ഉത്തരവാദിത്വങ്ങള്‍ ഒത്തിരി ആകുംബോള്‍ ഒരു മടുപ്പ്.
വല്യ വല്യ ബിസിനസ് സാമ്രാജ്യങ്ങളില്‍ ഒരു ഓട്ട പ്രദക്ഷിണത്തിനു പോലും പറ്റുന്നില്ല . വിദേശത്തു നിന്നും, അവിടങ്ങളില്‍ സാധന സാമഗ്രികള്‍ ഉണ്ടാക്കുന്നവരുടെ നിരന്തര ക്ഷണം വേറെ....അവിടെ ചെല്ലാനും കച്ചവടം ഉറപ്പിയ്ക്കാനും..എന്നു വേണ്ടാ..ആകപ്പാടെ ചാകാനും റ്റൈം ഇല്ലാച്ചാല്‍!!
വീട്ടിലെ കാര്യങ്ങള്‍ ..പിള്ളരുടെ..ഭാര്യയുടെ ..നാട്ടില്‍ അച്ചന്‍..അമ്മ...ഒരു കയ്യാളിനെ കിട്ടിയെ തീരൂ..ഓഫീസ് മനേജരോട് ഇതെല്ലാം നോക്കി നടത്താന്‍ പറയുന്നതും ഒട്ടും ശരിയല്ല...കാര്യം ഒരു മാതിരി അടിമപ്പണി അവരെക്കൊണ്ടൊക്കെ ചെയ്യിക്കാറുണ്ടെങ്കിലും അവര്‍ക്കതില്‍ പരാതി ഇല്ല....എങ്കിലും....
ഒരു കൈയ്യന്‍ അനിവാര്യമായി വന്നിരിയ്ക്കുന്നു. വീട്ടില്‍ അമ്മയ്ക്ക് കൈത്താങ്ങിനു നിര്‍ത്തിയിരിയ്ക്കുന്നവനെ പാസ്പോര്‍ട്ട് മുതല്‍ അരി സാമാനം എല്ലാം കൊടുത്ത് ഉടുതുണീം മറുതുണീം എല്ലം നല്‍കി കൊണ്ടു വന്ന് ഇക്കരെ എത്തിച്ചപ്പോള്‍ ഒരു ശങ്ക..."എവന്‍ അവിടെ നാലെണ്ണം കീറാതെ ഉറങ്ങുന്നവന്‍ അല്ലായിരുന്നു"..പലപ്പൊഴും അച്ചന്‍ ഗുന്‍മനു" വച്ചിരിയ്ക്കുന്ന മറ്റവനെ അടിച്ചു മാറ്റുന്നതിനെ ചൊല്ലി ചില്ലറ ചൊല്ലി ആട്ടങ്ങള്‍ പതിവായിരുന്നു..നിങ്ങള്‍ അത്റയും കുറച്ചു കുടിച്ചാല്‍ മതി മനുഷ്യാ എന്ന അമ്മയുടെ അപായ സൂചനയും..രണ്ടായാലും കൊണ്ടുവന്നു ഇനി അവണ്റ്റെ ഡിമാണ്റ്റ് കേട്ടേ തീരൂ... എനിയ്ക്ക് ഒന്നും വേണ്ടാ കൊച്ചാട്ടണ്റ്റെ നന്‍മ അല്ലാതെന്താ.." അവണ്റ്റെ കരുതലില്‍ തല കുനിച്ചു പോയി! കൂടപ്പിറപ്പുകള്‍ക്കില്ലാത്ത സ്നേഹം. കരുതല്‍. തെറ്റിധരിയ്ക്കരുതായിരുന്നു.
സന്തോഷത്തിനു ലേശം ഷിവാസ്" ഓഫറ്‍ ചെയ്തു...ഓ വേണ്ടായിരുന്നു" എന്നൊരു മുഖവുരയോടെ ഒറ്റ വലിയ്ക്കു തീറ്‍പ്പാക്കി! അടുത്തതിനു സ്ഫടികം നീക്കി..നീട്ടി.."സ്വയം ക്രുതാനറ്‍ധം എന്നും പറഞ്ഞോണ്ട് ഒരെണ്ണം കൂടി നിറവേറ്റി... എന്നാല്‍ ഇനി" നീ പൊയ്ക്കോ " എന്ന് പറഞ്ഞതും "അവിടെ വല്ലചാതിം ..കരി ഓയില്‍ എങ്കില്‍ കരി ഓയില്‍ അര പെയിന്റ് അടിച്ചോണ്ടു നടന്ന എന്നെ ചാക്കില്‍ കെട്ടി കൊല്ലാന്‍ കൊണ്ടു വന്നതാണോ..."എന്നും പറഞ്ഞ ഒരു ചീറ്റല്‍..
