കാലത്ത് ആപ്പീസില്‍ പോകാനുള്ള അശ്രാന്ത പരാക്രമം. പാന്റ് കിട്ടിയപ്പോള്‍ നിക്കറു കാണാനില്ല..അതുകിട്ടിയപ്പോള്‍ ഷര്‍ട്ടിനു ബട്ടന്‍ ഒന്ന് കുറവ്..എല്ലാം ഒരുവിധം റെടി ആക്കി ചെരിപ്പും കാലില്‍ കേറ്റി.
മുഖ്യമാന വിഷയമായ ചോറ് പൊതിയും വെള്ളോം മറക്കാതെ എടുത്തു ബാഗ് കെട്ടി പൂട്ടി പെണ്ണുമ്പിള്ള കൈയില്‍ തന്നിട്ട് സ്ഥലം വിട്ടു
ശര വേഗതിനായി സ്കൂട്ടര്‍ എടുത്തപ്പോള്‍ ആശാന്‍ പണി മുടക്കുന്നു..അവസാന ശ്വാസം വരെ ചവിട്ടി ഒരു വിധത്തില്‍ സ്റ്റാര്‍ട്ട് ആക്കി...
അലറി കൊണ്ട്ട് ബസ് സ്ടാന്റിലെക്ക് ..ആ ബസു പോയാല്‍ കൂടെ തീവണ്ടിയും പോകും!
ഓടുന്ന വണ്ടിക്ക് ഒരു മുഴം മുന്നില്‍ കൈ കാണിച്ചു കേറി കൂടി ..സ്ഥിരം കണ്ടക്ടര്‍ ..സ്ഥിരം ടിക്കറ്റ് ..സ്ഥിരം സീറ്റില്‍ ചാരി ഇരുന്നു ഒരു ദീര്‍ഖ നിശ്വാസം വിട്ടു..ഇനി അല്‍പ പരദൂഷണ വിചാരമാകം..
അങ്ങനെ അയല്പക്ക കാരന്റെ കുന്നായ്മകളെ പറ്റി ചിന്തിചിട്ട് എത്തും പിടിയും കിട്ടാതിരിക്കുമ്പോള്‍ അടുത്തിരുന്ന യുവ കോമളന്‍ വെളുക്കെ ചിരിച്ചും കൊണ്ട്ട് എന്നെ ഒരു തോണ്ട് ..വെളിയിലേക്ക് കൈ ചൂണ്ടി ഒരു ചോദ്യോം..
what is that yellow flag..."?
അപ്പോഴാണ് ഞാനും ശ്രദ്ധിച്ചത് ..റോഡു മുഴുവനും പീതാംബരാ ഓ കൃഷ്ണാ ..!
ഞാനവനെ സാകൂതം ഒന്നുഴിഞ്ഞു ..ഇതെല്ലം അറിയാന്‍ ഇംഗ്ലിഷില്‍ എന്തരിനു ചോദിക്കണം..
എന്റെ മനോഗതി അറിഞ്ഞിട്ടെന്നവണ്ണം അവന്‍ പറഞ്ഞു..
I am a medical rep..from mangalore..sorry don't know malayaalam "
ഓ സാരമില്ല "ഞാന്‍ സമാധാനിപ്പിച്ചു..
പിന്നേം അവന് അറിയേണ്ടത് ഈ കൊടികളെ പറ്റി തന്നെ
ഇത് എസ് എന്‍ ഡി പി എന്നൊരു ജാതി സന്ഖടന ഉണ്ട്ട് അവരുടെ കൊടിയാ"
ഞാനവന്റെ മുടിഞ്ഞ സംശയം തീര്‍ത്തു .
വേറെ ചിന്തയില്‍ മുഴുകി മുഴുകി..ഇരിക്ക വാറെ
ദേ പിന്നേം ല്ലവന്‍..
"I know these people ..in my place also they are plenty.."
അവന്‍ പറഞ്ഞു..
എന്നിട്ടാണോ നീ ഒന്നും അറിയാത്തവന്റെ മാതിരി കേറി കിന്ടിയത്...ഞാന്‍ ഒരു നോട്ടം എറിഞ്ഞു..
അവന്‍ വിടുന്ന മട്ടു കാണുന്നേയില്ല.
