Powered By Blogger

2009, ഒക്‌ടോബർ 25, ഞായറാഴ്‌ച

ക്വാറല് സം പീപ്പിള്‍

കാലത്ത്‌ ആപ്പീസില്‍ പോകാനുള്ള അശ്രാന്ത പരാക്രമം. പാന്റ് കിട്ടിയപ്പോള്‍ നിക്കറു കാണാനില്ല..അതുകിട്ടിയപ്പോള്‍ ഷര്‍ട്ടിനു ബട്ടന്‍ ഒന്ന് കുറവ്..എല്ലാം ഒരുവിധം റെടി ആക്കി ചെരിപ്പും കാലില്‍ കേറ്റി.
 മുഖ്യമാന വിഷയമായ ചോറ് പൊതിയും വെള്ളോം മറക്കാതെ എടുത്തു ബാഗ് കെട്ടി പൂട്ടി പെണ്ണുമ്പിള്ള കൈയില്‍ തന്നിട്ട് സ്ഥലം വിട്ടു
ശര വേഗതിനായി സ്കൂട്ടര്‍ എടുത്തപ്പോള്‍ ആശാന്‍ പണി മുടക്കുന്നു..അവസാന ശ്വാസം വരെ ചവിട്ടി ഒരു വിധത്തില്‍ സ്റ്റാര്‍ട്ട്‌ ആക്കി...
അലറി കൊണ്ട്ട് ബസ്‌ സ്ടാന്റിലെക്ക് ..ആ ബസു പോയാല്‍ കൂടെ തീവണ്ടിയും പോകും!


ഓടുന്ന വണ്ടിക്ക്‌ ഒരു മുഴം മുന്നില്‍ കൈ കാണിച്ചു കേറി കൂടി ..സ്ഥിരം കണ്ടക്ടര്‍ ..സ്ഥിരം ടിക്കറ്റ്‌ ..സ്ഥിരം സീറ്റില്‍ ചാരി ഇരുന്നു ഒരു ദീര്‍ഖ നിശ്വാസം വിട്ടു..ഇനി അല്‍പ പരദൂഷണ വിചാരമാകം..
അങ്ങനെ അയല്പക്ക കാരന്റെ കുന്നായ്മകളെ പറ്റി ചിന്തിചിട്ട് എത്തും പിടിയും കിട്ടാതിരിക്കുമ്പോള്‍ അടുത്തിരുന്ന യുവ കോമളന്‍ വെളുക്കെ ചിരിച്ചും കൊണ്ട്ട് എന്നെ ഒരു തോണ്ട് ..വെളിയിലേക്ക്‌ കൈ ചൂണ്ടി ഒരു ചോദ്യോം..
what is that yellow flag..."?
അപ്പോഴാണ്‌ ഞാനും ശ്രദ്ധിച്ചത് ..റോഡു മുഴുവനും പീതാംബരാ ഓ കൃഷ്ണാ ..!


ഞാനവനെ സാകൂതം ഒന്നുഴിഞ്ഞു ..ഇതെല്ലം അറിയാന്‍ ഇംഗ്ലിഷില്‍ എന്തരിനു ചോദിക്കണം..
എന്റെ മനോഗതി അറിഞ്ഞിട്ടെന്നവണ്ണം അവന്‍ പറഞ്ഞു..
I am a medical rep..from mangalore..sorry don't know malayaalam "


