Powered By Blogger

2008, ഡിസംബർ 29, തിങ്കളാഴ്‌ച

ഗ്രീന്‍ സാലഡ്

പുത്താണ്ട് തീര്‍പുകള്‍ മാറ്റണ്ടി വരുമോ എന്ന് സംശയം ..തീരുമാനം ഉറപ്പിക്കാതിരുന്നതും നന്നെന്നു തോന്നുന്നു . ഗ്രീന്‍ സാലഡ് കുടലിലെ മുഴകള്‍ തുരത്താന്‍ ഉതകുമത്രെ.
സവാള , കുകുംബര്‍,തക്കാളി,കാപ്സികം...അരിഞ്ഞ് കൂട്ടി..ലേശം നാരങ്ങാ നീരും ഉപ്പും ചേര്‍ത്ത് . ഹായ് ..
"ഫ്ലാവനോല്സ് " എന്നൊരു കൂട്ടം മറു മരുന്ന് ഇവരെല്ലാം കൂടി കുടലിനകത് ഉണ്ടാകി എടുക്കുമെന്നും അത് കുടല്‍ മുഴയെ തടയുമെന്നും!
പക്ഷെ വെജിറ്റബിള്‍ സാലഡ് തന്നെ എങ്ങനെ കഴിക്കും? മേമ്പൊടി ഇല്ലാതെ ..കഷായമോ ?
ഏതായാലും വരാന്‍ പോകുന്നത് വഴിയില്‍ തങ്ങുന്ന പ്രോഗ്രാം ഒന്നും കാണുന്നില്ലാ..

2008, ഡിസംബർ 28, ഞായറാഴ്‌ച

പുതു വല്സര തീര്‍പ്പുകള്‍.

ഒന്ന് . ഇനിയൊരിക്കലും കുടിക്കില്ല..അല്ലെങ്കില്‍ പകലെന്കിലും.
രണ്ട്. ഇനി അഥവാ കുടിച്ചാലും സ്വന്തം പൈസാ മുടക്കില്ല..
മൂന്ന്. ഇനി അഥവാ പൈസാ മുടക്കിയാലും ആര്‍കും ഓസില്‍ വാങ്ങി കൊടുക്കുന്ന പ്രശ്നമേയില്ല.
നാല്. ഇനി അഥവാ വാങ്ങി കൊടുത്താലും എനിക്ക് വാങ്ങി തന്നിട്ടുള്ളവര്‍ക്ക് മാത്രം.
അഞ്ച്. ഇനി അഥവാ വാങ്ങി തന്നിട്ടുള്ളവര്‍ പറഞ്ഞാല്‍ അവരുടെ ഫ്രെണ്ട്സിനു മാത്രം.
ആറ്. എന്തായാലും ഇനി ബാറില്‍ പോയി കുടിയെ ഇല്ല. അല്ലെങ്കില്‍ വല്ല കല്ല്യാണമോ , മരണമോ മറ്റോ..
ഏഴ്. ഇനി ആരുടേയും കുറ്റങ്ങള്‍ പറയില്ല. അഥവാ പറഞ്ഞാലും ഇങ്ങോട്ട് പറയുന്നവരുടെ മാത്രം, അതും ആരെങ്കിലും പറഞ്ഞരിന്ഞാല്‍ മാത്രം.
എട്ടു. ഇനി ആരോടും ദേഷ്യപ്പെടില്ല. പ്രത്യേകിച്ച് വീട്ടില്‍. ഭാര്യയോക്കെ അങ്ങനെയാ..നമ്മളെ മനസ്സിലാക്കാന്‍ ഒട്ടും ശ്രമിക്കാറില്ല പിന്നെന്തിനാ പുതിയ വര്ഷം ആ തൊല്ല?
ഒന്‍പത്. ഇനി അഥവാ താമസിച്ചു വരുമ്പോളോ മറ്റോ ചൂടായാല്‍ അന്നേരം നോക്കാം.
പത്ത്. ഈ കൊല്ലം ജനുവരി ഒന്ന് മുതല്‍ തന്നെ ഓഫീസില്‍ പോകണം. കുറേയായി ഉഴപ്പുന്നു..ഇനി അഥവാ ലീവ് വേണ്ടി വന്നാല്‍ അന്നേരം പോകാതിരിക്കാം.
പതിനൊന്നു. കുറേക്കൂടി ഭക്തി കൂട്ടണം. ആര്‍ട്ട് ഓഫ് ലിവിംഗ് അല്ലെങ്കില്‍ യോഗ നോക്കണം..ഇനി അഥവാ അതിന് കഴിയാതെ വന്നാല്‍ പുസ്തകമെന്കിലും വാങ്ങി വായിക്കണം.

തിന്കള്‍ പേടി.

പുലപ്പേടി , മണ്ണാപ്പേടി അതൊക്കെ പണ്ട്..ഇപ്പോള്‍ തിന്കള്‍ പേടി ഒരു വല്യ പേടിയായി വന്നിരിക്കുന്നു പോലും..സായിപ്പിന്റെ നാട്ടില്..അല്‍പ സ്വല്പം നമ്മുടെ ഊരിലും..
വര്കഹൊലിക് അല്ല അല്പം ആല്കഹൊലിക് തൊഴിലാളി തിന്കളിനെ പേടിക്കുന്നു (എന്നെപ്പോലെ ഉഴ ഉഴപ്പന്മാര്‍ക്ക് എല്ലാദിനവും തിന്കള്‍ തന്നെ!) ഹൃദയ സ്തംഭനം കൂടുതലായി തിങ്കളാഴ്ച ഉണ്ടാകുന്നത്രേ . പണിക്കു പോകാനുള്ള വൈമുഖ്യം അലസതയുടെ പ്രാമുഖ്യം ..കട്ടിലിനോടുള്ള ഉള്‍പ്രേരണ ഒക്കെ കാരണം തിന്കള്‍ രാവിലെ ഒരു അപശകുനമോ? തിങ്കളാഴ്ച നല്ല ദിവസം കല്യാണം കഴിക്കുന്നവര്‍ക്ക് മാത്രമോ?

മറു മരുന്നും പറയുന്നുണ്ട് ..ഘടികാരം താമസിപ്പിക്കുക അല്ലെങ്കില്‍ സ്ലോ ആക്കി വയ്ക്കുക..ഉണരുന്ന സമയം ഒന്നു രണ്ടു മണിക്കൂര്‍ കൂടി വൈകിക്കുക മനസ്സ് തന്നെ ബാകി ചെയ്തോളും പോലും.

ബെറ്റര്‍ ലേറ്റ് "താന്‍ നെവെര്‍" ..ഹാജര്‍ പുസ്തകവും ചുവന്ന വരയും അതിന്റെ വഴി തുടരട്ടെ ....

2008, ഡിസംബർ 26, വെള്ളിയാഴ്‌ച

അരുന്ധതിക്കിതെന്തുപറ്റി?

ചക്ക വീണു മുയല് ചത്തതോ..അതോ ബുക്കര് വീണു മുയല് ചത്തതോ..എന്തായാലും ചെറിയ കാര്യങ്ങളുടെ വലിയ തമ്പുരാന്‍ ..അല്ലെങ്കില്‍ കൊച്ചു വായില്‍ വല്യ വര്‍ത്തമാനം കുറേക്കാലമായി അങ്ങുമിങ്ങും കേള്‍ക്കുന്നു
മനുഷ്യ മൂല്യം എന്നൊക്കെ പറഞ്ഞു രാജ്യദ്രോഹം തന്നെ കാച്ചി വിട്ടാല്‍ അറിവില്ലാത്ത നമ്മള്‍ എന്നാ ചെയ്യും?
ഇന്നാളു പറഞ്ഞു പാക്കിസ്ഥാന്‍ താമസമാക്കിയതെല്ലാം അവര്‍ക്ക്‌ കൊടുക്കണമെന്നും ..ഇന്ത്യ ആ വഴിക്കൊന്നും പോകരുതെന്നും അവിടെ മനുഷ്യ ജീവന്‍ മാത്രമെ ഉള്ളുവെന്നും അതുകൊണ്ട് പട്ടാളക്കാര്‍ വേണ്ടെന്നും...മറ്റും..

