Powered By Blogger

2008, നവംബർ 21, വെള്ളിയാഴ്‌ച

PRELUDE...VALYAKULAM








VALYAKULAM...once up on a time ..during the time of Travancore Kingdom... there was a pond, and a bathing tub built in sigle granite stone ...for the use of the villagers. Hence the name Big Pond or Valya Kulam. Gradually it become the style of the people ...now its only a legend, like all our ponds!It is in Naranganam Panchayath in Pathanamthitta district, near to Kadammanitta and Kozhencherry. As everybody know Kadammanitta is famous for "Padayani' and of course in the name of the great poet "Kadammanitta". Kozhencherry is for its richness. But our poor junction was notorious for its wickedness and jokes!now its only having innocence of the past ...one or two actors still continue the very old show but without that much enthusiasm!! Here Iam trying to draw a vague picture of my favorite place...home turf...in my mother tongue...



2008, നവംബർ 15, ശനിയാഴ്‌ച

വല്യകുള ചരിതം ഒന്നാം ഭാഗം.

വല്യകുളം പേരുമാതിരി അത്രക്കങ്ങു കുളമല്ല എന്നാല്‍ നാട്ടിന്പുര്ത്തിന്റെ നന്മകളും കൂടുതലല്ല . പത്ടനംതിട്ട ജില്ലയിലെ ഒരു പാവം ഗ്രാമം. ഒത്തിരി ഒത്തിരി കുന്നയ്മകളുടെയും , കുതന്ത്രങ്ങളുടെയും തമാശ കഥകള്‍ ഇവിടെയും ഉണ്ടായിരുന്നു , ഇപ്പോള്‍ പനിപിടിച്ചമാതിരി ഉണര്വില്ലെന്കിലും അത്യാവശ്യം കുന്നയ്മക്ളൊക്കെ ഉണ്ട്.ഒരുപാടു പഴയ പുതിയ കഥകളും...അതില്‍ ചിലത് പറയാം. കഥയെന്നും, സംഭവ കഥ എന്നും രണ്ടു പക്ഷം ഇവിടെയും ഉണ്ട് . "വെളുതമ്മ മരിച്ചിട്ട് അധികമായിട്ടില്ല ഏറിയാല്‍ നാലുകൊല്ലം , നാട്ടിലെ സുന്ദരികൊതയയിരുന്നു തൊണ്ണൂറില്‍ മരിക്കുമ്പോഴും . മധുരപതിനെഴില്‍ ഒരുപാടു പേരെ മോഹിപ്പിച്ചിട്ടുണ്ട്‌ പോലും , ചിലരൊക്കെ കാര്യം കാണുകയും ചെയ്തിട്ടുണ്ടുപോലും . രണ്ടയായാലും പണമുള്ളവരുടെ മാത്റം കൊതയയിരുന്നു വെളുത്ത. കുഞ്ഞനോ അറും പാവം , കഞ്ഞിക്ക് വയ്ക്കുന്ന വെള്ളത്തില്‍ മിക്കപ്പോഴും കുളിക്കുകയാണ് പതിവു. എന്നാല്‍ വെളുതയോട് മോഹം കലസലും. അടുക്കണമെങ്കില്‍ പണം വേണം , അല്ലെങ്കില്‍ വെളുതയ്ടെ കറുത്ത മുഖവും തെറിയും പിടിക്കണം . മാര്‍ഗമൊന്നും കാണാതെ നടക്കുമ്പോള്‍ ദൈവമായിട്ടു ഒരു വഴി കാട്ടി. ഉടഞ്ഞ ഒട്ടകലം ഉരച്ചുണ്ടാക്കി അതെ വലിപ്പത്തില്‍ ഇഷ്ടംപോലെ പണം . രാത്രി പാനീസ് വിളക്കിന്റെ ചാരെ തിളങ്ങിയിരുന്ന വെളുതയുടെ അടുത്തെത്തി, കുഞ്ഞന്‍ കിലുകിലുങ്ങുന്ന മടിശീല കിലുകി കാണിച്ചു , വെളുത്ത ആഞ്ഞൊന്നു ചിരിച്ചു, വിളക്കണഞ്ഞു, കുഞ്ഞന്റെ ജന്മ സാഫല്യം . നേരം വെളുത്തപ്പോള്‍ ഭൂമി കുലുങ്ങുന തെറിയഭിഷേകം, കേട്ടു കുഞ്ഞന്‍ നാടു വിട്ടോടിയത്തില്‍ പിന്നെ വന്നിട്ടേയില്ല