"see in our place these people are toddy tappers ..and very quarrelsome also"
more over they are educated but culture less"
ഞാനെന്തു മിണ്ടാന്‍ .".ഇസ്ന്റ്റ് ഇറ്റ് ? നോട്ട് അറ്റ് ഓള്‍ ട്രൂ കമ്പെര്‍ിംഗ് വിത്ത് ഔര്‍ പ്ലേസ് " .
എന്ന് പറഞ്ഞൊഴിഞ്ഞു..
തീവണ്ടി ആപ്പീസില്‍ എത്തി അവന്‍ യാത്ര പറഞ്ഞു ടിക്കറ്റ് എടുക്കാന്‍ പോയി.
"എടാ കൂവേ ആ ചെറുക്കന്‍ പറഞ്ഞത് കിറു കൃത്യം നീ ഈ ജാതിയാന്ന് അവന്‍ നിന്നെ കണ്ടപ്പോഴേ മനസ്സിലാക്കി കളഞ്ഞല്ലോ ..മിടുക്കന്‍"
സഹ പ്രവര്‍ത്തകന്‍ തൊട്ടു പുറകിലെ സീറ്റില്‍ ഇരുന്നു ഞങ്ങളുടെ "നമ്മള്‍ തമ്മില്‍" പരിപാടി കാണുകയായിരുന്നു ..അതൊന്നും ഞാനറിഞ്ഞില്ല..
"പോടാ കഴുവേ..."എന്ന് ഞാന്‍ പറയും മുന്‍പേ അവന്‍ പറഞ്ഞു..
"ഇതാടാ ആ പയ്യന്‍ പറഞ്ഞ ക്വാരല്‍ സം പീപ്പിള്‍ "
തീവണ്ടിയുടെ രാക്ഷസ അലര്‍ച്ച ...ബാക്കി അനര്‍ധന്ങളില്‍ നിന്നും രക്ഷിച്ചു..
പീതാംബരാ ഓം കൃഷ്ണാ ...
2009, ഒക്‌ടോബർ 25, ഞായറാഴ്‌ച
2009, ഒക്‌ടോബർ 18, ഞായറാഴ്‌ച
"വെളുത്തമ്മ"
വല്യകുളം പേരുമാതിരി അത്രക്കങ്ങു കുളമല്ല എന്നാല്‍ നാട്ടിന്‍ പുറത്തിന്റെ നന്മകളും കൂടുതലല്ല . പത്തനംതിട്ട ജില്ലയിലെ ഒരു പാവം ഗ്രാമം. ഒത്തിരി ഒത്തിരി കുന്നായ്മകളുടെയും , കുതന്ത്രങ്ങളുടെയും തമാശ കഥകള്‍ ഇവിടെയും ഉണ്ടായിരുന്നു , ഇപ്പോള്‍ പനിപിടിച്ചമാതിരി ഉണര്‍വ് ഇല്ലെങ്കിലും അത്യാവശ്യം കുത്തി തിരുപ്പുകള്‍ ഒക്കെ യഥേഷ്ടം ഉണ്ട്.ഒരുപാടു പഴയ പുതിയ കഥകളും..
.അതില്‍ ചിലത്..... കഥയെന്നും, സംഭവ കഥ എന്നും രണ്ടു പക്ഷം ഇവിടെയും ഉണ്ട് .
"വെളുത്തമ്മ" മരിച്ചിട്ട് അധികമായിട്ടില്ല ഏറിയാല്‍ നാലുകൊല്ലം , നാട്ടിലെ സുന്ദരി കോത ആയിരുന്നു .. തൊണ്ണൂറില്‍ മരിക്കുമ്പോഴും . വേള് വെളെ ചൊക ചോകെ നീണ്ട മൂക്കും..കാതിലെ ലോലാക്കില്‍ ഈരേഴു വര്‍ണങ്ങള്‍..കടും നീല റൌക്ക അതില്‍ വെള്ള പരല്‍ മീനുകള്‍ പായുന്ന പടം ..പുളിയിലക്കര മുണ്ടും നേര്യതും ...
