2008, നവംബർ 15, ശനിയാഴ്‌ച
വല്യകുള ചരിതം ഒന്നാം ഭാഗം.
വല്യകുളം പേരുമാതിരി അത്രക്കങ്ങു കുളമല്ല എന്നാല്‍ നാട്ടിന്പുര്ത്തിന്റെ നന്മകളും കൂടുതലല്ല . പത്ടനംതിട്ട ജില്ലയിലെ ഒരു പാവം ഗ്രാമം. ഒത്തിരി ഒത്തിരി കുന്നയ്മകളുടെയും , കുതന്ത്രങ്ങളുടെയും തമാശ കഥകള്‍ ഇവിടെയും ഉണ്ടായിരുന്നു , ഇപ്പോള്‍ പനിപിടിച്ചമാതിരി ഉണര്വില്ലെന്കിലും അത്യാവശ്യം കുന്നയ്മക്ളൊക്കെ ഉണ്ട്.ഒരുപാടു പഴയ പുതിയ കഥകളും...അതില്‍ ചിലത് പറയാം. കഥയെന്നും, സംഭവ കഥ എന്നും രണ്ടു പക്ഷം ഇവിടെയും ഉണ്ട് . "വെളുതമ്മ മരിച്ചിട്ട് അധികമായിട്ടില്ല ഏറിയാല്‍ നാലുകൊല്ലം , നാട്ടിലെ സുന്ദരികൊതയയിരുന്നു തൊണ്ണൂറില്‍ മരിക്കുമ്പോഴും . മധുരപതിനെഴില്‍ ഒരുപാടു പേരെ മോഹിപ്പിച്ചിട്ടുണ്ട് പോലും , ചിലരൊക്കെ കാര്യം കാണുകയും ചെയ്തിട്ടുണ്ടുപോലും . രണ്ടയായാലും പണമുള്ളവരുടെ മാത്റം കൊതയയിരുന്നു വെളുത്ത. കുഞ്ഞനോ അറും പാവം , കഞ്ഞിക്ക് വയ്ക്കുന്ന വെള്ളത്തില്‍ മിക്കപ്പോഴും കുളിക്കുകയാണ് പതിവു. എന്നാല്‍ വെളുതയോട് മോഹം കലസലും. അടുക്കണമെങ്കില്‍ പണം വേണം , അല്ലെങ്കില്‍ വെളുതയ്ടെ കറുത്ത മുഖവും തെറിയും പിടിക്കണം . മാര്‍ഗമൊന്നും കാണാതെ നടക്കുമ്പോള്‍ ദൈവമായിട്ടു ഒരു വഴി കാട്ടി. ഉടഞ്ഞ ഒട്ടകലം ഉരച്ചുണ്ടാക്കി അതെ വലിപ്പത്തില്‍ ഇഷ്ടംപോലെ പണം . രാത്രി പാനീസ് വിളക്കിന്റെ ചാരെ തിളങ്ങിയിരുന്ന വെളുതയുടെ അടുത്തെത്തി, കുഞ്ഞന്‍ കിലുകിലുങ്ങുന്ന മടിശീല കിലുകി കാണിച്ചു , വെളുത്ത ആഞ്ഞൊന്നു ചിരിച്ചു, വിളക്കണഞ്ഞു, കുഞ്ഞന്റെ ജന്മ സാഫല്യം . നേരം വെളുത്തപ്പോള്‍ ഭൂമി കുലുങ്ങുന തെറിയഭിഷേകം, കേട്ടു കുഞ്ഞന്‍ നാടു വിട്ടോടിയത്തില്‍ പിന്നെ വന്നിട്ടേയില്ല
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