ഉണ്ട ചോറിനു നന്ദി ഇല്ലെങ്കിലും ഉണ്ട പാത്രം കണ്ടില്ലെങ്കിലും
ഇട്ട കൈക്ക് കടിക്കരുതെന്ന് പണ്ടു പറഞ്ഞത്..
മാനം വിറ്റും നാണം മറയ്ക്കരുതെന്നും നാണം ഇല്ലാത്തവന്റെ പുറകിലെ
ആലിനു തണല്‍ ഇല്ലെന്നും...
പാലം കടന്നു കഴിഞ്ഞാല്‍ അത് വലിച്ച് കരയില്‍ ഇടരുതെന്നും.
നാടോടുമ്പോള്‍ വല്ലവന്റേം നടുവേല്‍ കേറി ഓടരുതെന്നും
തനിക്കു താനും പുരക്കു തൂണും മാത്രമെന്നും
അമ്മയും പെങ്ങളും രക്തവും ശ്വാസവുമെന്നും..
മിന്നുതെല്ലാം പൊന്നല്ല എന്നും മിന്നാമിനുങ്ങിനും തന്നാലായതെന്നും
കാക്ക കൂട്ടില്‍ മുട്ട ഇടരുതെന്നും ..കാക്ക കുളിച്ചാല്‍ കൊക്കാകില്ല എന്നും...
വാള്‍ എടുക്കുന്നവന്‍ വാളാലേ എന്നും...കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്നും
പൊട്ടനെ ചെട്ടി ചതിച്ചാല്‍ ചെട്ടിയെ ദൈവം ചതിക്കുമെന്നും ...
പുര വേകുമ്പോള്‍ വാഴ വെട്ടരുതെന്നും...
എല്ലാം ഓര്‍ക്കാന്‍ മറന്നു പോകുന്നു!
ഓര്‍ക്കുന്നതോ...കാണാം വിറ്റും ഓണം ഉണ്ണാന്‍...
കണ്ടാല്‍ കളി കണ്ടില്ലേല്‍ കാര്യം..ഒളിഞ്ഞിരുന്നു പണി പറ്റിച്ചു
ഒളിവിലേക് മടങ്ങാന്‍..കൂടപ്പിറപ്പിനെ ഇക്കരെ നിര്‍ത്തി അക്കര നീന്തി രക്ഷപെടാന്‍..
കൊള്ള പലിശയ്ക്കു കടമെടുത്ത് ഹമ്മര്‍ കാറ് വാങ്ങി വഴിയെ പോകുന്ന അന്ത പാവിയുടെ നെഞ്ചത്ത് കേറ്റാന്‍..
പിച്ചാത്തി പിടിയോളം വല്ലവന്റേം പള്ളയ്ക്കു കുത്താന്‍...
മകള്‍ ഉറങ്ങുമ്പോള്‍ മാറി നിന്ന് നാണം കാണാന്‍...
അമ്മ കുളിയ്ക്കുന്നത് മൊബയിലില്‍ പകര്‍ത്തി എം എം എസ് അയക്കാന്‍...
കുടിച്ചു കുന്തം തിരിഞ്ഞു വല്ലവന്റേം തന്തയ്ക്കു പറഞ്ഞു തല്ലു കൊള്ളാന്‍..
വയോജന കേന്ദ്രത്തിലെ അച്ഛനെ കള്ള ആധാരത്തില്‍ തള്ള വിരല്‍ തുല്യം ചാര്‍ത്തി തെരുവില്‍ ഇറക്കാന്‍..
കള്ബ്ബുകളില്‍ ഔട്ടിംഗ് നടത്തി...ചിക്കനും ചില്ലീം തിന്നു തിരികെ വരുമ്പോള്‍ വീട്ടിലെ വയസ കോലങ്ങള്‍ക്ക്
കോക്കും കുബ്ബൂസും പിന്നെ തന്തൂരി ചിക്കനും പാര്‍സല്‍ കൊണ്ട് കൊടുക്കാന്‍
എന്നിട് ദഹന കേടിനു ടൈജീന്‍ വാങ്ങി കൊടുക്കാന്‍...
ചുമ്മാ വഴി ഇറമ്ബിലെ തിരുമ്മു ശാലയില്‍ കിടന്ന് വസ്തി...ധാര സുഖ ചികിത്സ നടത്താന്‍...
അയല്‍ വാസിയുടെ അതിര് മാന്താന്‍...വിഷം വച്ചു അവന്റെ പട്ടിയെ കൊല്ലാന്‍...
എന്തിനു...ഒരു ശരാശരി മലയാളി ആകാന്‍ എന്നും ഓര്‍ക്കും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