വല്യകുള ചരിതം നാലാം ഭാഗം

കേശവനും വല്യകുളവും.. മരിച്ചിട്ടധികമായില്ല കേശവന്‍ അസാരം നൊസ്സിന്ടെ പിടിപാടിലായിരുന്നു പലപ്പോഴും. ദുബൈക്കാരുടെ പേടി സ്വപ്നമായിരുന്നു ,ആരെങ്കിലും ഗള്‍ഫില്‍ നിന്നും വന്നു എന്നറിഞ്ഞാല്‍ അവിടെയെത്തും ..ഒന്നും വേണ്ട ..പക്ഷെ ഇട്ടു കൊണ്ടു വന്ന ഷൂസ് പുരക്കു പുറത്തു കിടന്നാല്‍ ദൈവം പോലും അറിയാതെ കേശവന്‍ പോക്കിയിരിക്കും! അടുത്ത പൊട്ടകിണറ്റില്‍ വീഴുകയും പാവം പ്രവാസിയുടെ പത്തു രണ്ടായിരം പോവുകയും ചെയ്യും..
ഒരികല്‍ കേശവന്‍ അസുഖം കൂടുതലായി അടുത്ത് കണ്ട ശ്രീ നാരായണ മന്ദിരത്തിന്റെ തിണ്ണയില്‍ അഭയം കൂടി. രാത്രി നന്നേ കഴിഞ്ഞപ്പോള്‍ അയല്‍ വീട്ടുകാര്‍ക്ക് കേശവന്റെ ഉപദേശം ഗുരുവിനോടുള്ളത് കേള്‍ക്കാം " ആ പുതപ്പിങ്ങു താ ഗുരുവേ ഈതനുപ്പത്ത് ഞാനൊന്ന് പുതച്ചു ഉറങ്ങട്ടെ ..നിനക്ക് ആ വനതിലെങ്ങാനും പോയിരിക്കരുതോ? അവിടോരുതന്‍ ഒരുപുതപ്പും ഇല്ലാതിരുന്നു ഈ വ്ര്ചികത്തില്‍ കോടിക്കനക്കിനാ ഉണ്ടാക്കുന്നേ!

2008, നവംബർ 12, ബുധനാഴ്‌ച

ഗീവര്‍ഗീസിന്റെ കൌശലം.

വല്യകുളത്തിന്റെ നിഷ്ക്കളങ്കത.

വല്യകുളചരിതം മൂന്നാം ഭാഗം .ഗീവര്‍ഗീസിന്റെ കൌശലം!!

രാജ ഭരണകാലം. തിരുവായ്ക്കൊന്നിനും എതിരവായില്ലക്കാലം. ഗീവര്‍ഗീസും കുടുംബവും സ്വസ്ഥമായി കഴിയും കാലം. നിത്യചിലവിനു മറുവഴികള്‍ തേടുംകാലം , ഒരു നാള്‍ അടുത്ത പറമ്പില്‍ ആണോരുതന്‍ തൂങ്ങിയങ്ങു ചത്തു. രാജാവിന്റെ പോലീസ് കൂര്‍മ്പന്‍ നിക്കറും,തൊപ്പിയും,വയറും , മീശയും ,എല്ലാമുള്ള ഒരന്ഗത്ത് പാഞ്ഞെത്തി.

