എന്തിനോടും ചേര്‍ച്ച പറയാന്‍ എന്തെങ്കിലും ഒക്കെ വേണം..
വെയിലിനു മഞ്ഞ ..പൂവിനു മണം..കാറ്റിനു തണുപ്പ് അങ്ങനെ ..അങ്ങനെ
ഉറങ്ങാന്‍ കട്ടില്‍ ..
ഉഷ്ണം വരുമ്പോള്‍ വെറും തറ ...പുതയ്ക്കാന്‍ ഒന്നും കിട്ടാതെ വന്നാല്‍
ഉടുതുണി എന്തൊരു ചേര്‍ച്ച...
ഉറങ്ങാന്‍ കിടന്നാല്‍ മഴയുടെ സംഗീതം
ആരോഹണം ..അവരോഹണം..
കാറ്റിന്റെ ശീല്കാരം..ഉച്ചസ്ഥായിയില്‍..മൂന്നാംകാലം..
സ്വപ്നങ്ങളില്‍ ഒന്നും തിരിയാത്ത പൊട്ടിയ ഒരു ക്യാമറ ലെന്‍സും പിന്നെ
ഒന്നും തെളിയാത്ത ബാല്യ ചിത്രങ്ങളും..ഇരട്ടവാലന്‍ തിന്നു പോയി..
അതിനും ഒരു ചേര്‍ച്ച ..ഇല്ലെങ്കില്‍ കാലപ്പഴക്കം എങ്ങനെ ചേരും!
ഉറങ്ങിപ്പോയി..അറിഞ്ഞില്ല...
അഹോരാത്രം ..അതിരാത്രം കഴിഞ്ഞു ഭാര്യയും ചരിഞ്ഞുറങ്ങുന്നു..
കൂര്‍കം വലികള്‍കും ഒരു ചേര്‍ച്ച..
കുമിറ്റുന്ന മഴയുടെ ഹൂമ്കാരം..
തണുപ്പിന്റെ സൂചി പ്രയോഗം..പുതപ്പിന്റെ കീറിയ വായിലൂടെ കുത്തുന്നു..
ഏതോ വിടവിലൂടെ
എവിടെ നിന്നോ മഴ അകത്തു പെയ്യുന്നു..
ഒന്ന്..രണ്ട്..മൂന്ന് തുള്ളികളായി..എനിക്കും ഭാര്യക്കും ഇടയിലേക്ക് ..
അതും ഒരു ചേര്‍ച്ച..
നനയുന്ന പുതപ്പിന്റെ ഈറന്‍ മണം എന്തൊരു ചേര്‍ച്ച..
ചോരാത്ത പുരയില്‍ ഉറങ്ങുന്നവര്‍ക്കുണ്ടോ ഈ ചേര്‍ച്ച?!
അങ്ങനെ ചോര്‍ച്ചയും ഒരു ചേര്‍ച്ച.
4 അഭിപ്രായങ്ങൾ:
അകത്ത് പെയ്യുന്ന മഴയുടെ ചേർച്ച
ഒരു മുഴുജീവിതത്തിന്റെ ചോർച്ച
ചേര്‍ച്ചയുടെ ചോര്‍ച്ച .
'ചേര്‍ച്ച' നന്നായി!
അതെ...ചേര്‍ച്ച നന്നായി..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