കഥകളിലെ അത്യാവശ്യ സത്വം (സ്വത്വം അല്ലേയല്ല!) അല്ലെങ്കില്‍ നെസസ്സറി
ഈവ്ള്‍ ....എല്ലാ സദസ്സുകളിലും വാരികുന്നന്‍ ...രാമന്‍ നായര്‍...ഞങ്ങളുടെ സ്വയം ക്രിയാ അനര്‍ധം.. പാനീയ ചികിത്സയ്ക്കിടയില്‍ തട്ട് മുട്ടിനും മേമ്പോടിയ്ക്കും.."ഒഴിച്ച്" കൂടാനാവാത്ത ബാധ!
ഒരു നാള്‍ സങ്കട കടല്‍ താണ്ടി എല്ലാവരുടെയും അനുഗ്രഹ ആശിസ്സാല്‍ ..കൂട്ടത്തില്‍ ഒരുത്തന്റെ തോളേല്‍ കേറി ..വേതാളം രൂപം പൂണ്ട് ഒമാന്‍ രാജ്യത്തേയ്ക്ക് പറ പറന്നു.
പറക്കുംബോഴേ വിക്രമാദിത്യന്‍ മുന്‍കൂട്ടി പറഞ്ഞു...ഇത് ഏത് മരത്തേല്‍ വയ്ക്കും...അവിടാണേല്‍ ഈന്തപ്പന മാത്രം ..അതിലാണേല്‍ നിറയെ മുള്ളും!
അങ്ങനെ മറുകര പൂകി രണ്ടാളും....രാജാവും കൂടെ വേതാളവും... അല്ലെങ്കില്‍ മുതലാളിയും തോഴിലാളനും...മരുഭൂമിയില്‍ ഒരു കാഴ്ചയായി...ഒരു റിയാല്‍ടി ഷോ...
ഭാഷ മറു ഭാഷ ഇതൊന്നും വശമില്ല! ആകെ അറിയാവുന്നത് ഓ.സി.ആര്‍ അടിച്ചതിനു ശേഷം അച്ഛനെ വിളിക്കുന്ന ചില "മോനെ.." എന്നുള്ള വാത്സല്യ ചൊല്ലുകള്‍ ...
അതും മുതലാളിക്കറിയാം എന്നിട്ടും ..ഒരു ജീവന്‍ രക്ഷപ്പെടുത്താന്‍ വേണ്ടി ..
മുതലാളിയ്ക് അറിയാവുന്നതും സ്ഥിരം ഉപയോഗിക്കുന്നതുമായ ചില ആങ്ങ്യ ഭാഷകള്‍ പഠിപ്പിചെടുത്തു! തൊഴിലാളന്‍ അതില്‍ മികവും കണ്ടു...
അങ്ങനെ കാലം പോക വാറെ മുതലാളി ചില ചാര പണികള്‍ക്ക് വേതാളത്തെ നിയോഗിച്ചു. " ആരൊക്കെ താമസിച്ചു പണിയ്ക്ക് വരുന്നു...നേരത്തെ പോകുന്നു എല്ലാം നീ നോക്കി വയ്ക്കണം...ആരും അറിയരുത്."
"ഡബിള്‍ ഓ കെ .." വേതാളം തല ആട്ടി പറിച്ചു. ഭാഷ അറിയാത്തവന്റെ മണ്ടേല്‍ കേറുന്ന കുറെ അവമ്മാരെ ഈ കൈക്ക് തറ പറ്റിക്കണം...വേതാള്‍ മനസാ നിരുപിച്ചു.
അവന്റെ ഒക്കെ അവമ്മാരുടെ ഒരു മാം കി ചൂതും ...മറ്റേ ചൂതും..
അതി രാവിലെ എഴുന്നേറ്റ് കുളിക്കാന്‍ ചെന്നപ്പം പന്തളത്ത് പന്തോം കൊളുത്തി കുളികാര്‍ ..നാശങ്ങള്‍..
