കള്ളില്‍ പലതരം ചേരുവകളുടെ ആകത്തുകയെ കോക്ക് ടെയില്‍ അഥവാ പൂവന്‍ കോഴിയുടെ മിഴിവാര്‍ന്ന മാരിവില്‍ വാല്‍ എന്ന് വിളിക്കുന്നതിന്റെ ഭംഗി സായിപ്പ് നേരത്തെ അറിഞ്ഞിരുന്നു. നമ്മുടെ നാടന്‍ കുടിയന്മാരും.
കള്ള് കുപ്പിയില്‍ മിച്ചം വന്നതെല്ലാം ഊറ്റി ഒഴിച്ച് ഒരു സംകര കോഴി വാല്‍ അത്ര ഭംഗി ഇല്ലാതെ ചമച്ച് എടുത്ത കള്ളനും ആത്മ സുഖം കിട്ടി ...
ഇനി പട്ടിണിയും മൃഷ്ടാന്നവും തമ്മിലും ഒരു കോക്ക് ടെയില്‍ ...കൊല പാതിരായും പുലര്‍കാലവും തമ്മിലും..കള്ളനും കുടിയനും തമ്മിലും ..(കള്ളനും പോലീസും തമ്മില്‍ ചര്‍ന്ന് "സുര്‍ക്കി" ആയിട്ട് 999 കൊല്ലം കഴിയുന്നു )
എന്നാലിനി കഥയിലേയ്ക്ക് കടക്കാം..
അമ്പതു കഴിഞ്ഞ അച്ചായന്‍ അമ്പത് വീതം പത്തു നേരം അടിച്ചു സുഖമായി ഇളം തിണ്ണയില്‍ മന്ദ മാരുതനുമായി കുശലം പറഞ്ഞു തനിയെ കഴിയുന്നു..കാക്കയും കുയിലും തുമ്പിയും പൂമ്പാറ്റയും കൂട്ട്..
പിന്നെ നിത്വ്യവും അച്ഛാനെ കമത്തി അടിയ്ക്കാന്‍ വരുന്ന സുഹൃത്ത് വലയങ്ങളും ...
അതില്‍ ചിലര്‍ പലതരം ഓഫറുകള്‍ വച്ച് പാവത്തിനെ കുപ്പീലാക്കി കുപ്പീലെ സാധനം അകത്താക്കി വീട് വിടുന്നവരും!!
വലിയ വീട്ടില്‍ പാചകത്തിന് ഒരാള്‍ റബ്ബര്‍ പാല്‍ കാച്ചി ഉറ ഒഴിയ്ക്കാന്‍ ഒരാള്‍ പറമ്പിലെ പണിയ്ക്ക് മറ്റൊരാള്‍
കാലത്ത് എഴുന്നേറ്റാലുടന്‍ അന്ന്യരുടെ ഗുണ ഗണങ്ങള്‍ സുഖ ദുഃഖങ്ങള്‍ ഒക്കെ ആവര്‍ത്തിച്ചു അന്വേഷിയ്ക്കുന്ന
പാവം ..പലരും മരിച്ചാല്‍ അവരുടെ കൂടെ മരിയ്ക്കാന്‍ ഒരുക്കം ..പക്ഷെ സമയം കിട്ടാറില്ല അതുകൊണ്ട് മാറ്റി വയ്ക്കുന്നു.
കാലത്തും ഉച്ചയ്ക്കും കൃത്യമായി കഴിച്ചു എന്നുറപ്പ് വരുത്തിയിട്ടേ ഉറങ്ങാന്‍ പോലും പോകു..അത് സ്വന്തം കാര്യം.
എന്നാല്‍ മറ്റു സുഹൃത്തുക്കള്‍ അച്ചാനെ കാണാന്‍ പോകുമ്പോള്‍ "ഓ ഉപവാസത്തിന് പോകുവാ " എന്നൊരു ആക്കി പറച്ചിലും.
തനിയെ കഴിയുന്ന ഒരു മനുഷ്യന് ഉറുമ്പിനു പോലും ഭക്ഷണം കരുതണ്ടല്ലോ. അതൊന്നും ആരും കരുതുന്നില്ല ഒന്നുമല്ലെങ്കില്‍ ഗ്ലാസും വെള്ളവും നിര്‍ലോഭം ഉള്ള മദ്യത്തിന്റെ ഓഹരിയും കിട്ടുന്നുണ്ടല്ലോ.
