Powered By Blogger

2009, മാർച്ച് 11, ബുധനാഴ്‌ച

അമ്മ , മഴക്കാര്‍ ഇല്ലാതെ.

മഴ മേഘങ്ങള്‍ കിനിയുന്ന തുള്ളികളില്‍ അമ്മയുടെ നിറഞ്ഞ മന്സ്സുണ്ടായിരുന്നോ ?
എന്തായാലും മഴക്കാറില്‍, കോളിലും അമ്മ മനസ്സില്ലായിരുന്നു.
അറിയില്ലായിരുന്നു ..അഥവാ കാറും കോളും..
അറിയിച്ചിരുന്നതൊക്കെ
മഴയും വെയിലും..കുറുക്കന്റെ കല്യാണം.!

കുഞ്ഞിലെ പോയ ആണ്‍ പക്ഷി ..ഒരുക്കിയ കൂട്ടില്‍ വിരിഞ്ഞ മുട്ടകള്‍
പൊട്ടാതെ..തട്ടാതെ..മഴക്കാറ് കൊള്ളിക്കാതെ..അമ്മ മനസ്സ് കാത്തു..

പമ്മി പമ്മി കുഞ്ഞു കൂട്ടില്‍ ..കളി പക്ഷി കൂട്ടുകാര്‍ ..
ഒന്നൊന്നായി എത്തുമ്പോള്‍..അമ്മ മഞ്ഞു പൊടിയുന്ന ഗ്ലാസില്‍ വെള്ളം..
മഞ്ഞിച്ച അലക്ന്കാര പാത്രത്തില്‍ ..ഒന്നും രണ്ടും കൊറിക്കാന്‍ ..ഇത്തിരി കൊറി കടലേം
പിന്നെ "വയറു കായാതിരിക്കിനെടാ പിള്ളാരെ " എന്നൊരു മറു വാക്കും, അരി മുറുക്കുപോലെ!

അവിടെയും മഴക്കാര്‍ ഇല്ലായിരുന്നു.

'അധികമായാല്‍ അമൃതും " എന്നൊരു അര്‍ത്ഥ വിരാമത്തിലും..അമ്മ മഴക്കാര്‍ ഇല്ലായിരുന്നു.

പിന്നെ പിന്നെ ചുരുണ്ടുകൂടി ..നേര്‍ത്ത പുതപ്പിനുള്ളില്‍ മരുഭൂമിയും കത്തുന്ന വേനല്‍ ചൂടിലും
തണുത്ത് തുള്ളി കിടക്കുമ്പോഴും..ഇറ്റിക്കുന്ന ദാഹ നീരിനായി കൊക്കടര്‍ത്തി മാറ്റുമ്പോഴും...
എങ്ങോ ഉയരുന്ന നേരിയ കാറ്റിന്റെ ഷെഹ്നായി പാട്ടിലും..ഊര്‍ന്നു പോകുന്ന സ്നേഹ തൂവല്‍,
കൂട്ടിലോക്കെ...തലോടലായി.

വെള്ള ചിറകു വീശി ..മെല്ലെ പറന്നുയര്‍ന്നു ...നീലാകാശ കോണില്‍ മറയുമ്പോള്‍
മഴക്കാര്‍ ..അമ്മയുടെ ചിറകിനെ മറച്ചു...അമ്മ മഴക്കാര്‍ ആയി ...ചനു ചനെ പെയ്യുമ്പോള്‍
മഞ്ഞു പൊടിയാത്ത ഗ്ലാസില്‍ ഒരിത്തിരി വെള്ളമില്ല..ചുണ്ടിലൂടെ ഒഴുകി ഇറങ്ങുന്നു മഴക്കാര്‍ ..വെള്ളമായി.

11 അഭിപ്രായങ്ങൾ:

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

ഒഴുകിയിറങ്ങുന്നു മഴത്തുള്ളികള്‍.. ഉപ്പിന്‍ നീറ്റലുണ്ട്‌ ... !

ullas പറഞ്ഞു...

മനസ്സിലായില്ല .

