപ്പച്ചന്‍ പോകില്ല. ഏറിയാല്‍ അന്തി ചന്ത വരെ. സിനിമ ഓഫറുകള്‍ വല്ലതും കിട്ടിയാല്‍ കട പൂട്ടി സമോവര്‍ തീ അണച്ച് മാത്രം രണ്ടാം കളിക്കൊന്നു പോകും. അതും വിജയശ്രീ ,ഉണ്ണി മേരി , കനക ദുര്‍ഗ ഒക്കെ ആവോളം ഉണ്ടെങ്കില്‍ !!
അടി പിടി ഒന്നും തീരെ താല്പര്യമില്ല ..പച്ചയായ ജീവിതം സിനിമയില്‍ കാണണം ..അപ്പോള്‍ കുളി സീനിലും പച്ചയായി ജീവിക്കുമല്ലോ! പിന്നെ മറ്റു പലതും....
ജീവിതത്തില്‍ കുളി സീനുകള്‍ കുറുപ്പച്ചന്‍ സ്വപ്നം കാണാറ് പോലുമില്ല..ദാമ്ബത്യമൊക്കെ ഒരു പൊല്ലാപ്പ് തന്നെ.
ഈ കിട്ടുന്ന ബീഡി കാശ് നേരെ ചൊവ്വേ ബീടിക്കു പോലും തെകയില്ല. പിന്നാ "ല്ലവരെ" കൊണ്ടു വന്നു നോക്കുന്നത്. തന്നെയുമല്ല സമോവര്‍ ഉണ്ടല്ലോ! അതിന്റെ ചൂടിനോളം വരുമോ ഒരുത്തിയുടെ ചൂട്. !! ഇല്ല തന്നെ.
വിവാഹ ജീവിതത്തെ കുറിച്ച് കുരുപ്പച്ചന്റെ തിസിസ് ഇതാണ്.
ഒരു നാള്‍ പിള്ള ചേട്ടന്‍ പഴനിക്കു കാവടി എടുക്കാന്‍ പോയപ്പോള്‍ കടയുടെ ചുമതല കുറുപ്പച്ചന്റെ തലയില്‍ വന്നു. മനസ്സില്ലാ മനസ്സോടെ അത് ഏറ്റെടുക്കുകയും ചെയ്തു. പറ്റു പടി കുറിക്കുന്ന സ്ലേറ്റും കല്ല് പെന്‍സിലും മുന്‍ പറ്റൊടെ ഹാന്‍ഡ് ഓവര്‍ ചെയ്തു വാങ്ങി. ആശാരി പരമു, മേശരി ദാസന്‍ , മൈക്കാട് സരസു, സോഡാ പൊടിയന്‍.... നീണ്ടു പോകുന്നു പറ്റു കാരുടെ ലിസ്റ്റ്.
നാലു നാള്‍ കഴിഞ്ഞ് കാവടി ചിന്തും പാടി ..ഹര ഹരോ ഹര ഹര ..പിള്ളച്ചേട്ടന്‍ വന്നു. കൊടുത്തു കുറുപ്പച്ചന്‍ കടുപ്പത്തില്‍ ഒരു ചായ അത് കഴിഞ്ഞു സ്വന്തം മടിക്കുത്തില്‍ നിന്നും ഒരു കാജ ..സ്വന്തം വിറകു കൊള്ളിയില്‍ നിന്നും തീയും!
പിള്ളച്ചേട്ടന്‍ പറ്റു സ്ലേറ്റ് പരിശോധന തുടങ്ങി...ദാസന്‍, മുന്‍ പറ്റും കൂട്ടി നൂറോളം രൂപ...സോടക്കാരന്‍ അറുപതു രൂപ ...സരസുവിന്റെ പറ്റ് ? അടുത്ത് നിന്ന കുറുപ്പച്ചന്‍ അകലങ്ങളിലേക്ക് വടക്കു നോക്കി കണ്ണ് പായിച്ച് ഒന്നുമറിയാ പൈതലായി നില്ക്കുന്നത് കണ്ടപ്പോള്‍ പിള്ള ചേട്ടന് ചൊറിച്ചില്‍ വന്നു.."എടൊ കുറുപ്പേ സരസുവിന്റെ മുന്‍ പറ്റും കാണനില്ലല്ലോടോ "
"അത് , അതെന്റെ ശമ്പളതിലങ്ങു പിടിച്ചോ " കുറ്പച്ചന്റെ മറുപടി കേട്ട പിള്ള ചേട്ടന്‍ ഞെട്ടി അറിയാതെ ഹര ഹരോ പറഞ്ഞു പോയി.!! "നിന്റെ ശമ്പളമോ , ഈ കണ്ടതെല്ലാം തിന്നു തൂറുന്നതിന്റെ പൈസ എത്ര ഇങ്ങോട്ട് വരും?" അത് പോട്ടെ മുന്‍ പറ്റോ ഇല്ല ,പിന്‍ പ്റ്റെന്തിയെടോ?" പിള്ള ചേട്ടന്‍ കലി ദ്വാപരനായി...
"മൂന്നു ദിവസം സരസു വന്നു ..മൂന്നു നേരം പലഹാരങ്ങള്‍ കഴിച്ചു..എന്റെ മനസ്സലിഞ്ഞു പോയി ഞാന്‍ പറ്റു കുറിക്കാന്‍ മറന്നു പോയി."കുറുപ്പച്ചന്റെ കണ്ഫഷന്‍!!
മിണ്ടാ പൂച്ച കുറുപ്പച്ചന്‍ കലമുടയ്ക്കുന്ന കാര്യം പിള്ള ചേട്ടന്‍ സ്വപനത്തില്‍ പോയിട്ട് പഴനിയില്‍ പോലും കരുതിയില്ല. " നീ ഇനി ഈപ്പണി തുടരണമെന്നില്ല.." പിള്ളേച്ചന്‍ അലറി.
"കൊടുത്ത ബീടിക്കോ തീകൊള്ളിക്കോ നന്ദിയില്ലത്തവന്‍" കുറുപ്പച്ചന്‍ മനസ്സില്‍ കുറിച്ചു. അഭിമാനം പണയപ്പെടുത്തി ഇനി ഇവിടെ നില്കണോ..അതോ ..കുറുപ്പച്ചന്‍ കുഴങ്ങി...
സരസു കുളിസീന്‍ കാണാന്‍ വിളിച്ചപ്പം പോകാതിരുന്നെന്കില്‍ ഈ പോല്ലാപ്പോന്നും വരില്ലായിരുന്നു.
സ്വയം കൃതാ അനര്ധത്ത്തിനു പാവം പിള്ളച്ചേട്ടന്‍ എന്ത് പിഴച്ചു? അയാള്‍ പറഞ്ഞതു ശരിയല്ലേ?
ഒരു മുനിയുടെ മൌനത്തോടെ കുറുപച്ചന്‍" നാരീ സ്തനഭര നാഭീ ദേശം"...ശങ്കരാചാര്യരരായി സമോവറില്‍ നിന്നും ലേശം ചൂടു വെള്ളം എടുത്ത് ചായ പൊടി കലക്കി. ..മെല്ലെ ഊതി ഊതി...വടക്ക് നോക്കി കണ്ണ് കൊണ്ട് പിള്ളചെട്ടനെ ഒളികണ്ണാല്‍ നോക്കി....

2009 ഫെബ്രുവരി 14, ശനിയാഴ്‌ച
അത്താഴ കുറുപ്പ്
കുറുപ്പന്‍മാര്‍ പലവിധമാ..
പടയ്ക്ക് നല്ല പട കുറുപ്പ് ..ആനവളര്‍ത്തിയ ആന കുറുപ്പ്..കാപ്പി കടയുള്ള കാപ്പി കുറുപ്പ് ...സദ്യക്ക് ദേഹണ്ണം ..ഊട്ടു കുറുപ്പ് ...ചെരുപ്പ് കടയുള്ള ചെരുപ്പ് കുറുപ്പ്..
ഇതൊക്കെ വെറും കുറുപ്പന്മാര്‍..പേരിനു മാത്രം, കാമ്പും കഴമ്പും വേറെ വേണം! ചേമ്പും കുഴമ്പും ആവശ്യത്തില്‍ കൂടുതലും!!
എന്നാല്‍ ഇത് അത്താഴത്തിനും മേമ്പോടിക്കും മാത്രം കാണുന്ന "അത്താഴ കുറുപ്പിന്റെ" കഥ.
സുന്ദരനൊന്നുമല്ല എന്നാല്‍ സുന്ദരനാ ചിലര്‍ക്കൊക്കെ. കാതില്‍ വില്ല് കടുക്കന്‍ ..ശരീരവും വില്ലുപോലെ ..ഇടക്കിടെ ചുമയും വില്ലനായി വരും...അരക്കൈയ്യന്‍ മല്‍ മല്‍ ജുബ അതിനൊരു പോകെറ്റ് അതിലൊരു ഫ്രെയിം മാത്രമുള്ള കണ്ണാടിയില്ലാ കണ്ണാടി. കാവി മുണ്ട് , തോളില്‍ ചുട്ടി തോര്‍ത്ത്തോരെണ്ണം ശിവന്റെ പാമ്പ് പോലെ!
രുദ്രാക്ഷമാല ..കണംകൈയ്യില്‍ പഴനി ആണ്ടവന്റെ വെള്ളി വള..നെറ്റിയില്‍ തിരുപ്പതി ചെട്ടിയാരുടെ പാളകുറി ഒരെണ്ണം. മൂളിപ്പാട്ടും കുനിഞ്ഞുള്ള നടപ്പും നോട്ടവും..
രാത്രി മാത്രം കാണുന്ന ജീവി! പകല്‍ വെളിച്ചത്തില്‍ ആരും കണ്ടിട്ടില്ല...ചിലരൊക്കെ അല്ലാതെ. അവരൊട്ടു പറയുകയുമില്ലല്ലോ! ഏത് ദിക്കില്‍ നിന്നു വരുന്നെന്നും എങ്ങോട്ട് പോകുന്നെന്നും ഒന്നിനും ഒരു രൂപവുമില്ല.
മണ്ണെണ്ണ വിളക്കിന്റെ ഉജ്ജ്വല പ്രഭയില്‍ വടക്കേ വീടിന്റെ വരാന്തയില്‍ ..ജുബ ഊരി അയയില്‍ തൂക്കി തോര്‍ത്ത് മാത്രം ഉടുത്ത് അസാരം ധ്ന്ന്വന്തരം കുഴംബ് മേലാകെ പൂശി ഒരു ചെറിയ കസര്‍ത്തും കാട്ടായങ്ങളും കഴിഞ്ഞു നേരെ ഓല മറ കെട്ടിയ ബാത്ത് റൂമിലേക്ക് ..ചൂട്ടും കൊതുമ്പും വച്ച് ഊതിക്കാച്ചിയ ചെമ്പ് ചരുവത്തിലെ വാട്ടര്‍ ഹീറ്റര്‍ വെള്ളത്തില്‍ ഒരു ലൈഫ് ബോയ് ബാത്ത്!
അപ്പോഴും "അമ്പലക്കുളങ്ങരെ കുളിക്കാന്‍ ചെന്നപ്പം " എന്ന മൂളിപ്പാട്ടും.
കുളി കഴിഞ്ഞാല്‍ നേരെ വരാന്തയിലെ ഭസ്മ കുടുക്കയില്‍ നിന്നും മുരുകാ എന്ന ശീല്‍ക്കാരത്തോടെ ഒരു കുറി . എന്നിട്ട് നാല്‍കാലി കൊരണ്ടിമേല്‍ ആസനസ്തന്‍. കിണ്ണം ഒരുക്കി കാത്തിരിക്കുന്നു ...അവര്‍..ആരെന്നു ചോദ്യം കഥയില്‍ വേണ്ട. കുറുപ്പ് ചേട്ടന്റെ സാന്യാ മിര്‍സ എന്ന് വേണമെന്കില്‍ പറഞ്ഞോളു....ടെന്നിസിലെ ജോഡി.!
ആവി പറന്നുയരുന്ന കഞ്ഞി കിണ്ണം നിറഞ്ഞു കവിഞ്ഞ പരുവത്തില്‍ ...ഉപ്പുകുടുക്ക ..ചുവന്ന പ്ലാവില ..പച്ച ഈര്കിലില്‍ കുത്തി ..തോണി പോലെയാക്കി വച്ചിരിക്കുന്നു! ഒരു തുടം നെയ്യും. കുറുപ്പിന്റെ അമ്രുതെത്ത്!
മിണ്ടാട്ടമില്ല ഒരു മാതിരി അവാര്‍ഡ് പടം. കഞ്ഞി കോരുന്ന ശബ്ദം..ഗള് ഗള് ഇറക്കുന്ന ശബ്ദം..അവസാനം
കിണ്ണം മറിച്ചിട്ടു നോക്കിയാല്‍ ഒരു വറ്റും കാണില്ല!
കൈ കഴുകാന്‍ ഓട്ടു മൊന്തയില്‍ വെള്ളം..വായില്‍ കുലുക്കൊഴിന്ജ് നീട്ടി തുപ്പി ..പരിസരമൊക്കെ ഒന്നുഴിന്ജ് ..തോര്‍ത്തെടുത്ത് മുഖമൊക്കെ ഒന്നു മിനുക്കി ...മണ്ണെണ്ണ വിളക്കും കൈയ്യില്‍ എടുത്ത് നേരെ തിരിഞ്ഞ അകത്തേക്ക്.
നമുക്ക് കാണാന്‍ കഴിയുന്നത് ഇത്ര മാത്രം. ഇതിനപ്പുറം ആകാംഷയുണ്ടായിരുന്നവര്‍ അതിര് കടന്നപ്പോള്‍ "ഏതാവനാട ..തന്തയില്ലാ കഴുവര്ടാ മോനേ " എന്നുള്ള ഓമന വിളി കേട്ടിട്ടുമുണ്ട്.
അപ്പോഴും കുറുപ്പല്ല വിളിക്കുക..പിന്നെയോ..അറിയാമല്ലോ ..അവര്‍!
സൂര്യന്‍ ഉദി തെളിയുന്നത് വരെയൊന്നും ഞങ്ങളും ഉറക്കം ഇളച്ചിട്ടില്ല. ഒന്നും കാണാന്‍ പറ്റാതെ എന്തിന് വെറുതെ....
ആകാംഷ മാത്രം ഇന്നും മിച്ചം. ഈ വയസു കാലത്തും!
കുറുപ്പ് തിരികെ പോകുന്നതും ഞങ്ങള്‍ കാണാറില്ല എന്നാല്‍ കേള്‍ക്കാറുണ്ടായിരുന്നു..കാലിന്റെ തള്ള വിരലില്‍ "ഞൊട്ട" വീഴുന്ന ശബ്ദം , തണുത്ത വെളുപ്പാന്‍ കാലത്ത് ഉടുതുണി പറിച്ച് പുതച്ച് , മൂത്രം മുട്ടി ചുരുണ്ടു കൂടി കട്ടിലില്‍ കിടക്കുമ്പോള്‍ ..വീടിനരികിലെ വെള്ളമില്ലാ കൈത്തോട്ടിലൂടെ അകന്ന് അകന്ന് പോകുന്നത് കേള്‍ക്കാം.
വീണ്ടും വൈകുന്നേരം വരാന്‍..കുളിക്കാന്‍ എന്നിട്ട് ..അത്താഴ കഞ്ഞി കോരി കോരി കുടിക്കാന്‍...എന്നിട്ട്...

