ഈ തിരുമുറ്റത്ത് പൊങ്കാല ഇട്ടവര്‍ , അക്ഷരം എഴുതി പഠിച്ചവര്‍ , വഴിപാടുകള്‍ എത്രയോ നേര്‍ന്നവര്‍ ഇവിടം കൊണ്ട് ജീവനം കഴിച്ചവര്‍ ഒത്തിരി പേര് ...
ഇന്നിപ്പോള്‍ പുതിയ ആള് ദൈവങ്ങളെ തേടി പോകുന്നു അമ്മെ...ട്വിടര്‍ ആയും ഫേസ്ബുക്കായും മറ്റും അവതരിച്ചിരിക്കുന്ന പുത്തന്‍ ദൈവങ്ങളെ പൂജിക്കാന്‍ പഴയ ഭക്തര്‍ ഒരുപാട് പേര് ഈ തിരുമുറ്റം വിട്ട് പോയി..പോകുന്നു അമ്മെ.!
കഴിഞ്ഞ കൊല്ലത്തെ ഏതോ ഒരു സര്‍വെയില്‍ ബ്ലോഗനാര്‍ കാവില്‍ വരുമാനം കുറയുന്നു എന്ന് കണ്ടെത്തി..കലി കാല വൈഭവം.
അല്ലേലും പുതിയത് കാണുമ്പോള്‍ മനുഷ്യന് ഭ്രമം കൂടുമമ്മേ..ഹിവിടെ ജീവിച്ചു മരിക്കാനാ ഇവന്റെ ഇങ്ങിതം..മറ്റുള്ളതൊന്നും അമ്മയോളം വരുമോ?
അവിടെല്ലാം വല്യ വല്യ ആള്‍ക്കാരുടെ മായ ജാല വിദ്യകള്‍..പശുവും കിടാവും..തൊഴുത്തും..കന്നുകാലികളും എന്നൊക്കെ ആടി തകര്‍ക്കുമ്പോള്‍ ഇവിടെ ഈ മുറ്റത്ത് നില്കുന്നതാ സുഖം. ഇവിടെ തന്നെ ശാന്തി . പാമ്പും പഴയതല്ലേ നല്ലത് ഹെന്റമ്മേ?
ചന്തു ചതിചിട്ടില്ലമ്മേ ചതിച്ചിട്ടില്ല..ബ്ലോഗുകള്‍ ട്വീടുകള്‍ ആയി മാറിയപ്പോഴും ഭിത്തിയില്‍ എഴുത്തായി കഥകള്‍ മാറുമ്പോഴും ..ഇരുമ്പാണി മാറ്റി തുരുംബാണി വച്ച് വെളക്കി..അപ്പോഴും ചന്തു തോറ്റില്ല..
എത്രനാള്‍ ഇങ്ങനെ പിടിച്ചു നില്കും...അമ്മെ..വിഷയ ദാരിദ്ര്യം തോന്നിപ്പിക്കരുതെ!
അങ്ങനെ വന്നാല്‍ ഈ ചന്തു അടിയറവു പറഞ്ഞു പുത്തന്‍ ദൈവതാന്മാരെ തേടി പോകാതെ വയ്യമ്മേ!
6 അഭിപ്രായങ്ങൾ:
ബ്ലോഗാൻ ചന്തുവിനിയും ജീവിതം ബാക്കി...:):):):):)
ബ്ലോഗനാര്‍ കാവിലമ്മേ,
കാക്കണേ ! :)
kollaam mone bloganaar kavilammayodulla paraathi..nagnnasathyam :(
ശത്രു ദോഷം മാറാന്‍ വലിയ വെടി ഒന്ന് ചെറിയ വെടി ഒരഞ്ചാറു......
കാത്താ മാത്രം പോര..
പ്രാര്‍ഥന കേള്‍ക്കണേ..
ബ്ലോഗ്ഗനാര് പരമ്പര കുല ദൈവങ്ങളെ ...
കുലം മുടിയാതെ കാത്തോളനെ
വാഴ തോട്ടം മുടിയാന്‍ നേരത്ത് മുചീര്പ്പന് കുലക്കുമെന്നു പഴ മൊഴി ...
എങ്ങാനും കണ്ടുവോ മുചീര്പ്പന് കുലച്ചത് ?
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