ഉദ്ദേശം അമ്പതു വയസ്സ് കഴിഞ്ഞ അയല്‍വാസി അമ്പോറ്റി കൂട്ടുകാരന്‍...പുത്തന്‍ കാര്‍ ഒരണ്ണം വാങ്ങി. കറുത്ത സുന്ദരന്‍ ..ഒഴുകി നടക്കുന്ന ഒരു കൊച്ചു സ്വപ്ന നൌക. കൊണ്ട് വന്നപ്പോള്‍ വെളുപ്പായി....ആഘോഷങ്ങള്‍ നേരത്തെ തുടങ്ങിയിരുന്നു..ഒന്നും രണ്ടും മൂന്നും...ഒരു കിണര്‍ വെള്ളം തീര്‍ന്നു...ഒരു കുപ്പി അച്ചാറും..കാറിന്റെ വിലയോളം പാവത്തിന് കൈ പോറുപ്പും...എന്നാലും വേണ്ടില്ല ഭാര്യയുടെ, മകളുടെ എല്ലാം നല്ലച്ചന്‍ ആയി..
നേരം വെളുക്കും വരെ സൊറകള്‍ പാനീയ ചികിത്സ..കാറിന്റെ വര്‍ണനകള്‍..മറ്റുള്ള കാറുകളുടെ കുറവുകള്‍...
തൊട്ട അയല്‍വാസി സുമനസ്സ് കുഞ്ഞിലെ കാറും വണ്ടിയും കേറി നടന്നവന്‍ ..പ്രഭാത കര്‍മങ്ങള്‍ വല്ലചാതീം നടത്തി എടുത്ത്..നീണ്ട ഒരു ഓഫര്‍ വച്ച് നീട്ടി..."ശരി ഇന്നിനീം ഒരു ഹൈ രേന്ച് യാത്ര എന്റെ വക..."
എല്ലാവരും അശ കൊശലെ മുണ്ടും വാരിച്ചുറ്റി ചറ പറ ഡോറുകള്‍ വലിച്ചടച്ചു...വണ്ടി നീങ്ങി...അടി പൊളി ഒരു ജാസി പാട്ടും.
എരുമേലി മുണ്ടക്കയം..തീര്‍ന്നു ഒരെണ്ണം...സിവിലിന്റെ മാപ്പ് ഏത് രൂട്ടിലെയും കാണാപ്പാഠം ...നേരെ അവിടെ ചവിട്ടി.ഒന്ന് കൊണ്ടെന്തോ അഹാനാ...രണ്ടെണ്ണം എടുത്തോ..." മറ്റൊരു സദു ഉദ്ദേശി പണം വച്ച് നീട്ടി..
വണ്ടി പിന്നേം നീങ്ങി. പെരുവന്താനം ..പുല്ലു പാറ ...അവിടെ പണ്ട് ബോണ്ട തിന്നതിന്റെ ബാക്കി കിട്ടാനുള്ള കടയില്‍ നിര്‍ത്തി.
കടക്കാരന്‍ ചേട്ടന്‍ ഒരു കുഞ്ഞി പൂച്ചയെപ്പോലെ കുറുകി..കുണുങ്ങി.."എത്ര നാളായി കണ്ടിട്ട് " ഒരു കാമുകിയെപ്പോലെ !
ഓടിപ്പോയി ഗ്ലാസ് അഞ്ചെണ്ണം ..ഒന്ന് കൂടുതല്‍ ഇപ്പോഴും..സ്വന്തം ആവശ്യത്തിനു കരുതും...ഒഴിയോ ഒഴി...കിട്ടാ കടത്തിന്റെ കാര്യം ചോദിക്കുമ്പോള്‍ ഒക്കെ ഇളയ മകളുടെ പ്രസവം തന്നെ വിഷയം..പിന്നെ വടേം ഒമ്ലേട്ടുമായി ഇങ്ങനെയൊക്കെ മുതലാക്കുന്ന നാടന്‍ ബ്ലേഡ് തന്ത്രം ..അപ്പോഴും കടക്കാരന്‍ ചേട്ടന്‍ ഒഴിച്ച് മാറ്റുന്ന മറ്റവന്റെ പണം ഗോവിന്ദ!
അവിടുന്നും പോകുന്നു പുത്തന്‍ കാര്‍...നനുത്ത തണുപ്പില്‍ പാഞ്ചാലി മേടിന്റെ ഉച്ചിയില്‍ എത്തി. മൊട്ട വെയില്‍ ...അവിടുത്തെ ചാര് ബെഞ്ചില്‍ കുടി " വച്ചു! പരിചയക്കാരന്‍ ഗോപിയും പാഞ്ഞെത്തി...
ഒന്നും രണ്ടും പറഞ്ഞു ..രണ്ടും നാലും കൂടി ..സന്ധ്യ ..അസ്തമയം..കോട മഞ്ഞില്‍ ആകമാനം കുളിര്‍ന്നു...
തിരിച്ചിറക്കം...പരിപാടിയുടെ സ്പോണ്സര്‍ സുഹൃത്തിനു വണ്ടി ഒട്ടാന്‍ ഒരു പൂതി...നല്ലവനായ മദ്യ വിരുദ്ധന്‍ മന്മഥന്‍ ചാലകനെ സൈഡില്‍ ഒതുക്കി നിയന്ത്രണം ഏറ്റു...ചീറി പാഞ്ഞു...കറുത്ത കുതിര...പുല്ലുപാറ നോണ്‍ സ്റ്റോപ്പ്..കടക്കാരന്‍ ചേട്ടന്‍ മിന്നി മറഞ്ഞു...ഗ്ലാസും വെള്ളവും കരുതിയത് എറിഞ്ഞു തുലച്ചു!.
