പകരുന്ന വ്യാധി ....ഈ കലി കാലത്തില്‍..കേള്‍പോരിമ ഇല്ലാത്ത മാറാ രോഗങ്ങള്‍
സന്തോഷ് മാധവനായി...ടോട്ടല്‍ ഫ്രോ ഉ ആയി...തന്കുവും..തമ്ബുവും ആയി..
തന്തക്കു പിറക്കാത്ത ഉണ്ണി ആയി...
ആമ പനി,,,ടെന്ങി....എലി ...പുലി പനികള്‍
പിന്നെ കോളറ ...അങ്ങനെ പല പല.....
ഇത് അതൊന്നും അല്ല . ഇതിന്റെ പേര്‍ നടപ്പ് ദീനം!
വന്നത് തൊണ്ണൂറു ശതമാനവും കടലിനക്കരെ നിന്നായിരിക്കാം...
വെളുത്ത ഉപ്പൂറ്റിയും..ചുവന്ന കാല്‍ വന്ണയും...വാറുള്ള തോല്‍ ചെരിപ്പും...
പര പരാന്ന് വെളുത്തു വരുന്നതെ ഉള്ളൂ..
കട്ടിലില്‍ ഞെളി പിരി കൊണ്ടു കിടന്നു നോക്കി
മൂത്രം മുത്താതെ തരമില്ല എന്ന് കണ്ടു
ഓടി മുറ്റത്തേക്ക്..
ഒരു അട്ടാചെട് മൂത്രപുര ഇല്ലാത്തവന്റെ
ഗതികേടും ഓര്‍ത്ത് "ശ്ര്ര്ര്ര്‍ " എന്ന്
മൂത്രം വിടവേ
റോഡില്‍ ഒരു നിഴലനക്കം
തലയില്‍ എന്തോ ഒരു വെളുപ്പു പോലെ
ഊഴത്തില്‍ കാണാം ഇട്ടിരിക്കുന്നത്
നിക്കര്‍ ..കാലില്‍ സോക്സ്...ഷൂ
കൈയില്‍ ഒരു മുള വടി....
ശെടാ ..പിള്ളാര് ഇത്ര രാവിലെ സ്കൂളില്‍
പോയി തുടങ്ങിയോ..
കഷ്ടം..ട്യൂഷന്‍ സഞ്ചാരം ആകാം...
അച്ഛനും അമ്മയും ഏല്പിക്കുന്ന രണ്ടു സാറും
അവരുടെ രണ്ടു ട്യൂഷനും..മൂന്നു നേരം!
അത് കൂടാതെ സ്കൂളിലെ നിര്‍ബന്ധ
ബലാല്കാര ട്യൂഷന്‍ ..എന്‍ട്രന്‍സ് പ്രേപരെടരി ക്ലാസും
അങ്ങനെ എങ്കില്‍ ഈ കലാകാരനെ ഒന്നു കാണുക തന്നെ
എന്ന് കരുതി യന്ത്രം ഓഫ് ചെയ്ത റോഡരുകില്‍
പമ്മി നിന്നു...
ആളെന്തോ കുനിഞ്ഞു എടുത്തുകൊണ്ടേ ഇരിപ്പാണ്
കാലില്‍ നിന്നും എന്തോ തുടച്ചു കളയുന്നു
മെല്ലെ അങ്ങോട്ട് ചെന്നു
ഞെട്ടിപ്പോയി!
തൊണ്ണൂറില്‍ വന്നു മുട്ടി നില്‍കുന്ന
ഒരു വന്ദ്യ വയോജനന്‍!
"എന്ത് പറ്റി അമ്മാവാ"
താഴ്മയോടെ ഇന്നത്തെ ആദ്യത്തെ ചോദ്യം.
"ഓ എന്നാ പറയാനാ എന്റെ കുഞ്ഞേ
നടക്കാനായിട്ട് ഇറങ്ങിയതാ
മുടിയാന്‍ നേരത്ത് ആനപ്പിണ്ടം
റോഡില്‍ കിടന്നത് കണ്ടില്ല
ദേ മാരണം ഷൂസ് അതില്‍ പുതഞ്ഞു പോയി"
ചിരി സ്വോഭാവികം.
അമ്മാവന്‍ എന്നെ ഒന്നു നോക്കി...
വീണ്ടും ഇലകള്‍ പൂക്കള്‍ ഒക്കെ പറിച്ച്
ഒറ്റകാലില്‍ കൊറ്റി പോലെ നിന്നു
തൊടയോ തൊട....
"ഒരു ടോര്‍ച്ചു കൂടി കരുതാമായിരുന്നു " എന്റെ ചേതമില്ലാത്ത ഉപകാരം
"ഒരെണ്ണം ഉണ്ട് ..പക്ഷെ മരുമോള്‍ അവധിക്കു കവൈടില്‍ നിന്നും വന്നിട്ടുന്ട്
അവള്‍ അതും കൊണ്ട് നടക്കാന്‍ പോയി "
"എന്നാല്‍ പിന്നെ രണ്ടു പെര്കും കൂടി നടക്കാംആയിരുന്നില്ലേ" എന്റെ വഹ പരിഹാരം
"അവള് ഇതിലും നേരത്തെ എഴുന്നേറ്റ് പോയി.."
