2005 ല്‍ ജനകീയ ജനാധിപത്യ ഭാരതത്തിന്റെ തൊപ്പിയിലെ സ്വര്‍ണ തൂവലായി നെയ്തു ചേര്‍ത്ത നിയമം. കേവലം പത്തു രൂപയ്ക്ക് അറിയണ്ടത് മുഴുവനും അറിയണ്ടാത്തതായി ഒന്നുമില്ല!
എത്ര എത്ര അഴിമതി കഥകള്‍ മറനീക്കി വേദിയില്‍ നിറഞ്ഞാടി
സര്‍കാരും ജനങ്ങളും ഇണങ്ങാത്ത കണ്ണികളായി ഒളിച്ചും കണ്ടും ഇടയാകാതെ ഇടംകോല്‍ ഇട്ടിരുന്ന ബ്യുറോ ക്രാറ്റുകള്‍ എന്ന ഇടനില ദല്ലാളന്‍ മാരെ അല്പമെങ്കിലും മെരുക്കാനും.. ബ്യുരോക്രസി"എന്ന മായാജാലക വാതില്‍ മലര്‍ക്കെ തുറന്നു ഉള്ളിലുള്ളതെല്ലാം വലിച്ചു വെളിയില്‍ തള്ളാനും കണ്കണ്ട ഔഷധം ഇതൊന്നു മാത്രം.
ഔദ്യോകിക രഹസ്യങ്ങള്‍ അല്ലാത്തതെല്ലാം വെളിപ്പെടുതിയെ തീരു. എന്നാല്‍ ഇതിനുമപ്പുറം കാര്യങ്ങള്‍ കടന്നു കയറി
ഈ നിയമം കയ്യാളി വല്ലോന്റേം നെഞ്ചത്ത് കേറാന്‍ വെറും പത്തു രൂപ മതി എന്ന് വന്നാലോ?
അവിടെയാണ് വിവരാഭാസം !
പൊതു തൊഴിലിടത്ത് പണിയെടുക്കുന്ന തൊഴിലാളി അല്ലെങ്കില്‍ ക്ലാര്‍ക്ക് അല്ലെങ്കില്‍ സുപ്രണ്ട് അതിനും മുകളിലെ ക്ലാസുകാര്‍ ഇവരൊക്കെ ചെയ്തു കൂട്ടിയ കുന്നായ്മകള്‍ ചുവപ്പന്‍ നാടയ്ക്കിടയില്‍ നിദ്രാ രാക്ഷസന്‍ മാരായി കിടക്കുമ്പോള്‍ തട്ടി ഉണര്‍ത്താന്‍ ഈ വടി നല്ലതാകുമ്പോഴും അവന്റെ അല്ലെങ്കില്‍ അവളുടെ വിലാസം നാള്‍വഴി പുത്ര കളത്ര സംബന്ധമായതും അല്ലാത്തതും ആഹാര നീഹാര വിരേചന കാര്യങ്ങള്‍ വരെ ചോദിക്കുമ്പോള്‍ ചില ചില്ലറ വകുപ്പുകള്‍ വച്ചൊരു തള്ളലും അതിനു മുകളില്‍ അപ്പീല്‍ എന്ന അവസാന വാക്കും പൊല്ലാപ്പും.
ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ നാളിതു വരെ എത്ര ലൈംഗിക വേഴ്ചകള്‍ നടന്നു എന്ന് ഏതോ ഒരു മാന്യന്‍ ചോദിച്ചത്രേ!
സരസ്വതി നമസ്തുഭ്യം!!
പോലീസ് ചൌക്കിയിലെ സര്‍വ്വത്ര പെണ്‍ പോലീസിന്റെയും വിലാസം തപ്പി വേറൊരാള്‍..കൊടുക്കില്ല എന്ന് പറഞ്ഞപ്പോള്‍ അപ്പീല്‍ അധികാരി കൊടുത്തില്ലെങ്കില്‍ കൊന്നുകളയും എന്നും പറഞ്ഞു തുള്ളി ആടിയത്രേ..
അങ്ങനെ വിവാഹ ബ്യുറോ കാരന്‍ ബ്യുറോ ക്രാറ്റിനും കിട്ടി വിലാസങ്ങള്‍.പത്തു രൂപയ്ക്ക് എത്ര വിലാസങ്ങള്‍ !
മരിച്ചവനെ കൊന്നവനാക്കുന്നു ഹിതം അവിഹിതമാക്കുന്നു അങ്ങനെ എന്തെല്ലാം ചോദ്യങ്ങള്‍.!