മധുര പതിനേഴില്‍ ..പതിനെട്ടില്‍.. ഒരുപാടു പേരെ മോഹിപ്പിച്ചിട്ടുണ്ട് പോലും ,ചിലര്‍ക്കൊക്കെ ..മിസ് കുമാരി..പത്മിനി,രാഗിണി..പിന്നെ ഷീല ജയഭാരതി..എന്നിങ്ങനെ ..
അവരില്‍ കൊഴുപ്പുള്ള ചിലരൊക്കെ കാര്യം കാണുകയും ചെയ്തിട്ടുണ്ടുപോലും . രണ്ടയായാലും പണമുള്ളവരുടെ മാത്റം സുന്ദരി കോതയായിരുന്നു വെളുത്ത'.
ഇനി പ്രതി നായകന്‍ കുഞ്ഞനോ? അറും പാവം , കഞ്ഞിക്ക് വയ്ക്കുന്ന വെള്ളത്തില്‍ മിക്കപ്പോഴും കുളിക്കുകയാണ് പതിവു. എന്നാല്‍ വെളുത്ത്തയോട് മോഹം കല കലശല്‍..ശിവകാശി പോസ്ടര്‍ അന്നുണ്ടായിരുന്നെന്കില്‍ മുറി നിറയെ...
പക്ഷെ കുഞ്ഞന് അറിയാമായിരുന്നു.. അടുക്കണമെങ്കില്‍ പണം വേണം , അല്ലെങ്കില്‍ വെളുതയ്ടെ കറുത്ത മുഖവും തെറിയും പിടിക്കണം . മാര്‍ഗമൊന്നും കാണാതെ നടക്കുമ്പോള്‍ ദൈവമായിട്ടു ഒരു വഴി കാട്ടി.
പഴങ്ങഞ്ഞി കുടിച്ച വഹയില്‍ പഴേ..പണ്ടെ .. ഉടഞ്ഞ ഓട്ട ചട്ടി ഒരേ ഒരണ്ണം ദാ കിടക്കുന്നു ..പിന്നെ ബുദ്ധി ഒന്ന് കത്തി !
മങ്ങാതെ മായാതെ രാജാവിന്റെ അല്ലറ ചില്ലറ കാശിന്റെ രൂപ ഭദ്രതയില്‍ മനസ്സില്‍ കിടന്ന കാശ് വലിപ്പത്തില്‍
ഉരച്ചുണ്ടാക്കി അതെ പോലെ ഇഷ്ടംപോലെ പണം.. പഴയ സാറ്റിന്‍ മുണ്ടോരേണം കീറി മടിശീല ...
പിന്നെ ഒരുക്കമായി..ഓലിയില് കുളിച്ചു ..ചന്ദ്രിക സോപ്പോന്നു തീര്‍ന്നു ..കുട്ടികുര പൌഡര്‍ ഒരു കൂട്ടം..മല്‍ മല്‍ മുന്ടോരെണ്ണം അടിച്ചു മാറ്റി ഉടുത്തപ്പോള്‍..സാക്ഷാല്‍..കാമദേവനും ചിരിക്കും!
രാത്രി പാനീസ് വിളക്കിന്റെ ചാരെ, തിളങ്ങിയിരുന്ന വെളുതയുടെ അടുത്തെത്തി..പഞ്ച പുച്ഛം കാട്ടി ഇരുന്ന വെളുത്ത മുമ്പില്‍ ... കുഞ്ഞന്‍ കിലുകിലുങ്ങുന്ന മടിശീല കിലുകി കാണിച്ചു .
വിശ്വാസം ആകാതെ വെളുത്ത ആഞ്ഞൊന്നു ചിരിച്ചു, എന്നിട്ട് ചോദിച്ചു.."കുഞ്ഞനാണോ..എന്നതാ ..കാര്യം."?.
കുഞ്ഞന്‍ ..മടിയാതെ" ആഗ്രഹം " അറിയിച്ചു..ഒന്ന് ഞെട്ടിയെങ്കിലും..
കിലുങ്ങിയ നാണയ തുട്ടിനെക്കാട്ടില്‍ ചിരിച്ചു..വെളുത്തമ്മ...മെല്ലെ വിളക്ക് ഒന്നൂതി..
കുഞ്ഞന്റെ ജന്മ സാഫല്യം .
കോഴി കൂകി ..
നേരം പര പര വെളുത്തപ്പോള്‍ ഭൂമി കുലുങ്ങുന തെറിയഭിഷേകം.