അങ്ങനെ ഇരിക്കുമ്പോള്‍ മധ്യ പൂര്‍വ്വ ഏഷ്യാ കരകളില്‍ നിന്നും ഒത്തിരിപ്പേര്‍ ഒന്നിച്ചു വന്നു..ബന്ധുക്കളും സുഹൃത്തുക്കളും എന്ന് വേണ്ടാ വിവിധ തരം കുപ്പികളുടെ ഒരു മനുഷ്യ ചങ്ങല ! വേറൊന്നും അച്ചാന്‍ ഗിഫ്റായി സ്വീകരിക്കുകേം ഇല്ല.
മണത്തും അല്ലാതെം ഒക്കെ അറിഞ്ഞു കൂട്ടുകാരും എത്തി. സദിര് തുടങ്ങി
ചര്‍ച്ചകള്‍ ..തമാശുകള്‍ സമയം പോയി..പോയി..മുന്നോ നാലോ ലിറ്ററും മറിഞ്ഞു..
'എന്റെ കുഞ്ഞേ കഴിച്ചില്ല കഴിച്ചില്ല "എന്നിങ്ങനെ അച്ചാന്‍ ഇടയ്ക്കിടെ ഗദ്ഗതം ആവര്‍ത്തിക്കുന്നത് സ്ഥിരം ആകയാലും , അഥവാ കഴിച്ചാലും മറ്റുള്ളവര്‍ക്ക് ഒന്നും കിട്ടില്ല എന്നുള്ളതിനാലും ആരും ചെവി കൊടുത്തില്ല..
അനുസ്യൂതം ജല ഘോഷയാത്ര ഭംഗിയായി നടന്നു.
വെള്ളം കളിയില്‍ പാവം അച്ചാന്‍ മുങ്ങി പോയി.. ഒഴിഞ്ഞ ഗ്ലാസുകളും ഒഴിഞ്ഞതും ഒഴിയാത്തതുമായ കുപ്പികളും
വാദത്തിനിടെ വടിച്ചു നക്കിയ ഒന്ന് രണ്ടു കറി പാത്രങ്ങളും സിഗരട്ട് കുറ്റികളും മിച്ചമാക്കി " ഹോ നേരം പോയതറിഞ്ഞില്ല" (അല്ലെങ്കില്‍ എന്തോ കാര്യം നടത്തിയേനെ എന്നുള്ള ഭാവത്തില്‍ ) ഓരോരുത്തരും പിരിഞ്ഞു.
പാവം നല്ല സമരിയാക്കാരന്‍ ഇരിപ്പിടത്തില്‍ കാലും നീട്ടി ഉറങ്ങിപ്പോയി. അന്തി വെളക്കും തെളിയ്ക്കാന്‍ തരം കിട്ടിയില്ല..അയല്‍ക്കാരും അറിഞ്ഞില്ല.
ഏതോ ഒരു വലിയ കല്യാണ ചടങ്ങില്‍ ഉഗ്രന്‍ വേഷവും ധരിച്ചു ആരുടെയോ ഒക്കെ കൂടെ മിന്നി തിളങ്ങി ചുവടു വച്ച്
ബുഫേ കൌണ്ടറില്‍ എത്തി അച്ചായന്‍ ..
കിലോ മീറ്റര്‍ നീളുന്ന കൌണ്ടറില്‍ ആകാശത്തിന് കീഴിലും കടലിന്റെ അടിതട്ടിനു മുകളിലും ഉള്ളതെല്ലാം..
ഉമി നീര്‍ ശകലം വാര്‍ന്നത് അകത്തേയ്ക്ക് വലിച്ചു അച്ചായന്‍ ..ചൂടുള്ള ഒരു പാത്രം എടുത്തു സെല്‍ഫ് സര്‍വിസ് തുടങ്ങി...സ്ടാര്ട്ടര്‍ കഴിഞ്ഞു കോഴ്സുകളിലേയ്ക്ക് കടന്നതും ..കയ്യില്‍ ഇരുന്ന ഫോര്‍ക് "ച്ചില്‍ " എന്ന ശബ്ദത്തോടെ ദേ കെടക്കുന്നു താഴെ..