ഈയിടെ പറയുവാ മുംബൈയില്‍ ബോംബ് വച്ചതും നമ്മളുതന്നെയാ അല്ലാതെ മനുഷ്യരോന്നും അല്ലെന്നു! ...വല്ലചാതീം അല്പസ്വല്പം സാഹിത്യമൊക്കെ ഇമ്മിണി മസാലയൊക്കെ തിരുകി അങ്ങനങ്ങ് എഴുതി എഴുതി വിട്ടാല്‍ പോരായോ ..അതിനുപകരം ചുമ്മാ മുന്‍നിരയില്‍ മുറുക്കി തുപ്പി നമ്മളെ കടാക്ഷിച്ചു കൊണ്ട് നമ്മടെയൊക്കെ അറിവില്ലായ്മയുടെ ചെറിയ വലിയ തമ്പുരാനാകണോ?..ആ..
നല്ലതിനൊരു ചൊല്ല് മതി...അല്ലെന്കിലോ? ഒരു തല്ലും...ഇതൊന്നും കിട്ടാതെ തോന്ന്യാസ കുട്ടിയായാല്‍ ..എന്നാ ചെയ്യും കര്‍ത്താവേ .
ഇപ്പളിപ്പം എല്ലാരുമങ്ങു എല്ലാത്തിനേം എതിര്‍ക്കുവാ ..മനുഷ്യത്വം കണ്ടമാനമാങ്ങു കൂടി കേട്ടോ..മരത്വം..മൃഗത്വം ഒക്കെ ശകലം ശമിചെന്നാ തോന്നുന്നത്..
കലികാലത്തെ ഭാരത ഖണ്ടത്തെ കലി സാദരം കൈ വണങ്ങുന്നു...

മിസ്റ്റര്‍ വല്യകുളം.

ഒരു ഫയല്‍വാനോ അതി കായകനോ ഒന്നുമല്ല..പാവം വല്യകുളതുകാരന്‍മാത്രം. സ്വന്തമായി അല്ലറ ചില്ലറ കുരുമുളക് പച്ചക്കറി കച്ചോടം...പാക്കും പൊതിച്ച തേങ്ങയും ..ചേമ്പും ചേനയും ഇതൊക്കെയാണ് വിഷ് ലിസ്റ്റ് !

കടുത്ത കോണ്‍ഗ്രസുകാരന്‍ കടുകട്ടി വിശ്വാസി..ഇന്ദിരാഗാന്ധി മരിച്ചപ്പോള്‍ കൂടെ മരിക്കണമെന്ന് മനസ്സില്‍ കരുതിയ ആള്‍ ...കരുണാകരന്‍ കാണപ്പെട്ട ദൈവം!

എന്നാലോ അസാരം എസ് എന്‍ ഡി പി ഇസവും കൂടും! ജാതി വേണമെന്നില്ലെങ്കിലും തമ്മില്‍ ഭേദം ഈഴവന്‍ എന്നൊരു തോന്നലുണ്ടോ എന്നും സംശയം! അഴീക്കോടന്‍ രാഘവന്റെ കൊലപാതകത്തിന്റെ വാര്ത്ത കൌമുദിയില്‍ (!) വന്നപ്പോള്‍ ..പറഞ്ഞു കേട്ട ഒരു കഥ.

വാര്ത്ത വായിച്ചു മിസ്റ്റര്‍ " കമ്മുണിസ്റ്റു കാരന്മ്മാരയാല്‍ ഗതി ഇതു തന്നെ".."ചുമ്മാ ജീവിതം പാഴാക്കി"...കെട്ട് നിന്ന മറ്റൊരു കൊച്ചാട്ടന്‍ "ഇയാള്‍ നമ്മുടെ എനക്കരനാ മിസ്ടരെഎന്ന് പറഞ്ഞതും പത്ര വാര്‍ത്തയിലെ പടത്തില്‍ അല്‍പനേരം നോക്കി നിന്നിട്ട് മിസ്ടരിന്റെ ഗല്ഗതം..തന്കം പോലുള്ള ഇയാളെ ....ഏത് മഹാപാപിയാടാ ഈ അരുംകൊല ചെയ്തത്"
സ്വന്തം കൂട്ടത്തില്‍ ഒരുത്തനെ നഷ്ടപെട്ട..ഒരു കോണ്ഗ്രസ് ഈഴവന്റെ ദുഃഖം...!!!

പീലാത്തോസിന്റെ കൈ കഴുകലിനു പിന്നില്‍...

അതിനുമൊരു ശാസ്ത്രമുണ്ടുപോലും ..തെറ്റ് ചെയ്യാന്‍ പോകുന്തോറും വൃത്തിയാക്കല്‍ കൂടുമത്രേ ...അല്ലെങ്കില്‍ കൈ കഴുകുന്തോറും അഴുക്കിനെ മാറ്റിയെന്നു സ്വയം വിശ്വസിപ്പിക്കുവാനുള്ള ശ്രമം ..അങ്ങ് ശീമേലെ പുതിയ പഠനവിഷയം! അഴുക്കുകള്‍ കൂടുന്നിടത്ത് , കരു കുരാ വരഞ്ഞിട്ടുള്ളിടത് കുറ്റവാളി മനസ് കൂടുമത്രേ! അതിനെ മൂടാന്‍ വൃത്ത്തിയാകല്‍, സോപ്പിട്ടു കഴുകല്‍ ഒരു ഒഴിവുകഴിവായി കാണുന്നവര്‍ (നമ്മളാണോ?)...

എന്തായാലും പീലാത്തോസിന്റെ കൈകഴുകലിനെങ്കിലും ഇതുമായി ഒരു നേരിയ നീതി കാണുന്നുണ്ടോ ആവോ?...തെറ്റ് ചെയ്തിട്ട കൈകഴുകാനുള്ള സോപ്പ് ഏതാണ് നല്ലത്?

2008, ഡിസംബർ 22, തിങ്കളാഴ്‌ച

കുട വയറന്മാരേ...

സൂക്ഷിക്കുക...കൊഴുകൊഴുപ്പന്മാരെ ...മാരികളെ ...വയറുകീറി കൊഴുപ്പെടുത്തു വാഹനത്തിനു ഇന്ധനമാക്കാന്‍ വഴി കണ്ടെതിയ്ത്രെ..ഓടുന്ന വണ്ടിക്കു ഒരുമുഴം മുന്പേ..തിന്നുന്നതെല്ലാം പൊന്നെന്നും....തിന്നാല്‍ ഭാരം നന്നെന്നും ഇനി പറയണ്ടല്ലോ! ബയോ ഫുഎല്‍ എന്നോ മറ്റോ പേരും കൊടുത്തത്രേ...ശിവ ശിവാ...ആരെയൊക്കെ ഇനി ഇതിനെന്നും പറഞ്ഞ് കശപ്പാക്കുമോ ..എന്തരോ...എന്തോ.

2008, ഡിസംബർ 21, ഞായറാഴ്‌ച

ആണിന്റെ മണങ്ങള്‍

ആണുങ്ങള്‍ക്ക് പലതരം മണങ്ങള്‍ ഉണ്ടെന്നും അത് പെണ്ണുങ്ങളെ സ്വാധീനിക്കുമെന്നും സായിപ്പ് കണ്ടു പിടിച്ചു..സമ്മാനമായി സെന്റ് കുപ്പി വാങ്ങുമ്പോള്‍ ഇനി സൂക്ഷിക്കണം ..ഭാര്യക്ക് മറ്റാരെങ്കിലും മണം സമ്മാനം കൊടുക്കുമ്പോള്‍ പ്രത്യേകിച്ചും! ആണ്‍ ഫെരമോനുകളെ പെണ്ണിന് പെട്ടന്ന് അറിയാം പോലും പെര്ഫ്യുമുകളില്‍ ഇതു ചേര്‍ത്തിരിക്കുന്നു (നല്ലതില്‍!)

വശീകരണം സാധ്യം...മുനിമാരുടെ ടെക്നിക് ..കാമബാണം ..മല്‍സ്യഗന്ധി...എല്ലാം കൂട്ടി വായിച്ചാല്‍ ദൈവമേ ഒരു സ്വസ്തതെമില്ലല്ലോ..

2008, ഡിസംബർ 20, ശനിയാഴ്‌ച

കാള വണ്ടി


കുടമണിയാട്ടി ടക ടക ഒച്ചയോടെ കരകരാന്നു വഴിയില്‍ പതുക്കെ ..ഇടക്കൊന്നു ശീല്ക്കാരമിട്ടു മൂരി നിവര്‍ന്നു കാലിലിലെ ലാടം കൊണ്ടോടി ..മിനുക്കിയ വാല്‍ അറ്റം കോതി ..അതൊന്നു വീശി ആട്ടി ..ചെവിയോന്നു കുടഞ്ഞു ഉണ്ട കണ്ണുകളില്‍ ചാട്ടയടിയുടെ പേടിയുമായി സ റീ ഗ മ എന്നപോലെ മൂത്രം വീഴ്ത്തി ...നടന്നുകൊണ്ട് ചാണകം ചാര്‍ത്തി ...വഴിയൊക്കെ ശുദ്ധീകരിച്ചു കൊണ്ട് ....കൊമ്പുകളില്‍ കിങ്ങിണി തൂക്കി പള്ളക്ക് പൊള്ളിച്ച പാടുമായി...തൂവെള്ള നിറത്തില്‍...നമ്മുടെ ബാല്യങ്ങളില്‍..കൂട്ട് വന്ന ആ ചിത്രം എവിടെ?