2009 ഫെബ്രുവരി 10, ചൊവ്വാഴ്ച
എട്ടു പെറ്റ വയറ്റില്‍ ഒരു ചക്കക്കുരു.
ഇയിടെ ഒരു മദാമ എട്ടു പെറ്റു. അതും പോരാഞ്ഞ് ആരോ പറയുന്നു മുന്‍പും പെറ്റിട്ട് ഉണ്ടെന്നും.
ഇതൊക്കെ പേറിന്റെ മഹാത്മ്യത്ത്തിനു വേണ്ടിയായിരുന്നു എന്നും..കുഞ്ഞിക്കാലുകള്‍ പിച്ച പിച്ച നടന്നു കാണണമെന്നും. ഒരു പട്ടാളം സ്റ്റൈല്‍ ജീവിത ക്യാമ്പ്!!
"അമേരികയിലും..മറ്റും ഒത്തിരി പെറ്റു കൂട്ടുന്നവരെ ആദരിചിട്ടുന്ടെന്നും വാര്‍ത്താ മാധയ്മങ്ങള്‍ അവരുടെയൊക്കെ മുഖാമുഖം ലൈവ് റ്റെലിക്കാസ്റ്റ് നടത്തിയിട്ടുണ്ടെന്നും" .."ഇതിലിപ്പം എന്നതാ കൊച്ചെ ഇത്രക്കങ്ങു പറഞ്ഞു നടക്കാനെന്നും" ആയമ്മ പരിഭവം പറയുന്നു. ഗര്‍ഭ നിരോധനമൊക്കെ അറു പഴഞ്ചന്‍ പരിപാടിയാണെന്നും...പിള്ളാരുടെ അച്ചന്‍ എന്നുള്ളതൊക്കെ ഒരുതരം ചൊറിയന്‍ ഏര്‍പ്പാടാണെന്നും.
ഭഗവാനെ ഇവിടുത്തെ മോഡി അണ്ണനും , ബിഷപ്പും, മുക്രിയുമെല്ലാം ഇങ്ങനെ ഒരു ചാന്‍സ് ..മനോ നഗര ചത്വരത്തില്‍ കൊണ്ടു നടക്കുന്ന കാര്യം അവരറിഞ്ഞോ ആവോ!
എട്ടായാലും പത്തായാലും അവരുടെ മടിശീല താങ്ങും. നമ്മുടെ മടിക്ക് ഇതു ശീലവുമില്ല. അതായിരിക്കാം ആരും അവരെ ആള്‍ ദൈവമാക്കാഞ്ഞത്.
അല്ലെന്കി പിന്നെ ഇത്രയും വാശിയുള്ളവര്‍ ആ മരത്തിന്റെ പത്ത് വിത്തെന്കിലും വേണമെന്നു പറയാത്തത് എന്താ?
(വിവരമുള്ളവര്‍ ഇതിന്റെയൊക്കെ ജൈവ രഹസ്യം ചിന്തിക്കട്ടെ. നമുക്ക് പഠിച്ചത് പാടി പാടി നടക്കാം!)

2009 ഫെബ്രുവരി 8, ഞായറാഴ്‌ച
മാര്‍ക്സ് മെലിഞ്ഞാല്‍.
മാര്‍ക്സ് മെലിഞ്ഞാല്‍ പണ്ടൊക്കെ പരമാവധി ഒരു എന്ഗല്സ് അല്ലെങ്കില്‍ ഒരു ലെനിന്‍..രൂപാന്തര പ്രാപ്തിയായാലും..ഒന്നോ രണ്ടോ ഇ .എം.എസ്..അതിനപ്പുറമൊന്നും ഒരു പരിണാമ സിധാന്തകാരനും ഒന്നും ചിന്തിച്ചു കാണില്ല!
ഇവിടിപ്പം ദേ കെടക്കുന്നു .. താടി..മുടി ഒരു വശത്തേക്ക് ..മീശ വായിലേക്ക്..നര..ഭാവഹാവാദികള്‍ ..ഇങ്ങനെയും ഒത്തു ചേരുമോ..ആരോ പറയുന്നു പരിണാമ സിധ്ധാന്തത്തിലെ ആദ്യത്തെ കണ്ണിയാണെന്ന്..ഹോമോ സാപ്പിയന്റെ തലതൊട്ടപ്പന്‍ ..കുരങ്ങന്‍ ആണെന്നും..കുരങ്ങന് താടി ..മുടി..കണ്ണാടി..ഒക്കെയുണ്ടായിരുന്നു എന്നും!
ശിവനെ ..ചുമ്മാതല്ല ഏതൊക്കെയോ കണ്ണാടി കടക്കാര്‍ കുരങ്ങിനെ കണ്ണാടി വച്ചു പരസ്യബോര്‍ഡുകള്‍ വഴി നീളെ സ്ഥാപിച്ചത്. വരാന്‍പോകുന്ന കാര്യം അവര്‍ മുന്പേ കണ്ടു. ഓടുന്ന പട്ടിക്ക് ഒന്നേകാല്‍ അടി മുന്പിലെന്നാ..
വേറൊരാള്‍ പറയുന്നു.. സാഹിത്ത്യ നഭോ മണ്ഡലത്തിലെ വെള്ളി നക്ഷത്രമാ..അക്ഷരങ്ങളുടെ അവസാനമില്ലാത്ത ആശയ കൂട്ടായ്മയില്‍ ലോകത്തെ കീഴ്മേല്‍ മറിക്കുന്ന ബൌധിക സംത്രാസങ്ങളുടെ അപാരമായ അപനിര്‍മിതിയുടെ പുനരഖ്യായകന്‍..
ഇനിയും ഒരാള്‍ പറയുന്നു ...ആഗോള വല്‍ക്കരണ കാലത്തെ ച്യുതികള്‍ അപ്പാടെ മാറ്റാന്‍ ധര്മാസംസ്ഥാപനാത്മായ..
ചക്കാളത്ത്തി പോരാട്ടത്തില്‍ പുരം കത്തുന്നു....പുരയിലുള്ളവര്‍ വെന്തു ചാകുന്നു..വൃദ്ധ ശാപം..കുലം മുടിക്കുന്നു ...അഭയമില്ലാത്ത്ത ആത്മാവിനെ അടക്കിയിരുത്താന്‍ മന്ത്രവാദങ്ങള്‍ ഒന്നും ഫലിക്കാതെയാകുന്നു..
താന്ത്രികം..മാന്ത്രികം..മാട്ട്..മാരണം..ആകെ മന്ത്രവാദപ്പുരയിലെത്തിയ പ്രതീതി..എല്ലാ യാഗങ്ങളും ഒടുങ്ങുംപോള്‍..യാഗപ്പന്തലും കത്തും...പ്രേതങ്ങള്‍ ഇനിയും..അവശേഷിക്കും...
പിന്നെയും രൂപാന്തര പ്രാപ്തരായി..ഒടിയന്റെ വേഷം മാറല്‍ പോലെ..
ഗതിയില്ലാത്ത നമ്മുടെ ആത്മാവുകള്‍ ഒന്നിലും രൂപം മാറാന്‍ കഴിയാതെ അവസാനം ഈ പൂര്‍വികന്മാരോടെ പറയും..
വാലില്ലാത്തവര്‍ നിങ്ങളെറിഞ്ഞാല്‍ ..വാലും പൊക്കി കൊണ്ടോടും..