ഞെട്ടി ഉണര്‍ന്നപ്പോള്‍ അറിയുന്നു കുടല്‍ കരിയുന്ന മണം രാവിലെ ഒരു പഴുത്ത ഏത്ത കായ മാത്രം കഴിച്ചതിന്റെ കരിഞ്ഞ മണം...താഴെ കിടക്കുന്നു ഒരു സ്പൂണ്‍ ...
സ്വപ്നം തകര്‍ന്ന ശിലാ പന്ജരമായി അച്ചാന്‍ പ്രാര്‍ഥിച്ചു "കര്‍ത്താവേ ഇങ്ങനെ ഉള്ള സ്വപ്‌നങ്ങള്‍ വിശപ്പിന്റെ വില അറിയാവുന്ന ഒരുത്തനേം കാണിക്കരുതേ..അല്ലെങ്കില്‍ അത് മുഴുവനും കണ്ടിട്ടേ ഉണര്‍ത്താവ്"
കണ്ണില്‍ കുത്തിയാല്‍ അറിയാത്ത ഇരുട്ട് ..പക്ഷെ ആരോ അടുത്ത് നില്‍ക്കുന്നത് പോലെ ഒരു തോന്നലും മറ്റൊരു ശ്വാസത്തിന്റെ മണം..എഴുന്നേല്‍ക്കാന്‍ നല്ല ക്ഷീണം ..അച്ചാന്‍ തീപ്പെട്ടി തപ്പി..
കൊള്ളിയാന്‍ പോലെ മുറിയിലാകെ ഒരു വെട്ടം..അചാന്റെ ഹൃദയം നിന്ന് പോകുമ്പോലെ..
മൂത്രം ഒന്ന് രണ്ടു തുള്ളി പോയി..അത് സ്ഥിരമായത് കൊണ്ട് ഗൌനിച്ചില്ല..തൊണ്ടയില്‍ ഇല്ലാതിരുന്ന വെള്ളവും പറ്റി
ആരോ തീപ്പെട്ടി കത്തിച്ചതായിരുന്നു ..അച്ചാന്‍ കണ്ടു ഒരു ആജാന ബാഹു നേര്‍ക്ക് നേര്‍ ...എന്റെ കര്‍ത്താവേ എന്ന വിളിയോടെ മുന്പോട്ട് കുനിഞ്ഞു പോയി..
പിന്നെയും അയാള്‍ തീപ്പെട്ടി ഉരച്ചു എന്നിട്ട് പറഞ്ഞു..
" ലൈറ്റ് ഇടാന്‍ പറ്റില്ല ഞാന്‍ ഒരു കള്ളനാ..വന്നിട്ട് കുറെ നേരമായി ..മുന്‍ വാതില്‍ തുറന്നു കെടക്കുകയായിരുന്നു കുടിച്ചാലും ഇങ്ങനെ കുന്തം തിരിയരുത് ..ഞാനും കുടിക്കും..പക്ഷെ തൊഴില് മറന്നു കുടിച്ചാല്‍ ....."
അവന്റെ അറ്ധോക്തിയില്‍ അച്ചാന്‍ ഒന്ന് തണുത്തു.. ഏതായാലും ഇവന്‍ കൊല്ലത്തില്ല...
ഒരിക്കല്‍ കൂടി അയാള്‍ തീപ്പെട്ടി ഉരച്ചു എന്നിട്ട് ഒരു പ്ലാസ്റിക് സഞ്ചി മേശമേല്‍ വച്ചു
"എനിക്ക് വൈകിട്ടത്തെ അത്താഴത്തിനു വാങ്ങിയ തട്ട് ദോശ ഓംലറ്റ് ഒക്കെയാ ഇവിടം കൂടി കഴിഞ്ഞിട്ട് കഴിക്കാം എന്നുംകരുതി വച്ചു..വന്നപ്പോള്‍ ഇവിടെ നല്ല മീന്‍ കറിയുടെ മണമൊക്കെ അടിച്ചു ആദ്യം ഞാന്‍ പാത്രങ്ങള്‍ പരതി പക്ഷെ എന്റെ ഇരുപതു കൊല്ലത്തെ മോഷണ ജീവിതത്തില്‍ ഇതുപോലെ പട്ടിണി ഉള്ള വീട്ടില്‍ ഞാന്‍ കേറിയിട്ടില്ല.. കള്ള് കുടിച്ചാല്‍ എന്തെങ്കിലും തിന്നണം .. ചുമ്മാ കുടിക്കാന്‍ മാത്രം ഇരിക്കരുത്.."
