Powered By Blogger

2010, ഡിസംബർ 21, ചൊവ്വാഴ്ച

ക്രിസ്തുമസ് സമ്മാനം.

ഇത് പോലെ  ഒരു ക്രിസ്തുമസ് കാലം. തണുപ്പും പുതപ്പും ഒന്നുംവേണ്ട ഡിസംബര്‍ ഓവന്‍ ...തന്നേമല്ല അന്നും സാധനങ്ങള്‍ക്ക്  തീ വെലയായത്  കാരണം നല്ല ചൂട്..


 മുന്നേ റിട്ടയര്‍  ചെയ്ത അധ്യാപക ദമ്പതികള്‍ , മക്കള്‍ മൂവരും കുവൈറ്റ്‌  അവരുടെ കുഞ്ഞുങ്ങളുടെ സി ഡി പടം , പിറന്നാള്‍ ആഘോഷങ്ങള്‍ എല്ലാം പെട്ടിയില്‍ ഭദ്രം. പറമ്പില്‍ പണിയ്ക്ക് വരുന്ന തോമാച്ചനും തങ്കമ്മേം പിന്നെ മനോരമേം പറയുന്നത് വേദ വാക്യം. ഒരു പോമറേനിയന്‍ രണ്ടു പൂച്ച ..പോമറേനിയനെ മൂത്ത മരുമോളുടെ വീട്ടില്‍ നിന്നും കൊണ്ടു വന്നതാ ..അതിന്റെ കിടപ്പ് സോഫയിലും. പൂച്ച തനക്മ്മേടെ ഗിഫ്റ്റ് ! അതിന്റെ വിശ്രമം വിറകു പുരയില്‍.
അങ്ങനെ ബാങ്കും ,ആശു പത്രീം ,  ഒട്ടുപാലും,  ടി വിയും ഒക്കെയായി  കാലം പോകുമ്പോള്‍ രണ്ടു പേര്‍ക്കും ഒരു ആലോചന ...

ഏറെ നാളായി മിണ്ടാട്ടമില്ലാതിരുന്ന അളിയന്റെ വീട് വരെ ഒന്ന് പോയി. അളിയനേം അലീസിനേം ഒന്ന് കാണുക അവരും തനിച്ചാ പിള്ളാരെല്ലാം യു. കെയില്‍ . അല്പസ്വല്പം ഒടക്കൊക്കെ ഉണ്ടെങ്കിലും കൂടപ്പിറപ്പല്ലേ...പ്രശ്നങ്ങള്‍ പറഞ്ഞാല്‍ തീരാവുന്നതെ ഉള്ളൂ താനും ..

മലബാറില്‍ ജോലി ചെയ്യുമ്പോള്‍ ശകലം വസ്തു നാട്ടില്‍ വാങ്ങിപ്പിച്ചത് അളിയന്‍ സ്വന്തം പേരില്‍ അങ്ങ് കൂട്ടികളഞ്ഞു!
വല്യ അവധിയ്ക്ക് നാട്ടില്‍ വന്നു വില്ലേജ് ആപ്പീസില്‍ കരം അടയ്ക്കാന്‍ ചെന്നപ്പോഴാ ..ഇടി തീ പോലെ കാര്യങ്ങള്‍
കര്‍ത്താവെ എന്തും മാത്രം വാ അലച്ചുണ്ടാക്കിയ പൈസയാ..
ചോദിക്കാന്‍ ചെന്നപ്പം അളിയന്‍ പട്ടാളത്തില്‍ നിന്നും കൊണ്ടുവന്ന ഇരട്ട കുഴല്‍ തുപ്പാക്കി എടുത്ത് പൊടി ഊതി...

അന്ന് പിരിഞ്ഞതാ ..റിട്ടയര്‍ ചെയ്തു വന്നിട്ടും ആലീസിന്റെ അപ്പച്ചന്‍ ചത്തിട്ടും പോയില്ല.