2009 ഫെബ്രുവരി 4, ബുധനാഴ്‌ച
പനി മനസ്സ്.
പിതാമഹന്മാരുടെ താവഴി സ്വത്ത്...അച്ഛന് കിട്ടിയത് കാല് നീട്ടി വളഞ്ഞു പുളഞ്ഞു കിടക്കാന്‍ ഒരു ചാര് കസേര.
നരച്ച കാലും കൈയും ..കാപ്പി കമ്പില്‍ കോര്‍ത്ത പിഞ്ഞിയ കാന്‍വാസ് തുണി..ആകമാനം ഒരു പഴന്ച്ചന്‍ മട്ടും മണവും .. മാതിരിയും..എന്നാലോ അതിലിരിക്കാന്‍ അടിപിടി കയ്യാംകളി...അലസന്മാരെ വാര്‍ത്തെടുക്കുന്ന ഒന്നാംതരം മൂശ!
ചൊട്ടയിലെ എന്റെ സിംഹാസനം ..വളര്‍ന്നപ്പോഴും..മുതിര്‍ന്നു എന്ന് മറ്റുള്ളവര്‍ പറയുമ്പോഴും..
കുഞ്ഞും നാളിലെ അടിപിടി അതിലിരിക്കാന്‍ ..ബാലരമ വായിക്കാന്‍ പെങ്ങളുമായി..പിന്നെ ക്യു നില്ക്കുന്ന അച്ചനും അളിയനും ഒക്കെയായി..
വരാന്തയുടെ ഓരം ചാരി ഈ മൂപ്പിലാന്‍ വിശ്രമിക്കുമ്പോള്‍, ഇതിലിരുന്നു വിശ്രമിക്കാത്തവര്‍ ആരുമില്ല! വരുന്നവരും പോകുന്നവരും സ്വന്തം ഭാരം ഇളയ്ക്കുന്ന ഒരു ചുമടു താങ്ങി..ആ റോള്‍ എനിക്ക് ഒട്ടും ഇഷ്ടപെട്ടില്ല .
താങ്ങിയെടുത്ത് ചാവടി മൂലയില്‍ കുടി വച്ചു..ഹാവൂ ..മൂപിലാനും സന്തോഷം..കാലം പോകവേ പെങ്ങള്‍ ..അമ്മയായി...അമ്മൂമ്മയായി...അച്ഛന്‍ ഈ സ്വത്ത് എനിക്ക് തന്നിട്ട് കാണാ മറ, ഓര്‍കാ മറ കൂട് വിട്ടു പോയി...ഏതോ ചാര് കസേരയില്‍ അലസ നിദ്രയിലാകാം..
ആരും ഇരിക്കാനില്ലാതായപ്പോള്‍ മൂപിലാനും സങ്കടം...ഒരു നാള്‍ നോക്കിയപ്പോള്‍ എലിവാലന്‍ പൂച്ച ..കുടച്ചക്രം പോലെ ചുരുണ്ട് ..മഹാസമാധിയില്‍ ! നേരിയ കൂര്‍കം വലി..മെല്ലെ പമ്മി പതുങ്ങി ചെന്നു ചെവിയില്‍ പിടിച്ചതും..ഞെട്ടി അലമുറയിട്ടു അടുക്കളയിലേക്ക് ...പോയ വഴിയും കിടന്ന വഴിയും എല്ലാം ..മത്തിയുടെ മണം! രാവിലെ മീന്‍ വെട്ടുന്നിടത്ത് കണ്ടിരുന്നു, വയറു നിറഞ്ഞപ്പോള്‍ അതിനും വിശ്രമിക്കാന്‍ ഈ പാവം ചാര് ശീലന്‍.
ഞാനീ പ്രായമെത്തിയതും.........
പനി ..ജലദോഷം ..ഇടവപാതി പോലെ ഇട മുറിയാതെ മുതല കണ്ണ് നീര്‍ വീഴ്ത്തി...മൂക്കിലൂടെ അരുവി ഒഴുകിയൊഴുകി..ആരും അടുക്കാത്ത ..ഒന്നിന്റേയും മണം ..രുചി ഒന്നുമില്ലാതെ..ചുമ്മാ ഒരു ജീവനുള്ള മനുഷ്യക്കോലമായി..ഇടക്കിടെ തുമ്മി തുമ്മി..ഈ ചാര് കസേരയില്‍..പൂര്‍വ ജന്മങ്ങളിലെക് ഊളിയിട്ട് ..ഈ കസേരയുടെ ഓര്‍മ്മക്കുറിപ്പുകള്‍ മനസാ നിരൂപിച്ച് ...ഇങ്ങനെ കിടക്കുമ്പോള്‍ ...നെറ്റിയില്‍ വെള്ള പഞ്ഞി പൊതിഞ്ഞു അതിന്മേല്‍ തണുത്ത വെള്ളം നനച്ച് തൂവെള്ള ചിറകുവീശി പനിയുടെ മാലാഖമാര്‍ എനിക്ക് ചുറ്റും പറന്ന് നടക്കുന്നു.
പണ്ടേ ഭാര്യ പറയും അവളെക്കാള്‍ എനികിഷ്ടം ഈ കസേരയാണെന്നും.".ഇതില്‍ കിടന്നു ഈ മനുഷ്യന്‍ കൈ കൊണ്ട് മേയ് തൊടാതായെന്നും"..."അച്ഛന്‍ ജനിച്ചപ്പോഴേ കൂടെ കൂടിയതാ ഈ കസേരയെന്നു " ഇതില്‍ കിടന്നു കൊണ്ട് മകളുടെ വഹ മറ്റൊരു കമന്റ് ..
ഈ പനി മനസ്സ് എന്നും ഉണ്ടായിരുന്നെന്കില്‍ ..ഈ കസേരയില്‍ കിടന്നിങ്ങനെ കിനാവ് കാണാമായിരുന്നു. എന്ത് രസം..കൈത്തോടിന്‍ കരയില്‍ കാട്ടുചേമ്പും പൂ കൈതയും..കഥ പറഞ്ഞു പറഞ്ഞു ഒഴുകുന്ന തോട്ടില്‍, നെറ്റിയില്‍ കുറിയുമായി ഇടക്കിടെ എന്നെ നോക്കുന്ന മാനത്താന്‍ കണ്ണി മീന്‍ ...മറു കര തേടുന്ന പുളവന്‍ ..വെള്ളത്തില്‍ വന്ചി തുഴയുന്ന ആശാന്‍..നീലാകാശം പോലെ പരന്നുകിടക്കുന്ന പച്ച പാടം...വരമ്പില്‍ ചാടി കളിക്കുന്ന തവള കുട്ടന്മാര്‍..
തോള്‍ സന്ചിയും തൂക്കി വള്ളി നിക്കറും പുള്ളി ഉടുപ്പും ..കാലില്‍ വെള്ള ചെരുപ്പും..കയ്യില്‍ കാക്ക തണ്ടും..ഒരു കയ്യില്‍ അച്ചന്റെ ചൂണ്ടു വിരലിന്റെ അറ്റവും....പൊടി മൂടി കിടക്കുന്ന ഓര്‍മയുടെ വഴിത്താരകള്‍ എന്റെയോ..പനിയുടെയോ..അതോ ഈ കസേരയുടെയോ...

2009 ഫെബ്രുവരി 1, ഞായറാഴ്‌ച
കുട്ടന്‍ പിള്ള അദ്യം
മീശ കൊമ്ബനൊ, പിടിയോ, മോഴയോ എന്നൊന്നും നമുക്ക് തരം തിരിക്കാന്‍ പറ്റില്ല. അതങ്ങനെയാ , താഴേക്ക് തൂങ്ങി ചറ പറ മഴ പോലെ ഇട മുറിഞ്ഞു ഇടക്ക് കനത്ത്.. കൊള്ളിയാന്‍ പോലെ ഇടക്കിടെ നരയും..അതിന് താഴെ വെറ്റില കറ പുരണ്ട അട്ടഹാസ ചിരിയും ..ടാറ് വീപ്പയില്‍ കല്ലിട്ട പോലെ ഒച്ചയും!
കൈയും മെയും റോഡു നന്നാക്കുന്ന അമ്മാവന്‍ വണ്ടിയുടെ പോലെ ..എന്തിനേയും തറയില്‍ ഉറപ്പിക്കാന്‍ പോന്ന ഭാരോദ്വഹന ശേഷിയോടെ..കാലുകള്‍ മുല്ല വള്ളി പടര്‍ന്ന തേന്മാവിന്‍ തടി പോലെ..വെരിക്കോസ് വയറിങ്ങുകള്‍ ചുറ്റി പിണഞ്ഞു.. നഖങ്ങള്‍ പോലും കണ്ടാല്‍ കുഞ്ഞുങ്ങള്‍ താനേ മരുന്ന് കുടിക്കുമായിരുനു!!
ഇതാണ് കുട്ടന്‍ പിള്ള അദ്യം. കണ്ണുകളെ വര്‍ണിക്കാന്‍ ചുമപ്പു പോരാ ..ശരീരത്തെ പൊതിയുന്ന രോമാന്ച്ച കഞ്ചുകം കാശ്മീരി ഷാള് പോലെ....എന്നാലോ സഹൃദയനും സര്‍വോപരി വിശാലമനസ്കനും. എന്ത് കൊടുത്താലും വാങ്ങും..വലിപ്പ ചെറുപ്പമില്ല..അമ്പലത്തിലെ ഉത്സവമായാല്‍ ..ലൈബ്രറി വാര്ഷികമായാല്‍..അദ്യം ആദ്യമെത്തും..പിരിവിന്റെ കുറ്റി കൈപ്പറ്റും. പിന്നെ പോലീസ് മുറയില്‍ ഒന്നു നോക്കി മെല്ലെ തിരിഞ്ഞു നേരെ ഒരു പോക്കാണ്..പട്ടകട ..കാപ്പിക്കട..പെട്ടിക്കട അങ്ങനെ കടയായ കടയെല്ലാം തനിക്ക് സ്വന്തമാക്കി കുറ്റിയും തീര്‍ത്ത് , കുറ്റി ചുവടും മാന്തി..മിച്ചമുള്ളത് കൊണ്ടു പറ്റും തീര്‍ത്ത്..
അങ്ങനെയിരിക്കെ അദ്യത്തിനു പ്രമോഷന്‍ കിട്ടി."ഹേട്" വച്ചു. തോളില്‍ മൂന്നു വെള്ള പ്രാവുകള്‍..
ഉള്ളകാലം എമ്മാന്‍ മാരുടെ..അവരുടെ കുഞ്ഞു കുട്ടി പരാധീനങ്ങളുടെയൊക്കെ വെല്‍ഫയര്‍ ആപ്പീസര്‍ മാത്രം ആയിരുന്നത് കാരണം വകുപ്പും വക്കാണവും എഴുതിപ്പിടിപ്പിക്കുന്ന വിദ്യ ഒന്നുമേ തരപ്പെട്ടില്ല. തന്നെയുമല്ല കുഞ്ഞിലെ ഈ കൂര്‍മ്പന്‍ നിക്കറിന്റെയും ..കാക്കി ഉടുപ്പിന്റെയും ..കാലില്‍ കെട്ടുന്ന വാഴക്കച്ചിയുടെയും രക്ഷാ കവചം ഉണ്ടായിരുന്നത് കാരണം ..മാതൃ ഭാഷ ..പോലീസ് ഭാഷ മാത്രമായി മാറി. പോലീസ് സാഹിത്ത്യത്ത്തിലോ ..ഉലകുട പെരുമാളും! ഒരു വിളി വിളിച്ചാല്‍ ഒന്നേമുക്കാല്‍ മേനി!!
പ്രമോഷന്‍ തന്നെ വല്ലാതെ കുഴക്കുമെന്നൊന്നും ആദ്യത്തിനു തോന്നിയുമില്ല. എന്നാല്‍ ചാര്‍ജ് ആയപ്പോള്‍ സംഗതി കുടുക്കായി..പിന്നെ പണി പഠിയ്ക്കാന്‍ കൂട്ടത്തില്‍ അറിവുള്ളവനെ, തന്റെ താഴെ ഉദ്യോഗം ഭരിക്കുന്നവനെ നമ്പി ..അന്പിനായി കേണു. പണി പഠിപ്പിക്കുന്നത് കാരണം എന്നും വൈകുന്നേരത്തെ തിരുവത്താഴം രണ്ടു പേരും ഒന്നിച്ചായി. എന്തും ..അമ്പിളി മാമനെപ്പോലും..ചോദിച്ചെ വാങ്ങൂ എന്നുള്ള നിര്‍ബന്ധബുദ്ധി ഉണ്ടായിരുന്ന കാരണം ..അടുത്തുള്ള ചാരായ ഷാപ്പിലാക്കി പഠനവും. നേരെ കേറി ഇരുന്നൊന്നു മൂരി നിവര്‍ന്നു .കൂനി കൂടി നില്ക്കുന്ന " സപ്പ്ളെ " പൈയ്യനോട് കണ്ണുരുട്ടി ..താഴെ പണിയുന്ന എന്നാലിപ്പോള്‍ ഗുരുവായ , തന്റെ വഴികാട്ടിയെ ചൂണ്ടി.."ഇദ്ദേഹത്തിനു ഒരു ഗ്ലാസും മൂന്നു താറാം മുട്ട പുഴുങ്ങിയതും..എനിക്ക് അരഗ്ലാസും ഒരു മുട്ടയും." സാമഗ്രികള്‍ വന്നു...മറഞ്ഞു..അടുത്ത ഓര്‍ഡര്‍ "ഇദ്ദേഹത്തിനു ഇനി ഒരു ഗ്ലാസും രണ്ടു മുട്ടയും..എനിക്ക് കാല്‍ ഗ്ലാസും ..മുട്ട വേണ്ട!"
..ഗുരുവിലും കുറഞ്ഞിരിക്കണം ശിഷ്യന്‍..പോലീസിന്‍റെ ഗുണപാഠം "എല്ലാക്കാര്യത്തിലും" അതാണല്ലോ!
അത്താഴം കഴിഞ്ഞു ഷാപ്പ് കാരന്റെ ബീഡി പൊതിയില്‍ നിന്നും രണ്ടു ബീഡി അറസ്റ്റു ചെയ്തെടുത്ത് , ഒന്നു ഗുരുവിന്റെ ചുണ്ടില്‍ പിടിപ്പിച്ച് തീപ്പെട്ടി ഉരച്ച് കത്തിച്ചതിനു ശേഷം മാത്രം അദ്യം ....
പണത്തിന്റെ അല്ലെങ്കില്‍ അതിന്റെ പര്യായം പോലും ഉരിയാടരുതെന്നു ഷാപ്പുകാരനും നന്നേ അറിവുള്ളതാണല്ലോ.
കഠിനമായ ജോലി ..ജോലി തന്നെ..അടി പിടി..കത്തികുത്ത്..വീട്ടില്‍ പോയിട്ട് , ചിന്ന വീട്ടില്‍ പോലും ഒന്നു പോകാന്‍ പറ്റിയില്ല.
അങ്ങനെയിരിക്കെ സ്വന്തം അളിയന്‍ തെരക്കിയിറങ്ങി..തമ്മില്‍ കണ്ടു മുട്ടി.."എന്നതാ അളിയാ വീടും കൂടുമോന്നും വേണ്ടയോ?" ചോദ്യം കേട്ടിട്ട് അദ്യം "ഞെട്ടില്ലാ വട്ടെലയാ അളിയാ..ഈ പണി. " എമ്മാന്മാര്‍ക്ക് ഇതു വല്ലോം അറിയണോ..അവര്‍ക്കെപ്പോഴും വീട്ടിലും കാട്ടിലും ഒക്കെ പോകാം..നമ്മള്‍ ഒരുമാതിരി..കാള കെടക്കും കയറോടും എന്ന മാതിരിയാ.." ഒന്നും രണ്ടും പറഞ്ഞു അളിയന്‍ ആകാംഷ മറച്ചു വച്ചില്ല "ല്ലതു വല്ലോം ഉണ്ടോ അളിയാ ച്ചിരി, ഗുന്മാനാന്നാ തോന്നുന്നേ"..അളിയന്റെ സങ്കടം ആദ്യത്ത്തിനും മനസ്സിലായി..പക്ഷെ എങ്ങനെ ഡ്യൂടി മറന്നു കുടിക്കും..കയ്യില്‍ ഒന്നും ഇരിപ്പുമില്ല.. ഒഴിവു കഴിവ് പറഞ്ഞു വിടാനും വയ്യ.."എന്നാ പറയാനാ അളിയാ ഇന്നലെ ഒരു സെന്റ് ഓഫ് പാര്‍ടി, നോക്കണേ എമ്മാന്‍ മാരെല്ലാം നിരന്നിരിക്കുന്നു..നമുക്കൊരെണ്ണം വിടണമെങ്കില്‍ അവരോന്നൊഴിയണം അതിന് കാത്തിരുന്ന് കാത്തിരുന്നു ..സാധനം തീര്‍ന്നു..കൊക്കിരിക്കും കുളം പറ്റും" കടം കഥയോ..പഴമോഴിയോ ..പര്യായ പദ പ്രയോഗമോ ..ആദ്യത്ത്തിനതൊന്നും പിടിയില്ല..എന്തായാലും സംഗതി കുറിക്കു കൊണ്ടു..അളിയന്‍ വന്ന വഴിയേ തിരുമ്പി പോയാന്‍..
ചിന്ന വീടരും മറ്റേതോ എമ്പോക്കിയുമായി എന്തോ ശകലം ..പരേഡും പരിപാടീം തുടങ്ങി എന്നരിന്ജ് കോപാക്രാന്തനായി ഇല്ലാത്ത ലീവ് ഉണ്ടാക്കി അവിടെയെത്തി അദ്യം. ചോദ്യം ചെയ്യല്‍ തുടങ്ങി ..പ്രതി ഒന്നും ഏല്‍ക്കുന്നില്ല .."ലാത്തി കുത്തി കയറ്റി കളയും ഞാന്‍ " അദ്യം സഹി കെട്ട് പറഞ്ഞു.."അയ്യോ..ഇതിലും ഭേദം അതാ" എവിടെയോ ചൂണ്ടിക്കൊണ്ട് പ്രതി അത് പറഞ്ഞതും ..അദ്യത്തിനു കണ്ണില്‍ ഇരുട്ട് കയറി..രണ്ടു ഗസ്സും..ആറ് താറാം മുട്ടയും ..മിന്നി മറഞ്ഞു..
പഠിച്ച പാഠം എല്ലാം മറന്നു..എല്ലാം ഈ മുടിഞ്ഞ പ്രമോഷന്‍ കാരണം..അല്ലെങ്കില്‍ എന്നും രാത്രി ബീറ്റെന്നും പറഞ്ഞ ഇവളുടെ കൂടെ ഒന്നുറങ്ങി എഴുന്നെല്‍ക്കുമായിരുന്നു..അന്നൊന്നും ഈ പരാതിയും കേട്ടിട്ടില്ല..
തോളിലെ മൂന്നു വെള്ള പ്രാവുകള്‍ കുറുകി..അപ്പോള്‍ അദ്യം മനസ്സില്‍ കരുതി.."കാക്ക തേടി , കുംബളത്ത്തി കൊണ്ടുപോയി!"