"ആരുമില്ലേടാ നാറീടെ ശവമോന്നഴിച്ചു താഴെയിറക്കി പോസ്റ്റ് മാര്‍ത്ടതിനു കൊണ്ടുപോകനെന്നു " അലറി . കേട്ടത് പാതി , കേള്‍ക്കാത്തത് പാതി ആനുന്ങലായിട്ടുല്ലോരെല്ലാംചിതറി ഓടി . അല്ലാത്തവരെ പെണ്ണുങ്ങള്‍ മുടിയിലോളിപ്പിച്ചു ! എന്നാല്‍ ഗീവരുഗീസിനു മാത്രം പേടി തോന്നിയില്ല പകരം "എന്താ എമ്മാനെ " എന്നൊരു ചോദ്യവുമായി അങ്ങടുത്തു ചെന്നു ." നീ നല്ലവന്‍ ഉന്ത് വണ്ടിയില്‍ ഈ കുന്ത്രാണ്ടം കെട്ടി എടുത്തു എന്റെ കൂടെ വാ " എമ്മാന്‍ കല്പന. പാവം ഗീവര്‍ഗീസ് അന്നത്തിനൊരു വഴിയായി എന്ന് കരുതി ശവം പോസ്റ്മാര്‍ത്ടതിനു കൊണ്ടു പോയി. അന്ജാതനായിരുന്നു തൂക്കക്കാരന്‍! അത് പിന്നീടെ അറിഞ്ഞുള്ളു എല്ലാവരും . സഹതാപ തരന്ഗമൊന്നുഉം ഉണ്ടായില്ല. ആശുപത്രി പരിസരത്ത് തന്നെ കുഴി കുത്തി മറവു ചെയ്തു ഗീവര്‍ഗീസ്നോക്കിയപ്പോള്‍ എമ്മനും സ്ഥലം വിട്ടു കഴിഞ്ഞു . ഭിക്ഷക്കാരനെ സര്ക്കാര് വണ്ടി ഇടിച്ചാല്‍ ആര്‍ക്കെന്തു ഗുണം! ഇതി കര്‍ത്തവ്യ മൂടനായി പാവം ഗീവര്‍ഗിസ് മടങ്ങി. പക്ഷെ തീരുമാനം ഉണ്ടായിരുന്നു മനസ്സില്‍.

തിരികെ വന്നു തൂങ്ങി ചത്തവന്‍ കിടന്ന പ്ലാവിന്റെ ഉടമയോട് പറഞ്ഞു " എമ്മാന്‍ പറഞ്ഞു ആണ്ടോടാണ്ട് ചക്കയിട്ട് ഞാനും വീട്ടുകാരും കഴിചോലാന്‍ ". പതിത പാവം പ്ലാവിന്നുടമ മൂന്നു സെന്റുകാരന്‍ പാച്ചുവും കൂട്ട് കുടുംബവും വയറു പിഴച്ചിരുന്നതും , ആ പ്ലാവോന്നു മാത്രം കൊണ്ടായിരുന്നു,- എന്നുള്ളതും ഗീവര്‍ഗീസിനും അറിയാമായിരുന്നു.

ദിവസവും മുഴു മുഴുത്ത ചക്കകള്‍ വീഴുമ്പോള്‍ പാച്ചു കണ്ണടകും, ചെവിപോതും ഒപ്പം താന്‍ തന്നെ തൂങ്ങിയില്ലല്ലോ എന്നുള്ള മനസ്താപവും!

വല്യകുളത്തിന്റെ മറ്റൊരു നഷ്ക്കലങ്ക കഥ. ഗുണപാഠം ഒന്നുമില്ല. ആരും ആരുടേയും പറമ്പില്‍ കയറി തൂ... തൂങ്ങരുത്.

2008, നവംബർ 9, ഞായറാഴ്‌ച

അജിയുടെ വര്‍ത്തമാനം

അജി. വയസ്സ് ഇരുപതിനാലും ചില്ലരേം. വല്യകുലതിന്റെ സ്പന്ദിക്കുന്ന ശരീരം . ഓട്ടോ റിക്ഷ ഒരെണ്ണം സ്വന്തം അതിന്റെ പ്രായം പറയില്ല! ഏഴ് പേരുമായി ബെവ്രജസ്ലേക്കുള്ള പയനതിലാണ് എപ്പോഴും. ഒരാള്‍ക്ക്‌ പത്തുരൂപയാണ് ശിക്ഷ! സാധാരണ കൂലി നാല്പത്ത് രൂപയാനെന്നരിയമ്മ്യിരുന്നിട്ടും വല്യകുലാതെ വയസ്സന്‍ ക്ലുബ്ബുകല്ക് അജിയോടാണ് പഥ്യം , കാരണം അജിയുടെ അച്ഛനും അതിലൊരാളാണ്. വലിയ സ്നേഹമാണ് രണ്ടു പേരും തമ്മില്‍ കാണുന്നത് വരെ!

ഒരിക്കല്‍ അച്ഛന്‍ അജിയോടു പറഞ്ഞു "അട്ക്കയാനെന്കില്‍ മടിയില് വയ്ക്കാം, അടക്കാ മരമായാലോ?. "വെട്ടി അച്ഛന്റെ നെഞ്ചാതൂട്ടങ്ങു വക്കണം!' അജിയുടെ മറുമൊഴി ഉടന്‍!!