നിന്ന നിപ്പില്‍ കിടുങ്ങിപോയി ..പത്തന്‍പത് സ്റ്റാഫിനെ പോറ്റുന്ന മുതലാളി ...മുതലയുടെ മടയില്‍..
ഒന്ന് സുഖിപ്പിയ്ക്കാന്‍ അവനോടു പറഞ്ഞു.." ഇത് മൊത്തോം നീ കുടിച്ചോ...വേറെ വേണേല്‍ വാങ്ങാം.."
"ഓ..എന്റെ പട്ടിക്കു വേണം..."
രണ്ടു നാള്‍ കഴിഞ്ഞ്...ദുബൈക്ക് ഒരു അടിയന്തിര ബിസിനസ് ട്രിപ്പ്..അവനെ വിളിച്ച് അതീവ രഹസ്യമായി എത്രയും ജാഗ്രതയോടെ പറഞ്ഞു..." നീ രാവിലെ എഴുന്നേറ്റ് കടകള്‍ എല്ലാം എട്ട് മണിക്ക് തന്നെ തുറക്കുന്നോ എന്ന് നോക്കണംആര്‍കും സംശയം തോന്നുകയും അരുത് "
ഈ പറയാന്‍ കാരണം ഉണ്ട് ആകെ രണ്ടു ബാത് റൂമും മുപ്പതു പേരുടെ ഡോര്‍മെടരിയും ആണ് താമസത്തിന് ...ഇവന്റെ ഊഴം മുപ്പതാമാതാ..കൈയ്യന്‍ എന്ന നിലയില്‍ സമയ കൃത്യത വേണ്ടല്ലോ...!തന്നെയുമല്ല മുപ്പതാമത്തെ ഊഴാക്കാരനകുമ്പോള്‍ വൈകിട്ടത്തെ കുളിയും ലാഭം!!
എന്തായാലും അപ്പറഞ്ഞ പണി ആശാന് നന്നായി ഇഷ്ടപ്പെട്ടു..ഒരുത്തനെങ്കിലും സമയം തെറ്റി കട തുറന്നാലോ..അല്ലെങ്കില്‍ സമയം തെറ്റി വന്നാലോ..ഒരു പണി കൊടുക്കാമായിരുന്നു..മുതലാളീടെ പ്ലഗ് " എന്നുള്ള കളിയാക്കല്‍ ഒന്ന് കുറഞ്ഞേനെ...
എല്ലാം പറഞ്ഞു ഏല്പിച്ചിട്ട് വണ്ടി കയറി.
മൂന്നു നാല് ദിവസം കഴിഞ്ഞ് ഓഫീസില്‍ എത്തിയപ്പോള്‍...എല്ലാ കടകളുടെയും താക്കോലുമായി മാനേജരും ശിങ്കിടികളും നിര നിര...."സാറിന് സംശയം ഉണ്ടായിരുന്നെങ്കില്‍ നേരില്‍ പറയാമായിരുന്നു.ഇത് പോലെ ചാരപ്പണി നടത്തണ്ടായിരുന്നു ..".
നിന്ന നില്പില്‍ ഉരുകി ഒലിച്ച് പോയി...
ഞാന്‍ അങ്ങനെ ആരെയും ഒരു പണിയും എല്പിച്ചിട്ടില്ല..എനിക്ക് പത്തു മുപ്പതു കൊല്ലമായി നിങ്ങളാ എല്ലാം.."
ഒരു വിധം തടി ഊരിയോ..ആവോ...
പല്ല് അറിയാതെ ഞറമ്മി ...അവനെ തപ്പി കണ്ടു പിടിച്ചു..പെടലി അടിച്ചു പൊളിക്കാനാ ആട്യം തോന്നിയത് ....എന്നാലും അമ്മയുടെ അടുത്ത ആള്‍ എന്ന നിലയിലും സ്വന്തം ആവശ്യത്തിനു തന്നത്താന്‍ കൊണ്ട് വന്ന അനര്‍ധം എന്ന നിലയിലും കൈ പിന്‍ വലിച്ചു.
"നീ എന്നാ മൈ..പണിയാടാ കാണിച്ചത്...നിന്നോട് ആരും അറിയാതെ വേണം കാര്യങ്ങള്‍ എന്ന് പറഞ്ഞിട്ട് ..ഇതാകെ കൊളമായി..."
