മരണത്തിനും ദുഖത്തിനും ശ്രുതി ഒന്നാകയാലാകം നിറം കറുപ്പ് . ഏതോ ചിത്രകാരന്റെ ഭാവനയെ അല്ലെങ്കില്‍ ഇരുട്ടിനെ തന്നെ ആരോ കടം കൊണ്ടതാകാം.
ദുഖത്തിന് ഇന്നും ഏതാണ്ട് ആ ഗതി തന്നെ എന്ന് തോന്നുന്നു...ചുവപ്പന്‍ സ്വപ്നങ്ങളും കരിഞ്ഞു വീഴുമ്പോള്‍ നിറം കറുപ്പാണ് ... പ്രേമ നൈരാശ്യങ്ങള്‍ ..കട കെണികള്‍ ഒക്കെ ദുഃഖ നിറം കറുപ്പെന്നു ഓതുന്നു...ആത്മഹത്യാ കുറിപ്പുകളുടെ നിറം എന്താണാവോ...ഇപ്പോഴത്തെ മഷി പടരാറില്ല ...
പക്ഷെ പണ്ട് മരിച്ചവനെ പൊതിഞ്ഞിരുന്നത് സമാധാനത്തിന്റെ നിറമായ വെള്ളയില്‍ ആയിരുന്നു. സമാധാന യാത്രയുടെ തുടക്കത്തില്‍ ഓരോ യാത്ര അയപ്പിനും ഈ നിറം..
പിന്നെ പിന്നെ പുതപ്പിന് മഞ്ഞ, പച്ച ,ചുവപ്പ് ,നീല ഒക്കെ ആയിനിറം ..ഇപ്പോള്‍ സ്വര്‍ണ തൊങ്ങലുകളും തുന്നി മുന്തിയ തുണി പൊതിയില്‍ മരിച്ചവന്‍ കിടക്കുമ്പോള്‍...ദുഃഖം വൈദ്യുതി പോസ്റ്റില്‍ കരിം കൊടിയായി കെട്ടി വയ്ക്കപ്പെടുന്നു.
ദുഃഖം എന്ന് ദുഖത്തിന് വേണമെങ്കില്‍ സമാധാനിയ്ക്കാം..
പക്ഷെ മരണ പെട്ടവന്റെ വീട്ടിലയ്ക്കുള്ള വഴി കാട്ടിയാണ് ആ കൊടി അടയാളം എന്നറിയുമ്പോള്‍ ദുഖത്തിന് എന്ത് ദുഖമായിരിയ്ക്കും ...
മരണം ദുഖത്തെ കൈ വിട്ട് ആഘോഷങ്ങളുടെ ,നിറങ്ങളുടെ പുറകെ പോകുമ്പോഴും ദുഃഖം വെറുതെ പുലമ്പുന്നുണ്ടാകാം.....കൂട്ടു കാരാ നീ അനിവാര്യമായ സത്യം എങ്കിലും ചിരന്തനമായ സത്യം ഞാന്‍ തന്നെ...
അക്കര പച്ച കണ്ടു പോകല്ലേ...നീ ഇട്ടിട്ടു പോയ ശ്രുതികള്‍ ആര് സാധകം ചെയ്യും..
അന്നത്തിനു വകയില്ലാത്തവനും നിത്യ രോഗിയും മുന്‍ പറഞ്ഞ ദുഖിതരുമോ?
അവര്‍ക്കെന്തിനു നിന്റെ സംഗീതം..നിത്യം ശ്രുതി ചേര്‍ന്ന് പോവുകയല്ലേ...
നിന്റെ സമ്പന്നതകളില്‍ അവരെ കൂടി ചേര്‍ക്കൂ കൂട്ടുകാരാ...ഈ കറുപ്പും ..ശ്രുതിയും എന്റെ സ്വന്തം .
കരിം കൊടി എന്റെ കൊടി അടയാളം.
ഉപ്പിട്ട കണ്ണ് നീര്‍ എന്റെ കരിക്കാടി.