അജി അച്ഛനോടായി ഒരിക്കല്‍ " ഈ മുടിഞ്ഞ അച്ചനുണ്ടായത്തില്‍ പിന്നെ എനിക്കൊരു സ്വസ്ഥതയുമില്ല! "

ഒരിക്കല്‍ അജി ആലപ്പുഴ വഴി എരനാകുലത്തിനു പോകുമ്പോള്‍ വഴി പരിചയപ്പെടുത്തിയത് ഇങ്ങനെ "ഇതാണ് പനിച്ചുകുലങ്ങര, ഇവിടെയാണ്‌ കൂട്ടക്കൊലപാതകത്തില്‍ ഒരാള് മരിച്ചത്!
ശബരിമല കാലമായപ്പോള്‍ അജി പറഞ്ഞു "എത്ര രൂപയായാലും കറുത്ത ഒരു കാവി മുണ്ട് വാങ്ങണം!

ഒരുകൂട്ടുകാരന്റെ വീട്ടില്‍ പോയി അജി അവിടെ ശ്രീ മന്നത്ത് പദ്മനാഭന്റെ ഫോട്ടോ കണ്ടു, കൂട്ടുകാരനോട് അജി "ഇതല്ലേ നായന്മാരുടെ ശ്രീനാരായണ ഗുരു? ആണോ" എന്ന് കൂട്ടുകാരന്റെ മറുചോദ്യം " ആ , ആപ്പ്‌ുല്ലിയെ കണ്ടാലും ഇതുപോലെയിരിക്കും." അജി.

ഗള്‍ഫില്‍ നിന്നും വന്ന കൂട്ടുകാരന്‍ കൊണ്ടു വന്നത് നാടന്‍ മദ്യം. കുപ്പിയുടെ പുറത്തു മദ്യപാനം ആരോഗ്യത്തിനു...എന്ന് കണ്ട അജി " അവിടുല്ലവന്മാര്‍ക്കും മലയാളം അറിയാമോടാ കൂവേ?
നീണ്ടു പോകുന്നു വല്യകുലതിന്റെ നിഷ്ക്കലന്കതകള് അജിയായിട്ടും മറ്റു പലരായിട്ടും, പലതായിട്ടും.....

2008, നവംബർ 8, ശനിയാഴ്‌ച

വല്യകുള ചരിതം.

പത്തനംതിട്ട ജില്ലയിലെ ഒരു പാവം ചെറു വട്ടം മാത്രമാണ് "വല്യകുളം". കുന്നായ്മകളുടെയും, കുതന്ത്രങ്ങളുടെയും,ഒപ്പം സ്നെഹിക്കലുകലുദെയുമ് നര്മതില് ചാലിച്ച നുറുങ്ങുകള്‍ കഥകളായും, സംഭവങ്ങലായും ധാരലമുണ്ടിവിടെ ....അതില്‍ ഒരു ചെറു സംഭവ കഥ.
പരമു ആശാരി. പണിയില്‍ കേമന്‍. പെരുന്തച്ചനും തോല്‍ക്കുന്ന കൈ വിരുത് , കലാകാരന്‍ . ഒരിക്കല്‍ ഉണ്ണി അപ്പന്റെ വീട്ടില്‍ പാനിക് പോയി ഉച്ച ഊണിനു ആശാരിക്കു ചോറും , മോരും , മീന്പീരയും കൊടുത്തു വീടുകാര്‍. കുശാലായി ഉണ്ണുകയും ചെയ്തു ആശാരി. വൈകുനേരം പണി കഴിഞ്ഞു സാമാനങ്ങള്‍ അടുക്കി കെട്ടി വേഷവും മാറി കൂലിയും വാങ്ങി കഴിഞ്ഞു വീട്ടുകാരോട് ചോദിച്ചു
"ഉച്ചക്ക് ഊണിനു തന്ന മീന്‍ പീരക്കറച്ച തേങ്ങയില്‍ ഒരെണ്ണം കിട്ടിയാല് കൊള്ളാമായിരുന്നു'. വീടുടമ അല്‍ഭുതത്തോടെ ചോദിച്ചു " അതെന്താ പരമൂ , ആ തെങ്ങായിക്കിത്ര ഗുണം?" "അല്ല അച്ചായ , മീന്‍ ച്ചുവയുക്കുന്ന തെങ്ങാപീര ആദ്യമായാണ് കൂടുന്നത്ത്.! പരമു ആശാരി അതും പറഞ്ഞു സാമനങലുമെടുത്തു ഒരു ബീഡിയും കത്തിച്ചു നീങി.
വല്യകുലതിന്റെ ചരിതത്തിലെ ഒരു ചെറു ചരിതം . അരുപതുകളിലെത് .