എന്റെ മോനെ എന്റെ കുഞ്ഞു പാവമായിരുന്നു..
"ഇന്നലെ വിളിച്ചപ്പോളും പറഞ്ഞു അമ്മയ്ക്ക് മരുന്നിനു പൈസ അയക്കുന്നുണ്ട് എന്നും...ഇനി വരുംപോള്‍ കല്യാണ കാര്യം നോക്കാം എന്നും...പിന്നെങ്ങനാ മോനെ ഇതിങ്ങനെ ...അവനു മുന്‍പേ എന്നെ കടത്തി വിടണേ എന്ന് മാത്രം..ഭഗവാനോട് പറഞ്ഞതിന്റെ ഫലം എനിയ്ക്ക് കിട്ടി..ഈ വയസാം കാലം ഇനി എന്തെല്ലാം കാണാന്‍ കണ്ണ് തരും ദൈവമേ...എന്നെ ഇങ്ങനെ.."
കുഴംബിന്റെ മെഴുക്കുള്ള കൈ എന്റെ കൈയ്യില്‍ നിന്നും അടര്‍ത്തി മാറ്റി..
തേങ്ങലോടെ പിന്നെയും ആ അമ്മ കട്ടിലില്‍ ചുരുണ്ട് കൂടി.. ഏങ്ങി ഏങ്ങി വിതുംബി..ഒരു ചോദ്യ ചിപ്നം പോലെ കെടന്നു..അലറി കരയിലേയ്ക്ക് അടുക്കുന്ന തിരയുടെ വരവ് പോലെ ..തിരികെ ഇറങ്ങുംപോള് കരയുടെ കൈ വിടുവിച്ചു പോകും പോലെ ശ്വാസ ഗതി.. ഒരു ചെറിയ ശീല്കാരമായി ആരോഹണം അവരോഹണം..
അടുത്ത മുറിയില്‍ നിശ്ചലനായി നിലത്തു കെടക്കുന്ന മകന്റെ മുഖത്തേയ്ക്ക് ഇടയ്ക്കിടെ ഒരു പാളി നോട്ടം ..പിന്നെയും ഭഗവാനോട് എന്തൊക്കെയോ കലംപലുകള്‍.. അടക്കിയ തേങ്ങലുകള്‍ മര്മരങ്ങള്...
തേങ്ങാ മുറിയില്‍ കൊളുത്തിയ വിളക്കിന്റെ ആളുന്ന നാളം ഇനിയും എന്തിനെയോ എത്തി പിടിയ്ക്കാന്‍ എന്നവണ്ണം..സാംബ്രാണി തിരിയുടെ മണം ..മരണത്തിന്റെ മണമായി മുറി നിറയെ..
ഓര്മ ചെപ്പു തുറക്കുമ്പോള്‍ എന്റെ കോളജു കാലം തൂകി വീണു.. പത്തു മുപ്പതു കൊല്ലം കീഴ്മേല്‍ മറിഞ്ഞു..
അന്നൊക്കെ ഞങ്ങളുടെ നാട്ടിന് പുറത്തു അപൂര്‍വ്വമായിരുന്ന ഈ രണ്ടു നില വീടും വീടിനു ഓരം ചേര്‍ന്ന് ശാന്തമായി സ്വച്ഹ സ്ഥായിയില്‍ ഒഴുകുന്ന പംപയും ..
ഞങ്ങള്‍ സൊറ പറയാന്‍ ഇരിക്കുന്ന ആറ്റു വഞ്ചി തണലും...കടമ്പും..
പിന്നെ ഈ അമ്മയും ഇവിടുത്തെ ആണ് കുഞ്ഞുങ്ങളും ...അതില്‍ മൂത്തവനായ എന്റെ സഹ പാഠിയും..ഒരു കറുപ്പും വെളുപ്പും കലര്‍ന്ന ചിത്രമായി തെളിഞ്ഞു..
