ഗ്രാമക്കാഴ്ചകള്‍ ...ആരൊക്കെയോ ഉപയോഗിച്ച തലക്കെട്ട്
ഇതിപ്പം ഗ്രാമമോ എന്ന് ചോദിച്ചാല്‍ അത്രക്കങ്ങു ഗ്രാമോമല്ല...എന്നാല്‍ നഗരോമല്ല..
അല്ലെങ്കിലും കേരളത്തിലെ ഗ്രാമം ഡല്‍ഹിയില്‍ ഫ്ലോട്ടായി റോഡിലൂടെ പോകുന്ന കാഴ്ച ടി വിയില്‍ ലൈവായി കാണാമല്ലോ..
ചില ചില്ലറ കാഴ്ചകള്‍ കണ്ടതും....കണ്ടുകൊണ്ടിരിക്കുന്നതും...ഇനി കാണാന്‍ പോകുന്നതും
പണ്ടൊക്കെ കാക്ക കരയുന്നത് കേട്ടായിരുന്നു ഉണരുന്നത്..ഇപ്പോള്‍ കാക്കയ്കും ഹാങ്ങ് ഓവര്‍ ആകാം..താമസിച്ചേ കരയാറു പതിവുള്ളു...അതും ഒന്നോ രണ്ടോ..
കരയാതെ തന്നെ കുഞ്ഞിനു പാല് കിട്ടിയാല്‍ പിന്നെ വെറുതെ കരഞ്ഞു കരഞ്ഞു ഊര്‍ജം കളയണ്ടല്ലോ?
പര പര വെളുക്കും മുന്‍പ് തന്നെ അപ്പറത്തെ അച്ചായന്‍ ഇപ്പുറത്തെ മതിലിനു വെളിയിലേക്ക് ഇന്നലയുടെ ബാക്കി വേസ്റ്റ്"
കൂടിലാക്കി ഡാവില്‍...കളഞ്ഞിരിക്കുന്നത് കാക്കയ്കും പൂച്ചയ്ക്കും ഗൃഹ പാഠം!
പിന്നെന്തിനു അലച്ചും..കരഞ്ഞും..വെറുതെ നൂയിസെന്സാകണം "!
അതിനകത്തോ ...ഏതെല്ലാം തരത്തിലുള്ള 'കടപ്പന്ടങ്ങളുടെ' അവശിഷ്ടങ്ങളും..ചിക്കന്‍ സിക്സ്ടി ഫോറും ഫൈവും..
നാനും പിന്നെ ചുറ്റുകള്‍ അഴിയാത്ത പൊറോട്ടയും!
ബ്രേക്ക് ഫാസ്റ്റ് കുശാല്‍.
കോഴി കൂവി നേരം വെളുപ്പിച്ച കാലം ഉദയാ സ്റ്റുഡിയോ പൂട്ടിയതോടെ പോയി മറഞ്ഞു..
ആ കോഴിയെ വല്യമ്മ വിറ്റുകളഞ്ഞു..
ഇനി നാമക്കല്‍ നിന്നും കൂവുന്ന കോഴി വരണം. കാത്തിരിക്കാം..
ഉണര്‍ന്നു കട്ടിലില്‍ മൂരി രണ്ടു നിവര്‍ന്നതും....ധും" എന്നൊരു ഒച്ച കേട്ടു ഞെട്ടറ്റു താഴെ വീണത് ബാക്കി.
ആരുടെയോ മൃത ദേഹം ...മൂന്നു നാലു ദിവസത്തെ മോര്‍ച്ചറി വാസത്തിനു ശേഷം സ്വ ഗൃത്തിലെക്ക് കൊണ്ട് പോകും വഴി പതിനായിരം വാട്ടിന്റെ തമ്പേര്‍ പ്രയോഗം..മരണ സംഗീതക്കാരന്റെ മനോധര്‍മം...വെളുപ്പിനത്തെ സാധകം!
പുറകാലെ ആയിരം കൂടിയ കാറുകളുടെ അകമ്പടി..കണ്ണാടിയില്‍ ഫ്ലെക്സി ചിത്രവും.സമയമാം രഥത്തിന്റെ ബീജി!!
പത്രം വരുന്നതും നോക്കി നോക്കി...നോക്കെത്താ ദൂരത്തു കണ്ണും നട്ടു..."ഇപ്പോള്‍ വാര്‍ത്തകള്‍ ലൈവായത് കാരണം ഒരു മാതിരി പെട്ടവര്‍ പത്രം വരുത്തുന്നത് ഒരു ആടംബരമാക്കി..അത് കൊണ്ട് ഇത്തിരി ഒക്കെ താമസിച്ചാലും പരാതി ഇല്ല."
പത്രക്കാരന്റെ ലൈവ് കമന്ററി.