എന്നാ പിന്നെ ഇന്നൊന്നു പോകാം ...വഴീലെ കടേന്നു  ഒരു പ്ലം കേയ്ക്കും വാങ്ങി .. പഴയ ബജാജ് ചേതക്ക് ചരിച്ചു വച്ച് നാലാമത്തെ ചവിട്ടിനു ഉഷാറാക്കി ...ഭാര്യയെ  പുറകില്‍ ഇരുത്തി ...ആങ്ങളയെ കാണാന്‍  വെട്ടു വഴികള്‍ താണ്ടി ഘോരമാം റബ്ബര്‍ തോട്ടങ്ങള്‍ക്കും വളവുകള്‍ക്കും ചില്ലറ മുക്കുകള്‍ക്കും (ജമ്ഷന്‍!) ശേഷം "ബെതെസ് ദ" എന്ന്  ഗേറ്റില്‍ എഴുതിയ വീട്ടില്‍ ചെന്നു...

വല്യ ലോഹ്യം ഒന്നും ആരും കാണിച്ചില്ല..അളിയന്‍ ക്രിസ്തുമസ് കോട്ട കാന്റീനില്‍ നിന്നും കൊണ്ടുവന്നത് ചൂട് മാറാതെ പൊട്ടിച്ച് വച്ചു..പ്രേസ്ടിജ് " വിസ്കി കുടിച്ചിട്ടും ഒത്തിരി ആയി ..പണ്ട്  കലോത്സവത്തിന് പിള്ളേരെ മലപ്പുറത്ത്‌ കൊണ്ടു പോയപ്പം ബ്രാണ്ടി ഷാപ്പീന്ന് വാങ്ങി കഴിച്ചതാ..ബാറില്‍ ഭയങ്കര കൊല്ലലാ എന്ന് ചാക്കോ സാര്‍ പറഞ്ഞിട്ടുണ്ട്.


ഉച്ചയ്ക്ക് നല്ല വാള കറീം കപ്പേം കൂട്ടി ഒന്ന് പിടിച്ചു.
അളിയനുമായി ഇത്തിരി വസ്തു  പ്രശന്മൊക്കെ പറഞ്ഞു..പരിഹാരം ഒന്നും ഊരി തിരിഞ്ഞു വന്നുമില്ല.
എന്നാ പിന്നെ കിട്ടിയത് മിച്ചം.. പിന്നേം രണ്ടു പട്ടാളം കൂടി  അകത്തും ആക്കി.
വെയില്‍ താണു നിന്നപ്പോള്‍ തിരികെ യാത്ര എന്നും പറഞ്ഞു ഇറങ്ങി..അപ്പോഴും ഒരു അവാര്‍ഡു മോടലില്‍ ഉള്ള സംസാരമേ ഉള്ളു..ഒന്ന് നോക്കി പത്തു മിനിറ്റു കഴിന്ജ്  ഒരു മറുപടി...