കള്ളന്‍ പൊതി അഴിച്ചു ഇരുട്ടില്‍ ആണേലും നേരിയ വെളിച്ചത്തില്‍ അച്ചാന്റെ മുന്‍പില്‍ വച്ചിട്ട് പറഞ്ഞു..
"കഴിച്ചോളൂ ..നിങ്ങള്‍ ഉറക്കത്തില്‍ ബുഫെയാ എന്നൊക്കെ പറഞ്ഞു തുപ്പല്‍ വിഴുങ്ങുന്നത് കേട്ടു ..പിന്നെ ഞരങ്ങുന്നതും..എനിക്കാകെ സങ്കടം തോന്നി..പിന്നെ കുപ്പിയില്‍ മിച്ചം ഇരുന്നത് നിങ്ങള്‍ക്ക് കാലത്തെ ഒരെണ്ണം വച്ചു ബാക്കി ഞാന്‍ അടിച്ചു..ഫോറിന്‍ ഒന്നും വശമില്ല ..എന്നാലും അത് കണ്ടപ്പോള്‍ നിങ്ങടെ അലമാരയും മേശയും ഒക്കെ ഒന്ന് തപ്പി ആഹാരം പോലെ പട്ടിണി തന്നെ..നിങ്ങള്‍ ഇവിടുത്തെ നോട്ടക്കാരന്‍ ആണോ..."
കള്ളന്‍ കത്തികയറിയപ്പോള്‍ അച്ചാന്‍ ഒരു കഷണം ദോശ മുറിച്ചു മെല്ലെ രുചിച്ചു..സ്വപ്നത്തില്‍ കണ്ട റുമാലി റൊട്ടിയും പോര്‍ക്ക് സോര്‍പതെലും ചേര്‍ന്ന രുചി...എന്റെ കര്‍ത്താവെ ഇവനെ എനിക്ക് കൂട്ടിനു തന്ന നിനക്ക് സ്വസ്തി അല്ലെങ്കില്‍ എന്റെ വയറു കത്തി പെര കത്തിപ്പോയേനെ....
അച്ചാന്‍ മനസാ നിരുപിച്ചു..
"ഒന്നും എടുക്കാന്‍ എനിക്ക് തോന്നുന്നില്ല അല്ലെങ്കില്‍ നിങ്ങളെ ഞാന്‍ കൊണ്ടുപോയേനെ ..നല്ല ഉഗ്രന്‍ സമ്പാദ്യം!"
അതും പറഞ്ഞു ഇരുട്ടില്‍ അയാള്‍ ഇറങ്ങിപ്പോയി..
അച്ചാന്‍ ആ ബുഫെ മുഴുവനും കഴിച്ചു..
രണ്ടു തീരുമാനങ്ങള്‍ എടുത്തു ഒന്ന് വിക്ടര്‍ ഹുഗോയുടെ നോവല്‍ ഒന്ന് കൂടി വായിക്കുക.
കള്ളന്‍ മാരെ മാത്രം സ്നേഹിക്കുക.

11 അഭിപ്രായങ്ങൾ:
Achayan veetu kavalkaran avendayirunnu, allel kudiyanmarudeyenkilum,upavasam naduthunnavente kattilinu keezhilkanum dam999.
kallanum kudiyanum thakarthu...
ഷാജീ, കൊള്ളാം...നല്ല വായന സുഖം കിട്ടി...... തുടര്‍ന്നും എഴുതുക .....
സസ്നേഹം
സുജിത്
നല്ല എഴുത്ത്.. ഇനിയും വരാം
നന്മയുള്ള കള്ളനും ,പട്ടിണിയുള്ള അച്ചനും ..!
കൊള്ളാം...
nalla rachana....
nalla rachana....
nannayi erikkunnu.......kallanum...aaaaaaaaaaachayanum.........
Shaj Sir,
Nice one, interesting....
sory , late ayi kurachu thirakkairunnu,.kallanum, kudiyanum pinne,kallukudiyanum .haha enthoru bhavana.... enthoru anubhavom

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