ഉടച്ച ഓട്ട ചട്ടി മടി ശീല കിലുക്കി ഉറഞ്ഞു തുള്ളി നില്‍ക്കുന്നു വെളുതമ്മ ...കറുത്തമ്മയായി!
ചതിച്ച്ചോടാ നായിന്റെ മോനെ.."പിന്നെ കുറെ നക്ഷത്രങ്ങളും ..വള്ളീം പുള്ളീം...
സുപ്രഭാതം കേട്ടു കുഞ്ഞന്‍ നാടു വിട്ടു ഓടിയതില്‍ പിന്നെ ഒരു നാളും വന്നിട്ടേയില്ല...എന്ന് കൊച്ചുമക്കളും ..അവരുടെ മക്കളും
സാഭിമാനം പറയുന്നു...
കേട്ടു നിന്ന ഞാനും ഒരു രാജ്യം വെന്ന കുഞ്ഞന്‍ " ചേട്ടന്റെ ലീലാവിലാസം മനക്കണ്ണില്‍ കണ്ടു
2009, ഒക്‌ടോബർ 11, ഞായറാഴ്‌ച
കണ്ണ് വൈദ്യന്‍
പണ്ട് പണ്ട് തൊട്ടതിനും പിടിച്ചതിനും സ്കാനും ലാബ് ടെസ്റ്റും ഇല്ലാതിരുന്ന നല്ലകാലത്ത്.ചുമടു താങ്ങിയും കാളവണ്ടിയും ...വഴിയോരം തണലിന്റെ കുളിരാല്‍ മൂടി പടര്‍ന്നു പന്തലിച്ച വരിക്ക പ്ലാവും ഉണ്ടായിരുന്ന കാലം..
അതിന്റെ ചുവട്ടില്‍ നിരപ്പലക കൊണ്ട് അടച്ചു തുറക്കുന്ന കഷായം ..എണ്ണ..കുഴംബോക്കെ മണക്കുന്ന ..വലിയ ഭരണികള്‍ തിണ്ണയില്‍ ഇറക്കി വച്ചിരുന്ന ഒരു വൈദ്യശാല. കറുപ്പില്‍ വെള്ള അക്ഷരത്തില്‍ കണ്ണ് ദീനത്തിന് പ്രത്യേക ചികിത്സയും...എന്നെഴുതിയ ഒരു ബോര്‍ഡും..
തിണ്ണയുടെ ഓരം ചാരി മെഴുക്കു പുരണ്ട ചാര് കസേരയില്‍ മുറിക്കയ്യന്‍ ബനിയനും വെള്ള മുണ്ടും കണ്ണില്‍ കണ്ണടയും കൈയില്‍ സദാ കൌമുദി പത്രവുമായി ഒടിഞ്ഞു മടങ്ങിയ ഒരു വൈദ്യനും..താഴെ എപ്പോഴും അലച്ചുകൊണ്ട് ഒരു ഞാരുവാലി പൂച്ചയും..
അങ്ങനെ ഇരിക്ക വാറെ..കല്യാണി അമ്മ വരും..കണ്ണി തീനത്തിനു മരുന്നെഴുതാന്‍..നീണ്ട പരിശോധനക്ക് ശേഷം.. ഇള നീര്‍കുഴംബെഴുതി കല്യാണി അമ്മയെ ഒരിടത്തിരുത്തും എന്നിട്ട് വൈദ്യന്‍ പിന്നേം കൌമുദി കയ്യില്‍ എടുക്കും..പൂച്ച പിന്നേം അല തുടങ്ങും..നീറുന്ന കണ്ണുമായി കല്യാണി അമ്മ പയ്യാരങ്ങള്‍ പറയും..