ഭാര്യ കേറിയതും വളവുതിരിച്ചു മെയിന്‍ റോഡിലേയ്ക്ക് പാഞ്ഞു പോയി ദമ്പതികള്‍..
മാര്‍ഗ മദ്ധ്യേ വസ്തുവും വീതവും മറ്റും സംസാരമായി..അളിയന്റെ ചെല ചെല തട്ടിപ്പ് വിദ്യകളെപ്പറ്റി അല്പം ഉറക്കെ പറഞ്ഞു കൊണ്ടാണ് രണ്ടു പേരും സ്കൂട്ടറില്‍ വരവ്. ഭാര്യ എല്ലാം മൂളി കേക്കുന്നുമുണ്ട്,ഇടക്കിടെ ശരിയാ എന്നൊരു താങ്ങും...കാരണം വീട്ടില്‍ ചെന്നാല്‍ ഒരു സ്വസ്ഥത കിട്ടണമല്ലോ...
വളവു തിരിഞ്ഞു നാലുംകൂടിയ കവലയും കഴിഞ്ഞ്..അളിയന്റെ കൊള്ളരുതായ്മ ഉറക്കെ പറഞ്ഞു കൊണ്ട് അളിയന്‍ സ്കൂട്ടര്‍ സാക്ഷാല്‍ ചെതക്കായി പായിച്ചു..ഇടക്ക് ഒരു സംശയം ഭാര്യേടെ മൂളല്‍ കേള്‍ക്കുന്നില്ലയോ എന്ന്..അതോ ഇനി ആങ്ങളയെ കുറ്റം പറഞ്ഞത് പിടിക്കായ്ക ആണോ ...
തിരിഞ്ഞു നോക്കി ..കര്‍ത്താവേ ഭാര്യ പുറകില്‍ ഇല്ല!
ഒറ്റ കാലില്‍  ചവിട്ടി തിരിച്ചു  വിട്ടു  ഒന്നര കിലോ മീറ്റര്‍ ..നാലും കൂടിയ കവലക്കല്‍ ഒരാള്‍ക്കൂട്ടം ..സോഡയും മറ്റും പൊട്ടിയ്ക്കുന്നു...ആരോ കാനയില്‍ കെടക്കുന്നു...
ചെന്ന് നോക്കിയതും ഒരു തടി മാടന്‍ "അളിയനെ തെറി പറഞ്ഞു പോയ പോക്കില്‍ പെങ്ങളെ തെള്ളിയിട്ടു കൊല്ലാനായിരുന്നു ..എല്ലിയോടാ ..മൈ..."
വലത്തേ ചെവിക്കുറ്റി വഴി ഒരു പൊന്നീച്ച പറന്നു..പറന്നു റബ്ബര്‍ തോട്ടത്തിലേയ്ക്ക് പോയി..
"അയ്യോ തല്ലല്ലേ ..എന്നും പറഞ്ഞു കാനയില്‍ വീണു കിടക്കുന്ന ഭാര്യ രക്ഷക്കെത്തി.."വളവു തിരിഞ്ഞപ്പോള്‍ സീറ്റില്‍ നിന്നും തെന്നി പിടി വിട്ടു പോയതാ  ..അല്ലാതെ ഒന്നുമല്ലേ..അങ്ങേരെ തല്ലല്ലേ.."
"ഈ വയസ്സാം കാലത്ത് അടങ്ങി വീട്ടില്‍ എങ്ങാനും ഇരിക്കാനുള്ളതിനു ഇറങ്ങിയെക്കുന്നു രണ്ടെണ്ണം.."
പണ്ട് പഠിപ്പിച്ചു വിട്ട  ആരോ ആകാം, അല്ലെങ്കില്‍ ഏതോ അനുഭവസ്ഥന്‍ !
വസ്തു ഇനി അളിയന്‍ വച്ചോട്ടെ. മലബാരിലെങ്ങാനും  പത്തു സെന്റു വാങ്ങി അങ്ങോട്ട്‌ മാറണം...മനസാ നിരൂപിച്ചു.

ഒറ്റ ചവിട്ട്നു ചേതക്ക് ..ഉയര്‍ന്നു പറന്നു..
"പിന്നേ.. കവലയ്ക്കല്‍ അന്തി പച്ച കാണും അവിടുന്ന് ശകലം മോതയോ ..കേരയോ വല്ലോം വാങ്ങണം..നാള കഴിഞ്ഞല്ലിയോ ക്രിസ്തുമസ് ശകലം വേവിച്ചങ്ങു വച്ചേക്കാം...നമ്മള്‍ രണ്ടുമല്ലേ ഉള്ളു..വൈകിട്ട്  പിള്ളേര് വിളിക്കുമ്പം ചോദിക്കും എന്നതാ അമ്മച്ചി ക്രിസ്തുമസ് സ്പെഷിയല്‍ എന്ന്.."


ഒന്നും മിണ്ടാതെ ഡ്രൈവിങ്ങില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു മെല്ലെ ഓടിച്ചു പോയി നമ്മുടെ സാര്‍.!

6 അഭിപ്രായങ്ങൾ:

Pranavam Ravikumar പറഞ്ഞു...

gooD one.. Happy X'mas..!

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

ഈ സമ്മാനത്തിൽ കണ്ടമാനം അക്ഷര പിശാച്ചുകൾ ഉണ്ട് കേട്ടൊ ഭായ്

suby പറഞ്ഞു...

Good one, keep it up

faisu madeena പറഞ്ഞു...

ക്രിസ്മസ് ആശംസകള്‍ .....എഴുത്തും കലക്കി

sujit പറഞ്ഞു...

Aliyaaa...Kollaaam...
Nee ezhuthikko..njangal pinnilundu.. edakkonnu thirinju nokkanam ketto!!!
Sujit

ശ്രീ പറഞ്ഞു...

നന്നായി, മാഷേ