ആവശ്യം വേണ്ടുന്നവനപ്പുറം അനാവശ്യം ചോദിക്കാന്‍ എളുപ്പ വഴി ആകുന്നുവോ ഈ നിയമം?
അപക്വമായ തീരുമാനമായിരുന്നോ ആവോ?
ആയുധം അറിവില്ലാത്തവന്റെ കയ്യില്‍ കിട്ടിയാല്‍ എന്ത് സംഭവിക്കും എന്നുള്ളത് ഇറാക്ക് അമേരിക്ക യുദ്ധ കാലത്ത് ഒത്തിരി ഒത്തിരി ചര്‍ച്ച ച്യ്തത് പോലെ...ഇതും അറിയാത്തവന്റെ കയ്യില്‍ കിട്ടിയാല്‍ ഇതിനപ്പുറം കഴിഞ്ഞും പല ചോദ്യങ്ങളും ഉണ്ടാകാനിരിക്കുന്നത്തെ ഉള്ളു.
മൂപ്പെത്താതെ പറിച്ചു പോയതാണോ? എങ്ങനെ ഈ അവകാശം "മാന്യമായി" ഉപയോഗിക്കണം എന്നൊരു ബോധവല്‍ക്കരണം ആരും പറയാറില്ല.
സൂക്ഷിച്ചുപയോഗിചില്ലാത്ത പക്ഷം ശിക്ഷാവിധികള്‍ ഉണ്ടായേ തീരു
തീര്‍ച്ചയായും അപേക്ഷ അയക്കുന്നതിനു മുന്പ് ഒന്ന് ചിന്തിക്കാന്‍ എങ്കിലും അനാവശ്യ കാരന് കഴിയണം..
ഭസ്മാസുരന് കിട്ടിയ വരം ഇത്രയും വരില്ല!
2010, ജനുവരി 25, തിങ്കളാഴ്‌ച
2010, ജനുവരി 17, ഞായറാഴ്‌ച
പെരുംതച്ച്ചന്‍
പെരുംതച്ച്ചന്‍ ഇവിടെ പൊന്നച്ചനാകുന്നു ...ഉളി താഴെക്കിട്ടത് അച്ഛനല്ല ..മകന്‍.
ഒരു പക്ഷേ കൂത്തംബലമോ ..വെള്ളം തുപ്പുന്ന പാവകളെയോ ഒക്കെ പെരുംതച്ച്ചനോളം തികവില്‍ പുനര്‍ നിര്‍മിക്കാന്‍ ത്രാണി ഉണ്ടായിരുന്നവന്‍..
ദൈവത്തിന്റെ വിക്രുതിയാല്‍ കരവിരുതുകള്‍ മായ്ക്കപ്പെട്ട ...ഏതോ മായയാല്‍ മറയ്ക്കപ്പെട്ട.. നാല് ആണ്മക്കളും ഒരച്ഛനും.
പഴയകാലം പുരകളുടെ മോന്തായം അടിച്ചുകൂട്ടി ..എല്ലാ വാസ്തു ഗണിതന്ഗ്ന്ങളെയും ഞെട്ടിച്ചിട്ടുള്ള തന്ത തച്ചന്‍ ..ദാരു ശില്പന്ഗ്ന്ങളെ ജീവനുള്ളതാക്കിയിരുന്ന കൈവഴക്കം..
മക്കളും അച്ഛനുമായി അഴിയാ കുരുക്കുപോലെ ഒന്നിച്ചൊരു പടയണി..അമ്മയില്ലാ ആണ്‍ തരികളെ ചിറകിന്‍ കീഴില്‍ കാത്ത് വച്ചു.
കാലമേറെ പോക ..പോക മക്കള്‍ വളര്‍ന്നു..മൂത്തവന്‍ ഇളയവന്‍ എല്ലാം മീശ വച്ചു..മൂത്താശാരി മാരായി.കൊട്ടാരങ്ങളും കോട്ട കൊത്തളങ്ങളും അവരെ തേടിയെത്തി...
എവിടെനിന്നോ ഒരു മായാ ജാലക വാതില്‍ തുറന്നു...അതിലൂടെ വന്നത് വിഭ്രാന്തിയുടെ മാന്ത്രികന്മാര്‍ ..
