വറുതിയുടെ കാലം...മണല്‍ പുറങ്ങള്‍ പൊരിയുമ്പോള്‍ ആകമാനം പലവിധ ബോധനങ്ങള്‍.. അധ്യാത്മിക പരിവേഷം കൂടുതലുള്ള ബോധനങ്ങള്‍ തൊട്ടു ഇന്നിപ്പോള്‍ ഉണ്ടായ സഭയ്ക്കും ഉണ്ട് കണ്വന്ഷന്‍..മഴയില്ലാത്ത തെളിഞ്ഞ സന്ധ്യകളില്‍ കാതിന്റെ കുറ്റി പറിയ്ക്കുന്ന കിടിലന്‍ റി മിക്സ് പാട്ടുകളും "എന്റമ്മോ"...എന്നുള്ള നിലവിളികളും..അടച്ച തൊണ്ട കൊണ്ട് അമറി ഒരു വിളിയും പിന്നെ "ലമ്പട ലാപ്പാ...ഉറഞ്ഞു തുള്ളുന്ന വെളിച്ചപ്പാടന്‍ തിരുമനസും.
രോഗ ശാന്തി..മദ്യ വിമുക്തി...ഗര്‍ഭ അര്‍ത്ഥ ഗര്‍ഭ ആവലാതികള്‍ക്ക് ...എന്ന് വേണ്ടാ വെള്ളി മൂങ്ങാ ഇരുതല മൂരി എന്തിനെയും ആവാഹിച്ചു വരുത്തി..സമ്പത്തും സമാധാനവും തരുന്ന മള്‍ടി നാഷണല്‍ സംരംഭം!
ഇത് അത്തരം ഒരു' പകര്‍ച്ചയുടെ" നേര്‍ക്കാഴ്ച സത്യസന്ധനായ ഒരു നല്ല സമരിയാക്കാരന്‍ പറഞ്ഞ കഥ."
ഒരു നാള്‍ ഒരു പകര്‍ച്ചയില്‍" പാട്ടിന്റെ കിടിലം ഒച്ച കേട്ട ഒരു പാവം മുഴുക്കുടിയന്‍ മാനസാന്തരം പ്രാപിക്കാന്‍ പന്തലില്‍ കയറി കൂടി...നിരന്നു കത്തുന്ന വെള്ള പിണ്ടി ലൈറ്റുകള്‍ ...വെള്ള വെളിച്ചത്തില്‍..ആകപ്പാടെ കൊക്കിരിക്കും കണ്ടം പോലെ സര്‍വത്ര വെള്ള....കൈ കൂപ്പി കണ്ണടച്ചു ആബാലവൃദ്ധം ...രോഗ വിമുക്തരായവരുടെ ..ദൈവത്തെ കണ്ടു കണ്ടില്ല എന്നായവരുടെ വെളിപ്പെടുത്തലുകള്‍..'നിനക്ക് കാന്‍സര്‍ ഉണ്ടോ" നീട്ടിയ ചോദ്യം..
'ഉണ്ടെങ്കില്‍ കടന്നുവാ...നിനക്ക് കുടി നിര്‍ത്തി മോക്ഷം പ്രാപിച്ചു നിന്റെ ഭവനം രക്ഷിക്കണോ.."
ചോദ്യം കേട്ടതും നമ്മുടെ പാവം കുടിയന്‍ പകുതി അര്‍ഥം തിരഞ്ഞ മാതിരി ഉന്തി തള്ളി മുന്‍ നിരയില്‍ എത്തി..
എനിക്ക് ഇത്തിരി സമാധാനം ശാന്തി എല്ലാം തരണേ " എന്ന് കുഴഞ്ഞു...
അടുത്തുവാ സഹോദരാ.."നീട്ടിയ കൈകളുമായി പ്രതി പുരുഷന്‍ ...തലയില്‍ ചാടി പിടിച്ചു ...
