2008, നവംബർ 22, ശനിയാഴ്‌ച
എല്ലാ നവംബരിന്റെയും നഷ്ടം
നരേന്ദ്രപ്രസാദ്.അല്ലെങ്കില്‍ പ്രസാദ് സാര്‍. പത്തൊന്‍പതു വര്‍ഷം മുന്‍പ് ഒരു മേട മാസ സന്ധ്യ. കടമ്മനിട്ട പടയണിക്കു പോകാന്‍ വിശിഷ്ടാധിതി ശ്രീ. അനന്തമൂര്‍തിയുമായി പ്രസാദ് സാര്‍ വീട്ടില്‍ വന്നു. സൊറകള്‍ക്കു ശേഷം പാനീയ ചികിത്സ തുടങ്ങി.. മുങ്കൂട്ടി കരുതിയിരുന്ന "പട്ടാളം" ഒരെണ്ണം എടുത്തു സാര്‍. is it Scotch , Prasad? അനന്തമുര്‍തി സാറിണ്റ്റെ നിഷ്ക്കളങ്കമായ ചോദ്യം. രാജ്യം കാക്കുന്നവനു വീര്യം പകരുന്ന എവണ്റ്റത്രെം ആണത്വം വരുമൊ , മെദസ്സിളകാതെ ചുമ്മാ മൊത്തുന്ന സായിപ്പിണ്റ്റെ കുഞ്ഞിനു? കൈകള്‍ ഇളക്കിയുള്ള സാറിണ്റ്റെ ചോദ്യതില്‍ അനന്തമുര്‍തി സാറും ചിരിച്ചു.... ജാടകളില്ലാത്ത മറുപടി. ഈ നിഷേധി ഇങ്ങനെയായിരുന്നു. താരത്തിളക്കത്തിനു മുന്‍പും പ്രശസ്തനായിരുന്ന സാറിണ്റ്റെ അഭിപ്രായങ്ങള്‍ക്ക് കാരമുള്ളിണ്റ്റെ കടുപ്പമായിരുന്നു...പുറത്തു മാത്രം..വിവാദങ്ങള്‍ക്കു വിരാമം ഇല്ലാതിരുന്നപ്പൊഴും അതങ്ങനെതന്നെയായിരുന്നു താനും. അച്ചണ്റ്റെ മരണാനന്തര കര്‍മ്മങ്ങള്‍ ആചാരാനുഷ്ടാനുങ്ങളോടെ നിര്‍വഹിചതും ഈ മകണ്റ്റെ നിഷെധിത്തരത്തിണ്റ്റെ മറു വശം. ഒരിക്കല്‍ ഒരു നാടകത്തിനുമുന്‍പ് "സ്റ്റേജിനും ഒരു മാജിക്കുണ്ടു, ധൈര്യമായിരുന്നൊ" എന്നനുഗ്രഹിക്കുംബൊള്‍ സ്നേഹത്തിണ്റ്റെ ഗുരുവരുള്‍! നരേന്ദ്രപ്രസാദ് ഇഫക്റ്റുകള്‍ വെള്ളിതിരയില്‍ ഫാഷന്‍ ആയിരിക്കുംബൊളും നാടകത്തെ ഉള്ളാല്‍ മോഹിചിരുന്ന കലാകാരന്‍. സൌഹ്രുദതിനു ഒരുപാടു തലങ്ങള്‍ സൂക്ഷിചിരുന്ന വ്യക്തിത്ത്വം. കൂടെ നില്‍ക്കുന്നവരെ ഒറ്റാത്ത ആണത്വം...അങ്ങനെ..അങ്ങനെ. ഒരു നാള്‍ ഒരു ഫോണ്‍ " മറ്റന്നാള്‍ ഞാന്‍ വരും. കൂട്ടുപുഴുക്കും കാന്താരി ചമ്മന്തീം വേണം. വരുംബൊള്‍ ആരന്‍മുള ക്ഷേത്രത്തിലും പോകണം". നിഷേധികളും മനസ്സിലാക്കിത്തുടങ്ങിയൊ? എന്നുള്ള എണ്റ്റെ ചോദ്യതിനും മറുപടി ഉടന്‍.."നിഷേധിക്കുന്നതു ധര്‍മം മാത്രം..അതുകൊണ്ടു പ്രാര്‍തന അരുതെന്നില്ല" ഞാന്‍ നാവടക്കി!...ഒരുതരം നിസ്സഹായത ശബ്ദ്ത്തിലുണ്ടായിരുന്നൊ എന്നു സംശയം. പിറ്റെന്നു വീണ്ടും വിളി" വരാന്‍ പറ്റില്ല. ഇതാണു സിനിമയുടെ കളി,ഡബ്ബിംഗ് ഉണ്ടു." "അപ്പോള്‍ ആറന്‍മുള?എണ്റ്റെ ചോദ്യം...അടുത്ത തവണ", ദുര്‍ബ്ബലമായിരുന്നു സ്വരം. പെരുമഴ കഴിഞ്ഞു മരം പെയ്യുന്ന മാതിരി." ഉണ്ണിപോകുന്നു" എന്ന സമാഹാരത്തിണ്റ്റെ publication function....അറിയുന്നത് അമ്രുതാ ആശുപത്രിയിലാണെന്നും രോഗം കടുത്തിരിക്കുന്നെന്നും. ആറന്‍മുള തേവരൊട് പ്രാര്‍തിച്ചു..ഒരിക്കല്‍കൂടി അവിടെ വരാനുള്ള ആഗ്രഹം സാധിക്കണമെയെന്നു...നടന്നില്ല. അര്‍ബ്ബുദത്തിണ്റ്റെ കൈ പിടിച്ച് നിഷെധതിണ്റ്റെ അങ്ങേ ലൊകതിലെക്കു ...അറിവിണ്റ്റെ...തികവിണ്റ്റെ..വാത്സല്ല്യതിണ്റ്റെ...തന്‍പോരിമയുടെ ...ഭാണ്ടവും പേറി സ്വതസിധമായ ചിരിയൊടെ മെല്ലെ നടന്നു മറഞ്ഞു...നിതാന്തതയുടെ മഞ്ഞു പാളികള്‍ക്കിടയിലേക്കു...താടിയും ഉഴിഞ്ഞു....
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
2 അഭിപ്രായങ്ങൾ:
maniya nannayirikkunnu. sarine kkurichu ethra kuranja vakkukalil aarum ezuthi kandittilla.nammude anubhvangal pankuvakkanalle namukku kazhiyoo.
Realy touching rememberance of a man without mask.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