Powered By Blogger

2008, ഡിസംബർ 15, തിങ്കളാഴ്‌ച

നാണുവിന്റെ ആത്മകഥ.

നാണു കഥാവശേഷനായിട്ട് കൊല്ലങ്ങള്‍ കഴിയുന്നു. കള്ളന്മാര്‍ ആത്മകഥ എഴുതുന്നതിനും എത്രയോ മുന്പ് നാണുവിന്റെ ആതമകഥ ഞങ്ങള്‍ക്കൊക്കെ കാണാ പാഠമായിരുന്നു. എഴുതി പിടിപ്പിക്കാനും പറഞ്ഞു കൊഴുപ്പിക്കാനും നാണ്‌വിനും നാട്ടുകാര്‍ക്കും അത്രക്കങ്ങു തിട്ടം പോര.

സ്വന്തം പരിസരത്ത് നിന്നും ഒരിക്കല്‍ പോലും മോഷ്ടിച്ചിട്ടില്ല. അതൊരു നിഷ്ടയായിരുന്നു. അതുകൊണ്ട് തന്നെ നാട്ടുകാര്‍ക്ക് നാണു കള്ളനല്ലായിരുന്നു. ഇടക്കൊക്കെ ലീവിനു(ജയിലില്‍ നിന്നും!) വരുമ്പോള്‍ പുതിയ കഥകള്‍ കേള്‍ക്കാന്‍ ഞങ്ങള്‍ കുഞ്ഞന്മാര്‍ ചായപ്പീടികതിന്നയില്‍ ചെവിയോര്‍ത്തിരിക്കും....കടുംകാപ്പി മെല്ലെ ഊതി ഒരിറക്ക് കുടിച്ച് ,ഒരു ചെറു ബീഡി കത്തിച്ച് കാലൊന്നു നീട്ടി ..പതുക്കെ താഴ്ന്ന സ്ഥായിയില്‍ കഥയുടെ അല്ല കഷ്ടതകളുടെ ഭാണ്ഡം തുറക്കുന്നു...ഇന്നലെ പട്ടിണി ഇന്നതുമില്ലാ ..നാണുവിന്റെ സ്ഥിരം പ്രയോഗം ഒരു ചെറു ചിരിയും...

ജയിലിലെ എമ്മാന്മാര്‍ക്കൊക്കെ നാണു വേണ്ടപ്പെട്ടവന്‍ അവരുടെ ദൈനം ദിന കാര്യങ്ങളില്‍ നാണ്‌വിനും ഒരു ചെറിയ റോള്‍ ഉണ്ട്. ആരോടും പരിഭവമില്ല കള്ളനല്ല എന്ന നാട്യവും ഇല്ല!
വീട് പുലര്‍ത്താന്‍ വേണ്ടി അല്ലറ ചില്ലറ....അതിന് നാടു വിട്ടു പോകും..ചിലപ്പോള്‍ തമിഴ് നാടു..കര്‍ണാടകം..അവിടുത്തെ ജൈലുകള്‍...പരിചയക്കാര്‍...വരുമ്പോള്‍ അത്യാവശ്യം പണക്കാരന്‍! രണ്ടു നാള്‍ കഴ്യുമ്പോള്‍ വീണ്ടും മുങ്ങും...

ഒരിക്കല്‍ ഓണത്തിന് നയപൈസായില്ലക്കാലത് നാണു ചിന്താവിഷ്ടനായി ...എങ്ങനെ പിള്ളാര്‍ക്ക് നാഴി അരിയും പലവകകളും വാങ്ങും....വെറുതെ ഇരിക്കാതെ ചന്തയിലേക്ക് നടന്നു ..ഒരുഗുണവും കണ്ടില്ല ..അസാരം തിരക്കുള്ള ഒരു ബസില്‍ കയറിപ്പറ്റി..ഓരം ചേര്ന്നു നിന്നു, അല്പം കഴിഞ്ഞു ഒരു സീറ്റും കിട്ടി..ആകുലനായി കിം കരവൈ എന്ന് ചിന്തിച്ച വാറെ ദൈവംതമ്പുരാന്‍ വെള്ളി വെളിച്ചം വീശി! രണ്ട് അളിയന്മാര്‍ ഓണ സാമാനങ്ങളും വാങ്ങി ഒന്നു മിനുങ്ങി കഥാകാലക്ഷേപങ്ങളുമായി വണ്ടിക്കകം പുക്കിനാര്‍...നല്ല തെരക്കും...ഒരാള്‍ ,സീറ്റ് കിട്ടിയതക്കത്തിനു അതിന്മേല്‍ തൂങ്ങി...രണ്ടാമന്‍ അളിയന്‍ നില്പുതന്നെ...നാണുവിന്റെ ഇരിപ്പിടതിനടുത്...അസ്വസ്ഥനായി...കൈയില്‍ സമാനങളുടെ സന്ചിയും ..കുറെ ദൂരം പോകവേ അളിയന് കൈ കഴച്ചു ..നാണുവിന് കാര്യം പിടികിട്ടി.."ഇങ്ങു തന്നാട്ടെ ഞാന്‍ പിടിച്ചോളാം ..ഇതുംകൊണ്ട് നില്ക്കുന്നത് പാടു തന്നെ"....നന്ദിയോടെ കേട്ടു അളിയനും സന്ചി കൈമാറി...ഹാവോ ..ആശ്വാസമായി ...ദൂരം കഴിഞ്ഞപ്പോള്‍ അളിയനുംഒരു മുന്‍ സീറ്റ് കിട്ടി..."ഇന്നാല്‍ ഇനി ഇങ്ങു തന്നാട്ടെ സന്ചി എന്നും പറഞ്ഞു തിരിഞ്ഞു നോക്കിയതും...അളിയന്റെ കണ്ണുകള്‍ ചതിച്ചു ..സന്ചി ഏല്‍പിച്ച...തന്നെ ഭാരവിമുക്തന്നാക്കി മാറ്റി ഹൃദയപൂര്‍വ്വം ആശ്വാസം തന്ന ആ നല്ല സഹയാത്രക്കാരനെ കാണാനില്ല!

ഇടക്കെവിടെയോ ഇറങ്ങി നാണുവും ദൈവവും...ഓണം ഉണ്ണാനുള്ള ...സാമാനങ്ങളും...കള്ളവുമില്ലാ ചതിയുമില്ലാ...വാ കീറിയ ദൈവം ഇരയും തരും...

അളിയന്മാര്ടെ കഥയെന്തായോ ആവോ!!!!ഓണം ഉണ്ട് കാണാതിരിക്കില്ല !!!

2 അഭിപ്രായങ്ങൾ:

james പറഞ്ഞു...

Good, only one opinion is that, change of layout colour may not help reading easly. Riverse letter always makes distracions, keep the article part base white and takes the dark colour to the boarder.

അജ്ഞാതന്‍ പറഞ്ഞു...

നാണുവിനെ ചില്ല് മേടയില്‍ ഇരുത്തി കല്ല്‌ എറിയാതതത് ഭാഗ്യം.