ഇറക്കം ഇറങ്ങി ...മുണ്ടക്കയം അടുത്തപ്പോള്‍ ഇരുട്ടില്‍ ഒരു കൈ ...നിര്‍ത്താന്‍ വീണ്ടും നീട്ടി അടുത്ത കൈ.
പോലിസ് ഏമ്മാന്മാര്‍! ദൈവേ...ഈ രാത്രിയില്‍ വല്ല കള്ളന്മാരെയും പൊക്കാന്‍ ഇറങ്ങിയതായിരിക്കും...
ഞാനൊന്നും അറിഞ്ഞില്ലേ...എന്നാ പരുവത്തില്‍ വണ്ടി ഒതുക്കി ചങ്ങാതി.
മൂത്ത എമ്മാന്‍ ഒരു പെട്ടി നീട്ടി..."ഊതിക്കാട്ടു ചേട്ടാ.."സവിനയം മൊഴിഞ്ഞു...സുഹൃത്ത് ഊതാന്‍ ആഞ്ഞതെ ഉള്ളൂ ..പെട്ടിയിലെ സകല വിളക്കും തെളിഞ്ഞു നീണ്ട അലര്‍ച്ച!.എമ്മാന്‍ രണ്ടടി പുറകോട്ടു മാറിപ്പോയി!
"ഇതിനുള്ള കപ്പാസിറ്റി ഈ പെട്ടിക്കില്ല"എന്നും പറഞ്ഞു...ഒരു ചിരി..
"ഏതായാലും കുടുംബതോട്ടു വന്നാട്ടെ " എന്ന് പറഞ്ഞു. അത് വരെ മിണ്ടാതിരുന്ന കാറുടമ ഒരു നിഷ്ക്കളങ്ക സത്യം കൂടി പറഞ്ഞു..'ബുക്കും പേപ്പറും എടുക്കാന്‍ മറന്നു പോയി സാറെ...അതും കൊണ്ട് നാളെ വന്നാല്‍ മതിയോ..."
വകുപ്പ് രണ്ടായി..."അയ്യോ..എന്തിനാ ഞാന്‍ അങ്ങോട്ട് വന്നു കണ്ടോളാമേ ..എവിടാന്നാ വീട്" ഏമ്മാന്റെ മുള്ള് വടി പ്രയോഗം..."അല്ല സാറേ ഈ വയസാം കാലത്ത് ഒരു കാറ് വാങ്ങി ..അതിന്റെ സന്തോഷത്തിനു ഇറങ്ങിയതാ..."
"അതിനെന്താ മെഡിക്കല്‍ എടുതാലുടന്‍ പോകാമല്ലോ...". "ആവശ്യത്തിനു എടുത്തതാ സാറെ..."സുഹൃത്തിന്റെ മൊഴിയില്‍ ഏമ്മാനും ഊറി ചിരിച്ചു...
മദ്യ വിരുദ്ധന്‍ പാവം പാവം ഡ്രൈവന്‍ ...തന്റെ റോള്‍ എന്തെന്നറിയാതെ കുഴങ്ങി...
എല്ലാരും പോലിസ് ആപ്പിസില്‍ എത്തി. നല്ല വരവേല്പും ലഭിച്ചു.
"എന്നാല്‍ കിടക്ക വിരിക്കട്ടെ" ഇനി രാത്രി യാത്ര വേണ്ട...നാളെ പോകാം" എമമാന്റെയും കുടുംബക്കാരുടെയും ആധിത്യ മര്യാദ.!
എന്നാല്‍ പിന്നെ അങ്ങനെ ...വിശ്വാസം അതല്ലേ എല്ലാം" കൂട്ടത്തില്‍ ഒരുവന്റെ ആത്മ ഗതം.
അങ്ങനെ പുത്തന്‍ കാറിന്റെ ആദ്യ രാത്രി...
8 അഭിപ്രായങ്ങൾ:
ചിലപ്പോള്‍ ചില ഉള്‍വിളികള്‍ നമ്മളെ രക്ഷിക്കും .
എപ്പോള്‍ മനസിലായോ ദ്യവമുന്ടെന്നു .
അയല്കരനെ കൊണ്ട് ഏത്രയോകയല്ലോ ചെയുവാന്‍ കഴിയുകയുല്ലലോ
ഹഹ കാറും ബാറും പൂ..ത്ത കാശും ഉണ്ടെങ്കില്‍ പിന്നെ എന്നതാ ഒരു കേട് :)
പൊല്ലാപ്പുകള്‍ കാറു വഴിയും വരും.....:)
Nannayirikkunnu ketto...Nalla flowyundu....Puthan karinte police stationile adhyarathri...Alochanamrtham thanne....
Acha,
Evanokke ithu thanne varanam.
Acha,
Evanokke ithu thanne varanam.
rasakaram thanne ee pollaappu.......... ashamsakal................
ഹ ഹ, പാവം!
ഓരോ പണി വരുന്ന വഴികളേ...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