കാലത്ത് നടപ്പ് ഒന്നും പതിവില്ലേ? " നല്ല നടപ്പ് കാരന്റെ ചോദ്യം.." പ്രായമായി വരുംതോറും അസുഖങ്ങള്‍ വരാതെ നോക്കണം...വെളുപ്പിനെ ഒരു നടപ്പ് നല്ലതാ.." ഇത് പറഞ്ഞതും ആശാന്‍ റോഡില്‍ നിന്നും അടുത്ത പറമ്പിലേക്ക് ഒരു ചാട്ടം ചാടിയതും ഒപ്പം!
ചീറി പാഞ്ഞു പോയ ടിപ്പര്‍ ലോറിയെ നോക്കി നെഞ്ചത്തു കൈ വച്ചു നില്കുന്നത് കണ്ടപ്പോള്‍ എനിക്കും തോന്നി ഒരു കുസൃതി ചോദ്യം..."വെളുപ്പിന് നടപ്പിനെക്കള്‍ നല്ലത് ചാട്ടമാ..വണ്ടി ഇടിക്കാതെ ആയുസ്സ് കാക്കാം"
നടപ്പുകാരന്‍ ചേട്ടന്‍ മെല്ലെ നടന്നു നീങ്ങി.
ദേ വരുന്നു അയല്‍പക്കത്തെ പിള്ളാര്‍..പാന്റും ഷര്‍ട്ടും പുറത്തു ഒരു കൊട്ടും അതിനു മുകളില്‍ നീളന്‍ ടൈയും...മുതുകില്‍
എവറസ്റ്റു കേറാന്‍ പോകുന്നവന്റെ ഒരു ബാഗും..
എവിടാ പിള്ളാരെ ഈ അതി രാവിലെ?" എന്റെ ചോദ്യത്തിന് അവര്‍ നടന്നു കൊണ്ടുതന്നെ മറുപടിയും തന്നു..
ഇവന് എന്ട്രന്സിന്റെ ക്ലാസ്സ് കഴിഞ്ഞു ട്യുഷന്‍ ..എനിക്ക് ട്യുഷന്‍ കഴിഞ്ഞു എന്ട്രന്‍സ് ക്ലാസ്...അപ്പോഴേക്കും സ്കൂള്‍ ബസും വരും.
പറഞ്ഞു തീരും മുന്‍പ് വിളറിയ മഞ്ഞ നിറം പൂശിയ ഒരു ശകടം ഞങ്ങളെ പിന്തള്ളി പാഞ്ഞു..മൃത വ്ദ്യാലയം എന്നോ മറ്റോ ഒരു ബോര്‍ഡും കണ്ടു..കുഞ്ഞുങ്ങളുടെ കലപില.. മൂന്നു നാല് വീടുകള്‍ കഴിഞ്ഞ് വാഹനം നിന്നു...കൊച്ചു വെളുപ്പാന്‍ കാലത്ത് തന്നെ അടി പൊളി ചുരി ദാറും പുള്ളി കുടയുമായി ..കുട്ടിയെക്കാളും ഒരുങ്ങി അതിന്റെ അമ്മ!
കുഞ്ഞിനെ കൈ പിടിച്ചു വണ്ടിയില്‍ കയറ്റി വിട്ടു...ടാറ്റാ ....
പിന്നെ പുറകെ പുറകെ ടിപ്പറും സ്കൂള്‍ ബസുകളും തമ്മില്‍ ഒരു നെഹ്‌റു ട്രോഫി വള്ളം കളി തന്നെയായിരുന്നു...
അമ്മമാര്‍ ചമഞ്ഞൊരുങ്ങി റോഡിന്റെ ഇരു വശത്തും ഒരു ഫാഷന്‍ പരേട് തന്നെ...നടത്തി കളഞ്ഞു..
ചുരുക്കം ചിലര്‍ "നൈറ്റി " എന്ന ഓമന ഹൌസ് കോട്ടും അതിനു മുകളില്‍ കളര്‍ഫുള്‍ ഷാളും...
ഒരു ഒന്‍പതു മണി വരെ എങ്ങനെ പോയി എന്നറിയില്ല..വായി നോട്ടം ഉഗ്രന്‍ കല തന്നെ..സുപ്പര്‍ അനുവഷന്‍ കഴിഞ്ഞാല്‍ ചിന്ത്യം!
ദാ, പിന്നേം വരുന്നു വലിയ മഞ്ഞ ബസ്..പിത്തക്കാരന്റെ മുഖം പോലെ..സ്ഥലത്തെ പത്തിലൊരു സ്വാശ്രയ എഞ്ചിനീയറിംഗ് കോളജിന്റെ ബസ് ഘോഷ യാത്രയാ...കാണാം..