നീറ്റല്‍ മാറുമ്പോള്‍ മെല്ലെ മടി കുത്തഴിച്ച് സ്ഥിരം ചാര്‍ജായ രണ്ടു രൂപാ കൊടുക്കും.."ഈ നാശം പിടിച്ച ചൊറിച്ചിലും നീറ്റലും എല്ലാ മാസവും എന്താ വൈദ്യരെ ഇങ്ങനെ പിന്നേം പിന്നേം വരുന്നത്?" ചോദ്യം എറിഞ്ഞു കാത്തിരിക്കും
"ഓ വയസ്സായി വരികയല്ലേ അപ്പോള്‍ കണ്ണിനും അല്‍പ സ്വല്പം ചിത്താന്തമൊക്കെ തോന്നും..വൈദ്യര്‍ ചിരിയോടെ സ്വാന്തനിപ്പിക്കും. 'പിന്നെ ഞാനിവിടുണ്ടല്ലോ" എന്നൊരു കൊളുത്തും വക്കും.
കല്യാണി അമ്മ സന്തോഷവതിയാകും..മടങ്ങും.
ഒരിക്കല്‍ കല്യാണിഅമ്മ വന്നപ്പോള്‍ വൈദ്യന്‍ ഒരു അടിയന്തിരത്തിന് കായംകുളം വരെ പോയിരിക്കുന്നു.
ശിങ്കിടി ദാമോദരന്‍ അര വൈദ്യന്‍ ചികിത്സ നടത്തുന്നു..കൈപ്പുണ്ണ്യം ഉള്ളവനാ..കല്യാണി അമ്മ അര മനസോടെ ദാമോരന്‍ വൈദ്യന്റരികെ ഇരുന്നു.
വൈദ്യന്‍ ഭൂത കണ്ണാടി എടുത്ത് വച്ചൊരു നോട്ടോം ഒരു പൊട്ടി ചിരീം..കല്യാണി അമ്മക്ക് ദേഷ്യം വരാന്‍ ഇനി കാരണം വേണ്ട.".എന്നതാ ഇത്ര ചിരിക്കാന്‍ കണ്ണിനാത്ത് ഇരിക്കുന്നത്"?കല്യാണി അമ്മ ചിമിട്ടി..
"എന്തോ പറയാനാ ...ഈ പുരികം കുറെ മുറിച്ച് കളയട്ടെ.." വൈദ്യന്‍ ചോദിച്ചു.."എന്നാത്തിനാ " കല്യാണി അമ്മയുടെ സൌന്ദര്യ ബോധം സട കുടഞ്ഞു ...
"അതാ ഈ കുഴപ്പത്തിന് കാരണം..രണ്ടു മൂന്നെണ്ണം സ്ഥാനം തെറ്റി വില്ല് പോലെ വളഞ്ഞു കണ്ണിലേക്ക് കുത്തി നിക്കുന്നു..അത് കൊള്ളുമ്പോള്‍ ചില്ലറ ചൊറിച്ചിലും നീറ്റലും കാണും " വൈദ്യന്‍ രോഗ ഹേതു പറഞ്ഞു
അപ്പം മൂപ്പര് വൈദ്യന്‍ ഇതിനു മരുന്ന് തന്നിരുന്നതോ...?" കല്യാണി അമ്മയുടെ ചോദ്യത്തിലാകെ ഒരു സി ബി ഐ മണം..
ദാമോരന്‍ വൈദ്യന്‍ ഒന്നിഴഞ്ഞു..ഇത് കെണി ആകും..കാലാ കാലങ്ങളായി ഓരോ മാസവും ശകലം ഇള നീര്‍കുഴ്മ്ബിനു രണ്ടു രൂപാ കിട്ടിയിരുന്നത് താന്‍ കാരണം ഇല്ലാതായാല്‍ കഷ്ടം..
"ഓ..അതോ ആ മരുന്ന് ഒഴിച്ചത് കൊണ്ടാ ഇതിങ്ങനെ കൂടാതെ നിന്നത്..."
ഏത്""? എങ്ങനെ?' കല്യാണി അമ്മ ചൂടായി..."മനുഷ്യനെ ഇല്ലാ രോഗത്തിന് ചികില്സിക്കുന്നവന്മാര്‍" എന്നും പറഞ്ഞു ഒരൊറ്റ നടപ്പ് ..
ദാമോരന്‍ വൈദ്യന് ഉത്തരം കഴുക്കോലില്‍ മുട്ടി..
നെരപ്പലക ഓരോന്നായി എടുത്ത് വൈദ്യ ശാല അടച്ചു..പൂച്ചയെ കാലു കൊണ്ട് ഒരു താങ്ങും താങ്ങി..