സംബന്നതയുടെ ആഖോഷങ്ങള്‍, ആരവങ്ങള്‍ കാതില്‍ കേട്ടു.... അച്ഛന് പുകള്‍ പെറ്റ കോണ്ട്രാക്ടര് കുബേരന്..മക്കളെയും അവരുടെ കൂട്ടുകാരെയും സ്നേഹത്തോടെ പോറ്റുന്നവന്‍..
കോളജില്‍ സ്വന്തമായി സമരം ചെയ്തു കിട്ടുന്ന അവധികള്‍ മിക്കതും ഞങ്ങള്‍ സഖാക്കള്‍ ഈ വീടിന്റെ രണ്ടാം നിലയിലെ മുറിയില്‍ ആഖോഷങ്ങള്‍ ആക്കിയിരുന്നു...ചെഗുവരെയും .. നെരുദയും
സാര്‍ത്രും ..സിമോണും .. പിന്നെ മുകുന്ദനും ..എം ടിയും .. വന്നു വന്ന് സ്ടണ്ടും തക്കാളിയും .. ഒപ്പം ദിനേശ് ബീഡിയും ..അല്പം ഹെര്‍കുലീസും, അതിനുള്ള പിരിവിന്റെ അംശം ഞങ്ങളുടെ കയ്യില്‍ കുറഞ്ഞാലും ഈ വീടിന്റെ മൂത്തവന് ആ കുറവ് പരിഹരിയ്ക്കുമായിരുന്നു..സുമനസ് അമ്പോറ്റി..
അച്ഛന് കൊടുക്കുന്ന പോക്കറ്റ് മണി എത്ര വേണമെങ്കിലും..

ചര്‍ച്ചകളില്‍ മാത്രമേ അവനു ലുബ്ധു ഉള്ളായിരുന്നു..വായന അവനു ഫോര്‍ബിഡന്‍ സിറ്റി ആയിരുന്നു..പഠിയ്ക്കാനുള്ള വഹകളും തഥൈവ.. എന്നാല്‍ കാട്ടാളനും കുറത്തിയും ...കുചേല വൃത്തവും മനപാഠം..
വഞ്ചിപ്പാട്ടിന്റെ ഈണത്തില്‍ കുചേല വൃത്തം പാടുമ്പോള്‍ ..നാളെ ഈ വൃത്തത്തില്‍ അവന് ആകുമെന്ന് ഞങ്ങള്‍ ഊഹിചിരുന്നില്ല.....
ഹെര്‍കുലീസിനെ നേര്പ്പിയ്ക്കാന് , അമ്മയ്ക്ക് അറിയാമെങ്കിലും അമ്മ കാണാതെ സ്റ്റീല്‍ മൊന്തയില്‍ വെള്ളവുമായി പടി കയറി പമ്മി പമ്മി വന്നിരുന്നവന്‍ നിക്കറു കാരന്..അവന്റെ അനിയന് ...
ഇന്ന് ഈ തറയില്‍ നിശ്ചലന്‍ .
"ഡാ മോനെ ശകലം നാരങ്ങ കറി അമ്മ കാണാതെ എടുത്തോണ്ട് വാടാ " എന്ന് ജ്യേഷ്ടന് പറയുമ്പോള്‍ ലക്ഷ്മണന് ആയവന്..ഞങ്ങളെ ഒക്കെ സാകൂതം നോക്കി തമാശകള്‍ ആസ്വദിച്ചവന്...ഏതോ ജന്മ കല്പനകളില് മറു കര തേടി ..ഉറങ്ങുന്നവനെ പോലെ കെടക്കുന്നു...
