ഓര്‍ത്താല്‍ കുചേല വൃത്തവും കരയും..
ഒരു പാവം സ്വയം കൃത അനര്‍ധം കൊണ്ട് ഡോക്ടറെ കാണാന്‍ പോയ കഥ.
കയ്യില്‍ ഒരു പ്ലാസ്റിക് സഞ്ചി..അയ്യപ്പാസ് എന്ന് ഏകദേശം വായിച്ചെടുക്കാം..അതില്‍ നിറയെ തുണി സാമാനങ്ങള്‍..
പേസ്റ്റ് ബ്രഷ്...
ഉടുമുണ്ടിന്റെ കോന്തലക്കല്‍ ഒരു കെട്ട്, ഇത്തിരി പണവും തീപ്പെട്ടിയും..ആരും അറിയാതെ ഒളിപ്പിചിടം!
സിഗരറ്റിനു സ്കോപ്പില്ല..കാരണം ഡോക്ടര്‍ അമ്പേ പുഹ വലി വിരുദ്ധന്‍..
കൂടെ മറ്റൊരു കുബെരനും...കൂട്ട് കാരന്റെ സ്ഥാവര ജങ്ങമങ്ങള്‍ സൂക്ഷിക്കാനും വേണ്ട ഡയലോഗുകള്‍ പ്രോമ്പ്റ്റ് ചെയ്യാനും..കയ്യിലെ കൂടില്‍ ഒരു പായ്ക്കറ്റ് വില്‍സും അര ലിറ്റര്‍ മറ്റവനും! ഇതാകുംബം കണ്സല്‍ട്ടിംഗ് മുറിയുടെ പുറത്തു നില്‍കാം..
ഇനി കഥയിലെ കാര്യം..
കൂട്ടുകാര്‍ അസാരം പാനീയ ചികിത്സയുടെ അസ്കിത ഉള്ളവര്‍..എങ്ങനായാലും ഉറങ്ങുന്നതിനു മുന്പ് ഒരു ഫുള്ളിനെ പപ്പും പൂടയും പറിച്ച നിലയില്‍ അകത്താക്കും..
ഒരുത്തന്‍ നിരന്തരം വിദേശ യാത്ര ഉള്ളവന്‍..മറ്റവന്‍ വീട്ടില്‍ നിന്നും പുറപ്പെടാ ശാന്തിയും..
തമ്മില്‍ കണ്ടു മുട്ടിയാല്‍ ജഹ പൊഹ"
അങ്ങനെ ഇരിക്കെ യാത്രക്കാരന്‍ ആഫ്രിക്ക ഒക്കെ കറങ്ങി വന്നു..
ഒരു മാതിരി മഞ്ഞ നിറം ആകെ ..ശ്രീ നാരായണ ജയന്തി പോലെ..ഒരു വയ്യായ്ക..ഉടന്‍ ചങ്ങാതിയെ വരുത്തി..
ഇന്റര്‍ നെറ്റില്‍ ലക്ഷണ ശാസ്ത്രം ഇട്ടു നോക്കി..ഭീകരന്‍ എ മുതല്‍ സെഡ് വരെ കുടുംബ ശേഷിയുള്ള ഹെപ്പ ടയിറ്റിസ് ..
ഒന്ന് നിനച്ചാല്‍ ഇനി എത്ര നാള്‍..എ ആണോ അതോ ബി ആണോ ..അതിനു ഡോക്ടര്‍ ശരണം..
ടെന്‍ഷന്‍ ...നിമിഷങ്ങള്‍ ..മരണത്തെ മുന്നില്‍ കാണാന്‍ തുടങ്ങുന്നതിനു മുന്പ് ഒരു പൈന്ടു കൂടി വാങ്ങി..
അതിന്റെ മുക്കാലും രണ്ടു പേരും കൂടി ഒട്ടും താമസമില്ലാതെ വലിച്ചു"
കൂടും കുടുക്കയും എടുത്തു..നിറ കണ്ണുകളോടെ അമ്മയോട് യാത്ര.അമ്മ അറിയണ്ടാ...ഇനി കണ്ടാലായി..
നേരെ അടുത്തുള്ള ആശുപത്രിയില്‍ ...ഓ പി ടിക്കറ്റെടുക്കാന്‍ ചങ്ങാതി ഓടി..ക്യുവില്‍ നില്‍കുമ്പോള്‍ ഒന്ന് രണ്ട് സദാചാര ശീലര്‍ ഉറ്റു നോക്കി..എന്താ രാവിലെ ഈ മദ്യ സുഗന്ധം.കണ്ടാല്‍ കൊള്ളാവുന്ന ചെറുപ്പക്കാര്‍..