വഴിയിലിറങ്ങി നേരെ കിഴക്കോട്ടു പിടിച്ചു..
മൂപ്പര് വരും വഴി കാണണ്ട...കല്യാണി അമ്മ കണ്ടെങ്കില്‍ സൂപ്പര്‍ തെറി പറഞ്ഞു കാണും..
എന്റെ ചെവിക്കുറ്റി ഇളകിയത് തന്നെ..
നല്ല ഒരു ഇ എന്‍ ടി സ്പെഷ്യലിസ്റ്റ് എവിടെ കാണും....

2009, ഒക്‌ടോബർ 3, ശനിയാഴ്‌ച
ഗ്രാമക്കാഴ്ചകള്‍
ഗ്രാമക്കാഴ്ചകള്‍ ...ആരൊക്കെയോ ഉപയോഗിച്ച തലക്കെട്ട്
ഇതിപ്പം ഗ്രാമമോ എന്ന് ചോദിച്ചാല്‍ അത്രക്കങ്ങു ഗ്രാമോമല്ല...എന്നാല്‍ നഗരോമല്ല..
അല്ലെങ്കിലും കേരളത്തിലെ ഗ്രാമം ഡല്‍ഹിയില്‍ ഫ്ലോട്ടായി റോഡിലൂടെ പോകുന്ന കാഴ്ച ടി വിയില്‍ ലൈവായി കാണാമല്ലോ..
ചില ചില്ലറ കാഴ്ചകള്‍ കണ്ടതും....കണ്ടുകൊണ്ടിരിക്കുന്നതും...ഇനി കാണാന്‍ പോകുന്നതും
പണ്ടൊക്കെ കാക്ക കരയുന്നത് കേട്ടായിരുന്നു ഉണരുന്നത്..ഇപ്പോള്‍ കാക്കയ്കും ഹാങ്ങ് ഓവര്‍ ആകാം..താമസിച്ചേ കരയാറു പതിവുള്ളു...അതും ഒന്നോ രണ്ടോ..
കരയാതെ തന്നെ കുഞ്ഞിനു പാല് കിട്ടിയാല്‍ പിന്നെ വെറുതെ കരഞ്ഞു കരഞ്ഞു ഊര്‍ജം കളയണ്ടല്ലോ?
പര പര വെളുക്കും മുന്‍പ് തന്നെ അപ്പറത്തെ അച്ചായന്‍ ഇപ്പുറത്തെ മതിലിനു വെളിയിലേക്ക് ഇന്നലയുടെ ബാക്കി വേസ്റ്റ്"
കൂടിലാക്കി ഡാവില്‍...കളഞ്ഞിരിക്കുന്നത് കാക്കയ്കും പൂച്ചയ്ക്കും ഗൃഹ പാഠം!
പിന്നെന്തിനു അലച്ചും..കരഞ്ഞും..വെറുതെ നൂയിസെന്സാകണം "!
അതിനകത്തോ ...ഏതെല്ലാം തരത്തിലുള്ള 'കടപ്പന്ടങ്ങളുടെ' അവശിഷ്ടങ്ങളും..ചിക്കന്‍ സിക്സ്ടി ഫോറും ഫൈവും..
നാനും പിന്നെ ചുറ്റുകള്‍ അഴിയാത്ത പൊറോട്ടയും!
ബ്രേക്ക് ഫാസ്റ്റ് കുശാല്‍.
കോഴി കൂവി നേരം വെളുപ്പിച്ച കാലം ഉദയാ സ്റ്റുഡിയോ പൂട്ടിയതോടെ പോയി മറഞ്ഞു..
ആ കോഴിയെ വല്യമ്മ വിറ്റുകളഞ്ഞു..
ഇനി നാമക്കല്‍ നിന്നും കൂവുന്ന കോഴി വരണം. കാത്തിരിക്കാം..
ഉണര്‍ന്നു കട്ടിലില്‍ മൂരി രണ്ടു നിവര്‍ന്നതും....ധും" എന്നൊരു ഒച്ച കേട്ടു ഞെട്ടറ്റു താഴെ വീണത് ബാക്കി.