കോളജു കാലത്ത് ഞങ്ങള്‍ കൂട്ടുകാര്‍ എല്ലാ ഇലക്ഷനും മത്സരിച്ചു തോറ്റംപുംപോള്‍ ഇവന് ഞങ്ങളുടെ സുമനസായവന്‍ ക്ലാസ് റപ്പായി എങ്കിലും ജയിക്കുമായിരുന്നു..പെമ്പിള്ളാരുടെ സോപ്പ് കുട്ടപ്പന് .. ബെല്‍ ബോട്ടം പാന്റും ബെല്ടും പട്ടി നാക്ക് പോലെ കോളറുള്ള വിലകൂടിയ ഉടുപ്പും..ഒരു ഫയലുമായി എത്ര വേണമെങ്കിലും അവരുടെ ഇടയില്‍ കൃഷ്ണ ലീല കളിയ്ക്കുമായിരുന്നു ...പാവം ഞങ്ങള്‍ താടി വളര്‍ത്തി വിപ്ലവം മുണ്ടിന് തുമ്പില്‍ കോര്‍ത്ത് പിടിച്ചു നടക്കുന്നത് മിച്ചം...പെമ്പിള്ളാര് പോയിട്ട് ഒരു പെണ് പട്ടി പോലും തിരിഞ്ഞു നോക്കില്ലായിരുന്നു...
കാമ്പസ് കാലം കഴിഞ്ഞു ..പക്ഷെ കൂട്ട് മുറിഞ്ഞില്ല ...എല്ലാ കാലത്തും എപ്പോഴെങ്കിലും ഒക്കെ കണ്ടിരുന്നു..ഇപ്പോഴും.
ഒരുവന് പത്ര പ്രവര്‍ത്തനം പഠിച്ചു മുന്തിയ പത്രത്തില്‍ ബോംബെയ്ക്ക് വണ്ടി കയറി.. വേറൊരുത്തന് ഫൈന്‍ ആര്‍ട്സ് പഠിച്ചു കൊച്ചീക്ക് ചേക്കേറി...രണ്ടു പേര് ഗുമസ്തന്മാരായി ആജീവനാന്ത നടു വേദനയും അല്പം പൈല്‍സും ടെസ്റ്റ് എഴുതി വാങ്ങി...ഇവന് ഞങ്ങടെ പ്രിയപ്പെട്ടവന് പരീക്ഷ പാസായില്ല അച്ഛന്റെ തൊഴില്‍ മേഖലകളില്‍ കൈ വച്ചു....പമ്പ ആറ്റില്‍ വെള്ളം ഒത്തിരി ഒഴുകി..ഋതുക്കള്‍ പലതു മാറി..കടമ്പ് വീണ്ടും പൂത്തു..
ഒരു നാള് അറിയുന്നു അവന്റെ അച്ഛന് മരിച്ചു പോയി ഹൃദയ സ്തംഭനം ആയിരുന്നു..എന്ന്..ഞങ്ങള്‍ അവിടെ എത്തി..അവന്റെ പഴയ പ്രസരിപ്പൊക്കെ എങ്ങോ പോയിരിക്കുന്നു..കൃഷ്ണമണിയുടെ തിളക്കം കുറഞ്ഞിരിക്കുന്നു..
കര്‍മ്മങ്ങള്‍ കഴിഞ്ഞു നനഞ്ഞ കൈ നീട്ടി പിടിച്ചു അവന് പറഞ്ഞു.."അച്ഛന്റെ ബിസിനസ് അടിയ്ക്കടി പൊളിഞ്ഞു..സര്‍വ്വത്ര കടം..വീടും പറമ്പും പോകും എന്നുള്ള അവസ്ഥയാ..ആ ദുഃഖത്തില്‍ ആയിരിക്കാം അച്ഛന് പെട്ടന്ന് മരിച്ചത്.."
അവന്റെ കണ്ണില്‍ വിഴാന്‍ ആഞ്ഞു നിക്കുന്ന കണ്ണീര് കണങ്ങള്‍..
ചാരെ ഞങ്ങള്‍ക്ക് മൊന്തയില്‍ വെള്ളം തന്നവന് ശൂന്ന്യതയില് കണ്ണും നട്ട് ...
