കുഞ്ഞൂഞ്ഞില്ലാത്ത വല്യകുളം..കട്ടപ്പന , മുണ്ടക്കയം,പീരുമേട്,വ്ന്ടംമേട്..ഹൈ രെന്ജിലെ മഞ്ഞു മൂടിയ താഴ് വാരങ്ങളിലൂടെ ഒരുകാലത്ത് നെല്ലിക്കയും,നാരങ്ങയും,കഞ്ചാവും..എന്നുവേണ്ടാ ഒരു കുടുംബത്തിനു വേണ്ടുന്നതെല്ലാം..! കൊണ്ടു വന്നിരുന്ന മലയാപ്പെരുമാള്‍...അജാനബാഹു.ആന്ജനെയന്റെ കരുത്ത്.
ഒരുനാള്‍ തമിഴക പോലീസിന്റെ ..കാവല്‍ തുരൈയുടെ..വലയിലകപ്പട്ടു..രാജഭരണം അവിടെയും തകര്‍ത്ത്താടുന്ന സമയം...പിടി വീണതും അടികലശല്‍..ഇടിമുറകള്‍...പാവം മതിലുകല്‍ക്കുള്ളിലായി...ആരും തിരഞ്ഞങ്ങു ചെന്നതുമില്ല..നാളേറെ കഴിഞ്ഞു ..പാവം നനഞ്ഞ കോഴിയെപ്പോലെ..നടന്നു...നടന്നു വല്യകുളം പറ്റി.
ശകലം നോസ്സുമായിട്ടാണ് വന്നതും. ചുമ്മാ ചിരി..പിരുപിരുപ്പ് ..ബീടിപ്പുകയില്‍ അലിഞ്ഞലിഞ്ഞു പോകുന്ന പഴം കഥകള്‍..ജയില്‍ കുറിപ്പുകള്‍ ..നിത്യവൃത്തി മീന്പിടുതമാകി..കൈത്തോടുകളില്‍ ഉദയത്തോടെ ഇറങ്ങിയാല്‍ കയറുന്നത് ഉച്ചയൂണിനു ഒരു ചെറു പൂണി കയ്പും പരലും പള്ളതിയും...ആര്‍ക്കുവേണമെങ്കിലും കൊടുക്കും ..ഊണിനുള്ള വക കൊടുത്താല്‍ സന്തോഷം ...കൈതോടിന്റെ അള്ളകളില്‍ ഉറക്കം നടിച്ചു കിടക്കുന്ന പുളവന്‍ മാരുമായി സല്ലപിക്കുന്നത് തോട്ടിന്‍ കര നിന്നു ഞങ്ങള്‍ വള്ളിനിക്കരുകാര്‍ കേള്‍ക്കാന്‍ പോകും..ചിലപ്പോള്‍ ഒരു സന്തോഷത്തിനു പുളവനും പൂണിയില്‍ ചാടും..അവനെ നോവിക്കാതെ പിടിച്ച് ശാസിച്ച് വീണ്ടും വെള്ളത്തിലേക്ക്..അല്ലെങ്കില്‍ ദേസ്യപെട്ട് വലിച്ച് ഒരേറും അട്ടഹാസവും...
ഒരിക്കല്‍ സ്ഥിരമായി ഉറങ്ങുന്ന പീടികത്തിണ്ണയില്‍ അത്താഴം കഴിഞ്ഞു കൊച്ചുബീടിയും പുകച്ചു കിടന്ന കുഞ്ഞൂഞ്ഞിനെ പ്രകൃതിയുടെ മുടിഞ്ഞ വിളി വന്നു വിളിചു ...രാത്രി കണ്ണില്‍ കുത്തിയാല്‍ അറിയാത്ത ഇരുട്ടത്ത് തപ്പി തടഞ്ഞു ഒരിടത്തിരുന്ന് ബീഡി ആ ഞാന്ഞു വലിക്കുമ്പോള്‍ തലയില്‍ തണുത്ത കൈകൊണ്ടാരുടെയോ തലോടല്‍ ...സ്നേഹത്തിന്റെ നനുനുത്ത സ്പര്‍ശം ...
ഒരു നിമിഷം ...വൈകുന്നേരം കൊണ്ടു വന്നു നാട്ടു മാവിന്‍ ചുവട്ടില്‍ തളച്ച രഘു ആനയുടെ തലോടലായിരുന്നു അതെന്നു കുഞ്ഞൂന്ജ് അറിഞ്ഞതും ..വയറു നന്നായി ഒഴിഞ്ഞതും ..ആന പിണ്ടമിട്ടു പ്രോത്സാഹിപ്പിച്ചതും..ഒരു ചെറു പുന്ചിരിയോടെ ...കുഞ്ഞൂഞ്ഞ് പറഞ്ഞിരുന്നതും...
ഇന്നും ...വല്യകുളത്താരും മറന്നിട്ടില്ല.
stories എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
stories എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
2008, ഡിസംബർ 9, ചൊവ്വാഴ്ച
2008, നവംബർ 8, ശനിയാഴ്‌ച
വല്യകുള ചരിതം.
പത്തനംതിട്ട ജില്ലയിലെ ഒരു പാവം ചെറു വട്ടം മാത്രമാണ് "വല്യകുളം". കുന്നായ്മകളുടെയും, കുതന്ത്രങ്ങളുടെയും,ഒപ്പം സ്നെഹിക്കലുകലുദെയുമ് നര്മതില് ചാലിച്ച നുറുങ്ങുകള്‍ കഥകളായും, സംഭവങ്ങലായും ധാരലമുണ്ടിവിടെ ....അതില്‍ ഒരു ചെറു സംഭവ കഥ.
പരമു ആശാരി. പണിയില്‍ കേമന്‍. പെരുന്തച്ചനും തോല്‍ക്കുന്ന കൈ വിരുത് , കലാകാരന്‍ . ഒരിക്കല്‍ ഉണ്ണി അപ്പന്റെ വീട്ടില്‍ പാനിക് പോയി ഉച്ച ഊണിനു ആശാരിക്കു ചോറും , മോരും , മീന്പീരയും കൊടുത്തു വീടുകാര്‍. കുശാലായി ഉണ്ണുകയും ചെയ്തു ആശാരി. വൈകുനേരം പണി കഴിഞ്ഞു സാമാനങ്ങള്‍ അടുക്കി കെട്ടി വേഷവും മാറി കൂലിയും വാങ്ങി കഴിഞ്ഞു വീട്ടുകാരോട് ചോദിച്ചു
"ഉച്ചക്ക് ഊണിനു തന്ന മീന്‍ പീരക്കറച്ച തേങ്ങയില്‍ ഒരെണ്ണം കിട്ടിയാല് കൊള്ളാമായിരുന്നു'. വീടുടമ അല്‍ഭുതത്തോടെ ചോദിച്ചു " അതെന്താ പരമൂ , ആ തെങ്ങായിക്കിത്ര ഗുണം?" "അല്ല അച്ചായ , മീന്‍ ച്ചുവയുക്കുന്ന തെങ്ങാപീര ആദ്യമായാണ് കൂടുന്നത്ത്.! പരമു ആശാരി അതും പറഞ്ഞു സാമനങലുമെടുത്തു ഒരു ബീഡിയും കത്തിച്ചു നീങി.
വല്യകുലതിന്റെ ചരിതത്തിലെ ഒരു ചെറു ചരിതം . അരുപതുകളിലെത് .

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)