2009 ജനുവരി 25, ഞായറാഴ്‌ച
സ്വാമി കുപ്പക്കുഴി.
സമാധാനമില്ലാതവരുടെ സമാധാന മാര്‍ഗമോന്നുമല്ല ഈ സ്വാമി. ഇളം കാറ്റില്‍ ഇളകിയാടുന്ന മേല്മുണ്ടിനടിയില്‍ ഒളിപ്പിച്ച ..കീഴ്മുണ്ടിനകത്തെ ആശ്വാസവുമല്ല. തിരുനെറ്റിയില്‍ വരഞ്ഞ ചെമ്പൊട്ടു തിലകവുമല്ല. ഉരുണ്ട കണ്‍ കോണുകളില്‍ പിടയ്ക്കുന്ന കാമനകളെ ഉണര്തുവാനുള്ള മന്ത്രവുമില്ല...സാംബ്രാണി തിരി കത്തുന്ന നേര്‍ത്ത സുഗന്ധത്തില്‍ മുനിഞ്ഞു കത്തുന്ന നെയ് വിളക്കിന്റെ അരണ്ട വെളിച്ച്ചത്ത്തില്‍ ഉണര്‍ന്നു വരുന്ന അദ്വൈത ഭാവവും ..ഭജനയില്‍ ഇളകിയാടുന്ന ..മുടിക്കെട്ടുമില്ല..നാരീ പൂജയും ..നാഭീ പൂജയും വശമില്ല.
പിന്നെയോ..ആധുനിക ശാസ്ത്രവും മനുഷ്യ മീമാംസയും തമ്മിലൊരു ആധ്ധ്യാത്മിക സമോവായം!!
റാണി ഉറുമ്പിന്റെ കാമ പൂര്‍ത്തി ഇല്ലാത്ത ഉല്പാദന ക്രിയകള്‍ ..സ്വയംഭൂ ആയ ഉറുമ്പിന്‍ കുഞ്ഞുങ്ങള്‍...അതിനിടയില്‍ റാണിയെ പ്രാപിക്കാന്‍ അറിയാതെ പോലും ശ്രമിച്ചാല്‍ പാവം സൈനികന്‍ ഉറുംബിനെ ഗുണ്ട ആക്ട് പ്രകാരം അകത്താക്കി ..ഉരുട്ടി ..ചാറെടുത്ത് ..കക്കയം ഡാമില്‍ തള്ളുമത്രേ മറ്റു സൈന്ന്യങ്ങള്‍!!
ഇന്നലെയും ഇതു പോലൊരു ആഖ്യാനം ഞങ്ങളുടെ വല്ല്യകുളതും നടന്നതായി ഏടില്‍ കാണുന്നു.
എടിലെ പശു പുല്ലു തിന്നില്ല.. എന്നാലോ ..പുല്ലുമില്ല പശുവുമില്ല.
ഒരു പാവം ശുദ്ധ ഗതിക്കാരന്‍ ശിന്കിടി അല്ലെങ്കില്‍ ഉപയോഗ ക്രിയ കൊണ്ട് സ്വാമി പാദം ആയി തീര്‍ന്ന പുരുഷ രത്നം ..കഥ!
നാളേറെയായി നമ്മുടെ കുഞ്ഞിരാമന് ജീവിത പ്രാരാബ്ധങ്ങള്‍ ഒന്നുമില്ലാ കാലം. ഒരുചായക്കട..അവിടെ വിറകു കീറല്‍ പിന്നെ...സമോവര്‍..സുഖിയന്‍..ബോണ്ടാ..പലഹാരങ്ങള്‍ പലവിധം..ഒപ്പം..മടക്കുസാന്‍ മധുര സേവ പരുവം , ചായക്കട പിള്ള ചേട്ടന്റെ ഭാര്യ ..നിത്ത്യ യൌവന തൈല ചാര് ലേപന ശീല....രാജമ്മ ഇച്ചേയിയുമ്!! ച്ചാല്‍ ഒന്നും രണ്ടും മൂന്നും പറഞ്ഞു കുഞ്ഞിരാമാനുമായി .അങ്ങടന്ഗ് അടുത്ത്..ഇത്തിരി വശായി. എന്താ കഥാ ..
കീഴ്മേല്‍ മറിഞ്ഞു സദാചാരം..പിള്ളച്ചേട്ടന്‍ അരയില്‍ തിരുകിയ ബീഡി ഒരെണ്ണം എടുത്തു സമോവറിന്റെ കീഴില്‍ കാട്ടി കത്തിച്ചു..ആരോ കൊണ്ടു കൊടുത്ത മൂലവെട്ടി മൂന്നെണ്ണം ഒന്നിച്ചു വീശി..കാലെടുത്തു ബെന്ചില്‍ വച്ചു ..കെട്ട മുറി ബീഡി ചെവി പുറകില്‍ തിരുകി.. പറ്റ് പുസ്തകം (ഒരു ചായക്കടക്കാരന്റെ വേദ പുസ്തകം!) ഒന്നു രണ്ടാവര്‍ത്തി ഉരുവിട്ട് മെല്ലെ മയക്കത്തിന്റെ ദോശ മാവിലെക്ക് ആഴ്ന്നിറങ്ങി.
ശേഷം ..കുഞ്ഞിരാമനും രാജമച്ചെയിയും അരി ആട്ടു തുടങ്ങി..നവ യൌവനവും വന്നു നാള്‍തോറും..
കാലം കൊഴിഞ്ഞു കൊഴിഞ്ഞു ..കളം മൂത്ത് ഇച്ച്ചെയിക്ക് "ല്ലതായി"...ഒന്നു , രണ്ടു..സര്‍ക്കാര്‍ അപ്പോത്ത്തിക്കിരി അതെല്ലാം പിഴുതു കളഞ്ഞു!
അങ്ങനെ കുഞ്ഞി രാമനും ഒരുകൊച്ചു ക്ലെയിം ആയി... അടുത്ത ഒഴിവിലേക്ക്!!
പോകെ പോകെ .ഇച്ചേയി ഒരു നിബന്ധന വച്ചു..'നീ അതങ്ങ് മുറിക്കണം." കുഞ്ഞിരാമന്‍ അറിവില്ലാ പൈതം ചോദിച്ചു "യേത്"? "ഡാ , ല്ല ഞരമ്പും കുന്തോം".."അത് കാരണമാ ഈ പുക്കാറെല്ലാം"...ഇച്ചേയി പറഞ്ഞപ്പോള്‍ കുഞ്ഞിരാമന്‍ കണ്വിന്സിടായി!! ഓ. കെ . പറഞ്ഞു.
മാസങ്ങള്‍ കഴിഞ്ഞു . അര്യാട്ടാന്‍ രാമനില്ല..കൊച്ചാട്ടനും ഇച്ച്ചെയിയും ആകെ അസ്വസ്ഥരായി ..രണ്ടു വിധം ..കാരണം..വിറകു കീറലും..അരി ആട്ടും! രണ്ടും മുടക്കം!!
ഒരു നാള്‍ പത്ത് മണിക്കുള്ള പാര്തസാരധി ബസ്സില്‍ വന്നിറങ്ങി നമ്മുടെ രാമന്‍.
എല്ലാവര്ക്കും ആശ്വാസം!" നീ എവിടായിരുന്നു"? കൊച്ച്ചാട്ടന്റെ സ്നേഹോഷ്മളമായ ചോദ്യം. എടുത്തു രാമന്‍ കൈയില്‍ ഒരു ബക്കറ്റും , നേര്യതും..നൂറു രുഫായും.."ഇതെല്ലാം എന്റെ കൊച്ച്ചട്ടനാ"..രാമന്റെ നിഷ്കളങ്കമായ സമ്മാനം. കാപ്പി ഊതി ഊതി കുടിച്ചും കൊണ്ട് രാമന്‍ ഇച്ച്ചെയിയോടെ പറഞ്ഞു.."നേരാ എന്ടിച്ച്ചെയി..ഉറുമ്പ് കടിക്കുന്ന വേദന പോലുമില്ല..ഇത് അറിഞ്ഞെന്കില്‍ നേരത്തെ ഞാന്‍ പോയേനെ. " ഇച്ചേയി നാണിച്ചു പോയി.
കൊച്ചാട്ടനും കാര്യം പിടി കിട്ടി ..ഇച്ച്ചെയിക്ക് കുടി ഇറക്കല്‍ നോടിസ് കൊടുത്തു..
ഇച്ചേയി സാഷ്ടാന്ഗം വീണു ..ഭഗവാന്റെ പടത്തില്‍ പിടിച്ച് സത്ത്യം മൂന്നു. ശബരിമലക്ക് തേങ്ങാ ..പളനിക്ക് കാവടി..കൊച്ചാട്ടനും ബോധ്യമായി ഇച്ച്ചെയിടെ സത്ത്യ സന്ധത..ഇവളെയോ ഞാന്‍ സംശയിച്ചു? മനസ്ത്താപം അടക്കി കൊച്ച്ചാടന്‍ ഇച്ച്ചെയിയെ സ്വാന്തനത്തിന്റെ തൊട്ടിലാട്ടി..ഉമ്മ..എന്നിട്ട് പറഞ്ഞു.." ഈ നന്ദി ഇല്ലാത്ത പരിഷ നമ്മളെ എല്ലാം നാണം കെടുത്തി"..ഇച്ചേയി കുറുകി .കുറുകി..തലയാട്ടി പറഞ്ഞു .".ഇവനെ ഇനി പണിക്കു വേണ്ടാ..നമുക്ക് ആ പാവം തമിഴനെ മതി"..
കുഞ്ഞിരാമന്‍ മുണ്ടും ബക്കറ്റും എടുത്തു ..മെല്ലെ വഴിയില്‍ ഇറങ്ങി..മുകളില്‍ സട്രീറ്റ്ല്യ്റ്റ് ..താഴെ ടാറിട്ട റോഡ്..നടന്നു..
അടുത്ത കുപ്പയില്‍ ..ആരോ പണി സാമാനം സൂക്ഷിക്കുന്ന ചായ്പ്പിന്റെ ഓരം ചാരി ..ഓരോരോ കഥകള്‍ ഓര്‍ത്തോര്‍ത്ത് ..കരഞ്ഞു കരഞ്ഞു ..ഉറങ്ങിപ്പോയി.
വെളുത്തപ്പോളും പള്ളിക്കൂടം പിള്ളര്‍ കല പിലാ പോയപ്പോളും ഉറക്കം തന്നെ.
അങ്ങനെ ആ പേര്‍ വീണു..സ്വാമി കുപ്പക്കുഴി.
എല്ലാ കാമനകളും ചോദനകളും മുറിച്ചു കളഞ്ഞ ..നിത്ത്യ ബ്രഹ്മ ചാരിയായി ..ബക്കറ്റും ..മഗ്ഗുമായി..മറ്റൊരു സ്വാമി!!
അദ്വൈത തത്വങ്ങള്‍ എന്നും സത്ത്യമെന്നു നേരെ കണ്ടെത്തി..രണ്ടില്ല ഒന്നേ സത്ത്യം..അല്ലെങ്കില്‍ ആ തമിഴനും ഞാനും അദ്വൈതവും തമ്മില്‍ എങ്ങനെ ചേരും? സ്വാമി സ്വയം മീമാംസകനായി.
ഫ്ലാറ്റും, കാറും ,കൊടിയും ,ആനന്ദ നൃത്തങ്ങളും ഒന്നുമില്ലാതെ കുപ്പക്കുഴിയിലെ വേദാന്തിയായി ..അരിയാട്ട് തത്ത്വങ്ങള്‍ അദ്വൈത തത്ത്വങ്ങളുമായി ഇട കലര്‍ത്താതെ..
ആരെയും നോവിക്കാതെ ..ആരോടും പരിഭവമില്ലാതെ ..പൂര്‍വാസ്രമ സ്മരണയില്‍ ..കാലം കഴിച്ചു സ്വാമി.
നാല് സംവല്സരം മുന്പ് മഹാസമാധിയായി!

