വഴിപാടല്ല ഈ കനല് നടപ്പ് .. വഴി ഒരു പാടുമല്ല.
ഒരു പാടും വീഴാ ജീവിത വഴി...
ഒരു പാടും താണ്ടി..ഈ കനല് നടപ്പ്.
ഇട്ട ചെരുപ്പെല്ലാം ഉരുകി പോയി ..വള്ളി പൊട്ടി വഴിയിലായി.
ഇനി ഒരു ചെരുപ്പും ചേരില്ല എന്ന് ചെരുപ്പുകുത്തിയും..
ഇനി അഥവാ ചേര്‍ന്നാലും ഇവിടെങ്ങും കിട്ടില്ലത്രെ.
ഇനി കിട്ടിയാലും സ്യ്സാകില്ല പോലും..
ജന്മം തരുമ്പോള്‍ തമ്പുരാന് ചെരുപ്പിനോത്ത്ത പാദം തന്നില്ല..
കനലില്‍ നടക്കാന്‍ ഒന്നും കരുതിയില്ലാ...ഒരു ഗംബൂട്ട് പോലും!
മുന്‍പോട്ടു പോകുമ്പോള്‍ ഉഷ്ണം കുറയുമെന്നാരോ പറഞ്ഞു മോഹിപ്പിച്ചു.
നടന്ന വഴി എത്ര..ഇനി ഒരു ഇര്പ്പിടം, ഒരു തണല്‍ മരം..
കൈ വഴികളത്രയും കരിഞ്ഞ മരത്തില്‍ നിന്നും കനല് ഊര്‍ന്നു വീഴുന്നു..
പൊള്ളുന്ന തീയില്‍ കൂടി അപ്പുറം കാണാന്‍ വെറുതെ ഒരെത്തി നോട്ടം..
അമ്മേ, വിറങ്ങലിച്ചു പോയി.
മുന്‍പേ പോയവരെല്ലാം ..
കനല് കൂടുകളില്‍ ഉറങ്ങുന്നു..ശാന്തരായി..പൊള്ളും എന്നറിയാതെ പാവങ്ങള്‍..
തിരികെ പോകാന്‍,
പോള്ളാത്ത തീയില്‍ കൂടി ഇപ്പുറം കാണാന്‍ വെമ്പി..
ദൈവേ ..കരിഞ്ഞ ഭൂമിക.
ഓര്‍ക്കുന്നു ..പ്രളയ ജലത്തില്‍ ഒരു പുളിയില തുമ്പില്‍
അകപെട്ടുപോയ ഉറുമ്പിന് കുഞ്ഞിനെ..
ഒഴുകി ഒഴുകി .. ഓരോ കല്ലിലും ..കംബിലും തട്ടി..
ചുഴിയില്‍ കറങ്ങി..മുന്നോട്ടു വഴി ഏത് ..
പിന്നിട്ട വഴിയേത്..
കാട്ടു തീയും ..കനലും..പ്രളയവും..
ചേരാത്തത് ചേര്‍ക്കാന്‍ ..
തന്നു വിട്ട കടംകഥ പുസ്തകം ഇനി തിരയാനിടമില്ല..
മെല്ലെ കനല് വഴികളില്‍ ആ പുസ്തകവും കൈ വിട്ടു..
പുളിയില തുമ്പിലെ ഉറുമ്പ് വളരുന്നതും നോക്കി..
ചുഴികളും..കുഴികളും..താണ്ടി പോകുന്നതും കാത്തുകാത്ത്..
മറുകരക്കൊരു കനല് ചുള്ളി പാലം പണിഞ്ഞു ഞാനും...
ഉറുമ്പ് കര പറ്റുന്നതും പിന്നെയും നോക്കി..നോക്കി...
2 അഭിപ്രായങ്ങൾ:
കനല് വഴികള്‍ നമ്മുടെ വിധിയാണ് . വഴികാട്ടിയായി ഒരു പുസ്തകവും ഇനി ഉണ്ടാകില്ല .ചെരുപ്പിടാതെ കനലില്‍ കൂടി നടക്കുക .അതായിരുന്നല്ലോ പതിവ് .ഒന്നും കാണാതെ കേള്‍ക്കാതെ നടന്നു കൊണ്ടേ ഇരിക്കുക .
തിരികെ പോകാന്‍,
പോള്ളാത്ത തീയില്‍ കൂടി ഇപ്പുറം കാണാന്‍ വെമ്പി..
പുളിയില തുമ്പിലെ ഉറുമ്പ് വളരുന്നതും നോക്കി..
ചുഴികളും..കുഴികളും..താണ്ടി പോകുന്നതും കാത്തുകാത്ത്..
മറുകരക്കൊരു കനല് ചുള്ളി പാലം പണിഞ്ഞു ഞാനും...
ഉറുമ്പ് കര പറ്റുന്നതും പിന്നെയും നോക്കി..നോക്കി...
കലക്കന്‍ വരികള്‍...ആശംസകള്‍...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