പാവപ്പെട്ടവൻ പറഞ്ഞു...

അമ്മയുെട വാടിയമുഖമാെണ൯
ഓ൪മ്മയില് വാടാതുള്ളത്
മനോഹരമായിരിക്കുന്നു
വളരെ ഇഷ്ടപ്പെട്ടു
അഭിനന്ദനങ്ങള്‍

smitha adharsh പറഞ്ഞു...

അതെ..പൂര്ണ്ണമായും ഉദ്ദേശിച്ചത് മനസ്സിലായില്ല.
കുറുക്കന്റെ കല്യാണം ഇഷ്ടപ്പെട്ടു.കുട്ടിക്കാലത്ത് മഴയെ നോക്കിയിരിക്കാറുണ്ട്.കുറുക്കന്റെ കല്യാണമാണോ എന്നറിയാന്‍..

ശ്രീ പറഞ്ഞു...

എന്താണ് ഉദ്ദേശിച്ചത് എന്ന് വ്യക്തമായില്ലല്ലോ മാഷേ
:(

shajkumar പറഞ്ഞു...

വളരെ അടുത്ത സുഹ്റുത്തിണ്റ്റെ അമ്മ..ഒരു പക്ഷെ ഞങ്ങളുടെയൊക്കെ അമ്മ കഴിഞ്ഞ നാള്‍ മരിച്ചുപോയി..സ്വാന്തനവും..സന്തോഷവും...ഒപ്പം കള്ളു കുപ്പിയുമായി അന്തിക്കു പതുങ്ങി മൂലയില്‍ കൂടുംബോള്‍..അമ്മ മഴക്കാറായി...വെള്ളം പയ്യുമായിരുന്നു. മനസ്സിലാകാഞ്ഞതില്‍ നൊംബരമുണ്ട്‌...അല്ലാതെ ഈ അമ്മ മഴക്കാറയിരുന്നില്ല.

ശ്രീ പറഞ്ഞു...

ഇത്രയും നൊമ്പരപ്പെടുത്തുന്ന ഒരു ഓര്‍മ്മ പങ്കു വച്ചതാണെന്നു മനസ്സിലാക്കാന്‍ സാധിയ്ക്കാതെ പോയതില്‍ വിഷമമുണ്ട്, മാഷേ. പക്ഷേ, ചെറിയൊരു സൂചന പോലെ പോസ്റ്റിനു ശേഷം ഒരു കമന്റു കൂടി ഇട്ടിരുന്നെങ്കില്‍ അത് വായനക്കാര്‍ക്ക് പെട്ടെന്ന് ഉള്‍ക്കൊള്ളാനാകുമായിരുന്നു എന്ന് തോന്നുന്നു.

എന്തായാലും ദു:ഖത്തില്‍ പങ്കു ചേരുന്നു.

ullas പറഞ്ഞു...

മണിയാ, മനസ്സിലായില്ല എന്ന് പറഞ്ഞത് എന്റെ പോരായ്മ ആയിരിക്കാം .സ്വകാര്യ വ്യഥകള്‍ ചിലപ്പോള്‍ മറ്റുള്ളവര്‍ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞെന്നു വരില്ല . അതിനെക്കുറിച്ച് ബേജാറാവേണ്ട കാര്യമില്ല .

james പറഞ്ഞു...

athe amma mazhakar ellathe, venalil mazhayayirunnu, edavapathi mazhayude nishabthathayil veylayi ninnu chirichirunnu... ammakuvendi kuricha varikal! great.. ammayipozhum chirikunnudavum

james പറഞ്ഞു...

athe amma mazhakar ellathe, venalil mazhayayirunnu, edavapathi mazhayude nishabthathayil veylayi ninnu chirichirunnu... ammakuvendi kuricha varikal! great.. ammayipozhum chirikunnudavum

smitha adharsh പറഞ്ഞു...

ഉദ്ദേശിച്ചത് മനസ്സിലാകാതെ പോയതില്‍ വിഷമമുണ്ട് കേട്ടോ..