"ഒരു കൊളോമില്ല..ഞാന്‍ രാവിലെ ഒന്ന് കുളിക്കാന്‍ ചെന്നപ്പം അവമ്മാര്‍ എല്ലാം കൂടി എന്നെ അങ്ങ് കളിയാക്കി കളിയാക്കി പ്ലഗ് പ്ലഗ്അവസാനം കുളിച്ചാല്‍ മതി " എന്നും പറഞ്ഞു...അപ്പോള്‍ ഞാന്‍ പറഞ്ഞു "ഇന്നെനിക് നേരത്തെ കുളിച്ചേ പറ്റൂ കടയെല്ലാം എട്ട് മണിക്ക് തന്നെ തുറക്കുന്നോ എന്ന് നോക്കാന്‍ മുതലാളി പറഞ്ഞിട്ട് പോയി..."
ഞാനിത്രേം പറഞ്ഞതാന്നോ ഇപ്പം കൊഴപ്പമായത്?
പാസ്പോര്‍ട്ടിനും ..തുണി മണി ആദി ആയവയ്ക്കും..ഇല്ലാത്ത ഫ്ലൈറ്റ് ടിക്കറ്റിനും ...മുടക്കിയ പൈസാ കൊടുത്ത് ...
ഒരു ബെല്‍ട് ബോംബാകാന്‍ കൊതി തോന്നിയ നിമിഷം!!
2010, ഫെബ്രുവരി 23, ചൊവ്വാഴ്ച
2010, ഫെബ്രുവരി 6, ശനിയാഴ്‌ച
പഴത്തൊലി
ചിര പരിചിതമായ ഒന്ന്. റോഡില്‍ ..ബസ് സ്ടാന്റില്‍ .തീവണ്ടി പാളത്തില്‍ സര്‍വത്ര..ശബരിമല കാലമായാല്‍ പിന്നേം കേമം .
കറുത്ത് ഉണങ്ങി കൊട്ടനടിച്ച ഒരു പഴത്തൊലി വരുത്തി വച്ച നാടകീയ മുഹുര്‍ത്തങ്ങള്‍.
അയല്‍വാസി സുഹൃത്തിന്റെ അച്ഛന്‍ വയസു തൊണ്ണുരിനു മേല്‍ ..വെള്ള മുണ്ടും വടീം നിര്‍ബന്ധം..വീടിനുള്ളിലായാലും ..
സുഹൃത്തിന്റെ ഭാര്യയും മകളും അമ്മയും..കുഞ്ഞമ്മയുമായി ഒരു കൂട്ട് കുടുംബം. അമ്മയ്ക്കും കുഞ്ഞമ്മക്കും എഴുപത് എണ്‍പത് പ്രായം ..
അങ്ങനെ ഇരിക്കുമ്പോള്‍ അമ്മ ദിവങ്ങതയായി. അച്ഛന്‍ തനിയെ. ചുമ്മാ മിണ്ടീം പറഞ്ഞും ..ഇടയ്ക്കിടെ കുഞ്ഞമ്മ കഞ്ഞീം കറീം ഒക്കെ എത്തിച്ചു കൊടുക്കും..
ഒരു നാള്‍ അച്ഛന്റെ മുറിയില്‍ നിന്നും കുഞ്ഞമ്മയുടെ ഒരലര്‍ച്ച ..".മോളെ മോളെ.".എന്ന്..സുഹ്രത്തിന്റെ ഭാര്യയെ വിളിയോട് വിളി..
"എന്നതാ കുഞ്ഞമ്മേ ..വല്ലോം കണ്ടു പേടിച്ചോ..അതോ.".വയ്യാത്ത അച്ചനെങ്ങാനും അമ്മയുടെ മാതിരി കിടന്ന കിടപ്പില്‍ ശ്വാസം വെടിഞ്ഞോ.
സുഹൃത്തിന്റെ ഭാര്യ ഓടിയെത്തി..
നോക്കുമ്പോള്‍ അച്ഛന്റെ മേശപ്പുറം ചൂണ്ടിക്കാട്ടി കുഞ്ഞമ്മ പറയുന്നു "അതെന്നാ മോളെ ആ ഇരിക്കുന്നത്? കറുത്ത് ഉണങ്ങി എന്തോ ഒരു സാധനം.."
സുഹൃത്തിന്റെ ഭാര്യയും ഒന്ന് ഞെട്ടി ..പിന്നെ പറഞ്ഞു "ഓ..അതൊരു ഏത്തപ്പഴത്തിന്റെ പഴയ തൊലിയാ.ഇന്നലെ കഴിക്കാന്‍ കൊടുത്തതാ ."
"ഞാന്‍ വിചാരിച്ചു അച്ഛന്‍ മൂത്രം ഒഴിച്ചപ്പോള്‍" ല്ലതു" വല്ലോം ഊരി പോയതായിരിക്കുമെന്ന്."
അപ്പോള്‍ കുഞ്ഞമ്മ കണ്ടിട്ടുണ്ടോ ..ആവോ..സുഹൃത്തിന്റെ ഭാര്യയുടെ ആത്മഗതം..
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)