രണ്ടു തുടം മറ്റവന്‍ അകത്താക്കി കാലും നീട്ടി തലക്കീഴില്‍ കൈയും വച്ചു ..ചാട്ട കംബ് മുട്ടിനിടയില്‍ തിരുകി ..മയങ്ങി മയങ്ങി....ഇടക്കൊന്നുണര്‍ന്നു "കാളാ" എന്നൊന്ന് വിളിച്ച് ..വീണ്ടും മെല്ലെ മയങ്ങി..ചന്തയില്‍ നിന്നും മടങ്ങിയ ആ വണ്ടിക്കാരന്‍ എവിടെ?

സ്കൂള്‍ വിട്ടു വരുമ്പോള്‍ പുസ്തകം താങ്ങാന്‍..സിനിമാ നോട്ടീസ് പറ പറപ്പിക്കാന്‍ ...ഓടുമ്പോള്‍ ചാടിക്കയറി അഭ്യാസം കാട്ടാന്‍...തടി ബ്രേക്ക് ടെക്നിക് അല്‍ഭുതത്തോടെ കണ്ടു നിന്ന നമ്മളും....

2008, ഡിസംബർ 15, തിങ്കളാഴ്‌ച

SHOE FOR SALE

SHOE BUSH...now it become a fashion in U.S ..sole made of re inforced human leather..not from India!..upper crest with imported linings of poverty made as advantage ..polished with the terrorism of the past..coming soon in our market also...

നാണുവിന്റെ ആത്മകഥ.

നാണു കഥാവശേഷനായിട്ട് കൊല്ലങ്ങള്‍ കഴിയുന്നു. കള്ളന്മാര്‍ ആത്മകഥ എഴുതുന്നതിനും എത്രയോ മുന്പ് നാണുവിന്റെ ആതമകഥ ഞങ്ങള്‍ക്കൊക്കെ കാണാ പാഠമായിരുന്നു. എഴുതി പിടിപ്പിക്കാനും പറഞ്ഞു കൊഴുപ്പിക്കാനും നാണ്‌വിനും നാട്ടുകാര്‍ക്കും അത്രക്കങ്ങു തിട്ടം പോര.

സ്വന്തം പരിസരത്ത് നിന്നും ഒരിക്കല്‍ പോലും മോഷ്ടിച്ചിട്ടില്ല. അതൊരു നിഷ്ടയായിരുന്നു. അതുകൊണ്ട് തന്നെ നാട്ടുകാര്‍ക്ക് നാണു കള്ളനല്ലായിരുന്നു. ഇടക്കൊക്കെ ലീവിനു(ജയിലില്‍ നിന്നും!) വരുമ്പോള്‍ പുതിയ കഥകള്‍ കേള്‍ക്കാന്‍ ഞങ്ങള്‍ കുഞ്ഞന്മാര്‍ ചായപ്പീടികതിന്നയില്‍ ചെവിയോര്‍ത്തിരിക്കും....കടുംകാപ്പി മെല്ലെ ഊതി ഒരിറക്ക് കുടിച്ച് ,ഒരു ചെറു ബീഡി കത്തിച്ച് കാലൊന്നു നീട്ടി ..പതുക്കെ താഴ്ന്ന സ്ഥായിയില്‍ കഥയുടെ അല്ല കഷ്ടതകളുടെ ഭാണ്ഡം തുറക്കുന്നു...ഇന്നലെ പട്ടിണി ഇന്നതുമില്ലാ ..നാണുവിന്റെ സ്ഥിരം പ്രയോഗം ഒരു ചെറു ചിരിയും...

ജയിലിലെ എമ്മാന്മാര്‍ക്കൊക്കെ നാണു വേണ്ടപ്പെട്ടവന്‍ അവരുടെ ദൈനം ദിന കാര്യങ്ങളില്‍ നാണ്‌വിനും ഒരു ചെറിയ റോള്‍ ഉണ്ട്. ആരോടും പരിഭവമില്ല കള്ളനല്ല എന്ന നാട്യവും ഇല്ല!
വീട് പുലര്‍ത്താന്‍ വേണ്ടി അല്ലറ ചില്ലറ....അതിന് നാടു വിട്ടു പോകും..ചിലപ്പോള്‍ തമിഴ് നാടു..കര്‍ണാടകം..അവിടുത്തെ ജൈലുകള്‍...പരിചയക്കാര്‍...വരുമ്പോള്‍ അത്യാവശ്യം പണക്കാരന്‍! രണ്ടു നാള്‍ കഴ്യുമ്പോള്‍ വീണ്ടും മുങ്ങും...

ഒരിക്കല്‍ ഓണത്തിന് നയപൈസായില്ലക്കാലത് നാണു ചിന്താവിഷ്ടനായി ...എങ്ങനെ പിള്ളാര്‍ക്ക് നാഴി അരിയും പലവകകളും വാങ്ങും....വെറുതെ ഇരിക്കാതെ ചന്തയിലേക്ക് നടന്നു ..ഒരുഗുണവും കണ്ടില്ല ..അസാരം തിരക്കുള്ള ഒരു ബസില്‍ കയറിപ്പറ്റി..ഓരം ചേര്ന്നു നിന്നു, അല്പം കഴിഞ്ഞു ഒരു സീറ്റും കിട്ടി..ആകുലനായി കിം കരവൈ എന്ന് ചിന്തിച്ച വാറെ ദൈവംതമ്പുരാന്‍ വെള്ളി വെളിച്ചം വീശി! രണ്ട് അളിയന്മാര്‍ ഓണ സാമാനങ്ങളും വാങ്ങി ഒന്നു മിനുങ്ങി കഥാകാലക്ഷേപങ്ങളുമായി വണ്ടിക്കകം പുക്കിനാര്‍...നല്ല തെരക്കും...ഒരാള്‍ ,സീറ്റ് കിട്ടിയതക്കത്തിനു അതിന്മേല്‍ തൂങ്ങി...രണ്ടാമന്‍ അളിയന്‍ നില്പുതന്നെ...നാണുവിന്റെ ഇരിപ്പിടതിനടുത്...അസ്വസ്ഥനായി...കൈയില്‍ സമാനങളുടെ സന്ചിയും ..കുറെ ദൂരം പോകവേ അളിയന് കൈ കഴച്ചു ..നാണുവിന് കാര്യം പിടികിട്ടി.."ഇങ്ങു തന്നാട്ടെ ഞാന്‍ പിടിച്ചോളാം ..ഇതുംകൊണ്ട് നില്ക്കുന്നത് പാടു തന്നെ"....നന്ദിയോടെ കേട്ടു അളിയനും സന്ചി കൈമാറി...ഹാവോ ..ആശ്വാസമായി ...ദൂരം കഴിഞ്ഞപ്പോള്‍ അളിയനുംഒരു മുന്‍ സീറ്റ് കിട്ടി..."ഇന്നാല്‍ ഇനി ഇങ്ങു തന്നാട്ടെ സന്ചി എന്നും പറഞ്ഞു തിരിഞ്ഞു നോക്കിയതും...അളിയന്റെ കണ്ണുകള്‍ ചതിച്ചു ..സന്ചി ഏല്‍പിച്ച...തന്നെ ഭാരവിമുക്തന്നാക്കി മാറ്റി ഹൃദയപൂര്‍വ്വം ആശ്വാസം തന്ന ആ നല്ല സഹയാത്രക്കാരനെ കാണാനില്ല!

ഇടക്കെവിടെയോ ഇറങ്ങി നാണുവും ദൈവവും...ഓണം ഉണ്ണാനുള്ള ...സാമാനങ്ങളും...കള്ളവുമില്ലാ ചതിയുമില്ലാ...വാ കീറിയ ദൈവം ഇരയും തരും...

അളിയന്മാര്ടെ കഥയെന്തായോ ആവോ!!!!ഓണം ഉണ്ട് കാണാതിരിക്കില്ല !!!

2008, ഡിസംബർ 11, വ്യാഴാഴ്‌ച

വരുമോരോരോ ദശ

മുകുന്ദ മാല. അച്ചുതാനന്ദമാം ഭഗവല്‍ പ്തങ്ങളിലീ അശ്രു പുഷ്പാഞ്ജലി ഏല്കോ...മിഴി നീരില്‍ കാളിന്ദി ഒഴുകീ കണ്ണാ...

ഉണ്ണികൃഷ്ണന്റെ ക്രിസ്തുമസ് . വലതു കൈ ചെയുന്നതും ഇടതു കൈ വാങ്ങുന്നതും അറിയരുത്...കര്‍ത്താവേ ...മിയ കുല്പാ.