2009 ജനുവരി 24, ശനിയാഴ്‌ച
കിഴവന്‍മാരും കാസ്ട്രോയും
ക്യുബയുടെ ..അല്ല ..ലോകരുടെ തന്നെ ഫിദല്‍ അനാരോഗ്യത്തിന്റെ , പ്രായാധിക്ക്യത്ത്തിന്റെ ഇരുള്‍ മുറിയില്‍ നിന്നും കാലമേറെ ചെന്നപ്പോള്‍ തന്റെ സ്വന്തം ജനങ്ങളോടായി പറയുന്നു "ഞാനൊന്നും എഴുതിയിട്ട് കാലങ്ങള്‍ കഴിയുന്നു..വയ്യായ്ക എന്നെ ശാരീരികമായി തളര്‍ത്തുന്നു..നിങ്ങള്‍ ക്ഷമിക്കണം. ഇനി മരണം ഈ വളവില്‍ നിന്നെങ്ങാനും ചാടി വീണാല്‍ ..നിങ്ങളെ മുന്‍കൂട്ടി അറിയിക്കാതെ പോയാല്‍ അതും മാപ്പാക്കണം."
ഒരു പിതാമഹന്റെ അന്തസ്സാര്‍ന്ന വിട വാങ്ങല്‍ അനുമതി ചോദ്യം ..പിന്‍ തുടര്ച്ചക്കാരോടും ..പിന്‍ വഴിയേ വരുന്നവരോടും.
ഇവിടെ..എത്രയോ കടല്‍ കിഴവന്‍മാരെ ഇളകിയ വയറോടെ ..നാറുന്ന പരുവത്തില്‍ ..ഒരു വിട വാങ്ങല്‍ പോയിട്ട് അതിന്റെ മട്ടും ഭാവവും പോലും കാണിക്കാത്ത ..ഭാരങ്ങളായി തോളിലേറ്റി ..ചുമ്മുന്നു!!.
ഒരു അനു ബന്ധ കഥ. കാരൊലിന്‍ കെന്നഡി കണ്ട സ്വപ്നം ..ഹിലാരിയുടെ കിടക്ക ..അതിന്മേലൊരു ഉറക്കം. നടന്നില്ല. പാവത്തിന് അനുഭവ പരിചയം കുറവാണ് എന്ന് ആരോ ഒരുത്തന്‍ ഉടക്ക് വച്ചു പോലും.
ഇവിടെ..ഈ കഥയും അന്ന്യം. ഗര്‍ഭത്തിലെ ചാപിള്ളയെപ്പോലും രാജാവായി വാഴിക്കും നമ്മള്‍!!
കൊണ്ടു പോകത്തില്ല ചോരന്മാര്‍ ..കൊടുക്കുംതോറും ഏറി വരുന്നു ഈ ശാപങ്ങള്‍!

2009 ജനുവരി 22, വ്യാഴാഴ്‌ച
കളി വീട് ഉറങ്ങിയല്ലോ .
മനസ്സിനെ തപിപ്പിക്കുന്ന ചലച്ചിത്ര ഗാനം. ആറ്റു നോറ്റ് ഉണ്ടായ ഒരുന്ണിയെ വേര്‍പിരിയുന്ന മാതൃ , താത ദുഃഖം. ഉണ്ണി പോയി , സ്വന്തം കെട്ടു പാടുകളുടെ ഭാണ്ടവുമായി . ജീവിച്ചിരിക്കെ വേര്‍പാടിന്റെ തീരാത്ത വ്യധയുമായി കരഞ്ഞും ഉറങ്ങിയും..ഉണര്‍ന്നും..കാലം കഴിച്ചു..കളിവീടും .
"എമ്പ്റ്റി കേജ് " മന്സ്സിനുണ്ടാകുന്ന ചലനങ്ങള്‍ ഏകാന്തത..ദുഃഖം..കൂടുതലും സ്ത്രീകളില്‍. ഇതിനൊരു മറുവഴി ഉണ്ടോ? ഉണ്ടെന്നല്ല..ഇതൊരു വിഭ്രമാല്മക അനുഭവമെന്നും പറയുന്നു.
ഉണ്ണി സന്ന്യാസതിനായി പോയി സ്വന്തം വഴിയിലൂടെ..അത് ഉണ്ണിയുടെ കല്പിക്കപെട്ട നിയോഗാമോ അല്ലെങ്കില്‍ നിവൃത്തികെടോ . അമ്മയുടെ ദുഖത്തിനൊ അച്ഛന്റെ മൂക വ്യധകള്കോ ഉണ്ണിയെ തിരിയെ തരാന്‍ പറ്റിയില്ല.
ഇവിടെ ഇന്നും എത്രയോ ഉണ്ണികള്‍ എത്രയോ കാര്യങ്ങള്‍കായി വീടും നാടും വിട്ടു പോകുന്നു..
അവര്‍ പോകുമ്പോള്‍ തീര്ച്ചയായും പിച്ച വച്ച് ..ഒച്ച വച്ചേ നടന്ന വഴിത്താരകള്‍ നിഴലില്ലാ വഴികളാകും. ഇത് പ്രകൃതിയുടെ തിരഞ്ഞെടുപ്പ്. കരച്ചിലും..വേര്‍പാടും നമ്മുടെ സ്വാര്‍ധമോ?
രണ്ടായാലും പിന്‍ വിളി വിളിക്കാതിരുന്നാല്‍ നാളെ അവര്‍ക്കും പറന്ന് ചേക്കേറാന്‍ ഒരു ചില്ല കിട്ടാം. " മനസ്സു നന്നായ് വരേണം മഹാനാകണം. " ഇത് മറ്റൊരു ഗാനത്തിന്റെ വരികള്‍.
മാതാപിതാക്കള്‍ സ്വന്തം കുഞ്ഞുങ്ങളെ ഓര്‍മിപ്പിക്കുക ..മാതാവും പിതാവും ചേരുന്ന സന്തോഷത്തിന്റെ കളിവീടിനെയാണ്. അല്ലെങ്കില്‍ നോക്കെത്താ ദൂരത്തിരുന്നു അവര്‍ കൊതിക്കുന്നത് അതാകാം.
വൃദ്ധ സദനങ്ങളിലെ കഞ്ഞി വീഴ്ത്ത്തലുകള്‍ ഒഴിയാന്‍..നമ്മളാല്‍ ഇത്രയുമെങ്കിലും..കണക്കില്ലാ പുസ്തകം തുറന്നു എന്നോ മറന്നു വച്ച സ്നേഹത്തിന്റെ പീലി ഒന്നുഴിയാം.
എമ്പ്റ്റി കേജ് കള്‍ക്ക് വിട.

2009 ജനുവരി 19, തിങ്കളാഴ്‌ച
പ്രഭുക്കളും ഭ്രുത്യരും.
നാലു കാലങ്ങളും തമ്മില്‍ അശ കൊശലെ കടി പിടി. ഹേമന്തം വസന്തത്തിന്റെ കൊരവള്ളി പിടിച്ചു ഞെരിച്ചു..മഞ്ഞു കാലം കയറി മഴക്കാലത്തെ തൊഴിച്ചു..എന്തൊരു കാലമാ(ഡാ)!
പല്ലോട് പല്ലു കോര്‍ക്കുമ്പോള്‍ കോമ്പല്ലുകള്‍ ഇറക്കി മുരളുമ്പോള്‍ പാവം ഭ്രുത്യര്‍ ഓര്‍ക്കുന്നത് "ഡ്രാക്കുള" പ്രഭുവിനെ ആണോ ..ജനാലയുടെ പുറത്ത് നേരിയ മഞ്ഞിന്‍ പാളിക്ക് വെളിയില്‍ ചെവി കൂര്‍പിച്ച് പല്ലുകള്‍ കോര്‍ത്ത് പിടിച്ച് ...ചോരയുടെ ഗന്ധത്തിനായി, രുചിക്കായി പതുങ്ങി നില്‍കുന്ന ചെന്നായയെ ..പ്രഭുവിന്റെ സ്വന്തം പ്രതി പുരുഷനെ.
അതുമല്ലെന്കില്‍ തമിഴ് നാടു തോറും പാതയോരങ്ങളില്‍ ആല് മരത്തിന്റെ അണ്ടകടാഹം മുട്ടുന്ന പെരും തണലിന്റെ .....കമ്പോടു കമ്ബുലഞ്ഞു..കൊടും കാറ്റിന്റെ കീഴില്‍ ..കൈയില്‍ കൊടുവാളുംപിടിച്ച് തുറിച്ച കണ്ണും രക്തം ഊറുന്ന നാവുമായി നമ്മെ നോക്കി നില്ക്കുന്ന "ഭൈരവനെയോ"?
ഇതു രണ്ടും ആകാന്‍ തരമില്ല. കാരണം ഡ്രാക്കുള പ്രഭുവിന് പകല്‍ രക്തം കുടിക്കാത്ത..ശവങ്ങളെ ഉപദ്രവിക്കാത്ത ..ഒരു തരം നൈതികത ഉണ്ടായിരുന്നു...
ഭൈരവന് ഒത്തിരി പേര്‍ക്ക് ആശ്വാസം കൊടുക്കുന്ന ദൈവത്തിന്റെ മുഖമുണ്ട് . തണലില്‍ മറ്റുള്ളവരുടെ താങ്ങായി..
ഇതു രണ്ടുമല്ല ..പിന്നെ..ഡ്രാകുള പ്രഭു ഒടി മറഞ്ഞ ചെന്നായയുടെ സ്വഭാവവുമായി ഒരു സാമ്യം പറയാം ..കായ പ്രവേശത്തിലൂടെ ചോര കുടിച്ച് അമരനാകാന്‍ ..ഭോഗ തൃഷ്ണകള്‍ ഒടുങ്ങാതിരിക്കാന്‍ ..പിന്നെയും രാവിന്റെ മറ പറ്റി പമ്മി പമ്മി...
ഭയം ഇല്ലാത്തവള്‍ എന്ന് പേരുണ്ടായിട്ടും ..രാത്രിയില്‍ സ്റെഫി ഗ്രാഫിന്റെ ടെന്നീസ് പ്രാക്ടീസ് ഒളി കണ്ണാല്‍ നോക്കിയതിനു..റാക്കറ്റിന്റെ കൈ മേയ് വഴക്കവും ..സര്‍വീസിന്റെ ഹൂംകാര ശബ്ദവും ..അറിയാന്‍ ശ്രമിച്ചതിനു..ഇടയ്ക്ക് ദാഹിച്ചപ്പോള്‍ വെള്ളം കുടിക്കാന്‍ ഒരു കിണറു തന്നെ ആരോ ദാനം നല്കി..
വെള്ളയുടുത്ത കളിമാടങ്ങള്‍ ആ പാവത്തിനെ ടെന്നീസ് ടെക്നിക്കുകള്‍ അറിയാന്‍ സമ്മതിച്ചില്ല.
പ്രശനം ഡ്രാക്കുള കോട്ടയിലെത്തി ..കാര്പെത്യന്‍ മല മടക്കുകളിലെ കോട്ട കൊത്തളമല്ല ഇതു..സുഖ ശീതളിമയില്‍ അങ്ങനെ ഉറങ്ങിപ്പോകുന്ന കൊട്ടാരം! അവിടെ കട വാവലുകളുടെ വേഷ ഭൂഷാതികളോടെ പ്രഭുക്കള്‍.. ചത്തവനെ കൊന്നവനാകാനും..കൊന്നവനെ പുനര്‍ജനിപ്പിക്കാനും ..മായം തിരിപ്പുകള്‍ അറിയാവുന്ന പ്രഭുക്കള്‍! ഒടി മറയാന്‍ പാവം ഭ്രുത്യരെ പേടിപ്പിക്കാന്‍ എന്തോ ഒരു "അലക്ഷ്യം " എന്ന തൈലം പുരട്ടി കൊല്ലുമത്രേ!!
രണ്ടു പ്രഭുക്കളും ഈ വിഷയത്തിന്റെ രണ്ടു വശത്തും പിടിച്ച് , കടിച്ച്,കുടഞ്ഞു..പാവം കിണറ്റില്‍ കിടന്ന ഭയമില്ലാത്ത ...ടെന്നീസ് പഠിയ്ക്കാന്‍ മോഹിച്ച..ആ പാവം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി..വെള്ളം കുടിച്ച് കുടിച്ച് ..ശ്വാസം മുട്ടി ചാകുമ്പോള്‍ പോലും ഈ പേടി ഇല്ലായിരുന്നു.
ആര്‍ക്ക് ലൈറ്റിന്റെ യശോധോളിമയില്‍ പ്രഭുക്കള്‍ വാളെടുത്തു ..യുദ്ധമായി..പകലും രാത്രിയും ഒരു പോലെ..(വെളിച്ചം കാണാതെ കുഞ്ഞും നാളില്‍ തന്ത്രങ്ങള്‍ വിളക്ക് വെട്ടത്തില്‍ പഠിച്ചതിനലാകാം ..പകല്‍ പോലെ വെളിച്ചം കാണുമ്പോള്‍ താനെ മറക്കും പ്രഭുക്കള്‍!) കട വാവലുകള്‍ ഇളകി പറന്നു ..കല പിലാ ..
പാവം ഭ്രുത്യര്‍ ഇതു കണ്ടു കൂകി വിളിച്ചു..അപ്പോള്‍ മാന്ത്രിക "അലക്ഷ്യ"തൈലം കൈയിലെടുത്തു പ്രഭുക്കള്‍..
മോങ്ങുന്ന പട്ടിയെ എറിഞ്ഞോടിക്കാന്‍ കല്ലെടുതാല്‍..മാറാല തൂക്കാന്‍ ചൂലെടുതാല്‍ ..എന്തിന് നാണം മാറ്റാന്‍ കോണകം ഉടുത്താല്‍ ..ഏതിനും ഈ തൈലം കാട്ടി പേടിപ്പിക്കും..
എന്നെങ്കിലും ഭ്രുത്യര്‍ ആ തൈലം കൈക്കലാക്കിയാല്‍ ..കടവാവലുകള്‍..ചെന്നായകള്‍..കൊത്തളങ്ങള്‍..എല്ലാം പ്രഭുക്കള്‍ക്ക് ..അനയ്മായാല്‍ ..ഒടി മറയാന്‍ രൂപം കിട്ടാതായാല്‍.. ..
പേപ്പട്ടി ..പേപ്പട്ടി എന്ന് ഭ്രുത്യര്‍ ആക്രോശിക്കും..തച്ചു കൊല്ലും..