"വേതാളത്തിന് മറ്റു പണി ഒന്നുമില്ലല്ലോ തിന്നണം ..പിന്നെ മൊതലാളീടെ ചന്തി പുറകില്‍ തുങ്ങണം.." അവമ്മാര്‍ കളിയാക്കിയത് വാരിക്കുന്നന്റെ മര്‍മത് കൊണ്ടു...
"എനിക്ക് നേരത്തെ കുളിച്ചേ തിരു..നീയൊക്കെ സമയത്തിന് പണിക്കു വരുന്നോ എന്ന് നോക്കാന്‍ മുതലാളി എന്നെ ഏല്പിച്ചു.." ഒരു ഒന്നൊന്നര രാവണനായി...വേതാളം അറിയാവുന്ന ഭാഷയില്‍ അലറി...
കേട്ട് നിന്ന മുഴു മലയാളി അറിയാവുന്ന മികച്ച (സ്കില്‍ഡ്) തൊഴിലായ പാര" വഴി മറ്റുള്ളവര്‍കും അറിവ് പകര്‍ന്നു!
കാലത്ത് മുതലാളി കടയില്‍ എത്തിയപ്പോള്‍ മൂന്ന് നാല് നല്ല തൊഴില്കാര്‍ രാജി കത്തുമായി വന്നു പറഞ്ഞു..."ഇത്ര നാളും സ്വന്തം സ്ഥാപനം പോലെ കരുതി..ഞങ്ങള്‍ പണിക്കു വരുന്നത് നോക്കാന്‍ എങ്ങാണ്ട് നിന്നും ഒരാളെ കൊണ്ടു വന്ന സ്ഥിതിക്ക് ഇനി ഞങ്ങള്‍ തുടരുന്നില്ല.
മുതലാളിക് തല ഭുഗോളാം പോലെ തിരിഞ്ഞു. ഒരു പണീം ചെയ്യാതെ ഒരുത്തനെ എങ്ങനെ പോറ്റും എന്നുള്ള സങ്കടത്തില്‍ അറിയാവുന്ന പണി പറഞ്ഞു കൊടുത്താ ഇശ്വരാ ..അതിപ്പം ഈ കമ്പനി മുടിക്കാന്‍ ഇട വരുത്തുമല്ലോ...
"ആര് പറഞ്ഞു ഈ അസംബന്ധം.." കായം കുളം കൊച്ചുണ്ണി, ഇത്തിക്കര പക്കി ഇവരുടെ ഒക്കെ ക്ലാസ് മേറ്റായ മുതലാളി കണ്ണ് നീര്‍ തൂകി...
അടുത്ത് നിന്ന വേതാളത്തിന്റെ കന്നത്തിനു ഇട്ടു കൊടുത്തു ഒരു ഒന്നര റിയാല്‍...
എല്ലാവര്‍ക്കും ബോധ്യമായി...പൊന്നിലെ ചെമ്പ്!
വൈകുന്നേരം വേതാളം പറഞ്ഞു..."എനിക്ക് നാട്ടില്‍ പോയാല്‍ മതി..അവിടാണേല്‍ അടിക്ക് ഒരു മയം ഉണ്ട്...
മുതലാളി സോറി പറഞ്ഞു...രണ്ടെണ്ണം ഒഴിച്ച് വിശി കൊടുത്തു...വേതാളം ഹാപ്പി !
കാണാതെ രണ്ടൂടെ വീശി .."ഏത് മറ്റവനായാലും എന്റെ മുതാലാളിടെ കടയില്‍ താമസിച്ചു വരാന്‍ ഞാന്‍ സമ്മതിക്കില്ല...അതിനിനി ഏത് തന്ത ഇല്ലാത്തോന്‍ തല്ലിയാലും വേണ്ടില്ല..." വേതാള കരച്ചില്‍ കേട്ട് രാജന്‍ കണ്ണ് തള്ളി...
കേതുര്‍ ദശയില്‍ ..ഭഗവാനെ ഒന്നിനും ഒരു ഹേതു വേണ്ട എന്ന് ജോത്സ്യന്‍ പറഞ്ഞത് എത്ര പരമാര്‍ത്ഥം...