സുരെശായന്‍....മൂന്നാറിന്റെ മാപുണ്ടാക്കാനുള്ള ദൌത്യം ...പൂജ്യം ..ഒന്നു ..രണ്ടു...മൂന്ന്...നാല്...ശൂഊ..ഓ..ആകാശത്തിലേക്ക്...ക്യാമറ കുട നിവര്നില്ല...ഭൂമിയിലേക്ക്....ദിശ മാറ്റി..ദാ...കടലിലേക്ക്‌...
പൂത്രിക്കൊട്ടൂര്‍..ഡയറി. സ്റെഫ്യഗ്രാഫിന്റെ ടെന്നീസ്‌ പാടവം ..കോടൂര്‍ പെരുമ...തൃക്കന്‍ പാര്‍കണം ...പിതാവേ ..അസ്ഥികള്‍ അഴിയിട്ട കൂട്ടിനകതിവര്‍ കൈപ് നിറച്ചു തന്നു...
മിഖ്ഹയെലിന്ടെ സങ്ങതികള്‍!..നീയെന്നോട്‌ പറഞ്ഞില്ല കൊന്നതും..തിന്നതും...കൊച്ചുന്നാളിലെ അപ്പനെ തല്ലാന്‍ പഠിച്ചു ...വളര്‍ന്നപ്പോഴും കിട്ടിയ പണി അത് തന്നെയായിരുന്നു...എന്ത് തെളിവ് കിട്ടിയാലും ഞങ്ങള്‍ കുറേപ്പേര്‍ അത് തിന്നും...പ്രധാനമന്ത്രിയായാലും വഴിതെറ്റിക്കും ..അമ്മാത്ത് പോകാന്‍ വണ്ടിക്കൂലിയോ? രാസ്കള്‍ ! കൊന്നാല്‍ പാപം തിന്നാല്‍ തീരും...
പണിക്കരും പള്ളിയും. സംവരണ ചെമ്ബിന്മേല്‍ അങ്ങോടു കൊത്ത്തിങ്ങോട് കൊത്തായി..വെണ്ണ പാട കമഴ്ത്തി കള്ളന്മാര്‍...
ഇടയന്മാരുടെ ലേഘനം ..ഒരു മെഴുതിരി കൊളുത്തി തുടങ്ങാം വിമോചനം..ഒന്നിനും നമ്മെ തോല്പിക്കാന്‍ കഴിയില്ല ഒരു സ്വാശ്രയ്തിനും .. വെള്ള കുപ്പായതിനല്ലാതെ...പിന്നെയും ചതിയന്‍ ചന്തു ബാക്കി.

വരുമോരോരോ ദശ വന്നപോലോന്നും പോകില്ല...

2008, ഡിസംബർ 9, ചൊവ്വാഴ്ച

കുഞ്ഞൂഞ്ഞ്

കുഞ്ഞൂഞ്ഞില്ലാത്ത വല്യകുളം..കട്ടപ്പന , മുണ്ടക്കയം,പീരുമേട്,വ്ന്ടംമേട്‌..ഹൈ രെന്ജിലെ മഞ്ഞു മൂടിയ താഴ് വാരങ്ങളിലൂടെ ഒരുകാലത്ത് നെല്ലിക്കയും,നാരങ്ങയും,കഞ്ചാവും..എന്നുവേണ്ടാ ഒരു കുടുംബത്തിനു വേണ്ടുന്നതെല്ലാം..! കൊണ്ടു വന്നിരുന്ന മലയാപ്പെരുമാള്‍...അജാനബാഹു.ആന്ജനെയന്റെ കരുത്ത്.
ഒരുനാള്‍ തമിഴക പോലീസിന്റെ ..കാവല്‍ തുരൈയുടെ..വലയിലകപ്പട്ടു..രാജഭരണം അവിടെയും തകര്‍ത്ത്താടുന്ന സമയം...പിടി വീണതും അടികലശല്‍..ഇടിമുറകള്‍...പാവം മതിലുകല്‍ക്കുള്ളിലായി...ആരും തിരഞ്ഞങ്ങു ചെന്നതുമില്ല..നാളേറെ കഴിഞ്ഞു ..പാവം നനഞ്ഞ കോഴിയെപ്പോലെ..നടന്നു...നടന്നു വല്യകുളം പറ്റി.
ശകലം നോസ്സുമായിട്ടാണ് വന്നതും. ചുമ്മാ ചിരി..പിരുപിരുപ്പ് ..ബീടിപ്പുകയില്‍ അലിഞ്ഞലിഞ്ഞു പോകുന്ന പഴം കഥകള്‍..ജയില്‍ കുറിപ്പുകള്‍ ..നിത്യവൃത്തി മീന്പിടുതമാകി..കൈത്തോടുകളില്‍ ഉദയത്തോടെ ഇറങ്ങിയാല്‍ കയറുന്നത് ഉച്ചയൂണിനു ഒരു ചെറു പൂണി കയ്പും പരലും പള്ളതിയും...ആര്‍ക്കുവേണമെങ്കിലും കൊടുക്കും ..ഊണിനുള്ള വക കൊടുത്താല്‍ സന്തോഷം ...കൈതോടിന്റെ അള്ളകളില്‍ ഉറക്കം നടിച്ചു കിടക്കുന്ന പുളവന്‍ മാരുമായി സല്ലപിക്കുന്നത്‌ തോട്ടിന്‍ കര നിന്നു ഞങ്ങള്‍ വള്ളിനിക്കരുകാര്‍ കേള്‍ക്കാന്‍ പോകും..ചിലപ്പോള്‍ ഒരു സന്തോഷത്തിനു പുളവനും പൂണിയില്‍ ചാടും..അവനെ നോവിക്കാതെ പിടിച്ച് ശാസിച്ച് വീണ്ടും വെള്ളത്തിലേക്ക്‌..അല്ലെങ്കില്‍ ദേസ്യപെട്ട് വലിച്ച് ഒരേറും അട്ടഹാസവും...
ഒരിക്കല്‍ സ്ഥിരമായി ഉറങ്ങുന്ന പീടികത്തിണ്ണയില്‍ അത്താഴം കഴിഞ്ഞു കൊച്ചുബീടിയും പുകച്ചു കിടന്ന കുഞ്ഞൂഞ്ഞിനെ പ്രകൃതിയുടെ മുടിഞ്ഞ വിളി വന്നു വിളിചു ...രാത്രി കണ്ണില്‍ കുത്തിയാല്‍ അറിയാത്ത ഇരുട്ടത്ത് തപ്പി തടഞ്ഞു ഒരിടത്തിരുന്ന് ബീഡി ആ ഞാന്ഞു വലിക്കുമ്പോള്‍ തലയില്‍ തണുത്ത കൈകൊണ്ടാരുടെയോ തലോടല്‍ ...സ്നേഹത്തിന്റെ നനുനുത്ത സ്പര്‍ശം ...
ഒരു നിമിഷം ...വൈകുന്നേരം കൊണ്ടു വന്നു നാട്ടു മാവിന്‍ ചുവട്ടില്‍ തളച്ച രഘു ആനയുടെ തലോടലായിരുന്നു അതെന്നു കുഞ്ഞൂന്ജ് അറിഞ്ഞതും ..വയറു നന്നായി ഒഴിഞ്ഞതും ..ആന പിണ്ടമിട്ടു പ്രോത്സാഹിപ്പിച്ചതും..ഒരു ചെറു പുന്ചിരിയോടെ ...കുഞ്ഞൂഞ്ഞ് പറഞ്ഞിരുന്നതും...
ഇന്നും ...വല്യകുളത്താരും മറന്നിട്ടില്ല.

വര്‍ത്തമാനങ്ങള്‍: ഹര്ത്താലിനൊരു കൈത്തോഴി

വര്‍ത്തമാനങ്ങള്‍: ഹര്ത്താലിനൊരു കൈത്തോഴി

2008, ഡിസംബർ 7, ഞായറാഴ്‌ച

ഹര്ത്താലിനൊരു കൈത്തോഴി

ലോകാല്‍ഭുതങ്ങള്‍ എത്ര എങ്കിലും ഉണ്ട് ....ചെറുതും വലുതും പുതിയതും പഴയതും ...ഇപ്പോള്‍ ..പിന്നെ.. എന്നാലും നമ്മുടെ ഹര്താലാണ് നെയ്യ് !അറബി നാട്ടിലാണ് വാകിന്റെ ഉല്പതിയെന്കിലുമ്..ആ നാട്ടില്‍ ഈ മരം പൂക്കില്ലാ...എന്നലോ ഇവിടെ സുലഭവും .. അതിനൊരു കൈപ്പുസ്തകമായി ഇതുപകരിക്കും.{ A hand book for Harthaal}.