2009 ജനുവരി 17, ശനിയാഴ്‌ച
കോണ്ടം സോലാഷ്.
കൃഷ്ണാ ഗുരുവായൂരപ്പാ..കാലത്ത് എഴുന്നേറ്റ് മൂരി നിവര്‍ന്നു ശി' മൂത്രം മുത്താന്‍ ചെന്നപ്പം ദാണ്ടേ കിടക്കുന്നു ..നമ്മുടെ അയല്‍പക്കത്തെ ടൈഗര്‍ ഏതോ ഒരു ശ്വാന സുന്ദരിയുമായി തീവണ്ടി പരുവത്തില്‍!...കണ്ടു കണ്ടില്ലാ ..ടൈഗര്‍ ഒന്നു നോക്കി .."ഒന്നു പോ സാറേ " എന്ന് പറയുന്ന പോലെ..ഒരു ശരാശരി മലയാളിയായ എന്ക്കുമില്ലേ എന്തിലും മറ്റുള്ളവരുടെ കാര്യത്തില്‍ ഒരു ആകാംഷ!
എങ്കിലും മടിച്ചു മടിച്ചു പിന്‍ നോട്ടം നോക്കി പോന്നു..പട്ടി ബന്ധ വിമുക്തനായി വന്നു ദേഷ്യം തീര്‍ത്തു കടിച്ചു കുടഞ്ഞാല്‍ ബാക്കി കുടച്ചില്‍ പെണ്ണുമ്പിള്ള വഹയാകും ഒരു ഞായറിന്റെ ഉറക്കം കളഞ്ഞതിന്. പട്ടി കടിയെക്കാളും പരിക്കും പറ്റാം!
എന്നാലും എനിക്ക് സഹിക്കാന്‍ കഴിഞ്ഞില്ല ...അവന്റെ ഒരു വരമേ!! കൊടുത്തത് തീരാ ശാപമാണ് എങ്കിലും ..കിട്ടിയത് ...സംസ്കാര ബമ്പര്‍!! ക്വാട്രിപ്പില്‍ സെഞ്ചൂറിയന്‍ കോടിപതി!!!! അത് കൊണ്ടും തീരുന്നില്ല എന്റെ സങ്കടം..
ഒരു മദാമ്മ ദേ പറഞ്ഞിരിക്കുന്നു മുംബൈലെന്നല്ല ഇന്ത്യയിലെ മുഴുവന്‍ കൂത്തന്‍ മാരെയും നിര്‍ബന്ധമായും കണ്ടോം ഇടീപ്പിച്ച്ച്ചു നടത്തണമെന്ന്! അല്ലാതെ ചുമ്മാ പെറ്റു പെരുകുന്നതിനെ വഴിയില്‍ കളയരുത് എന്നും..തല്ലി കൊല്ലരുതെന്നും!!!
അവര്‍ക്ക് സ്വന്തമായി അതിന് കഴിഞ്ഞില്ലെങ്കില്‍... പന്ചായത്ത് , മുനിസിപ്പാലിട്ടി ജീവിതങ്ങള്‍ മുന്‍ കൈ എടുക്കണമെന്നും! ച്ചാല്‍ ..മൂട്സ് വാങ്ങി ..അവനെ വിളിച്ച് ..അവന്റെ സമയം വാങ്ങി..കിടക്കുന്നിടത്ത് ചെന്നു ..മെല്ലെ തഴുകി ..ഉണര്‍ത്തി...ഹൊ..എനിക്ക് വയ്യാ.
ഇനി ഇതു വല്ല വനിതാ ജീവന്ക്കാരിയുമാണ് എന്ന് വന്നാല്‍ ...ഈ ജന്മം മനുഷ്യ ജന്മമായത് എന്തിനാ എന്റെ കൃഷ്ണാ?
നീയും എല്ലാം അറിയുന്നവനായിട്ടും!
ഈ കോണ്ടം സിധാന്ധം പോലും!!
2009 ജനുവരി 12, തിങ്കളാഴ്‌ച
കയ്യാലപ്പുറത്തെ വ്യക്തിത്വങ്ങള്‍.
കയ്യാല പുറത്തെ തേങ്ങാ ..ഒരു പഴമൊഴി..അങ്ങോട്ടോ ഇങ്ങോട്ടോ. .ആടാം വീഴാം...
ഇതൊരു വ്യക്തി വൈചിത്ര്യമോ?..അപ്പോള്‍ കാണുന്നവന്‍ അപ്പന്‍!
മനുഷ്യന്റെ സ്വഭാവ വിചിത്രത ..ഇപ്പം കാണും ഇണങ്ങും..പിന്നെ കാണില്ല പിണങ്ങാനും..
രാഗ ദ്വേഷങ്ങള്‍..കൂടിയും കുറഞ്ഞും..ഈ വൈചിത്ര്യം സ്ത്രീകളില്‍ കൂടുതലും കാണുന്നതായി ഇപ്പോള്‍ സായിപ്പ് പഠിച്ചു തുടങ്ങിയത്രേ! (മലയാളിയോടാ കളി! നമ്മള്‍ ഇതെത്ര കണ്ടു!!)
പ്രേമം ..പിണക്കം..സംശയം..കുറുമ്പും കടന്നു പിന്നെയും പിണക്കങ്ങള്‍..മറു വഴി ഒന്നുമില്ല എന്നും പറയുന്നു...ആഗോള സാമ്പത്തിക മാന്ദ്യം ഇങ്ങനെയും പഠിയ്ക്കാന്‍ പാവം സായിപ്പിനെ
വഴി തെളിച്ചു വിട്ടു..
കനകം മൂലം കാമിനി മൂലം. ഇങ്ങനെയുള്ള വ്യക്തിത്വങ്ങളെ "ബോര്‍ഡര്‍ ലൈന്‍ വ്യക്തിത്വം" അഥവാ കയ്യാലപ്പുറത്തെ തേങ്ങയെന്നു പറയും പോലും!!
ഒന്നിലും ചെന്നങ്ങു പറ്റാതെ ഒന്നിലും താനും വലയാതെ..എന്ന് പൂന്താനവും..

2009 ജനുവരി 11, ഞായറാഴ്‌ച
യു . എഫ് .ഓ അല്ലെങ്കില്‍ പറക്കും തളിക.
വിണ്ണോര് നാട്ടില്‍ നിന്നും വല്ലപ്പോഴും വരുന്നുണ്ടെന്ന് പറയുന്ന തളിക അല്ലിത്
മണ്ണിലെ സന്കടങ്ങളുടെ പറക്കും തളിക. ഹാസ്യം നിറഞ്ഞ പഴയ സിനിമയെ ഓര്‍മിക്കാം!
എന്നാല്‍ കഥയല്ല കാര്യമാണ് . ശിവന്‍ പിള്ള ചേട്ടന്റെയും , കുടുംബത്തിന്റെയും , അയ്യപ്പന്‍ എന്ന ബസിന്റെയും കദന കാവ്യം!!
ആനെയെപ്പോലെ സ്നേഹം ..തലയെടുപ്പ് ..ആരോഗ്യം..എല്ലമുണ്ടായിരുന്നിട്ടും ..നൂറു പേരെ ഒക്കെ ഒറ്റ ട്രിപ്പിന് കടത്തി ..ജീസസിനെയും , മദീനയെയും തോല്പ്പിചിട്ടുന്റെന്കിലും ..അവസാനം ആര്‍കും വേണ്ടാതെ കട്ടപ്പുറത്ത് തളക്കപ്പെട്ട അയ്യപ്പന്റെയും ..സി സി ബാന്കുകാരനെ ഒളിച്ചു നടന്ന ശിവന്‍ പിള്ള ചേട്ടനും മകനും ..അവരോട് ..നട്ടാല്‍ കുരുക്കാത്ത കളവു പറഞ്ഞ ഭാര്യയും..മകളും..അവരുടെയൊക്കെ ജീവിതത്തിലെ ഏറ്റവും വലിയ ഉത്തരമില്ലാ സമസ്യയായി ഇന്നും ഞെട്ടിക്കുന്ന സത്യം!
അയ്യപ്പനെ ആര് കടത്തി?
നല്ലകാലത്ത് പത്തും പതിനായിരവും കളക്ഷന്‍ ഉണ്ടായിരുന്ന കാലം..എമ്മാന്‍ മാര്‍ക്ക് കൈക്കൂലി , കണി , ഉടുതുണി , ഓസ് പാസ് എന്ന് വേണ്ടാ എല്ലാം കഴിഞ്ഞാലും അന്ചെട്ടു രൂപാ മിച്ചം.! എന്നും വൈകുന്നേരം കോഴി ,സ്മാള്‍ ..കാറ് പിടിച്ചു സിനിമാ ..ശീമാട്ടിയില്‍ ഒരു തുണി എടുപ്പും പാട്ടും..അടി പൊളി കഴിഞ്ഞാലും ..പിന്നേം മിച്ചം എന്നൊരു കാര്യമെയൂള്ളൂ..
അന്നേരം ആരാ ഈ കടം ഒക്കെ ഓര്‍ക്കുക? ഒന്നും മനപ്പൂര്‍വമല്ല ..നാളേം അയ്യപ്പന്‍ ഓടുമല്ലോ ..നാളേം കളക്ഷന്‍ കിട്ടുമല്ലോ അന്നേരം സി.സി. അങ്ങടക്കുമല്ലോ..പിന്നെ ഇന്നെന്തിനാ ഈ തല പുകച്ചില്‍ ? അല്ലെങ്കില്‍ തന്നെ ഇന്നു മാത്രമല്ലേ സത്യം?
അയ്യപ്പനോടി..ആളും കേറി ..കാശും വീണു...സി സി മാത്രം അടഞ്ഞില്ല..അവിടെ തുടങ്ങുന്നു കദനം!
വന്നു വന്നു സി സി ക്കാര്‍ വന്നാല്‍ പോകാതെയായി ..സ്വന്തം വീട്ടില്‍ ഒളിച്ചും പാത്തും .ഹൊ..എന്തൊരു ..പീഡനം..അയ്യപ്പനെ അടിച്ച് കൊണ്ടു പോകാന്‍ ശ്രമം ..മനസ്സില്ലാ മനസ്സോടെ ..ചാടുകള്‍ ഊരി..പ്ലാവിന്റെ ചുവട്ടില്‍ തളച്ചു. അവന്റെ കണ്ണ് നീര്‍ ആര് കാണാന്‍?
എല്ലാവര്ക്കും വലുത് പണമാണല്ലോ..കാലം കഴിഞ്ഞു ..ചാടില്ലാതെ അയ്യപ്പനെ തെളിക്കാന്‍ വീണ്ടും ശ്രമം..അങ്ങനങ്ങ് വിട്ടാല്‍ അവസാനം എന്താകും..ഓടിക്കുന്ന വളയവും ..ചവിട്ടുന്ന എല്ലാ സാമഗ്രികളും ഊരി മാറ്റി...പോരാത്തതിന് അകത്തെ കമ്പിയില്‍ വിശ്വസ്തനായ പട്ടിയേയും പൂട്ടി. രാത്രി ഉറങ്ങാതെ അയ്യപ്പന് കാവലിരുന്നു..
പക്ഷെ ..ഒരു നാള്‍ നേരം ഉദി തെളിഞ്ഞു വന്നപ്പോള്‍ അയ്യപ്പനില്ല! അന്ന് തോന്നി ഇവന്‍ വല്ല അന്യ ലോകത്ത് നിന്നും വന്നു പോയതാണോ എന്ന്!
പിന്നെ സി സി കമ്പനിയില്‍ നിന്നും വിളി വന്നപ്പോളാണ് ഞെട്ടിയത്..പട്ടിയെ തിരികെ കൊണ്ടു പോന്നോളാന്‍ ...
ഇന്നും ഈ..യു .എഫ്.ഓ ഒരു പ്രഹേളിക തന്നെ...!!