ഏതായാലും ഇവമ്മാര്‍ രോഗ വിവരം അറിയരുതേ എന്ന് മാത്രം പ്രാര്‍ഥിച്ചു..അല്ലെങ്കില്‍ അടുത്ത പരിപാടി ക്യുവില്‍ നിന്നും മാറി നിന്ന് ഞങ്ങളെ ഈഞ്ഞാണിക്കുക ആയിരിക്കും..കുറെ മാന്ന്യന്മാര്‍..
ഓ പി ടിക്കറ്റെടുത്ത് ഒരിടത്ത് മാറി ഇരിപ്പായി..ഇനി അകത്തൂന്ന് വിളി വരണം..
അങ്ങനെ ഒരു നീര്‍കോലി നേഴ്സ് പേര് വിളിച്ചു..സമാന കൂടുകള്‍ വെളിയില്‍ വച്ച് നഗ്ന പാദരായി അകത്തു വന്നു..
കണ്ട പാടെ ഡോക്ടര്‍ കുറിപ്പെഴുതി..ഇത് ബി സി എന്നൊന്നും അറിയില്ല..നല്ല മണമാണ് ..അത് കൊണ്ട് സംഗതി ഹെപ്പടയ്ടിസ് തന്നെ..
ഇരുവരും കണ്ണോടു കണ്ണ് നോക്കി..ഡോക്ടറും..ഇതിനു ചികിത്സിക്കാനുള്ള കിറ്റ് " ഇവിടെ കാണില്ല..ഇവിടെ വല്ല ചൊറിയോ ചെരന്ഗോ വല്ലതും മാറ്റാനുള്ള മരുന്നേ കാണൂ..
ഇതി കര്‍ത്തവ്യ മൂഡന്‍" മാരായി രണ്ടു പേരും പുറത്തു വന്നു..
കൂടും സാമാനങ്ങളും എടുത്തു..ദുഖഭാരത്തോടെ ...വിട പറയാന്‍ മാത്രം..
നേരെ വീട്ടിലേയ്ക്ക് ..അമ്മ അറിയാഞ്ഞതും നന്നായി..
സഞ്ചിയിലെ മറ്റവനെ എടുത്തു..മൂകം..ഇനി?
ഒന്ന് രണ്ടുകൂടി പോയി.."നാളെ രാവിലെ വെല്ലൂര്‍ക്ക് പോകാം.." സുഹ്രത്ത് തീര്‍പുണ്ടാക്കി..
അങ്ങനെ താല്‍കാലിക വിട.
വെല്ലൂര്നിന്നും ഒന്ന് രണ്ടു നാള്‍ കഴിഞ്ഞ് വിളി വന്നു..'ഇത് വെറും ഈയാ ..വല്ലോം തിന്നാ മതി ഇതിന്റെ വൈറസ് താനേ ഒഴിഞ്ഞു പൊയ്കോളും.." സുഹൃത്തിന്റെ സന്തോഷം നിറഞ്ഞ വാക്കുകള്‍ ..."അതിനു പകരം മറ്റേ ഡോകടര്‍ പറഞ്ഞ എയോ, ബിയോ സിയോ അല്ല അതും കഴിഞ്ഞ് ഈ കമ്പനി വികസിച്ചതൊന്നും അയാള്‍ അറിഞ്ഞുകാണില്ല..പാവം" "വെള്ളത്തില്‍ കൂടി പകര്‍ന്നതാ "...
"ഈശ്വരാ അപ്പം ഇനി വെള്ളമടി പറ്റില്ലേ" ചങ്ങാതിയുടെ തൊണ്ട വരണ്ട ചോദ്യത്തിന് ഉടന്‍ സുഹൃത്തിന്റെ മറുമൊഴി..
"ഓ..അതിനൊന്നും കുഴപ്പമില്ല ...തെളപ്പിച്ച വെള്ളം ഒഴിച്ചാല്‍ മതി.."
ഫോണ്‍ വെക്കുന്നതിനു മുന്പ് എന്ന് വരും എന്ന് ചോദിക്കാന്‍ മറന്ന വെഷമത്തില്‍ ചങ്ങാതി ....നാളുകള്‍ എണ്ണി...എണ്ണി..
2 അഭിപ്രായങ്ങൾ:
Vayasanmarude vellam cherkkatha katha
kollaam nalla post...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