ആദ്യമായി തലേന്ന് തന്നെ ഹര്‍ത്താല്‍ ആഹ്വാനം ശരിയോ തെറ്റോ എന്നുള്ള ഉറപ്പാക്കല്‍ ..അതിന് വേണം മൂന്നു നാല് ചാനല്‍ പരതുകള്‍ ..പരതുമ്പോള്‍ റോളിംഗ് തലവാചകങ്ങളും ഫ്ലാഷ് ന്യൂസും പ്രത്യേകം ശ്രദ്ധിക്കണം. കാരണം നിമിഷങ്ങള്‍ക്കുള്ളില്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ മാറ്റി വയ്ക്കാനോ ഇല്ലാതാക്കാനോ സാധ്യത ഉണ്ട്. നമ്മുടെ തലവിധി പോലെ ഇരിക്കും! ഉണ്ടെന്നു ഉറപ്പായാല്‍ പിള്ളാരേം വാമഭാഗതിനെയുമ് പ്രത്യേകം വിളിച്ചു വിവരം പറയാം. ഭാര്യ ഉദ്യോഗമില്ലാതവലാനെങ്കില്‍ അല്‍പ സ്വല്പം മുറുമുറുപ്പുകള്‍ ഉണ്ടായേക്കാം..ആഹാരം ഉണ്ടാക്കുക അടിച്ച് വാരുക ഇതൊക്കെ ഇരട്ടി പണിയായി വരാമല്ലോ..ഉദ്യോങമുന്ടെന്കിലോ അതിലും കേമം ..ഉറങ്ങാനും വനിതാ പാചകം പരീക്ഷിക്കാനും ഒരുദിനം! കുഞ്ഞുങ്ങളുടെ കാര്യം കുശാല്‍ ..സ്ടംപും , ബോളും ..പാടും..പട്ടീസും..

രണ്ടാമതായി. വാങ്ങാനുള്ള സാധനങ്ങളുടെ ലിസ്റ്റ് കൂട്ടായ ചര്‍ച്ചയിലൂടെ ഇന വിവരം അടിസ്ഥാനത്തില്‍ തയ്യാറാക്കുക. ശേഷം നമ്മുടെ എഡിറ്റിംഗ്..അത്യാവശ്യം ചേര്‍ക്കേണ്ടുന്ന സാമഗ്രികളുടെ പേരു മനപ്പാഠം! കോഴിയും ബിരിയാണി അരിയും പച്ചക്കറികളും പിള്ളാര്‍ക്ക് തോരെ തോരെ തിന്നാനുള്ള വഹകളും കഴിഞ്ഞാല്‍ നമ്മുടെ വഹ! "ബെവ്കോ" ...എന്നാലിനി സ്കൂട്ടര്‍ എടുക്കാം..പുറപ്പെടാം.

മൂന്നാമതായി. പത്തുമണിക്ക് തുറക്കാന്‍ നേരം ചെന്നാല്‍ ക്യൂ ..തിരുപ്പതിയെക്കാളും..പിന്നെ പരിചയമുള്ള മുഖ കമലങ്ങള്‍ തിരയുക..കയ്യില്‍ പണം തിരുകി ചെറുപുഞ്ചിരിയോടെ മാറി നിക്കുക. സാധനം കിട്ടിയാല്‍ പിന്നെ ശരവേഗം ...ചന്തയിലേക്ക് ...കോഴിക്കടയിലും ക്യൂ ചുമ്മാ നില്‍ക്കുക തന്നെ ..എല്ലായിടവും നമുടെ സ്വന്തം സ്വാര്തത വേണ്ട! കോഴിയും സാമാനങ്ങളും വാങ്ങി തിരികെ വീട്ടില്‍ ചെല്ലുംബോലോ ..സമയം ഉച്ച..ഉച്ചര..
നാലാമതായി. കൊണ്ടുവന്നതെല്ലാം ..ഒന്നൊഴികെ..ഏല്പിച്ചിട്ട് ഒരു വിശ്രമം... എന്തൊക്കെയോ നേടിയത് പോലെ!..ഒരികല്‍ കൂടി ന്യൂസ് കാണാം...ഹര്‍ത്താല്‍ മാറ്റിയിലാഎന്നുറപ്പാക്കാം...ഒന്നു തലചായ്ക്കുന്നതിനു മുന്പ് മറ്റവനെ ശകലം....
അഞ്ചാമതായി. വൈകുന്നേരം..ചായയുമായി ഭാര്യ ..."നാളെ എന്താണ് മെനു?"...സ്നേഹം വരുന്ന വഴികളെ!"ഓ എനിക്ക് മാത്രമായി ഒന്നും വേണ്ടാ..ഒക്കെ നിന്റെ ഇഷ്ടം!" പരസ്പരം പാരയാകാനും..ഈ ഹര്‍ത്താല്‍!
ആറാമതായി. ഹര്‍ത്താല്‍ സുദിനം...രാവിലെ തന്നെ ന്യൂസ് കാണുക..തുടക്കം എപ്പിടി..ശേഷം പ്രാതല്‍..വീണ്ടും ന്യൂസ്..ചെറിയ അടി പിടി...നമ്മുടെ സ്വന്തം സാധനം ശകലം പൂശാം! അയല്‍വാസി വരാന്‍ സമയമായെന്കില്‍ മാറ്റുകാ നമ്മുടെ ചട്ടങ്ങള്‍! ഒളിപിക്കുകാ..അവന്‍ പോയി കഴിഞ്ഞു വീണ്ടും കണ്ടു പിടിക്കുക!..ക്യൂ നിന്നതിന്റെ ദുഃഖങ്ങള്‍!..ഉച്ച ഊണിനു വിളിക്കാന്‍ കാത്തിരിക്കുക..കലപിലാ പിള്ളാരും പിന്നെ ഭാര്യയും..പിന്നെ ഒരുമാതിരി ഞാനും...
എഴാമതായി. കലാശകൊട്ടുകളായി..തീ..വെടി..പുക..ജലപീരന്കി...നാളെയും മറു ഹര്‍ത്താല്‍..മറ്റേ പാര്‍ടി...ടിവി ന്യൂസിന്റെ ഗുണമേ ...
എട്ടാമാതായി. ഒഴിക്കുകാ വീണ്ടും...കാണുകാ...ലൈവ്..ടി വി ...തല എത്രാ..കൈ എത്രാ..നാളെ എത്രാ ...അത്താഴത്തിനു വിളി...
ഒന്പതാമാതായി. മെല്ലെ എല്ലാം മിച്ചമുണ്ടോ എന്ന് പരിശോധികുകാ...ഒരു നല്ല ഒഴിവു തന്നതിനും നമുക്കു ശല്യമിലാത്ത ദിവസത്തിനും നന്ദി!
പത്താമാതായി. ഉറങ്ങുക. നാളെയും ഒരു നല്ല ഹര്‍ത്താല്‍ കണി കണ്ടുണരുമ്പോള്‍..പിന്നെയും...പിന്നെയും...ആരോ ഹര്‍ത്താലിന്റെ പടി കടന്നെത്തുന്ന പദ നിസ്വനം....നാം കണി കണ്ടുണരുന്ന നന്മ......
ഹര്‍ത്താല്‍ പാചകവിധി...
രാവിലെ...ഇടിയപം...ടിവിയില്‍..ഉച്ചക്ക് ഊണ്..മീന്‍കറി..അവിയല്‍...മോരുകറി...വൈകുനേരം..കടി..പിടി...അത്താഴം...പോലീസും...പ്രകടനവും...പിന്നെ പിരിവും..തട്ട് ദോശയും...മുട്ട കിട്ടിയാല്‍ ഭാഗ്യം...അല്പാല്പം...അവസരവാദകുഴംബുമായി..ഉറങ്ങുക നാം....ജയ്...ജയ്...

2008, ഡിസംബർ 5, വെള്ളിയാഴ്‌ച

SNOB SIGNS OF MALAYALEES

"Mallus" Origin of species not authenticated. May be a contribution of some non Keralite....most of us are enjoying the nick name..even in down loading u tube pornos!....Bollywod, Kollywood,Mollywood,,or Malluwood...afterall whats in a name?...woods are lovely dark and deep.........

Mobile phones...or Cell...its only a part of our body language..once I had a chance to hear "Lajavathiye.."in Jassy's own sound...in a funeral function. calmness and serenity of the departure...pleasent odour of the agarbathis...holy chantings ...everything become irrelevent when a "mallu" attended the call! Afterall whats death? Its only an exchange of calls!!

Mortuaries...are our second homes ..other than old age homes...even mobile or static...100000hz..music with a convoy of SUV's (omnis or maruti 800 are extinct)blocking all living Mallu's ways ..videography ...VIPs..photos on all lamp posts and urine sheds...how I wonder what you are!!! food packets attracting offers .. for three puffs one bunn fee...the omnipresent catering people...and LICs...

Club...our adopted culture...once a great personalitiy has quoted that "ancestory is inborn or acheived by nature..." who will define ...!!! Invention of flourecent lamps ...colourful functions...who made it for us? Thanx.

And the story goes on...


2008, നവംബർ 30, ഞായറാഴ്‌ച

വല്യകുളം ആറാം ചരിതം ..ചെറു ചരിതം.