2009 ജനുവരി 10, ശനിയാഴ്‌ച
വൈരുദ്ധ്യാത്മക ഭൌതീക വാദം.
ഒരു ചരിത്ര പുരുഷന്‍ - അഥവാ - കുലഗുരുക്കളുടെ മുന്‍പില്‍, അറിവിന്റെ പാരാവാരത്തില്‍ നിന്നും ഒരു തുള്ളി ഇറക്കാന്‍ ചോദിച്ച അറിവേതുമില്ലാത്ത ശിഷ്യ പാഴ്തുള്ളികലോടു ..ഗുരു ഉവാച..
"അറിവിന്റെ പാരസ്പര്യം ഇറക്കുമ്പോള്‍ ഒരു കീഴാള മേലാള പര്പ്രേഷ്യത്തിന്റെ പുനരാവര്തന കാലഘട്ടത്തിലൂടെ നാം കടന്നു പോവുകയും അപ നിര്‍മാണ പ്രക്രിയയുടെ ആനുകാലിക സൈദ്ധാന്തിക കാലുഷ്യങ്ങള്‍ നമ്മുടെ ചിന്തകളുടെ സ്വാംശീകരണത്തെ അപ്പാടെ കീഴ്മേല്‍ ....." വന്ന പാവങ്ങളില്‍ ഒരുത്തന്‍ വീണു! മറ്റവന്‍ കണ്ണുതള്ളി വെള്ളത്തിനായി കേണു!! മൂന്നാമന്‍ ചിണുങ്ങി " ഒരു സെമിനാറിന് അങ്ങയെ വിളിക്കാന്‍ വന്നതാ..അങ്ങ് വരണം...നമ്മുടെ സ്വന്തം ടിപാര്ട്മെന്ടാ കുട്ടികളാ"...കരഞ്ഞുപോയി പാവത്താന്‍...
വീണ്ടും ഗുരു ഉരച്ചു " നിങ്ങളുടെ സെമിനാറുകളുടെ സാന്കത്യം എന്ത്? താരപ്പോലിമയില്‍ തൂങ്ങി ആടുന്ന വിദ്യാഭാസ ആവര്‍ത്തനങ്ങളുടെ ഉത്ഘാടനങ്ങളല്ല ..സെമിനാറുകള്‍. ബുദ്ധിയും അറിവും തമ്മിലുള്ള പ്രവേശന സാധ്യമാണ് ...സെമിനാറുകള്‍.." മൂന്നാമന്‍ തല താഴ്ത്തി, അവന്റെ തലക്കകം പൂരം വെടിക്കെട്ട് നടന്നു...പല കളറുകള്‍ .. പരവശനും..
കണ്ടു നിന്നവര്‍ ഗുരുവിന്റെ പാണ്ടിത്യ ശോഭയില്‍ കണ്ണ് ചിമ്മിയങ്ങനെ...വാ തുറന്നങ്ങനെ മരപ്പാവകലെപ്പോലെ..
ഗുരു പിന്നെയും വചനം " ഞാന്‍ ഈ ലാവണ ചുമരുകള്‍ സീമാ ബന്ധിതമാക്കിയിരിക്കുന്നു .ഇതു വിട്ടു പുരയിലേക്ക് പോലും ഇല്ല. "
വീണവനും ഇരുന്നവനും ..കണ്ണോട് കണ്‍ നോക്കി ..ഒന്നു ,രണ്ടു ,മൂന്നു...ഇറങ്ങി ഓടി.
മറ്റൊരു സെമിനാറിന്റെ ക്ഷണക്കത്ത് ഗുരു കൈയില്‍ എടുത്തു ..തന്റെ പേര്‍ തങ്ക ലിപികളില്‍ അടിച്ചിരിക്കുന്നത് ഒന്നു കൂടെ നോക്കി..മൂന്നു സ്റ്റാര്‍ ഹോട്ടലില്‍ ആഗോള സാമ്പത്തിക മാന്ദ്യതെക്കുരിച്ച് രാഷ്ട്രിയ ആചാര്യന്മാര്‍ ..(തന്നെ ഇവിടെ കുടി വച്ചവര്‍ ) നടത്തുന്ന വാക്ക് പയറ്റിലെക്കുല്ല ക്ഷണം." പോകണം.' ഗുരു മനസ്സില്‍ ഉറപ്പിച്ചു.
അനന്തരം വൈരുദ്ധ്യാത്മക ഭൌതീക വാദം കൈയ്യില്‍ എടുത്തു..വ്യാഘ്യാനം എഴുതാന്‍.!!

2009 ജനുവരി 7, ബുധനാഴ്‌ച
ജാര ചരിതം.
ജീവിച്ചിരിക്കുന്ന ജാരന്‍മാര്‍ ഉണ്ടെങ്കില്‍ സദയം ക്ഷമിക്കണം. ! ഒരു ജാരന്‍ കാരണം നാടു വിട്ടോടിയ ഒരു പാവം പാവം ഭര്‍ത്താവിണ്റ്റെ കദനം നിറഞ്ഞ പുരാണ പാരായണമല്ല. എന്നാല്‍...ഒരിടത്തൊരിടത്ത് ഒരു ജാരന്‍ കാരണം മുഖം പൊള്ളിയ ഒരു ഭര്‍ത്താവിന്റെ ഒരിക്കലും തീരാത്ത പേടിയുടെ ഫ്ളാഷ് ബാക്കായി കാണാം. ഈ ചരിതത്തിലെ എല്ലാ നടീ നടന്‍മാരും പരലോക പ്രാപ്ത്തരായിട്ട് അവിടുന്നും പൊയിക്കാണും!
നടി ഭാര്‍ഗവിച്ചേയി..കരിയോയില്‍ നിറം. എന്നാലും കണ്‍മഷി എഴുതിയേ നടക്കൂ. വരയന്‍ കൈലി,ചുക ചുകപ്പന്‍ ബ്ളൌസ്, വേണമെങ്കില്‍ ഒരു തോര്‍ത്തു മുണ്ട്..മാറു മറക്കാനോന്നുമല്ല കേട്ടോ...! കൈയില്‍ കരിവള..കുപ്പി വള..ആനവാല്‍ മോതിരം..നെറ്റിക്കൊരു ചുവന്ന പൊട്ടും. കുട്ടിക്കുറാ പൌടറിണ്റ്റെ മണം മുറ്റം നിറയെ. ആറടി പൊക്കം അതിനു വേണ്ടുന്ന അക്സസ്സറികളും!!
നടന്‍ കുഞ്ഞന്‍പിള്ള ചേട്ടന്‍. തൂ വെള്ള. കാതില്‍ കടുക്കന്‍..ഒന്നൊന്നരയാള്‍ പൊക്കം..വീതി..റ്റാണ്റ്റെക്സ് ബനിയനും ശങ്ഖു മാര്‍ക് കൈലിയും..കാലില്‍ ബാറ്റ റബ്ബറു ചെരുപ്പും. അരയില്‍ എപ്പോഴും ഒരു വി റ്റു തീപ്പെട്ടിയും..കാജാ ബീടിയും.
നാടു വിട്ട നമ്മുടെ നടന്‍..രാമന്‍ പിള്ള ചേട്ടന്‍. ഒരു നാലരയടി പൊക്കം ..ഒന്നര ഇഞ്ച് വീതി..വലിയ കുട ചെവി..ഉയര്‍ന്ന ദന്തഭാരം..മല വില്ലു കുലച്ചപോലെ..ആവനാഴി പോലെ ഒരു ഉടുപ്പും..വരയന്‍ നിക്കറും അതിനു മുകളില്‍ മല്ലു മുണ്ടും..സദാ ഇചേയിടെ പുറകേ ..ഒരു കുഞ്ഞി പൂചയെപ്പോലെ..ഉരുമ്മി ഉരുമ്മി...
സ്തലം.. രാമന്‍ പിള്ള ചേട്ടണ്റ്റെ അച്ചി വീട് അധവാ ഭാര്‍ഗവിചേയീടെ വീട്. അവിടെ ഉണ്ടുറങ്ങി കാലം കഴിക്കവെ ഉണ്ടായ ഒരിണ്ടല്‍..
കുഞ്ഞന്‍ പിള്ള ആളൊരു കോഴി..ഇചേയിക്കു ഇക്ഷ പിടുത്തവും..മാസ ചിട്ടിയില്‍ തുടക്കം..ആഴ്ച ചിട്ടിയായി..പിന്നെ ഡൈലി ചിട്ടിയായി!! വരവെല്ലാം രാത്രിക്ക്..കരണ്ടൊന്നുമില്ലാക്കാലം..സന്ധ്യക്കുമുന്‍പേ നാമം ജപം, അതിനും മുന്‍പേ അത്താഴം..അതായിരുന്നു പതിവ്. തീണ്ടാരി തുണിയുടെ മിച്ചം കീറി തിരി തെറുത്ത് അരിഷ്ടത്തിന്റെ ഒഴിഞ്ഞ കുപ്പിയില്‍ കടത്തി ഉണ്ടാക്കിയ മണ്ണണ്ണ പാനീസ്...നേരം പര പരാ മയങ്ങിയാല്‍ അതങ്ങു ഊതി കെടുത്തും രാമന്‍ പിള്ള.. മറ്റു റ്റെന്‍ഷന്‍ ഒന്നുമില്ലാത്തതിനാല്‍ ഒരു വശം ചരിഞ്ഞ്ങ്ങുറങ്ങും പാവം! അപ്പോള്‍ കുഞ്ഞന്‍ പിള്ളയുടെ പുറപ്പാടായി..ഓല മെടഞ്ഞ ചെറ്റയുടെ വിടവിലൂടെ അരയില്‍ തിരുകിയ തീപ്പെട്ടി കൊള്ളി ഉരച്ചു അകത്തെക്കു കാണിക്കുന്നതാ സിഗ്നല്‍!( മൊബൈല്‍ ഫോണും മറ്റും കണ്ടു പിടിചവര്‍ക്കു സ്വസ്ത്തി!!)അതു കണ്ടാല്‍ അനുസരണയുടെ നിറകുടമാകും ഇച്ചേയി..ഉറങ്ങുന്ന രാമന്‍ പിള്ള ചേട്ടനെ ഒന്നുഴിഞ്ഞു..ഒഴിഞ്ഞു വലത്തു വച്ച് ..തുടങ്ങുകയായി അങ്കം. !!
ഒരു നാള്‍ രാത്രി തീപ്പീട്ടി ഉരച്ചു കാണിച്ചതും നാശം, മരുന്നു കൂടുതലായിരുന്ന കൊള്ളി ഒടിഞ്ഞു ഒരു ശീല്‍ക്കാരതോടെ സ്വപ്നത്തിന്റെ തേരിലേറി സീതാ ദേവിയുമായി സല്ലപിച്ചിരുന്ന രാമന്‍ പിള്ള ചെട്ടണ്റ്റെ ചെവിക്കുറ്റിയില്‍ വീണു ..കത്തി.
പാവം എല്ലാമറിയാമായിരുന്നു എന്നിട്ടും സുഖ താമസമോറ്‍ത്ത് എല്ലാം സഹിച്ചു! ഇനി വയ്യാ എന്നും പറഞ്ഞു ..കരഞ്ഞ്..മുണ്ടും തുണിയും ഉള്ളത് സഞ്ചീലാക്കി ..പര പരാ വെളുപ്പിനത്തെ കരി ഗ്യാസ്സു വണ്ടിയില്‍ ..നാടും ..മേടും താണ്ടി..
അച്ചി വീട്ടില്‍ പൊറുതി കാരണം അവിടം വിട്ടു പോകാതെ തരമില്ലല്ലൊ!!
അചിരേണ മറ്റുള്ളവര്‍ സുഖമായി വാണു.