ആരുടെയോ മൃത ദേഹം ...മൂന്നു നാലു ദിവസത്തെ മോര്‍ച്ചറി വാസത്തിനു ശേഷം സ്വ ഗൃത്തിലെക്ക് കൊണ്ട് പോകും വഴി പതിനായിരം വാട്ടിന്റെ തമ്പേര്‍ പ്രയോഗം..മരണ സംഗീതക്കാരന്റെ മനോധര്‍മം...വെളുപ്പിനത്തെ സാധകം!
പുറകാലെ ആയിരം കൂടിയ കാറുകളുടെ അകമ്പടി..കണ്ണാടിയില്‍ ഫ്ലെക്സി ചിത്രവും.സമയമാം രഥത്തിന്റെ ബീജി!!
പത്രം വരുന്നതും നോക്കി നോക്കി...നോക്കെത്താ ദൂരത്തു കണ്ണും നട്ടു..."ഇപ്പോള്‍ വാര്‍ത്തകള്‍ ലൈവായത് കാരണം ഒരു മാതിരി പെട്ടവര്‍ പത്രം വരുത്തുന്നത് ഒരു ആടംബരമാക്കി..അത് കൊണ്ട് ഇത്തിരി ഒക്കെ താമസിച്ചാലും പരാതി ഇല്ല."
പത്രക്കാരന്റെ ലൈവ് കമന്ററി.
കാലത്ത് നടപ്പ് ഒന്നും പതിവില്ലേ? " നല്ല നടപ്പ് കാരന്റെ ചോദ്യം.." പ്രായമായി വരുംതോറും അസുഖങ്ങള്‍ വരാതെ നോക്കണം...വെളുപ്പിനെ ഒരു നടപ്പ് നല്ലതാ.." ഇത് പറഞ്ഞതും ആശാന്‍ റോഡില്‍ നിന്നും അടുത്ത പറമ്പിലേക്ക് ഒരു ചാട്ടം ചാടിയതും ഒപ്പം!
ചീറി പാഞ്ഞു പോയ ടിപ്പര്‍ ലോറിയെ നോക്കി നെഞ്ചത്തു കൈ വച്ചു നില്കുന്നത് കണ്ടപ്പോള്‍ എനിക്കും തോന്നി ഒരു കുസൃതി ചോദ്യം..."വെളുപ്പിന് നടപ്പിനെക്കള്‍ നല്ലത് ചാട്ടമാ..വണ്ടി ഇടിക്കാതെ ആയുസ്സ് കാക്കാം"
നടപ്പുകാരന്‍ ചേട്ടന്‍ മെല്ലെ നടന്നു നീങ്ങി.
ദേ വരുന്നു അയല്‍പക്കത്തെ പിള്ളാര്‍..പാന്റും ഷര്‍ട്ടും പുറത്തു ഒരു കൊട്ടും അതിനു മുകളില്‍ നീളന്‍ ടൈയും...മുതുകില്‍
എവറസ്റ്റു കേറാന്‍ പോകുന്നവന്റെ ഒരു ബാഗും..
എവിടാ പിള്ളാരെ ഈ അതി രാവിലെ?" എന്റെ ചോദ്യത്തിന് അവര്‍ നടന്നു കൊണ്ടുതന്നെ മറുപടിയും തന്നു..
ഇവന് എന്ട്രന്സിന്റെ ക്ലാസ്സ് കഴിഞ്ഞു ട്യുഷന്‍ ..എനിക്ക് ട്യുഷന്‍ കഴിഞ്ഞു എന്ട്രന്‍സ് ക്ലാസ്...അപ്പോഴേക്കും സ്കൂള്‍ ബസും വരും.
പറഞ്ഞു തീരും മുന്‍പ് വിളറിയ മഞ്ഞ നിറം പൂശിയ ഒരു ശകടം ഞങ്ങളെ പിന്തള്ളി പാഞ്ഞു..മൃത വ്ദ്യാലയം എന്നോ മറ്റോ ഒരു ബോര്‍ഡും കണ്ടു..കുഞ്ഞുങ്ങളുടെ കലപില.. മൂന്നു നാല് വീടുകള്‍ കഴിഞ്ഞ് വാഹനം നിന്നു...കൊച്ചു വെളുപ്പാന്‍ കാലത്ത് തന്നെ അടി പൊളി ചുരി ദാറും പുള്ളി കുടയുമായി ..കുട്ടിയെക്കാളും ഒരുങ്ങി അതിന്റെ അമ്മ!