ബാലെന്ദ്രന്‍. ഇപ്പോള്‍ ഒരു പത്തു നാല്പത്തെട്ടു വയസ്സ് കാണും ...സാധു...പശു പരിപാലനം,റബ്ബര്‍ , ഒട്ടുപാല്‍ ,പശുവിന്‍പാല്‍...ദാമ്പത്യം ..നീണ്ട ദിനചര്യകള്‍ . പള്ളിക്കൂടം നേരിയ ഒരോര്‍മ്മ മാത്രം. നാലിലോ അന്ചിലോ അഭ്യാസം നിര്‍ത്തി വീടകം പുക്കു ..
ഒരുനാള്‍ ..മഴക്കാലം ..പ്രൈമറി പടിതരങ്ങള്‍ ..പാവം വാദ്യാരും കുട്ടികളും ഉരുവിട്ട് പഠിക്കുമ്പോള്‍ ..മാനം കറുത്ത് ..കൊള്ളിമീന്‍ വീശി...ആകാശ പെരുമ്പറയുടെ മുഴക്കം!
ബാലെന്ദ്രന് ഇരിക്കപ്പോരുതി ഇല്ലാതായി..ആരോട് പറയും ആഴലുള്ളതെല്ലാം..ഡും ..വീണ്ടും ഇടിനാദം! മെല്ലെ എഴുന്നേറ്റു ..പയ്യനെ സഹാപാടിയോടു പറഞ്ഞു .."ഞാന്‍ പോകുന്നു കൂണു മുളച്ചു കാണും..."
തിരിഞ്ഞു നോക്കിയില്ല ..നടന്നു ..അല്ല ഓടി .. അയല്‍വാസികളുടെ ഓട്ട പന്തയതിനോന്നും ബലെന്ദ്രന്റെ മനസ് മടുപ്പിക്കാന്‍ കഴിഞ്ഞില്ല..സാറും അനങ്ങിയില്ല..പോയ വര്ഷത്തെ കൂണിന്ടെ രുചി ഇപ്പോളും നാക്കേല്‍ കിടന്നു കളിക്കുന്നു...
ആ വര്ഷം പക്ഷെ സാറിന് കൂണ് കിട്ടിയില്ല ..കാരണം ..ബലെന്ദ്രന്‍ പിന്നെ സ്കൂളില്‍ പോയില്ല!
എന്ന് തന്നെയല്ല പുസ്തകതിനോടുണ്ടായിരുന്ന സംശയം തീര്‍ക്കുകയും ചെയ്തു ...മഴവെള്ളത്തില്‍ ചെറു വള്ളങ്ങളായി ഒഴുകി..ഒഴുകി...
വല്യ കുളത്തിന്റെ നിറഞ്ഞ മനസ്സുപോലെ....

2008, നവംബർ 28, വെള്ളിയാഴ്‌ച

LIFE TIME MOURNING


LIFE TIME MOURNING.....creations may forgive for this unscrupulous fatherlessness to our beloveds....done by the other creations of the same mould...God, if u are behind of all these...even you may be pardoned....But Nature will never bear this for a long time ....it will reciprocate in its own words..and it may eliminate all your powers of destruction...disintegration...Bowing before the memoirs of the martyres of November 2008...Mumbai.. holocaust. INDIA NEVER FAILS

2008, നവംബർ 22, ശനിയാഴ്‌ച

എല്ലാ നവംബരിന്റെയും നഷ്ടം

നരേന്ദ്രപ്രസാദ്‌.അല്ലെങ്കില്‍ പ്രസാദ്‌ സാര്‍. പത്തൊന്‍പതു വര്‍ഷം മുന്‍പ്‌ ഒരു മേട മാസ സന്ധ്യ. കടമ്മനിട്ട പടയണിക്കു പോകാന്‍ വിശിഷ്ടാധിതി ശ്രീ. അനന്തമൂര്‍തിയുമായി പ്രസാദ്‌ സാര്‍ വീട്ടില്‍ വന്നു. സൊറകള്‍ക്കു ശേഷം പാനീയ ചികിത്സ തുടങ്ങി.. മുങ്കൂട്ടി കരുതിയിരുന്ന "പട്ടാളം" ഒരെണ്ണം എടുത്തു സാര്‍. is it Scotch , Prasad? അനന്തമുര്‍തി സാറിണ്റ്റെ നിഷ്ക്കളങ്കമായ ചോദ്യം. രാജ്യം കാക്കുന്നവനു വീര്യം പകരുന്ന എവണ്റ്റത്രെം ആണത്വം വരുമൊ , മെദസ്സിളകാതെ ചുമ്മാ മൊത്തുന്ന സായിപ്പിണ്റ്റെ കുഞ്ഞിനു? കൈകള്‍ ഇളക്കിയുള്ള സാറിണ്റ്റെ ചോദ്യതില്‍ അനന്തമുര്‍തി സാറും ചിരിച്ചു.... ജാടകളില്ലാത്ത മറുപടി. ഈ നിഷേധി ഇങ്ങനെയായിരുന്നു. താരത്തിളക്കത്തിനു മുന്‍പും പ്രശസ്തനായിരുന്ന സാറിണ്റ്റെ അഭിപ്രായങ്ങള്‍ക്ക്‌ കാരമുള്ളിണ്റ്റെ കടുപ്പമായിരുന്നു...പുറത്തു മാത്രം..വിവാദങ്ങള്‍ക്കു വിരാമം ഇല്ലാതിരുന്നപ്പൊഴും അതങ്ങനെതന്നെയായിരുന്നു താനും. അച്ചണ്റ്റെ മരണാനന്തര കര്‍മ്മങ്ങള്‍ ആചാരാനുഷ്ടാനുങ്ങളോടെ നിര്‍വഹിചതും ഈ മകണ്റ്റെ നിഷെധിത്തരത്തിണ്റ്റെ മറു വശം. ഒരിക്കല്‍ ഒരു നാടകത്തിനുമുന്‍പ്‌ "സ്റ്റേജിനും ഒരു മാജിക്കുണ്ടു, ധൈര്യമായിരുന്നൊ" എന്നനുഗ്രഹിക്കുംബൊള്‍ സ്നേഹത്തിണ്റ്റെ ഗുരുവരുള്‍! നരേന്ദ്രപ്രസാദ്‌ ഇഫക്റ്റുകള്‍ വെള്ളിതിരയില്‍ ഫാഷന്‍ ആയിരിക്കുംബൊളും നാടകത്തെ ഉള്ളാല്‍ മോഹിചിരുന്ന കലാകാരന്‍. സൌഹ്രുദതിനു ഒരുപാടു തലങ്ങള്‍ സൂക്ഷിചിരുന്ന വ്യക്തിത്ത്വം. കൂടെ നില്‍ക്കുന്നവരെ ഒറ്റാത്ത ആണത്വം...അങ്ങനെ..അങ്ങനെ. ഒരു നാള്‍ ഒരു ഫോണ്‍ " മറ്റന്നാള്‍ ഞാന്‍ വരും. കൂട്ടുപുഴുക്കും കാന്താരി ചമ്മന്തീം വേണം. വരുംബൊള്‍ ആരന്‍മുള ക്ഷേത്രത്തിലും പോകണം". നിഷേധികളും മനസ്സിലാക്കിത്തുടങ്ങിയൊ? എന്നുള്ള എണ്റ്റെ ചോദ്യതിനും മറുപടി ഉടന്‍.."നിഷേധിക്കുന്നതു ധര്‍മം മാത്രം..അതുകൊണ്ടു പ്രാര്‍തന അരുതെന്നില്ല" ഞാന്‍ നാവടക്കി!...ഒരുതരം നിസ്സഹായത ശബ്ദ്ത്തിലുണ്ടായിരുന്നൊ എന്നു സംശയം. പിറ്റെന്നു വീണ്ടും വിളി" വരാന്‍ പറ്റില്ല. ഇതാണു സിനിമയുടെ കളി,ഡബ്ബിംഗ്‌ ഉണ്ടു." "അപ്പോള്‍ ആറന്‍മുള?എണ്റ്റെ ചോദ്യം...അടുത്ത തവണ", ദുര്‍ബ്ബലമായിരുന്നു സ്വരം. പെരുമഴ കഴിഞ്ഞു മരം പെയ്യുന്ന മാതിരി." ഉണ്ണിപോകുന്നു" എന്ന സമാഹാരത്തിണ്റ്റെ publication function....അറിയുന്നത്‌ അമ്രുതാ ആശുപത്രിയിലാണെന്നും രോഗം കടുത്തിരിക്കുന്നെന്നും. ആറന്‍മുള തേവരൊട്‌ പ്രാര്‍തിച്ചു..ഒരിക്കല്‍കൂടി അവിടെ വരാനുള്ള ആഗ്രഹം സാധിക്കണമെയെന്നു...നടന്നില്ല. അര്‍ബ്ബുദത്തിണ്റ്റെ കൈ പിടിച്ച്‌ നിഷെധതിണ്റ്റെ അങ്ങേ ലൊകതിലെക്കു ...അറിവിണ്റ്റെ...തികവിണ്റ്റെ..വാത്സല്ല്യതിണ്റ്റെ...തന്‍പോരിമയുടെ ...ഭാണ്ടവും പേറി സ്വതസിധമായ ചിരിയൊടെ മെല്ലെ നടന്നു മറഞ്ഞു...നിതാന്തതയുടെ മഞ്ഞു പാളികള്‍ക്കിടയിലേക്കു...താടിയും ഉഴിഞ്ഞു....