മനോ രോഗത്തിന്റെ മോഹ നിദ്രയിലായി ഒന്ന് രണ്ടു പേര്‍ ..ശേഷിക്കുന്നവര്‍
മദ്യത്തിന്റെ മോഹന വാഗ്ദാനങ്ങളില്‍ പെട്ട്..അപ്പൂപ്പന്‍ താടികളായി.പറന്നു പറന്നു നടന്നു
ആരും പണിക്കു വിളിക്കാതായി...
പാവം അച്ചന്‍ നേരംവെളുക്കുമ്പോള്‍ തുണി സഞ്ചിയില്‍ പണിസാധനങ്ങള്‍ ഒരു കൈയില്‍ തൂക്കി..മറു കയ്യില്‍ മുഴക്കോലും
കൂനി കൂനി പതയോരങളിലൂടെ ..പണി തേടി..
നാലുമക്കളെ പോറ്റുന്ന തന്ത കോഴിയായി..
അവിടം കൊണ്ടും തീര്‍ന്നില്ല പടച്ചോന്റെ പണി..എന്നോ എങ്ങോ വച്ച് ..
ഇളയവന്‍ എന്തിനോ എറിഞ്ഞ ഉളി ഉളുക്കി പെരും തച്ചന്‍ കണ്ണടച്ചു.
മൂത്തവന്‍ കണ്ടു നിന്നു ചിരിച്ചു...ചോരയുടെ നിറം മരത്തിന്റെ മഞ്ഞയാണ് എന്നവന്‍ ഉച്ചത്തില്‍ പറഞ്ഞു..
പടയണി പിരിഞ്ഞു...

ലേബലുകള്‍:
fiction
2010, ജനുവരി 9, ശനിയാഴ്‌ച
അമ്മത്വം" ഒരു പൊളിച്ചടുക്കല്‍
കഠിന വ്യഥയോടെ അച്ഛന്റെ, സഹോദരങ്ങളുടെ, സമൂഹത്തിന്റെ ഒക്കെ വെറുപ്പും പുച്ഛവും ഏറ്റു മേലാസകലം അമ്പുകൊണ്ട് തളര്‍ന്ന് അമ്മയുടെ മടിയില്‍ അഭയം പ്രാപിച്ച മകന്റെ തലമുടി നാരിഴയിലൂടെ വിരലുകള്‍ ഓടിച് കണ്ണ് നീര്‍ ചാലുകള്‍ കവിളിലൂടെ ഒഴുക്കി നിശബ്ദം കേഴുന്ന അമ്മയും...ഗര്‍ഭ പാത്രത്തില്‍ എന്നവണ്ണം അമ്മ മടിയില്‍ ചുരുണ്ട് കൂടി കിടക്കുന്ന മകനും.
അനുഗ്രഹീത നടന്‍ മോഹന്‍ലാലും കവിയൂര്‍ പൊന്നമ്മയും ചേരുന്ന ഏതോ ഒരു സിനിമ ഭാഗം.
മകന്റെ ദുഃഖം ഏറ്റു വാങ്ങി തളര്‍ന്ന അമ്മയെ ഓര്‍ക്കുമ്പോള്‍ ഇന്നും അറിയാതെ കണ്ണ് നിറയും.പുറകാലെ ഒരു ഞെട്ടലും.!
ആരുടെയോ സൌജന്ന്യത്തില്‍ ഒരു സിനിമ - കോളജില്‍ പഠിക്കുന്ന കാലമായിട്ട് കൂടി - വര്‍ഷത്തില്‍ ഒരെണ്ണം കണ്ടു വരവേ ..
അമ്മയുടെ ആക്രോശം ചെവിയില്‍ മുഴങ്ങിയതിന്റെ ഞെട്ടല്‍.
"തോന്ന്യാസം നടന്നോ..അവന്മാരൊക്കെ കശുള്ളവരാ ..ഒടുക്കം നിനക്കും തന്തേടെ ഗതി.."
(അച്ഛന്‍ പരോപകാരത്താല്‍ മുങ്ങിയ ഒരു ടൈടാനിക് " ക്യാപ്ടന്‍ ആയിരുന്നു!
ഇടിത്തീ എന്ന സിനിമ അല്ല കണ്ടത് എന്ന് ഉറപ്പായിരുന്നു . പിന്നെ ഈ ടയലോഗ്?
പ്രായം ഏറെ ചെല്ലുമ്പോള്‍ ആകമാനം ഒരു പുനര്‍ചിന്തനം ..
അമ്മയെ എതിര്‍ക്കുകയോ അമ്മമാരുടെ ഉഗ്ര ശാപം എല്കുകയോ അല്ല. ഇല്ല.