നിന്നെ അടുത്ത് കാണുന്ന പുഴയില്‍ കൊണ്ടുപോയി സ്നാനം കഴിപ്പിച്ചു ദൈവത്തിന്റെ കുഞ്ഞാക്കും" എന്ന് പറഞ്ഞും കൊണ്ട് പുഴക്കരയിലേക്ക് തെളിച്ചു...പാവം കാലും കൈയും ഒരു വിധം അഡ്ജസ്റ്റ് ചെയ്ത് വെള്ളത്തില്‍ കഴുത്തോളം ഇറങ്ങി.
"തലയില്‍ മൂന്നു വട്ടം ഉഴിന്ജ് കുനിഞ്ഞ പ്രതി പുരുഷന്‍ നിര്‍ ദാക്ഷണ്യം കുടിയനായവനെ വെള്ളത്തിലേക്ക് മുക്കി...പൊക്കി
എന്നിട്ട് ചോദിച്ചു..."ദൈവത്തെ നീ കണ്ടോ?"...തല നേരെ നില്‍ക്കാതതിനാലും ചെവിയില്‍ വെള്ളം ഇരച്ചു കേറിയതിനാലും
കണ്ടില്ല " എന്ന് തലയാട്ടി...
അപ്പോള്‍ ഒന്നൂടെ പ്രതി പുരുഷന്‍ പാവത്തിനെ വെള്ളത്തില്‍ മുക്കി പിടിച്ചു...ഒരു കോഴി പിടഞ്ഞു വരുന്നത് മാതിരി അയാള്‍ പിന്നേം പൊങ്ങി..."ഇപ്പോള്‍ നീ കണ്ടോ.."? പിന്നേം ചോദ്യം..."എന്തോന്ന്?"..ബോധം തെളിഞ്ഞു തെളിഞ്ഞു വരുന്ന ആളുടെ മറു ചോദ്യം കേട്ട പാടെ പിന്നേം പെടലിക്ക് പിടിച്ചു മുക്കി പ്രതി പുരുഷന്‍ പാവത്തിനെ...
വല്ലചാതീം കുതറി പൊങ്ങി നമ്മുടെ കുടിയച്ചാര്‍!
"നീ കണ്ടുവല്ലേ " ചോദ്യം
ആരെ"? മറു ചോദ്യം.
"ഉടയതംപുരനായ ദൈവത്തിനെ" അലറി പ്രതി പുരുഷന്‍...
സ്വല്പ നേരം ശാന്തനായി നിന്ന് ...ശ്വാസം ഒക്കെ എടുത്ത് രണ്ടു കയ്യും എടുത്ത് പ്രതി പുരുഷന്റെ ഇയര്‍ ഡ്രം നോക്കി ഒരെണ്ണം ഇട്ടോണ്ട് കുടിയാനവന്‍ അതിലും ഉറക്കെ " പിന്നെ ഇവിടല്ലിയോ ദൈവം കുടിച്ചു ചത്തത്"
.....റി മിക്സ് പാട്ടിന്റെ താളത്തില്‍ കൈ കൊട്ടി പ്രതി പുരുഷന്‍ പന്തലില്‍ എത്തി തിരിഞ്ഞു നോക്കിയപ്പോള്‍...പല്ലും കടിച്ചു നില്‍ക്കുന്നു രക്ഷിക്കപ്പെട്ടവന്‍.....
3 അഭിപ്രായങ്ങൾ:
പണ്ടൊക്കെ കപ്പകാലകള്‍ കിട്ടാനില്ലിരുന്നു ഇപ്പോളെല്ലാം സുലഭവും തരിസ്സുമല്ലേ യോഗകൃഷി തകര്‍ക്കട്ടെ ഇതാണ് നമ്മുടെ യോഗം
kettu vitta kudiyanekkondu pithavinenthu karyam. Halleluyya
"പിന്നെ ഇവിടല്ലിയോ ദൈവം കുടിച്ചു ചത്തത്" :)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