കുഞ്ഞിനെ കൈ പിടിച്ചു വണ്ടിയില്‍ കയറ്റി വിട്ടു...ടാറ്റാ ....
പിന്നെ പുറകെ പുറകെ ടിപ്പറും സ്കൂള്‍ ബസുകളും തമ്മില്‍ ഒരു നെഹ്‌റു ട്രോഫി വള്ളം കളി തന്നെയായിരുന്നു...
അമ്മമാര്‍ ചമഞ്ഞൊരുങ്ങി റോഡിന്റെ ഇരു വശത്തും ഒരു ഫാഷന്‍ പരേട് തന്നെ...നടത്തി കളഞ്ഞു..
ചുരുക്കം ചിലര്‍ "നൈറ്റി " എന്ന ഓമന ഹൌസ് കോട്ടും അതിനു മുകളില്‍ കളര്‍ഫുള്‍ ഷാളും...
ഒരു ഒന്‍പതു മണി വരെ എങ്ങനെ പോയി എന്നറിയില്ല..വായി നോട്ടം ഉഗ്രന്‍ കല തന്നെ..സുപ്പര്‍ അനുവഷന്‍ കഴിഞ്ഞാല്‍ ചിന്ത്യം!
ദാ, പിന്നേം വരുന്നു വലിയ മഞ്ഞ ബസ്..പിത്തക്കാരന്റെ മുഖം പോലെ..സ്ഥലത്തെ പത്തിലൊരു സ്വാശ്രയ എഞ്ചിനീയറിംഗ് കോളജിന്റെ ബസ് ഘോഷ യാത്രയാ...കാണാം..
കടന്നു പോയ എല്ലാ ബസിലും ചെവിയില്‍ എന്തോ കുത്തി തിരുകി..അല്ലെങ്കില്‍..മൊബയില്‍ ഫോണില്‍ ഫോട്ടം പിടിച്ച്...എത്ര എത്ര ..കൊണ്വന്റ്റ് പിള്ളാര് ശെല്‍വെന്ന മുയലുകള്‍ ആന്ഗലം മാത്രം 'പാടാതമ്മാ ..'
അണ്ണോ ...വരുന്നോ..സിവില് വരെ പോകുവാ ..സാധനം " വാങ്ങാന്‍..ജങ്ക്ഷനിലെ ഓട്ടോ സുഹൃത്തിന്റെ ക്ഷണം ..
സമയം പത്തായി എന്നറിഞ്ഞു..പത്തു മണിക്കേ സിവില് തുറക്കൂ...
ഇനി വഴിയില്‍ നിന്നാല്‍ അപകടമാ ..പല സിവിലുകാരും വിളിക്കാം..കടം ചോദിക്കാം..മസാവസാനമാ എന്നൊന്നും പറഞ്ഞാല്‍ അവന്മാര്‍ അടങ്ങില്ല....
ഒച്ചിന്റെ വേഗത്തില്‍ വീടകം പുക്കി..
ടി വി ഓണാക്കി...മുടിയാന്‍ നേരത്ത് മുട്ടിട്ടാല്‍ നിക്കുമോ...എല്ലാ ചാനലും തപ്പി ..ദൈവത്തിന്റെ ചാനലില്‍ പോലും എസ് " പിച്ചാത്തി അല്ലാതെ ഒന്നുമില്ല...വ്യതസ്തമായി എസ്" എഴുതുന്ന വിധത്തെ പറ്റി പൊരിഞ്ഞ ചര്‍ച്ച..
അടി ..കടി..
ഹായ് ...ഗ്രാമക്കാഴ്ചകള്‍ ഇത്രയും പോരന്നുണ്ടോ...
എങ്കില്‍ ടി വി ഓണ്‍ ചെയ്തു..റിയാലിറ്റി ഷോ' കാണുന്നവര്‍ തമ്മില്‍ തമ്മില്‍ കാണൂ...
കൊലപാതകം....ബലാല്‍സംഗം...മോഷണം...ഇതിന്റെ ഒക്കെ റിയാലിറ്റി കഴിഞ്ഞ്..
ഇനി ലൈവ് ഷോ ഉടന്‍....

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)