2008, നവംബർ 21, വെള്ളിയാഴ്‌ച

PRELUDE...VALYAKULAM
VALYAKULAM...once up on a time ..during the time of Travancore Kingdom... there was a pond, and a bathing tub built in sigle granite stone ...for the use of the villagers. Hence the name Big Pond or Valya Kulam. Gradually it become the style of the people ...now its only a legend, like all our ponds!It is in Naranganam Panchayath in Pathanamthitta district, near to Kadammanitta and Kozhencherry. As everybody know Kadammanitta is famous for "Padayani' and of course in the name of the great poet "Kadammanitta". Kozhencherry is for its richness. But our poor junction was notorious for its wickedness and jokes!now its only having innocence of the past ...one or two actors still continue the very old show but without that much enthusiasm!! Here Iam trying to draw a vague picture of my favorite place...home turf...in my mother tongue...2008, നവംബർ 15, ശനിയാഴ്‌ച

വല്യകുള ചരിതം ഒന്നാം ഭാഗം.

വല്യകുളം പേരുമാതിരി അത്രക്കങ്ങു കുളമല്ല എന്നാല്‍ നാട്ടിന്പുര്ത്തിന്റെ നന്മകളും കൂടുതലല്ല . പത്ടനംതിട്ട ജില്ലയിലെ ഒരു പാവം ഗ്രാമം. ഒത്തിരി ഒത്തിരി കുന്നയ്മകളുടെയും , കുതന്ത്രങ്ങളുടെയും തമാശ കഥകള്‍ ഇവിടെയും ഉണ്ടായിരുന്നു , ഇപ്പോള്‍ പനിപിടിച്ചമാതിരി ഉണര്വില്ലെന്കിലും അത്യാവശ്യം കുന്നയ്മക്ളൊക്കെ ഉണ്ട്.ഒരുപാടു പഴയ പുതിയ കഥകളും...അതില്‍ ചിലത് പറയാം. കഥയെന്നും, സംഭവ കഥ എന്നും രണ്ടു പക്ഷം ഇവിടെയും ഉണ്ട് . "വെളുതമ്മ മരിച്ചിട്ട് അധികമായിട്ടില്ല ഏറിയാല്‍ നാലുകൊല്ലം , നാട്ടിലെ സുന്ദരികൊതയയിരുന്നു തൊണ്ണൂറില്‍ മരിക്കുമ്പോഴും . മധുരപതിനെഴില്‍ ഒരുപാടു പേരെ മോഹിപ്പിച്ചിട്ടുണ്ട്‌ പോലും , ചിലരൊക്കെ കാര്യം കാണുകയും ചെയ്തിട്ടുണ്ടുപോലും . രണ്ടയായാലും പണമുള്ളവരുടെ മാത്റം കൊതയയിരുന്നു വെളുത്ത. കുഞ്ഞനോ അറും പാവം , കഞ്ഞിക്ക് വയ്ക്കുന്ന വെള്ളത്തില്‍ മിക്കപ്പോഴും കുളിക്കുകയാണ് പതിവു. എന്നാല്‍ വെളുതയോട് മോഹം കലസലും. അടുക്കണമെങ്കില്‍ പണം വേണം , അല്ലെങ്കില്‍ വെളുതയ്ടെ കറുത്ത മുഖവും തെറിയും പിടിക്കണം . മാര്‍ഗമൊന്നും കാണാതെ നടക്കുമ്പോള്‍ ദൈവമായിട്ടു ഒരു വഴി കാട്ടി. ഉടഞ്ഞ ഒട്ടകലം ഉരച്ചുണ്ടാക്കി അതെ വലിപ്പത്തില്‍ ഇഷ്ടംപോലെ പണം . രാത്രി പാനീസ് വിളക്കിന്റെ ചാരെ തിളങ്ങിയിരുന്ന വെളുതയുടെ അടുത്തെത്തി, കുഞ്ഞന്‍ കിലുകിലുങ്ങുന്ന മടിശീല കിലുകി കാണിച്ചു , വെളുത്ത ആഞ്ഞൊന്നു ചിരിച്ചു, വിളക്കണഞ്ഞു, കുഞ്ഞന്റെ ജന്മ സാഫല്യം . നേരം വെളുത്തപ്പോള്‍ ഭൂമി കുലുങ്ങുന തെറിയഭിഷേകം, കേട്ടു കുഞ്ഞന്‍ നാടു വിട്ടോടിയത്തില്‍ പിന്നെ വന്നിട്ടേയില്ല

വല്യകുള ചരിതം നാലാം ഭാഗം

കേശവനും വല്യകുളവും.. മരിച്ചിട്ടധികമായില്ല കേശവന്‍ അസാരം നൊസ്സിന്ടെ പിടിപാടിലായിരുന്നു പലപ്പോഴും. ദുബൈക്കാരുടെ പേടി സ്വപ്നമായിരുന്നു ,ആരെങ്കിലും ഗള്‍ഫില്‍ നിന്നും വന്നു എന്നറിഞ്ഞാല്‍ അവിടെയെത്തും ..ഒന്നും വേണ്ട ..പക്ഷെ ഇട്ടു കൊണ്ടു വന്ന ഷൂസ് പുരക്കു പുറത്തു കിടന്നാല്‍ ദൈവം പോലും അറിയാതെ കേശവന്‍ പോക്കിയിരിക്കും! അടുത്ത പൊട്ടകിണറ്റില്‍ വീഴുകയും പാവം പ്രവാസിയുടെ പത്തു രണ്ടായിരം പോവുകയും ചെയ്യും..
ഒരികല്‍ കേശവന്‍ അസുഖം കൂടുതലായി അടുത്ത് കണ്ട ശ്രീ നാരായണ മന്ദിരത്തിന്റെ തിണ്ണയില്‍ അഭയം കൂടി. രാത്രി നന്നേ കഴിഞ്ഞപ്പോള്‍ അയല്‍ വീട്ടുകാര്‍ക്ക് കേശവന്റെ ഉപദേശം ഗുരുവിനോടുള്ളത് കേള്‍ക്കാം " ആ പുതപ്പിങ്ങു താ ഗുരുവേ ഈതനുപ്പത്ത് ഞാനൊന്ന് പുതച്ചു ഉറങ്ങട്ടെ ..നിനക്ക് ആ വനതിലെങ്ങാനും പോയിരിക്കരുതോ? അവിടോരുതന്‍ ഒരുപുതപ്പും ഇല്ലാതിരുന്നു ഈ വ്ര്ചികത്തില്‍ കോടിക്കനക്കിനാ ഉണ്ടാക്കുന്നേ!

2008, നവംബർ 12, ബുധനാഴ്‌ച

ഗീവര്‍ഗീസിന്റെ കൌശലം.

വല്യകുളത്തിന്റെ നിഷ്ക്കളങ്കത.

വല്യകുളചരിതം മൂന്നാം ഭാഗം .ഗീവര്‍ഗീസിന്റെ കൌശലം!!

രാജ ഭരണകാലം. തിരുവായ്ക്കൊന്നിനും എതിരവായില്ലക്കാലം. ഗീവര്‍ഗീസും കുടുംബവും സ്വസ്ഥമായി കഴിയും കാലം. നിത്യചിലവിനു മറുവഴികള്‍ തേടുംകാലം , ഒരു നാള്‍ അടുത്ത പറമ്പില്‍ ആണോരുതന്‍ തൂങ്ങിയങ്ങു ചത്തു. രാജാവിന്റെ പോലീസ് കൂര്‍മ്പന്‍ നിക്കറും,തൊപ്പിയും,വയറും , മീശയും ,എല്ലാമുള്ള ഒരന്ഗത്ത് പാഞ്ഞെത്തി.