2009 ജനുവരി 4, ഞായറാഴ്‌ച
കമലെശ്വരി
പേരിലെ പന്തിയില്ലായ്മ സ്വഭാവത്തിലും കൂടും. സുന്ദരി..വല്യകുളം ഗ്രാമത്തിന്റെ മറ്റൊരു സ്പന്ദിക്കുന്ന അസ്ഥിമാടം..ഇപ്പോള്‍ ഒരു പത്തെഴുപത് ഓണം ഉണ്ട് കാണും.
താമസം തിര്വന്തോരത്ത് ..ബാല്യം കൌമാരം യൌവനം ഒക്കെ ഇവിടെ..ഗൃഹസ്ഥാശ്രമം തലസ്ഥാനത്ത്...മകളുമായി..കൊച്ചുമക്കളുമായി..ങ്ങനെ...
ഒരല്പം നൊസ്സ് ജന്മനാ ഉണ്ടെന്നു പറയപ്പെടുന്നു..മഞ്ഞു കാലമാകുമ്പോള്‍ അതിന് ജീവന്‍ വക്കും..അപ്പോള്‍ തലസ്ഥാനം വിടും..നേരെ വണ്ടി വല്യകുളതെക്ക്..പഴമക്കാര്‍ ഒത്തിരി..കൂട്ടുകാര്‍ വീട്ടുകാര്‍ എന്ന് വേണ്ട അശ കൊശലെ സഞ്ചാരം.
വന്നാലുടന്‍ പിള്ളേച്ചന്റെ ചായക്കടയില്‍ നിന്നൊരു ചായ ..ഊതി ഊതി..സുഖിയന്‍ ഒരെണ്ണം പയ്യെ പുറം തോല്‍ മാറ്റി പയര്‍ മണികള്‍ നുണഞ്ഞു..കാലിന്മേല്‍ കാലെറ്റി...
ഹാന്‍ഡ് ബാഗും കര്ചിഫും ..ഒരിടത്ത് വച്ച് ..സിറ്റിസണ്‍ ജന്റ്സ് വാച്ച് അഴിച്ചു ബെന്ചില്‍ വച്ച് മുഖമൊന്നു കഴുകി അങ്ങനെ ഒരു ചോദ്യമാ "ഇന്നത്തെ പത്രം എന്തിയെടോ?"
വല്ലപ്പോഴും ബോണ്ടാ പൊതിയാന്‍ ...അടുത്ത കടയില്‍ നിന്നും പഞ്ചസാര കെട്ടി തരുന്ന മനോരമയുടെ ഒരു മുറി അല്ലാതെ അവിടെ പത്രം ..ഒരു ചിത്രമാ..
പിള്ളേച്ചന്‍ ഉത്തരം മുട്ടി മിണ്ടാവൃതമെടുത്തു. " ടോ ..ഇന്നത്തെ പത്രം ഇന്നു താന്‍ വയിചില്ലെന്റ്കില്‍ , തിര്വന്തോരത് ഹു ആര്‍ യു..RaascaL!!" കമലെശ്വരിയുടെ ചോദ്യം കേട്ട പിള്ള ചായ കോപ്പയിലെ കൊടുംകാറ്റായി.. എങ്ങോ പറ പറന്നു!

2009 ജനുവരി 3, ശനിയാഴ്‌ച
പുത്താണ്ട് കടും പിടുത്തങ്ങള്‍ ..മനോരോഗമോ?
പുതു വല്സരത്തില്‍ ഓരോന്നൊക്കെ ചുമ്മാ അങ്ങ് തീരുമാനിക്കുന്നു..മലയാറ്റൂര്‍ പള്ളിയില്‍ പെരുന്നാള് കൂടണം ..ശിവരാത്രി കാണേണം ..പച്ചക്കറി മാത്രം..കഴിച്ചാലും..കോഴി,കുടി നിര്‍ത്തി..
ദാ..ഇപ്പം ഒത്തിരി പഠനങ്ങള്‍ നടന്നുവെന്ന് പറയുന്നു..മാനസിക രോഗ ലക്ഷണങ്ങള്‍ ഈ തീരുമാനക്കാര്‍ കാണിക്കുന്നു എന്ന്. ഗുരുവായൂരപ്പാ ഏതായാലും നമ.. ശിവാ നമ്മളെകൊണ്ട് ഇതൊന്നും പറ്റാത്തത് കാരണം ഉള്ള മാനസിക രോഗങ്ങളെ ഉള്ളൂ.
തീരുമാനങ്ങള്‍ ആരുമറിയാതെ മുക്കുമ്പോള്‍ ..ഡിപ്രെഷന്‍..കഴിവില്ലാത്തവന്‍ എന്നൊരു തോന്നല്‍. ..വിദ്വേഷം ഒക്കെ തോന്നും പോല്‍ ..
ഉള്ളത് കൊണ്ട് ഓണം പോലെ ..അല്ലാതെ കര്‍ണ ശപഥം കടും കൈയാകുമോ?
മറുവഴി പറയുന്നു..വ്യായാമം..പ്രകൃതിയോടെ കൂടുതല്‍ സല്ലാപം..പുതിയ ഹോബികള്‍ ..സാമൂഹ്യ ജീവിയാകുക..(ഇനിയെന്കിലും!)
എളിയിലിരിക്കുന്ന പിച്ചാത്തി പാക് വെട്ടാനും , നഖം വെട്ടാനും..അല്ലാതെ കുത്താനും..കൊളുതാനുമല്ല ..അതിന് കഴിയുകയുമില്ലാ..
പിന്നെന്തിനു വലിച്ചൂരി വീശണം!!

2009 ജനുവരി 2, വെള്ളിയാഴ്‌ച
കമ്പം ഫാസ്റ്റ്.
മാണിക്യന്‍ എന്ന് വിളിച്ചാല്‍ 'പ്ലാഗ്യാരിസം ' എന്ന ഇംഗ്ലീഷ് ചെല്ല പേരു വീഴും.
ഇതൊരു മാണിക്യന്റെ ആത്മ കഥ. ഈ ക്രിസ്തുമസ് പുതു വല്സര പുണ്ണ്യ നാളുകളില്‍ ! എവിടെ നിന്നോ വന്നു ഒരിടത്തേക്ക് പോയ ഒരു പാവം കാളയുടെ ഡയറി.
ഈ യാത്ര തുടങ്ങിയത് എവിടെ നിന്നെന്നറിയാം...തമിഴ് നാടിന്റെ നെല്ലറയായ തേനിയുടെ പരുപരുത്ത നെല്പാടങ്ങളില്‍ നിന്നും. ഒരു പക്ഷെ കൊമ്പും കുലുക്കി കലപ്പയും വച്ച് സൂപ്പര്‍ താരമായി വയല്‍ വെള്ളിത്തിരയില്‍ തിളങ്ങി നിന്ന ഒരു പാവം രായ മാണിക്യത്തിന്റെ കഥ-
ഉഴലിന്റെ കാലം കഴിഞ്ഞു അഴലിന്റെ കാലത്തേക്ക് ഒരു മിണ്ടാ പ്രാണിയുടെ വിലാപയാത്ര.
കലപ്പ വച്ചു കെട്ടിയവന്‍ ഒരു നാള്‍ കണ്ണില്‍ ചോരയില്ലാതെ അടിച്ച് തെളിച്ച് തേനിയുടെ പ്രാന്തത്തില്‍ നിന്നും കംബതിന്റെ കാള ചന്തയിലേക്ക് ...മുസലി പവര്‍ ഒന്നും ഇല്ലാതിരുന്നത് കൊണ്ടോ എന്തോ...ഉഴവിനു പറ്റില്ല എന്ന് സ്വയം വിധിച്ചു.
കമ്പത് ഒരുപാടു സമാന ദുഖിതരെ കണ്ടു... പല പല രോഗങ്ങള്‍ ..നമ്മുടെ നാട്ടിലെ വയോജന കേന്ദ്രത്തിലെ മാതാ പിതാക്കളെ പോലെ...ആര്‍കും വേണ്ടാതവരായി..
അവിടെ നിന്നും അശോക് ലൈലാന്റ് ലോറിയില്‍ ഒരു കേരളാ ടൂര്‍. സമയം രാത്രി രണ്ടു മണി. കൂട്ടുകാരൊക്കെ വെള്ളം പോലും കിട്ടാതെ അര്‍ദ്ധ മയക്കം. ഞാന്‍ ഏകനായി ...
തിങ്ങി ഞെരുങ്ങി നില്ക്കുന്ന കൂറ്റന്‍ മാരുടെ ദയനീയമായ തുറിച്ചു നോട്ടങ്ങള്‍ ...എന്തൊക്കെയോ ആലോചനയില്‍ അങ്ങനെ മുണ്ടക്കയം ..അവിടെ നിന്നും നിലത്തിറങ്ങി ..രണ്ടു പെട വീതം ...നിക്കറിട്ട ഏതോ ഒരു മനുഷ്യ രൂപം ..ഒരു "കൊസറന്".
ചുണ്ടില്‍ പുകയുന്ന ബീഡി ..കയ്യില്‍ നീണ്ടുകൂര്‍ത്ത ചാട്ട കമ്പ് ..ആര്‍ട്ട് ഓഫ് ലിവിങ്ങിന്റെ കീറിയ ഒരു ബനിയന്‍...അവന്‍ ഞങ്ങളെ ആട്ടി തെളിച്ചു ..അക്ഷരാര്‍ത്ഥത്തില്‍...നടന്നു നടന്നു...ഏതോ മറ്റൊരു ചന്തയില്‍..നേരം പര പര ..ക്രിസ്തുമസോ..ഈസ്ടരോ..പുതു വര്‍ഷമോ..മെല്ലെ അറവു കടയുടെ ഓരം ചാരി..
അറിയാം ഏതോ കുഞ്ഞചായന്റെ..ഊണ് മേശ പുറത്ത് ..ഉള്ളിയും തേങ്ങാ കൊത്തും ..കടുകും കുരുമുളകും താളിച്ചങ്ങനെ...അല്ലെങ്കില്‍.ഒടിഞ്ഞ കാല്‍ വച്ചു കെട്ടി പൂഴിയില്‍ പൂന്തി നില്ക്കുന്ന മേശയുടെ മെഴുക് പിടിച്ച പുറത്ത് ..ഒരു അലുമിനിയം പിഞ്ഞാണത്തില്‍ കടലിലെ തോണി പോലെ ഒത്തിരി ചാറിനു നടുവില്‍ ഇത്തിരി കപ്പയുമായി ഷാപിന്‍റെ തൊടുകറിയായി
ബീഫ് എന്ന ചെല്ല പേരില്‍....തൊട്ടു നക്കാന്‍...
കാലം ഇനിയും വരും....

resolutions broken?
Its natural! we can only do that."To be or not tobe" Otherwise we are not human beings!!( seems to be intelligent and wise!!!)
Coming to the content ..New Year resolutions.. bold and strong at the hour of birth..but in the afternoon there was a slight change...in the evening bottoms up!
No worry. Science have the reason for all .. now scientists introduced a technic called "SOBER" to stick on to resolutions at least for one week!!
S- stop. Pause for a moment what we are doing .
O- observe. What is experiencing..sensing about desicion.
B-breathe. Take deep breath before going to change resolution..
E-express. Aware about what will happen, when braking resolution.
R- respond. Mindfully that we are not powerless to take a dicision or to stick on to that.
I have tried and tired!!
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)