കഥ കളി കാണാന്‍ ആറന്മുള ക്ഷേത്ര മുറ്റത്തെ പഞ്ചാര മണലില്‍ മകര മഞ്ഞും കൊണ്ട് കാലും നീട്ടി അങ്ങനെ ഇരിക്കുമ്പോള്‍..
ആളുന്ന തടി മാടന്‍ കളി വിളക്കിന്റെ പിന്നില്‍ പിടിച്ച തിരശീല തുണിയുടെ ഗതികേട് ആയിരുന്നു എന്നെ സങ്കടപ്പെടുത്തിയത് !
അതിനെ വലിക്കുന്നു താഴ്ത്തുന്നു പോക്കുന്നു....ഒരു പുറപ്പാടിന് വരുന്ന പീഡനങ്ങള്‍! സുന്ദരനായ മറയ്ക് ഉണ്ടോ മടുപ്പ് ഇല്ലേയില്ല...അതിതെത്ര കണ്ടു...
ഇത്തിരി മുതിര്‍ന്നു നിക്കര്‍ മുണ്ടായി...ഇത്തിര കൂടിയ വിദ്യ അഭ്യസിക്കാന്‍ ..ച്ചാല്‍...വല്ലവരും കുടിച്ചതിന്റെ ബാക്കി കട്ട് കുടിക്കാതെ...വാങ്ങി കുടിക്കാന്‍...മുറി ബീഡി മാറ്റി സിഗരട്ടാകാന്‍ ..സിനിമാ കൊട്ടഹ" മാറി തീയേറ്റര്‍ ആകാന്‍...അങ്ങ് കൊച്ചീലോട്ടു ചേക്കേറി...
അവിടെ എന്റെ ഉഷ്ണം മാറ്റി ശരീരം തണുപ്പിച്ച് ധാര നടത്തിയ വൈദ്യനെ എന്നും ഓര്‍ക്കും...മറ്റാരുമല്ല സാക്ഷാല്‍ "ഷേനായിസ്" തീയേറ്റര്‍ ..!അമ്പേ എന്തോ തണുപ്പാ...തണുപ്പിനെന്തോ മണമാ!ചിലപ്പോള്‍ പഴങ്ങളുടെ ചിലപ്പോള്‍ പൂക്കളുടെ..
മക്കന്നാസ് ഗോള്ടും, ഒമനും, ഷോലെയുമെല്ലാം വിസ്താരമ തിരയില്‍ ആവര്‍ത്തിച്ചു കാണുമ്പോള്‍....മറ്റാരും മുമ്പില്‍ കാണാറില്ല ഏറ്റവും മുന്‍പില്‍ ഇരിക്കാനുള്ള ഭാഗ്യം അതിനുള്ള പണമേ തികഞ്ഞു പറ്റുമായിരുന്നുള്ളൂ മറ്റു പലതും...ഹോസ്റല്‍ ഫീ പോലും ഒഴിവാക്കിയാ എന്റെ വൈദ്യനെ ഞാന്‍ നിത്യവും സന്ദര്‍ശിചിരുന്നത്..ഒന്നാം കളീം രണ്ടാം കളീം ...
കാലൊക്കെ എടുത്ത് കസേരയില്‍ മടക്കി കൂട്ടി വച്ചു..കയ്യൊക്കെ നന്നായി വിശ്രമിക്കുന്ന പരുവത്തില്‍ വച്ച്...നേരെ മുകളിലേയ്ക്ക് നോക്കി തിരയിലെ ആളനക്കം കണ്ടിരിക്കുമ്പോള്‍....(മുന്പിലിരുന്നാല്‍ പടം ആകാശത്ത് നിന്നും വരുന്ന പോലെ തോന്നും...സ്റ്റാര്‍ വാഴ്സു " കണ്ടപ്പോള്‍ ശകലം ഞെട്ടി!)
ചങ്ക് തകര്‍ക്കുന്ന ബോണീയെം സംഗീതത്തില്‍ ആറാടി ഇരിക്കുമ്പോള്‍...എന്റെ ആകാംഷ തിരശീല ഉയരുന്നതിലായിരുന്നു...
അത് കാണാന്‍ വളരെ നേരത്തെ ഇടം പിടിക്കുമായിരുന്നു...കൂട്ടുകാര്‍ക്ക് സീറ്റ് പിടിക്കാന്‍ എന്നും പറഞ്ഞാ ഇരുപ്പെങ്കിലും കര്‍ട്ടന്‍ തുണി പൊങ്ങുന്നത് കഥകളി മറ തുണി പോലെ എന്നും എനിക്കൊരു നൊസ്സായിരുന്നു....
ഒരു വിമാനത്തിന്റെ പൊങ്ങി പറക്കലുപോലെ ..എത്ര എത്ര മിന്നാമിന്നി ലൈറ്റുകള്‍ തൊങ്ങലായി പൊങ്ങി പോകുന്ന കാഴ്ച...ഒരു നക്ഷത്ര പകര്‍ച്ചപോലെ...
ദശാബ്ദങ്ങള്‍ കഴിഞ്ഞു...ഷേനായിസ് ഓര്‍മയായി...ഇപ്പോള്‍ മള്‍ടി പ്ലെക്സുകളുടെ കാലം...