അമ്മത്വം ആരും പറയാത്തത് എന്തെ എന്ന് മാത്രം ഒരു ശങ്ക?
ഒരു പക്ഷെ കല്പാന്ത കാലത്തോളം അമ്മയെ ദൈവമാക്കി മനസ്സില്‍ വാഴിച്ച പഴയ ഏതെങ്കിലും മന്ത്രമാകാം..
അല്ലെങ്കില്‍ അമ്മയാണ് സത്യം അച്ഛന്‍ വഴി മാത്രം എന്നുള്ള പഴമൊഴി ആകാം..അതുമല്ലെങ്കില്‍ വെറും ഒരു ഫാഷന്‍ ആകാം..
നാട്ടു നടപ്പിനെ എതിര്‍ത്താല്‍ ബഹിഷ്ക്രുതനാകും എന്നുള്ള പോയ് പേടി ആകാം..
എന്തായാലും അമ്മമാരുടെ അമ്മത്വം ഇല്ലായ്മെയേ കുറിച്ച് എങ്ങും അങ്ങനെ കേട്ടതായി ഈ മുട്ട വട്ടത്തിലുള്ള അറിവില്‍ പെട്ടിട്ടില്ല.
എന്നാല്‍ സ്വകാര്യ ഭാഷണങ്ങളില്‍ ഇങ്ങനൊരു ഭീഷണി ഉള്ളതായി തലയാട്ടുകള്‍ കണ്ടിട്ടുമുണ്ട്!
ആരും അറിയണ്ടാ എന്നൊരു ആത്മഗതവും.!
എന്തെ ഇങ്ങനെ എന്ന് ചോദിച്ചാല്‍..ആദ്യം പറഞ്ഞ ആ ചുരുണ്ടുകൂടലിന് ഉള്ള അടങ്ങാത്ത ആഗ്രഹം ..കുഞ്ഞായി കഴിഞ്ഞിരുന്നെങ്കില്‍ എനിക്ക് എല്ലാം അമ്മ തന്നേനെ എന്നുള്ള കവി വാക്യം അത്ഭുതത്തോടെ കേട്ട് നിന്നിട്ടുണ്ട്.
സാന്ത്വനം ...ആശ്വാസം..ഒരു വിളിയില്‍ ഒരായിരം അപ്പൂപ്പന്‍ താടി കൊണ്ടുള്ള ഉഴിച്ചില്‍..
വികൃതി മൂത്ത് ഇത്തിരി വൈകി വീട് പൂകിയാല്‍ ഒരു പക്ഷെ നാട്ടു നടപ്പിനു പറഞ്ഞു പഴകിയ അച്ഛന്‍ എന്ന കടും വെട്ടു..കൊമ്പന്‍ മീശ കാണാതെ ..പമ്മി പമ്മി കതകു തുറന്നു തന്ന്..വിളമ്പി വച്ചിരിക്കുന്ന ചോറും കൂട്ടാനും എടുത്ത് കഴിക്കുവോളം കൈ വളര് കാല്‍ വളര് എന്ന് നോക്കി ഇരിക്കുന്ന അമ്മ ഇന്നുണ്ടോ? ആവോ...
ഉള്ളവര്‍ ഇനി ഈ വര്‍ണ്ണ സുരഭിയാം ഭൂമിയില്‍ പൂമ്പാറ്റകളായി ജനിക്കും.
കൈ കുറ്റപ്പാടുകള്‍ പൊറുക്കുക...തൊണ്ണൂറു കളിലും അമ്മയുടെ കൈ പിടിച്ചു സ്വാന്തനം ആകുമ്പോളും ഞാനാണ് ശരി ..ഞാന്‍ , എന്റെ, എന്നിങ്ങനെ ...അമ്പതുകാരനോട് വാതുവക്കുമ്പോള്‍..
അച്ഛനാണ് ശരി എന്നൊന്ന് പറഞ്ഞോട്ടെ...ആവശ്യങ്ങളുടെ ആവനാഴി ഒഴിയാതെ..ആവലാതികളുടെ ...പൊറുതി കേടുകളില്‍ അമ്മയോട് ആയുധം വച്ച് കീഴടങ്ങിയ..അടങ്ങുന്ന എത്രയോ അച്ചന്മാര്‍ ..ഈ നിമിഷവും..
(മൃഗീയതയ്ക്കും അപ്പുറം ..രാക്ഷസീയവും കഴിഞ്ഞുള്ള മനുഷ്യ ബന്ധങ്ങള്‍ ഈ പട്ടികയില്‍ വരുന്നില്ല.)

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)