ചിര പരിചിതമായ ഒന്ന്. റോഡില്‍ ..ബസ് സ്ടാന്റില്‍ .തീവണ്ടി പാളത്തില്‍ സര്‍വത്ര..ശബരിമല കാലമായാല്‍ പിന്നേം കേമം .
കറുത്ത് ഉണങ്ങി കൊട്ടനടിച്ച ഒരു പഴത്തൊലി വരുത്തി വച്ച നാടകീയ മുഹുര്‍ത്തങ്ങള്‍.
അയല്‍വാസി സുഹൃത്തിന്റെ അച്ഛന്‍ വയസു തൊണ്ണുരിനു മേല്‍ ..വെള്ള മുണ്ടും വടീം നിര്‍ബന്ധം..വീടിനുള്ളിലായാലും ..
സുഹൃത്തിന്റെ ഭാര്യയും മകളും അമ്മയും..കുഞ്ഞമ്മയുമായി ഒരു കൂട്ട് കുടുംബം. അമ്മയ്ക്കും കുഞ്ഞമ്മക്കും എഴുപത് എണ്‍പത് പ്രായം ..
അങ്ങനെ ഇരിക്കുമ്പോള്‍ അമ്മ ദിവങ്ങതയായി. അച്ഛന്‍ തനിയെ. ചുമ്മാ മിണ്ടീം പറഞ്ഞും ..ഇടയ്ക്കിടെ കുഞ്ഞമ്മ കഞ്ഞീം കറീം ഒക്കെ എത്തിച്ചു കൊടുക്കും..
ഒരു നാള്‍ അച്ഛന്റെ മുറിയില്‍ നിന്നും കുഞ്ഞമ്മയുടെ ഒരലര്‍ച്ച ..".മോളെ മോളെ.".എന്ന്..സുഹ്രത്തിന്റെ ഭാര്യയെ വിളിയോട് വിളി..
"എന്നതാ കുഞ്ഞമ്മേ ..വല്ലോം കണ്ടു പേടിച്ചോ..അതോ.".വയ്യാത്ത അച്ചനെങ്ങാനും അമ്മയുടെ മാതിരി കിടന്ന കിടപ്പില്‍ ശ്വാസം വെടിഞ്ഞോ.
സുഹൃത്തിന്റെ ഭാര്യ ഓടിയെത്തി..
നോക്കുമ്പോള്‍ അച്ഛന്റെ മേശപ്പുറം ചൂണ്ടിക്കാട്ടി കുഞ്ഞമ്മ പറയുന്നു "അതെന്നാ മോളെ ആ ഇരിക്കുന്നത്? കറുത്ത് ഉണങ്ങി എന്തോ ഒരു സാധനം.."
സുഹൃത്തിന്റെ ഭാര്യയും ഒന്ന് ഞെട്ടി ..പിന്നെ പറഞ്ഞു "ഓ..അതൊരു ഏത്തപ്പഴത്തിന്റെ പഴയ തൊലിയാ.ഇന്നലെ കഴിക്കാന്‍ കൊടുത്തതാ ."
"ഞാന്‍ വിചാരിച്ചു അച്ഛന്‍ മൂത്രം ഒഴിച്ചപ്പോള്‍" ല്ലതു" വല്ലോം ഊരി പോയതായിരിക്കുമെന്ന്."
അപ്പോള്‍ കുഞ്ഞമ്മ കണ്ടിട്ടുണ്ടോ ..ആവോ..സുഹൃത്തിന്റെ ഭാര്യയുടെ ആത്മഗതം..
1 അഭിപ്രായം:
ഞാന്‍ ഈ വഴി വന്നില്ലാ..
ഞാന്‍ ഒന്നും വായിച്ചില്ല..
ഇനി,വായിച്ചെങ്കില്‍ തന്നെ ഒന്നും മനസ്സിലായേ ഇല്ല.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