Powered By Blogger

2009, മേയ് 3, ഞായറാഴ്‌ച

ലൂസി.

മരിച്ചപോഴും ആ നേരിയ മന്ദഹാസം മുഖത്തുണ്ടായിരുന്നു എന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.
ഞാനെന്തോ ലൂസിയെ കാണാന്‍ പോയില്ല.

അല്ലെങ്കിലും ഞാനൊന്നിനും പോകാറില്ല.
പിന്നെ മരിച്ചവര്‍ക്ക്‌ നമ്മളെ അടുത്ത് വന്നു കാണുകയും ചെയ്യാമല്ലോ.

തൂ വെള്ള മേഘപാളികള്‍ മറ നീക്കി ..ചക്രവാളതിനപ്പുറത്തു നിന്നും...
കുഞ്ഞി ചിറകു വീശി മെല്ലെ പറന്നു ...താഴ്ന്നു വന്നു നമ്മുടെയൊക്കെ വഴിത്താരകളില്‍
ഇഷ്ടമുള്ളവരോട് സൊറ പറയാന്‍ അവരെല്ലാം കാത്തു നില്കും പോലും.

തിരികെ പോകാന്‍ നേരം നമുക്കു കാണാന്‍ മാത്രം ഒരിലയോ പൂവോ അവിടെ ഇടുമെന്നും
പറയുന്നു.
നിഷ്കളങ്കമായി ചിരിച്ചു ലൂസിയും പോയപ്പോള്‍ യു ഡി ക്ലോണിന്റെ നേര്‍ത്ത ഗന്ധം
ഇളം കാറ്റില്‍ ശരീരം മുഴുവനും പൊതിഞ്ഞു...
തോന്നലായിരുന്നില്ല...

കുഞ്ഞിലെ കഞ്ഞീം കറീം കളിക്കുംബോളൊക്കെ ലൂസി പുറകില്‍ വിശറി ഇട്ട് മുണ്ടുടുത്ത്‌ വലിയ ചെടത്തിയായി
കാതില്‍ ലോലക്കും കയ്യില്‍ ഉലക്ക പൂണ് വളയും...

തൂശന്‍ ഇലയില്‍ അവിയല്‍..തോരന്‍..ഉപ്പേരി..തീയല്‍...ശകലം മീന്‍ വേവിച്ചതും...
തുമ്പപ്പൂ ചോറും...

കൈ കഴുകി വരിനെടാ പിള്ളാരെ..എന്നൊരു അമ്മ മനസ്സും.

കൈ കഴുകുന്നതായി നടിചില്ലെന്കില്‍ ഊണില്ല.
കളി വീടിന്റെ അടുക്കള പുറത്തു നിര്‍ത്തും.

ഊണ് കഴിഞ്ഞു ഒരു ഊഞ്ഞാലാട്ടം...
പറങ്കി മാവിന്‍ കൊമ്പില്‍ ആകാശം മുട്ടെ ഇട്ട ഊഞ്ഞാലില്‍
ഒറ്റയും പെട്ടയും ആടി തിമിര്‍ക്കുമ്പോള്‍...

കട്ടന്‍ കാപ്പിയുമായി പിന്നേം ലൂസി ചേടത്തി!
എല്ലാവനും വാടാ..
ഊഞ്ഞാലാട്ടം നിര്‍ത്തി കാപ്പി കുടി വട്ടം...
പിന്നെ കഥപറച്ചില്‍..
എല്ലാത്തിനും ചേടത്തി എടാ പോടാ വിളിയാല്‍ അധികാരം കുറിക്കും.

കാലമേറെ പോയി..ലൂസി ശരിക്കും ചെടത്തിയായി..
സമൃദ്ധമായ ജീവിത യാത്രയില്‍
ഒരു നാള്‍ മഞ്ഞപിത്തം മറഞ്ഞിരുന്നു പിടി കൂടി..
ഒത്തിരി കുതറി നോക്കി...
കടും പിടുത്തമായിരുന്നു..
നോക്കി നില്‍കെ കാണാ മറ ഓര്‍കാ മറ ദൂരത്തേക്കു
ലൂസിയെ കൊണ്ടു പോയി..