ഓ  സാരമില്ല  "ഞാന്‍ സമാധാനിപ്പിച്ചു..
പിന്നേം അവന്‌ അറിയേണ്ടത്‌ ഈ കൊടികളെ പറ്റി തന്നെ 
ഇത് എസ്  എന്‍ ഡി പി എന്നൊരു ജാതി സന്ഖടന ഉണ്ട്ട് അവരുടെ കൊടിയാ"
ഞാനവന്റെ മുടിഞ്ഞ സംശയം തീര്‍ത്തു .
വേറെ ചിന്തയില്‍ മുഴുകി മുഴുകി..ഇരിക്ക വാറെ 
ദേ പിന്നേം ല്ലവന്‍..
"I know these people ..in my place also they are plenty.."
അവന്‍ പറഞ്ഞു..
എന്നിട്ടാണോ നീ ഒന്നും അറിയാത്തവന്റെ മാതിരി കേറി കിന്ടിയത്...ഞാന്‍ ഒരു നോട്ടം എറിഞ്ഞു..
അവന്‍ വിടുന്ന മട്ടു കാണുന്നേയില്ല.
"see in our place these people are toddy tappers ..and very quarrelsome also"
more over they are educated but culture less"
ഞാനെന്തു മിണ്ടാന്‍ .".ഇസ്ന്റ്റ്‌ ഇറ്റ്‌ ? നോട്ട് അറ്റ്‌ ഓള്‍ ട്രൂ കമ്പെര്‍ിംഗ് വിത്ത്‌ ഔര്‍ പ്ലേസ് "  .
എന്ന് പറഞ്ഞൊഴിഞ്ഞു..
തീവണ്ടി ആപ്പീസില്‍ എത്തി അവന്‍ യാത്ര പറഞ്ഞു ടിക്കറ്റ്‌ എടുക്കാന്‍ പോയി.
"എടാ കൂവേ ആ ചെറുക്കന്‍ പറഞ്ഞത് കിറു കൃത്യം നീ ഈ ജാതിയാന്ന് അവന്‍ നിന്നെ കണ്ടപ്പോഴേ മനസ്സിലാക്കി കളഞ്ഞല്ലോ ..മിടുക്കന്‍"
സഹ പ്രവര്‍ത്തകന്‍ തൊട്ടു പുറകിലെ സീറ്റില്‍ ഇരുന്നു ഞങ്ങളുടെ "നമ്മള്‍ തമ്മില്‍" പരിപാടി കാണുകയായിരുന്നു ..അതൊന്നും ഞാനറിഞ്ഞില്ല..
"പോടാ കഴുവേ..."എന്ന് ഞാന്‍ പറയും മുന്‍പേ അവന്‍ പറഞ്ഞു..
"ഇതാടാ ആ പയ്യന്‍ പറഞ്ഞ ക്വാരല്‍ സം പീപ്പിള്‍ "


തീവണ്ടിയുടെ രാക്ഷസ അലര്‍ച്ച ...ബാക്കി അനര്‍ധന്ങളില്‍ നിന്നും രക്ഷിച്ചു..


പീതാംബരാ ഓം കൃഷ്ണാ ...

4 അഭിപ്രായങ്ങൾ:

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

ഹഹ .. പീതാംബരാ ഓം കൃഷ്ണാ.

siva // ശിവ പറഞ്ഞു...

Quarrelsome people.... Ha ha.... I like it....

Anil cheleri kumaran പറഞ്ഞു...

രസായിട്ടുണ്ട്.

ബാലചന്ദ്രൻ ചുള്ളിക്കാട് പറഞ്ഞു...

ജാതിയുടെയോ മതത്തിന്റെയോ ഗോത്രത്തിന്റെയോ വർണ്ണത്തിന്റെയോ ദേശത്തിന്റെയോ അടിസ്ഥാനത്തിൽ മനുഷ്യസ്വഭാവം നിർണ്ണയിക്കാനാവില്ല. എല്ലാ വിഭാഗങ്ങളിലും കലഹസ്വഭാവികളും ശാന്തശീലരും ഉണ്ട്. അതുപോലെ എല്ലാ വിഭാഗങ്ങലിലുമുണ്ട് സംസ്കാരമില്ലാത്തവരും സംസ്കാരമുള്ളവരും.മറ്റുള്ള ജാതിക്കാരുടെ, പ്രത്യേകിച്ച്, ജാതിശ്രേണിയിൽ തങ്ങളേക്കാൾ താഴെയുള്ളവരുടെ സ്വഭാവ സവിശേഷതകളെയും ജീവിതശൈലിയെയും പരിഹസിക്കുക ഇന്ത്യയിലെവിടെയും കാണാവുന്ന സംസ്കാരശൂന്യതയാണ്.