ഒള്ളത് പറഞ്ഞാല്‍ കുഞ്ഞേ ഞാനൊരു വികലാങ്ങനാ അതിനാ ഈ വടി"
അമ്മാവന്‍ നേരെ നിന്നു കാലുകള്‍ കാട്ടി
നിക്കറിന് താഴെ ഈര്കില്‍ പോലെ കാലുകള്‍
നേരം വെളുത്തു കണ്ടാല്‍ ആരും ഞെട്ടും!
' എന്നും നടന്നോളണം എന്ന് മോനും മരുമോളും നിര്‍ബന്ധം പറഞ്ഞു
അവര് പറയുന്നതു കേള്‍ക്കാതിരിക്കാന്‍ പറ്റുമോ?"
എനിക്കാണെങ്കില്‍ രാവിലെയാ ഉറക്കം...ങ്ഹാ ..."
നിസ്സഹായനായി ഞാനും അമ്മാവനും..ഒരു മരുമകള്‍ക്ക് സ്കോപ്പില്ലല്ലോ
എന്ന് മനസ്സില്‍ സന്തോഷിച്ചു. അല്ലെങ്കില്‍.....
"ആട്ടെ അമ്മാവന് എന്തൊക്കെ രോഗങ്ങള്‍ ഉണ്ട് ?" എന്നിലെ ഭിഷഗ്വരന്‍
"വയസു എണ്‍പത്തി ആറു കഴിഞ്ഞു ഈ മാരാമണ്‍ കണ്വന്ഷന്
ശകലം ഷുവരും ഇത്തിരി പ്ലശരും കാണും..അതിന് ഈ നടപ്പൊന്നും വേണ്ട
സുഖമായി ഉറങ്ങിയാല്‍ മതി" അമ്മാവനിലെ സാന്ത്വന ചികിത്സകന്‍.
"എന്നാല്‍ പിന്നെ അത് പോരായോ?" എന്റെ സംശയം അടങ്ങുന്നില്ല.
"ഓ , അതെങ്ങനാ ..അപ്പുറത്തെ ബേബികുട്ട്യും ഭാര്യയും..
വടക്കേലെ തോമസുകുട്ടി . കുഞ്ഞുമോന്‍ എല്ലാവരും
രാവിലെ നടക്കും നമ്മുടെ വീട്ടില്‍ നിന്നും അപ്പച്ചന്‍
രാവിലെ നടക്കാന്‍ പോകണം
ഇല്ലെങ്കില്‍ അവരുടെ ഇടയില്‍ നമുക്കു കൊറച്ചിലാ "
എന്ന് മോനും മരുമോളും കുവേറ്റില്‍ നിന്നും വിളിച്ചും പറഞ്ഞു
നിക്കറും ഷൂസും കൊടുത്തും വിട്ടു.
ഉദിച്ചു വരുന്ന സൂര്യനെ നോക്കി ഒരു നെടുവീര്‍പോടെ
അമ്മാവന്‍ ചോദിച്ചു
"അവര് പറഞ്ഞാല്‍ കേള്കണ്ടേ മോനേ...?"
"തീര്ച്ചയായും" എനിക്ക് മൊഴി മുട്ടി.
ഒരു ശീല്‍ ഉറക്കം ബാക്കി വന്നതും പോയി
ഒന്നും ചെയ്യാനില്ലാതെ വീടിന്റെ വരാന്തയില്‍
കയറി ചുമ്മാ കെഴക്കൊട്ടും നോക്കി ഇരിക്കുമ്പോള്‍
"നിങ്ങക്കും നടക്കാന്‍ പോയിക്കൂടെ മനുഷ്യാ
വെളുപ്പിന് ഇങ്ങനെ മറ്റുള്ളവരുടെ ഉറക്കം കളയാതെ"
അകത്തു നിന്നും വാമ ഭാഗത്തിന്റെ താക്കീത്.
ശിവനെ അങ്ങനെയൊന്നും സംഭവിക്കല്ലേ എന്ന്
പ്രാര്‍ഥനയോടെ ...മെല്ലെ...വരാന്തയില്‍....
പത്രം തുറന്നു നോക്കി അങ്ങനെ നില കൊണ്ടു!
5 അഭിപ്രായങ്ങൾ:
പ്രഷറും sugarum പോലെ നടത്തവും ഒരു രോഗമായോ?
പോസ്റ്റ് കലക്കി!
നടപ്പ് ദീനം ഒരു പകച്ച വ്യാധി ആയി മാറുന്നോ എന്ന് സംശയം .വെളുപ്പാന്‍ കാലത്ത് പട്ടികള്‍ക്ക് സ്വസ്ഥമായി റോഡില്‍ കൂടി നടക്കാന്‍ വയ്യെന്ന് ആയിരിക്കുന്നു .
ചിലപ്പോഴെങ്കിലും ഇതൊരു ദീനമായി മാറുന്നുണ്ട്...
thanks for the comment on madhyamavicharam.blogspot.com
..പാവം ഒരു ഗതികേടേയ്...
ഗമ കാട്ടാന്‍ നടക്കണം പോലും..!
പോസ്റ്റ് ചിരിക്കാനും ചിന്തിക്കാനുമുള്ളത്..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