ഇന്നും കാലത്ത് ഉണര്‍ന്നപ്പോള്‍
പരന്കിമാവിന്‍ തുമ്പിലെ ഇലച്ചാര്‍ത്തുകള്‍
കാറ്റില്‍ ഇളകും പോലെ...
ആടി ചെന്നു ഒരു ഇല കടിച്ചു കൊണ്ടു വന്നാല്‍
നിലക്കടല മുട്ടായി പകരം തരാമെടാ
എന്ന് ഒത്തിരി ലൂസിമാര്‍ പറയും പോലെ...

മുറ്റത്തേക്ക്‌ ഇറങ്ങിയപ്പോള്‍
ഒരു ചെമ്പകപൂ
ഇതള്ടര്‍ന്നു കിടക്കുന്നു.
എടുത്തോന്ന് മണത്തു നോക്കാന്‍ കുനിയുന്ന വാറെ
അടര്‍ന്ന ഇതളുകള്‍ മെല്ലെ ജീവന്‍ വച്ചതുപോലെ
കാറ്റില്‍ ഇളകുന്നു.

ഇനിയും ഊന്ജാലാടാനുള്ള ക്ഷണം പോലെ ....
ചെമ്പകം ആകെ ഉലയുന്നു...

ഇനിയും കഞ്ഞീം കറീം കളിക്കാന്‍ എന്ന് വരും?
എന്നാരോ ചോദിക്കുമ്പോലെ.

10 അഭിപ്രായങ്ങൾ:

ബാജി ഓടംവേലി പറഞ്ഞു...

നന്നായി അവതരിപ്പിച്ചിരിക്കുന്നു...
ഇത്ര ഭംഗിയായി എഴുതിയാല്‍ മരിച്ചവര്‍ പോലും വന്ന് വായിച്ചു പോകും...

siva // ശിവ പറഞ്ഞു...

ഒരു മിനിക്കഥ പോലെ സുന്ദരം.....

ധൃഷ്ടദ്യുമ്നന്‍ പറഞ്ഞു...

മനസ്സിൽ തട്ടി മാഷേ..എവിടയോ ഒരു വിങ്ങൽ..മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു..

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

മുറ്റത്തേക്ക്‌ ഇറങ്ങിയപ്പോള്‍
ഒരു ചെമ്പകപൂ
ഇതള്ടര്‍ന്നു കിടക്കുന്നു.
എടുത്തോന്ന് മണത്തു നോക്കാന്‍ കുനിയുന്ന വാറെ
അടര്‍ന്ന ഇതളുകള്‍ മെല്ലെ ജീവന്‍ വച്ചതുപോലെ
കാറ്റില്‍ ഇളകുന്നു.

ഇഷ്ടമായി ഈ എഴുത്ത്.. വെത്യസ്തമായ ശൈലി..

ramanika പറഞ്ഞു...

ലൂസി ചേടത്തി മനസ്സില്‍ സ്ഥാനം പിടിച്ചു!

ഉറുമ്പ്‌ /ANT പറഞ്ഞു...

nice.......nostalgic

smitha adharsh പറഞ്ഞു...

നന്നായിരിക്കുന്നു...
ലൂസി ചേടത്തി വായിച്ചാല്‍..ഒരുപാട് ഇഷ്ടാവും ട്ടോ..

ഹന്‍ല്ലലത്ത് Hanllalath പറഞ്ഞു...

നല്ല ശൈലി .....
ആശംസകള്‍..

ullas പറഞ്ഞു...

എടാ പുല്ലേ നീ കുറച്ചു നാളായി മനുഷ്യനെ കരയിക്കനായി ഇറങ്ങി പുറപ്പെട്ടിട്ട് . കണ്ണീരൊക്കെ വറ്റി വരണ്ടിട്ട് കൊറെയായി . എന്നാലും മനസ്സില്‍ തട്ടിയെടാ .

പാവപ്പെട്ടവൻ പറഞ്ഞു...

ഇനിയും ഊഞ്ഞാലാടാനുള്ള ക്ഷണം പോലെ ....
ചെമ്പകം ആകെ ഉലയുന്നു...

മനസ്സില്‍ ഒരുപാട് തട്ടുന്ന ഒന്നുപോലെ... അല്ലങ്കില്‍ ഇഷ്ടം പോലെ.... നമുക്ക് മാത്രമായ ചില സ്വകാര്യം പോലെ മനോഹരം.