കടന്നു പോയ എല്ലാ ബസിലും ചെവിയില്‍ എന്തോ കുത്തി തിരുകി..അല്ലെങ്കില്‍..മൊബയില്‍ ഫോണില്‍ ഫോട്ടം പിടിച്ച്...എത്ര എത്ര ..കൊണ്വന്റ്റ് പിള്ളാര് ശെല്‍വെന്ന മുയലുകള്‍ ആന്ഗലം മാത്രം 'പാടാതമ്മാ ..'
അണ്ണോ ...വരുന്നോ..സിവില് വരെ പോകുവാ ..സാധനം " വാങ്ങാന്‍..ജങ്ക്ഷനിലെ ഓട്ടോ സുഹൃത്തിന്റെ ക്ഷണം ..
സമയം പത്തായി എന്നറിഞ്ഞു..പത്തു മണിക്കേ സിവില് തുറക്കൂ...
ഇനി വഴിയില്‍ നിന്നാല്‍ അപകടമാ ..പല സിവിലുകാരും വിളിക്കാം..കടം ചോദിക്കാം..മസാവസാനമാ എന്നൊന്നും പറഞ്ഞാല്‍ അവന്മാര്‍ അടങ്ങില്ല....
ഒച്ചിന്റെ വേഗത്തില്‍ വീടകം പുക്കി..
ടി വി ഓണാക്കി...മുടിയാന്‍ നേരത്ത് മുട്ടിട്ടാല്‍ നിക്കുമോ...എല്ലാ ചാനലും തപ്പി ..ദൈവത്തിന്റെ ചാനലില്‍ പോലും എസ് " പിച്ചാത്തി അല്ലാതെ ഒന്നുമില്ല...വ്യതസ്തമായി എസ്" എഴുതുന്ന വിധത്തെ പറ്റി പൊരിഞ്ഞ ചര്‍ച്ച..
അടി ..കടി..
ഹായ് ...ഗ്രാമക്കാഴ്ചകള്‍ ഇത്രയും പോരന്നുണ്ടോ...
എങ്കില്‍ ടി വി ഓണ്‍ ചെയ്തു..റിയാലിറ്റി ഷോ' കാണുന്നവര്‍ തമ്മില്‍ തമ്മില്‍ കാണൂ...
കൊലപാതകം....ബലാല്‍സംഗം...മോഷണം...ഇതിന്റെ ഒക്കെ റിയാലിറ്റി കഴിഞ്ഞ്..
ഇനി ലൈവ് ഷോ ഉടന്‍....
7 അഭിപ്രായങ്ങൾ:
ഹിഹി എന്റെ അഭിപ്രായത്തില്‍ തലക്കെട്ട്
"കേരളത്തില്‍ ഒരു ദിവസം"
അടിപൊളി മാഷെ
സമാധാനമായി.
ഇന്ന് പത്രമില്ലാത്തതിന്റെ വിഷമം മാറി.
കാലത്ത് നടപ്പ് ഒന്നും പതിവില്ലേ? " നല്ല നടപ്പ് കാരന്റെ ചോദ്യം.." പ്രായമായി വരുംതോറും അസുഖങ്ങള്‍ വരാതെ നോക്കണം...വെളുപ്പിനെ ഒരു നടപ്പ് നല്ലതാ.." ഇത് പറഞ്ഞതും ആശാന്‍ റോഡില്‍ നിന്നും അടുത്ത പറമ്പിലേക്ക് ഒരു ചാട്ടം ചാടിയതും ഒപ്പം!
കൊച്ചു വെളുപ്പാന്‍ കാലത്ത് തന്നെ അടി പൊളി ചുരി ദാറും പുള്ളി കുടയുമായി ..കുട്ടിയെക്കാളും ഒരുങ്ങി അതിന്റെ അമ്മ!
അടിപൊളി ഗ്രാമകാഴ്ചകള്‍
അണ്ണോ............ഒരു സിവില്‍ ലഹരി സുപ്പര്‍ ട്ടോ
സംഗതി കൊള്ളാം . പക്ഷെ ഒരു സംശയം ,ആവര്‍ത്തന വിരസത ഇല്ലെ എന്ന്,
"..കോഴി കൂവി നേരം വെളുപ്പിച്ച കാലം ഉദയാ സ്റ്റുഡിയോ പൂട്ടിയതോടെ പോയി മറഞ്ഞു..
ആ കോഴിയെ വല്യമ്മ വിറ്റുകളഞ്ഞു..
ഇനി നാമക്കല്‍ നിന്നും കൂവുന്ന കോഴി വരണം. കാത്തിരിക്കാം.."
ഹ ഹ സത്യം :)
അടിപൊളി!
അടിപൊളി!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