ഒന്നും പറയാന്‍ കഴിയാതെ ഞങ്ങളും..എന്തെങ്കിലും ചെയ്യാന്‍ പണ്ടേ പോലെ ഇപ്പോഴും ശക്തി ഹീനര്..
അമ്മ ഇപ്പോഴേ പോലെ തേങ്ങുന്നു..ആറിന്റെ തിളങ്ങുന്ന മാറിലെക്കും നോക്കി ചുമ്മാ ഇരിക്കുന്നു..
ആറ്റു വഞ്ചിയില്‍ ഇരുന്ന നീല പൊന്മാന് വെള്ളത്തില്‍ ഊളി ഇട്ടു മീനിനെയും കൊത്തി പറന്നു..
ഞങ്ങളും പിരിഞ്ഞു..
പിന്നെ കുറേകാലം കഴിഞ്ഞു ഓര്‍ക്കാ പുറത്തു അവന്റെ ഒരു കത്ത് കിട്ടി..."എന്റെ കല്യാണമാ ..പെണ്ണിന്റെ രണ്ടാമത്തേതും...ബാങ്ക് കാരന്റെ ജപ്തി ഒഴിവാക്കാന്‍ ഇതേ ഒരു മാര്‍ഗം കണ്ടുള്ളൂ..അവര്‍ കുറെ പണം തരും..നിങ്ങള്‍ വരണം..അതിനു മുന്‍പ് നമുക്കൊന്ന് കൂടണം..കുചേല വൃത്തം പാടിയിട്ട് കാലം കുറെ ആയി.."
ഞങ്ങള്‍ എല്ലാത്തിനും കൂടി. വീണ്ടും പിരിഞ്ഞു..
ഒന്ന് രണ്ടു വര്‍ഷം കഴിഞ്ഞു ..അവനെ വീണ്ടും കണ്ടപ്പോള്‍ ഭാര്യയും അവന്റെ കയ്യില്‍ വിരല്‍ കുടിയ്ക്കുന്ന കുഞ്ഞും..
വിളറിയ ചിരിയോടെ അവന് പറഞ്ഞു.." ഇവിടെ അടുത്ത വാടക വീട്ടിലാ താമസം..ഒരു ചെറിയ പണി ഒക്കെ ഉണ്ട്..കുഞ്ഞിനു പോളിയോ എടുക്കാന്‍ വന്നതാ.."
ഒന്നും മനസിലാകാതെ ചോദിച്ചു "അപ്പോള്‍ വീട് ..അമ്മ ..അനിയന്മാര്..?"
അവന് ചിരിച്ചോണ്ട് പറഞ്ഞു "അതാ കുചേല വൃത്തം..അമ്മ കുറത്തിയായി ..അനിയന്മാര് കാട്ടാളന് മാരും
കടം പിടിച്ചതിലും വലുത് അളയില്‍ എന്ന് പറഞ്ഞത് പോലെ ..പിടിച്ചാല്‍ തീരാതെ ഉണ്ടായിരുന്നു..
വീടും പറമ്പും ഒരാള്‍ പണയത്തില്‍ എടുത്തു..അനിയന്മാര് ബോംബെയ്ക്കും ബീഹാറിനുമൊക്കെ ഉള്ള ബന്ധുക്കളെ തേടി നാടു വിട്ടു..അമ്മ അകന്ന ഒരു ബന്ധുവിന്റെ വീട്ടില്‍ ..."
എന്റെ മനസ്സില്‍ മുകളിലെ മുറിയും ...സ്റ്റീല്‍ മൊന്തയും ..നിക്കറിട്ട അനിയനും പകര്‍ന്നാടി..
" നീ എന്ത് ചിന്തിക്കുവാ..ഇതൊക്കെ ഇത്ര ആലോചിക്കാന്‍ ..മൂക്കോളം മുങ്ങിയാല്‍ ..." അവന് എന്നെ ഉണര്‍ത്തി....