രണ്ടു നാള്‍ കഴിഞ്ഞു ...മുതാലാളിടെ വഹ ഒരു പാര്‍ടി എല്ലാവര്‍ക്കും...കൂട്ടത്തില്‍ വേതാളത്തിന് ഒരു നെടുമ്പാശ്ശേരി ടിക്കറ്റും...അമ്പതു റിയാലും...
വേതാളം രണ്ടു വരി ടോസ്റ്റ് പറയാന്‍ എല്ലാവരും നിര്‍ബന്ധം പിടിച്ചു...അവസാനം..വേതാളം ഗല്ഗത കണ്ടനായി..
"എനിക്ക് തിരികെ പോകുന്നതില്‍ ഒരു പ്രയാസവും ഇല്ലാ...ഒരു പണീം അറിയാത്ത ..ഭാഷ അറിയാത്ത ..ഞാന്‍ ഈ മസ്കറ്റ് കാണുമെന്നു സ്വപ്നം കൂടി കണ്ടിട്ടില്ല...ഇത്രേം ദൈവം നടത്തി..പക്ഷെ..."
അര്‍ദ്ധ വിരാമം ..ചെറിയ കരച്ചിലായി...എല്ലാവരും കരഞ്ഞു പോയി..കാര്യം ഒന്നും അറിയാനും വയ്യ..തിരികെ പോകാന്‍ തയ്യാര്‍ ആയവന്‍ എന്തിനിങ്ങനെ...ഇനി ആരെങ്കിലും അടിയോ..പിടിയോ...ഏയ് ..
വേതാളം കണ്ണ് തുടച്ചു ..പറഞ്ഞു.." കക്കുസില്‍ പോയിട്ട് കഴുകാന്‍ ചുട്ടു പൊള്ളുന്ന വള്ളമാണ് കിട്ടുക എന്നാരും പറഞ്ഞില്ല...ആദ്യമായി കേറിയ ഞാന്‍ അറിയാതെ ഒഴിച്ചത് വെട്ടി തിളയ്ക്കുന്ന വെള്ളമാ..എന്റെ എല്ലാം പൊള്ളി...ആരോടും പറയാതെ ഇത്ര ദിവസം ഞാന്‍ കൊണ്ടു നടന്നു...നീ എന്താ ഇങ്ങനെ നടക്കുന്നെ എന്ന് പോലും ആരും ചോദിച്ചില്ല..."
കരച്ചില്‍ അലറ്ച്ചയായി...
അത് പറയാന്‍ കഴിയാതിരുന്നതില്‍ എല്ലാവരും സങ്കടപ്പെട്ടു..പരിഹാരം ഒന്നും ഇല്ലാ താനും...
" നാട്ടില്‍ പോയാല്‍ ചൊവ്വേ നേരെ കഴുകി കുളിക്കാമല്ലോ...എനിക്കത് മതി..."
വേതാളം ഉപ സംഹരിച്ചു..
നാട്ടില്‍ വന്നു ഈ കഥ പറഞ്ഞപ്പോള്‍.... ഞാനുള്‍പ്പടെ കരഞ്ഞു പോയി...
കൈയ്യോ കാലോ പൊള്ളിയാല്‍ പോലും സഹിക്കാന്‍ വയ്യ...പിന്നാ..വിഗ്രഹവും..ഗര്‍ഭ ഗ്രഹവും...എന്റെ ദൈവങ്ങളെ...
5 അഭിപ്രായങ്ങൾ:
ശ്ശൊ! എനിക്കൊന്നും മനസ്സിലായില്ല..
rasakaramaayi.... aashamsakal.............
super....................itharunnalle aa thirichuvaravinte pinnile rahasyam...............ini njan kanumbo vethalathinodonnu chodikkatte
Achan aadhyam peranjathu Aaa durnadappinu kaaranam Anwar aanennalle?
Enthayalum thirichu vannathu nannayi...lol
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