പെരുംതച്ച്ചന്‍ ഇവിടെ പൊന്നച്ചനാകുന്നു ...ഉളി താഴെക്കിട്ടത് അച്ഛനല്ല ..മകന്‍.
ഒരു പക്ഷേ കൂത്തംബലമോ ..വെള്ളം തുപ്പുന്ന പാവകളെയോ ഒക്കെ പെരുംതച്ച്ചനോളം തികവില്‍ പുനര്‍ നിര്‍മിക്കാന്‍ ത്രാണി ഉണ്ടായിരുന്നവന്‍..
ദൈവത്തിന്റെ വിക്രുതിയാല്‍ കരവിരുതുകള്‍ മായ്ക്കപ്പെട്ട ...ഏതോ മായയാല്‍ മറയ്ക്കപ്പെട്ട.. നാല് ആണ്മക്കളും ഒരച്ഛനും.
പഴയകാലം പുരകളുടെ മോന്തായം അടിച്ചുകൂട്ടി ..എല്ലാ വാസ്തു ഗണിതന്ഗ്ന്ങളെയും ഞെട്ടിച്ചിട്ടുള്ള തന്ത തച്ചന്‍ ..ദാരു ശില്പന്ഗ്ന്ങളെ ജീവനുള്ളതാക്കിയിരുന്ന കൈവഴക്കം..
മക്കളും അച്ഛനുമായി അഴിയാ കുരുക്കുപോലെ ഒന്നിച്ചൊരു പടയണി..അമ്മയില്ലാ ആണ്‍ തരികളെ ചിറകിന്‍ കീഴില്‍ കാത്ത് വച്ചു.
കാലമേറെ പോക ..പോക മക്കള്‍ വളര്‍ന്നു..മൂത്തവന്‍ ഇളയവന്‍ എല്ലാം മീശ വച്ചു..മൂത്താശാരി മാരായി.കൊട്ടാരങ്ങളും കോട്ട കൊത്തളങ്ങളും അവരെ തേടിയെത്തി...
എവിടെനിന്നോ ഒരു മായാ ജാലക വാതില്‍ തുറന്നു...അതിലൂടെ വന്നത് വിഭ്രാന്തിയുടെ മാന്ത്രികന്മാര്‍ ..
മനോ രോഗത്തിന്റെ മോഹ നിദ്രയിലായി ഒന്ന് രണ്ടു പേര്‍ ..ശേഷിക്കുന്നവര്‍
മദ്യത്തിന്റെ മോഹന വാഗ്ദാനങ്ങളില്‍ പെട്ട്..അപ്പൂപ്പന്‍ താടികളായി.പറന്നു പറന്നു നടന്നു
ആരും പണിക്കു വിളിക്കാതായി...
പാവം അച്ചന്‍ നേരംവെളുക്കുമ്പോള്‍ തുണി സഞ്ചിയില്‍ പണിസാധനങ്ങള്‍ ഒരു കൈയില്‍ തൂക്കി..മറു കയ്യില്‍ മുഴക്കോലും
കൂനി കൂനി പതയോരങളിലൂടെ ..പണി തേടി..
നാലുമക്കളെ പോറ്റുന്ന തന്ത കോഴിയായി..
അവിടം കൊണ്ടും തീര്‍ന്നില്ല പടച്ചോന്റെ പണി..എന്നോ എങ്ങോ വച്ച് ..
ഇളയവന്‍ എന്തിനോ എറിഞ്ഞ ഉളി ഉളുക്കി പെരും തച്ചന്‍ കണ്ണടച്ചു.
മൂത്തവന്‍ കണ്ടു നിന്നു ചിരിച്ചു...ചോരയുടെ നിറം മരത്തിന്റെ മഞ്ഞയാണ് എന്നവന്‍ ഉച്ചത്തില്‍ പറഞ്ഞു..
പടയണി പിരിഞ്ഞു...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