ചായ കുടിച്ചു അവന്റെ വീട്ടില്‍ ചെല്ലാം എന്നാ വാക്കോടെ പിരിഞ്ഞു..
പിന്നെ ഒരു കത്തില്‍ അവന് അറിയിച്ചു " മസ്കറ്റില്‍ ആണ്..ഒരു ചെറിയ പണി കിട്ടി ..അമ്മ തിരികെ വന്ന് വീട്ടില്‍ ഉണ്ട്..അനിയന്മാര് കൈ വിട്ടു പോയ വീടെങ്കിലും തിരികെ എടുക്കാന്‍ ..അച്ഛന്റെ ചിതയിലെ കായ്ക്കാത്ത തെങ്ങെങ്കിലും പോകാതിരിക്കാന്‍ അശ്രാന്ത പരിശ്രമത്തിലാണ്..മറ്റൊന്നും വേണ്ട നമ്മുടെ പഴയ മുറി നമുക്ക് തിരികെ വേണ്ടേ? അവിടെ ഒന്ന് കൂടണ്ടേ ..നാരങ്ങ കറി അമ്മ വയ്ക്കും.."

ആ അശ്രാന്ത പരിശ്രമത്തില്‍ എവിടെയോ ഈ അനിയനെ മഞ്ഞപ്പിത്തം അറിയാതെ പിന്തുടര്ന്ന് കീഴ്പ്പെടുത്തി..അടിയറവ് ...മറു നാട്ടില്‍ നിന്നും തുണിയില്‍ പൊതിഞ്ഞ ശരീരമായി വീടകം പൂകി..
ഇനി വിശ്രമം. പരിശ്രമങ്ങള്‍ക്ക് വിട.
ചിത കത്തി പടരുമ്പോള്‍ ...
മനസ്സില്‍ പഴയ ഒരു പല്ലവി കണ്ണീരായി ഒഴുകി എത്തി.."ദൂരെ ..ദൂരെ ആയെന് തീരമില്ലയോ.."
തോളില്‍ ഒരു കൈ വന്ന് പതിഞ്ഞു ..തിരിഞ്ഞു നോക്കുമ്പോള്‍ ജ്യേഷ്ടന് രാമനായവന്‍...അനിയനെ യാത്രയാക്കി കലങ്ങിയ കണ്ണുകളോടെ നിസ്സഹായനായി..
8 അഭിപ്രായങ്ങൾ:
എന്താ പറയുക..? വല്ലാത്തൊരു നീറ്റല്‍..
orumichu kazhinja kaalathe ormakal pookkale pole nenjodu cherthu vaykkam... Nashtappedan ishtamillathavare ormichukonde irikkam,ulla samayam kalayaathe continuity nashtappedaathe.....
subhash
കണ്ടമുട്ടലുകല് നിസഹയതയുദെ നെദുവീര്പുകല് ആവതിരിക്കട്ടേ
നമുക്കു ചൊത്യങല് ചൊതിക്കന്‍ അവകഷമില്ല അല്ല നമുക്കു ഷക്തിയില്ല്ലന്നു കൂട്ടിക്കൊ
ഒഴുകാം നിഷബ്ത്തമായി പിന്നയും കാനാന്‍
നൊമ്പരത്തിൽ പൊതിഞ്ഞ ഒരു നീണ്ട അനുഭവകുറിപ്പുകളാൽ വായനക്കാരന്റെ മനസ്സിൽ വിഷമം നിറച്ചു വെപ്പിച്ചു ഇത്തവണ അല്ലേ ഭായ്.
നന്നായി എഴുതിയെങ്കിലും അക്ഷരതെറ്റുകൾ എഡിറ്റ് ചെയ്തിട്ടില്ല കേട്ടൊ
നന്ദി ...
preeyappettavarude nashtam nikathanavilla
Yes, OK!
Touching...!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