"ആരുമില്ലേടാ നാറീടെ ശവമോന്നഴിച്ചു താഴെയിറക്കി പോസ്റ്റ് മാര്‍ത്ടതിനു കൊണ്ടുപോകനെന്നു " അലറി . കേട്ടത് പാതി , കേള്‍ക്കാത്തത് പാതി ആനുന്ങലായിട്ടുല്ലോരെല്ലാംചിതറി ഓടി . അല്ലാത്തവരെ പെണ്ണുങ്ങള്‍ മുടിയിലോളിപ്പിച്ചു ! എന്നാല്‍ ഗീവരുഗീസിനു മാത്രം പേടി തോന്നിയില്ല പകരം "എന്താ എമ്മാനെ " എന്നൊരു ചോദ്യവുമായി അങ്ങടുത്തു ചെന്നു ." നീ നല്ലവന്‍ ഉന്ത് വണ്ടിയില്‍ ഈ കുന്ത്രാണ്ടം കെട്ടി എടുത്തു എന്റെ കൂടെ വാ " എമ്മാന്‍ കല്പന. പാവം ഗീവര്‍ഗീസ് അന്നത്തിനൊരു വഴിയായി എന്ന് കരുതി ശവം പോസ്റ്മാര്‍ത്ടതിനു കൊണ്ടു പോയി. അന്ജാതനായിരുന്നു തൂക്കക്കാരന്‍! അത് പിന്നീടെ അറിഞ്ഞുള്ളു എല്ലാവരും . സഹതാപ തരന്ഗമൊന്നുഉം ഉണ്ടായില്ല. ആശുപത്രി പരിസരത്ത് തന്നെ കുഴി കുത്തി മറവു ചെയ്തു ഗീവര്‍ഗീസ്നോക്കിയപ്പോള്‍ എമ്മനും സ്ഥലം വിട്ടു കഴിഞ്ഞു . ഭിക്ഷക്കാരനെ സര്ക്കാര് വണ്ടി ഇടിച്ചാല്‍ ആര്‍ക്കെന്തു ഗുണം! ഇതി കര്‍ത്തവ്യ മൂടനായി പാവം ഗീവര്‍ഗിസ് മടങ്ങി. പക്ഷെ തീരുമാനം ഉണ്ടായിരുന്നു മനസ്സില്‍.

തിരികെ വന്നു തൂങ്ങി ചത്തവന്‍ കിടന്ന പ്ലാവിന്റെ ഉടമയോട് പറഞ്ഞു " എമ്മാന്‍ പറഞ്ഞു ആണ്ടോടാണ്ട് ചക്കയിട്ട് ഞാനും വീട്ടുകാരും കഴിചോലാന്‍ ". പതിത പാവം പ്ലാവിന്നുടമ മൂന്നു സെന്റുകാരന്‍ പാച്ചുവും കൂട്ട് കുടുംബവും വയറു പിഴച്ചിരുന്നതും , ആ പ്ലാവോന്നു മാത്രം കൊണ്ടായിരുന്നു,- എന്നുള്ളതും ഗീവര്‍ഗീസിനും അറിയാമായിരുന്നു.

ദിവസവും മുഴു മുഴുത്ത ചക്കകള്‍ വീഴുമ്പോള്‍ പാച്ചു കണ്ണടകും, ചെവിപോതും ഒപ്പം താന്‍ തന്നെ തൂങ്ങിയില്ലല്ലോ എന്നുള്ള മനസ്താപവും!

വല്യകുളത്തിന്റെ മറ്റൊരു നഷ്ക്കലങ്ക കഥ. ഗുണപാഠം ഒന്നുമില്ല. ആരും ആരുടേയും പറമ്പില്‍ കയറി തൂ... തൂങ്ങരുത്.

2008, നവംബർ 9, ഞായറാഴ്‌ച

അജിയുടെ വര്‍ത്തമാനം

അജി. വയസ്സ് ഇരുപതിനാലും ചില്ലരേം. വല്യകുലതിന്റെ സ്പന്ദിക്കുന്ന ശരീരം . ഓട്ടോ റിക്ഷ ഒരെണ്ണം സ്വന്തം അതിന്റെ പ്രായം പറയില്ല! ഏഴ് പേരുമായി ബെവ്രജസ്ലേക്കുള്ള പയനതിലാണ് എപ്പോഴും. ഒരാള്‍ക്ക്‌ പത്തുരൂപയാണ് ശിക്ഷ! സാധാരണ കൂലി നാല്പത്ത് രൂപയാനെന്നരിയമ്മ്യിരുന്നിട്ടും വല്യകുലാതെ വയസ്സന്‍ ക്ലുബ്ബുകല്ക് അജിയോടാണ് പഥ്യം , കാരണം അജിയുടെ അച്ഛനും അതിലൊരാളാണ്. വലിയ സ്നേഹമാണ് രണ്ടു പേരും തമ്മില്‍ കാണുന്നത് വരെ!

ഒരിക്കല്‍ അച്ഛന്‍ അജിയോടു പറഞ്ഞു "അട്ക്കയാനെന്കില്‍ മടിയില് വയ്ക്കാം, അടക്കാ മരമായാലോ?. "വെട്ടി അച്ഛന്റെ നെഞ്ചാതൂട്ടങ്ങു വക്കണം!' അജിയുടെ മറുമൊഴി ഉടന്‍!!

അജി അച്ഛനോടായി ഒരിക്കല്‍ " ഈ മുടിഞ്ഞ അച്ചനുണ്ടായത്തില്‍ പിന്നെ എനിക്കൊരു സ്വസ്ഥതയുമില്ല! "

ഒരിക്കല്‍ അജി ആലപ്പുഴ വഴി എരനാകുലത്തിനു പോകുമ്പോള്‍ വഴി പരിചയപ്പെടുത്തിയത് ഇങ്ങനെ "ഇതാണ് പനിച്ചുകുലങ്ങര, ഇവിടെയാണ്‌ കൂട്ടക്കൊലപാതകത്തില്‍ ഒരാള് മരിച്ചത്!
ശബരിമല കാലമായപ്പോള്‍ അജി പറഞ്ഞു "എത്ര രൂപയായാലും കറുത്ത ഒരു കാവി മുണ്ട് വാങ്ങണം!

ഒരുകൂട്ടുകാരന്റെ വീട്ടില്‍ പോയി അജി അവിടെ ശ്രീ മന്നത്ത് പദ്മനാഭന്റെ ഫോട്ടോ കണ്ടു, കൂട്ടുകാരനോട് അജി "ഇതല്ലേ നായന്മാരുടെ ശ്രീനാരായണ ഗുരു? ആണോ" എന്ന് കൂട്ടുകാരന്റെ മറുചോദ്യം " ആ , ആപ്പ്‌ുല്ലിയെ കണ്ടാലും ഇതുപോലെയിരിക്കും." അജി.

ഗള്‍ഫില്‍ നിന്നും വന്ന കൂട്ടുകാരന്‍ കൊണ്ടു വന്നത് നാടന്‍ മദ്യം. കുപ്പിയുടെ പുറത്തു മദ്യപാനം ആരോഗ്യത്തിനു...എന്ന് കണ്ട അജി " അവിടുല്ലവന്മാര്‍ക്കും മലയാളം അറിയാമോടാ കൂവേ?
നീണ്ടു പോകുന്നു വല്യകുലതിന്റെ നിഷ്ക്കലന്കതകള് അജിയായിട്ടും മറ്റു പലരായിട്ടും, പലതായിട്ടും.....

2008, നവംബർ 8, ശനിയാഴ്‌ച

വല്യകുള ചരിതം.

പത്തനംതിട്ട ജില്ലയിലെ ഒരു പാവം ചെറു വട്ടം മാത്രമാണ് "വല്യകുളം". കുന്നായ്മകളുടെയും, കുതന്ത്രങ്ങളുടെയും,ഒപ്പം സ്നെഹിക്കലുകലുദെയുമ് നര്മതില് ചാലിച്ച നുറുങ്ങുകള്‍ കഥകളായും, സംഭവങ്ങലായും ധാരലമുണ്ടിവിടെ ....അതില്‍ ഒരു ചെറു സംഭവ കഥ.
പരമു ആശാരി. പണിയില്‍ കേമന്‍. പെരുന്തച്ചനും തോല്‍ക്കുന്ന കൈ വിരുത് , കലാകാരന്‍ . ഒരിക്കല്‍ ഉണ്ണി അപ്പന്റെ വീട്ടില്‍ പാനിക് പോയി ഉച്ച ഊണിനു ആശാരിക്കു ചോറും , മോരും , മീന്പീരയും കൊടുത്തു വീടുകാര്‍. കുശാലായി ഉണ്ണുകയും ചെയ്തു ആശാരി. വൈകുനേരം പണി കഴിഞ്ഞു സാമാനങ്ങള്‍ അടുക്കി കെട്ടി വേഷവും മാറി കൂലിയും വാങ്ങി കഴിഞ്ഞു വീട്ടുകാരോട് ചോദിച്ചു
"ഉച്ചക്ക് ഊണിനു തന്ന മീന്‍ പീരക്കറച്ച തേങ്ങയില്‍ ഒരെണ്ണം കിട്ടിയാല് കൊള്ളാമായിരുന്നു'. വീടുടമ അല്‍ഭുതത്തോടെ ചോദിച്ചു " അതെന്താ പരമൂ , ആ തെങ്ങായിക്കിത്ര ഗുണം?" "അല്ല അച്ചായ , മീന്‍ ച്ചുവയുക്കുന്ന തെങ്ങാപീര ആദ്യമായാണ് കൂടുന്നത്ത്.! പരമു ആശാരി അതും പറഞ്ഞു സാമനങലുമെടുത്തു ഒരു ബീഡിയും കത്തിച്ചു നീങി.
വല്യകുലതിന്റെ ചരിതത്തിലെ ഒരു ചെറു ചരിതം . അരുപതുകളിലെത് .