ഈ വയസ്സാം കാലത്ത് പിന്നേം കണ്ടു ഒരു തിരശീല താഴ്ത്തല്‍!
ചുമ്മാ ഇരുന്ന് മുഷിഞ്ഞപ്പോള്‍ സുഹ്ര്‍ത്തും കുടുംബവും ഒരു വിസിറ്റിനു വന്നു...അങ്ങ് മിഡില്‍ ഈസ്റ്റില്‍ വലിയ പത്രാസ് കമ്പനിയില്‍ ഉന്നതന്‍....
ഒരു മകന്‍ ...അവന് പ്രായം പതിനഞ്ച്...പതിനാറു...പുകള്‍ പെറ്റ ഇംഗ്ലീഷ് പള്ളിയിലെ അഭ്യാസി...
വന്നു ഇരുന്ന് പാനോപചാരങ്ങള്‍ ....സാമ്പത്തിക മാന്ദ്യം...താപനം ...ഇറാന്‍ ഇറാക്ക് ..അങ്ങനെ ഇരിക്ക വാറെ മകന്‍ വന്നു തോളില്‍ കയ്യിട്ടു....അങ്കിളേ ആകെ നരച്ചല്ലോ എന്നൊരു കോമ്പ്ലിമെന്റ് തന്ന്...അവന്റെ കയ്യിലിരുന്ന സിംബിയാന്‍ മൊബൈല്‍ താഴെ വീണതും....
അവന്‍ കുനിന്ജ് അതെടുക്കാന്‍ നോക്കിയപ്പോള്‍....ക്ലാര്‍നെറ്റ് എന്ന വാദ്യോപകരന്നം കമഴ്ത്തി വച്ചപോലുള്ള ജീന്‍സും...റൌക്കയെ ഓര്‍മിപ്പിക്കുന്ന കൈ നീളന്‍ ബനിയനും...എല്ലാം ജോര്‍...
കുനിഞ്ഞപ്പോള്‍ ജീന്‍സ് മെല്ലെ അര ചന്തിയോളം തിരശീല താഴ്ത്തി...മാരി വില്‍ വര്‍ണത്തില്‍ അരയില്‍ അടി വസ്ത്രത്തിന്റെ പട്ട" അല്ലെങ്കില്‍ ഇലാസ്ടിക് ...!
അതിനു താഴെ വടിവാര്‍ന്ന ചന്തി വിടവുകള്‍!!
"ഡാ...നീ എന്റെ ജോഗിംഗ് ബര്‍മുടയാണോ ഇട്ടിരിക്കുന്നത് അടിയില്‍...അത് കീറിയതായിരുന്നു.."അപ്പന്റെ ചോദ്യം...
"അതിന്റെ ഇലാസ്ടിക് അടിപൊളി അത് മാത്രം ഞാന്‍ കീറി എടുത്തു ...അതാ ഇട്ടിരിക്കുന്നത്" മകന്റെ മറുമൊഴി.
"അപ്പോള്‍ അതിനും അടിയില്‍ ഒന്നും...." എന്റെ ആത്മ ഗതം...അവന്‍ കേട്ട്..
"അങ്കിളേ ഇപ്പോള്‍ ഇതാ ഫാഷന്‍...കുനിഞ്ഞാല്‍ ജീന്‍സ് ചന്തിക്ക് താഴെ നില്‍ക്കണം...വിടവുകള്‍ കണ്ടാല്‍ ഏറെ നല്ലത്...അല്ലെങ്കില്‍ ഇലാസ്ടിക് മസ്റ്റ്."
'തോളിലെ ബാഗ് നിലത്തു ഇഴയണം...തൊപ്പി തലയില്‍ വേണം അതിന്റെ ക്യാപ് പുറകിലോട്ടു വേണം...കട്ടി കണ്ണാടി ഒരെണ്ണം മുക്കേല്‍ വേണം..." തലമുറകളുടെ " വിടവ്" ഞാനറിഞ്ഞു...
അപ്പോള്‍ പെമ്പിള്ളരോ" ചുമ്മാ ഒരു കൌതുകം..."അവരും ഇതേ വേഷം തന്നെ...." തൃപ്പൂത്ത്" മറ്റും ആകുംബോഴോ എന്നുള്ള ചോദ്യം ഭാര്യയോടു ചോദിക്കാന്‍ മാറ്റി വച്ചു...
അവനെ അടുത്ത് വിളിച് നെറുകയില്‍ ഒരു ഉമ്മ നല്‍കി...ഇതിനൊന്നും ഭാഗ്യമില്ലാതെ നേരത്തെ ജനിച്ചതിലുള്ള സംകടം
ആരോട് പറയാന്‍ ..എന്ന് ഇതി കര്‍ത്തവ്യ മൂടനായി ഇരിക്കുമ്പോള്‍...
ഷേനായിസിലെ തിരശീല ഇന്നും രണ്ടാം കളി കഴിഞ്ഞു താഴുന്നുന്ടോ എന്ന് മനസ് ചോദിക്കുന്നു....ഇരുട്ടില്‍ ഒരു ബോയിംഗ് വിമാനം ഇറങ്ങി വരുന്നത് പോലെ... .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