അച്ഛന്റെ മുന്പില് കുനിഞ്ഞു മുട്ട് മടക്കി നമ്ര ശിരസ്കനായി നില്കാന് മകന് കഴിയില്ലായിരുന്നു
അവന് പട്ടില്‍ പൊതിഞ്ഞ ഒരു ശരീരം മാത്രമായിരുന്നു.
ഒരു വിശ്രമത്തിനായി എത്തിയവന്, അച്ഛനെ കണ്ടു വണങ്ങാന്‍ കാലിലെ കെട്ടും അടച്ച കണ്ണും സമ്മതിച്ചില്ല.
അച്ഛനോ..മകനെ ചെന്ന് കണ്ട് അനുഗ്രഹിയ്ക്കാന്‍ ആവതില്ലായിരുന്നു തളര് വാതത്തിനോപ്പം ഇട്ട പ്ലാസ്ടിക് കുഴലുകള്‍ നിറയെ മൂത്രവും പഴുപ്പുമായിരുന്നു.
എന്നാലോ മകന് വന്ന വിവരം അച്ഛന് മുന്നേ അറിഞ്ഞിരുന്നു
അടുത്ത കട്ടിലില്‍ ബോധം മറഞ്ഞു കിടക്കുന്ന അമ്മയെ കണ്ടപ്പോഴേ
മകന്റെ വരവ് അച്ഛന് ഉഹിച്ചു. വന്നവന് ഇനി പോകില്ലെന്നും...അനുസ്സരണ കേടും വികൃതിയും കാട്ടില്ല എന്നും..
അനിയത്തി ആരും കാണാതെ ചുമരും ചാരി ചിത്രമില്ലാ ചിത്രങ്ങള്‍ സ്വപ്നത്തില്‍ കാണുന്നുണ്ടായിരുന്നു
അക്കു കളി, സാറ്റ് കളി...അത്തിളി ഇത്തിളി...ഇടയ്കിടെ അടി കലശല്..
അനിയനോ ചേട്ടനോ ഇനി പിറക്കാത്തത് കൊണ്ട് അവര്‍ക്ക് കിനാവ് കാണണ്ടി വന്നില്ല..
ആരൊക്കെയോ മുറ പോലെ ജപം നടത്തുന്നു...കൂട്ടുകാര്‍ പല വഴി പിരിഞ്ഞു ഓരോ വാഴച്ചുവട്ടിലും എന്തോ അന്വേഷിയ്ക്കുന്നു...
കളഞ്ഞു പോയ സ്നേഹിതനെ ആകാം...ഇത്തവണ വരുമ്പോള്‍ ഒരു അടിച്ചുപൊളി പരിപാടി എന്ന മുന്‍ വാക്കിന് കാതോര്‍ക്കുക എന്ന് മനസ് ...
ഇനി യാത്ര....
ആദ്യം അച്ഛനെ ഒന്ന് കാണുക ഇങ്ങോട്ട് വരാന്‍ പാവത്തിന് കഴിയില്ലല്ലോ...ചൂണ്ടാണി വിരല്‍ തുമ്പില്‍ തൂങ്ങി പടയണി കാണാന്‍ ഒത്തിരി പോയതാണ് ...
അച്ഛന്റെ അടുത്ത് നിന്നും മടങ്ങി കൂട്ടരോടും കളിച്ചുനടന്ന തൊടിയോടും അണ്ണാര കണ്ണനോടും കളി വാക്കുകള്‍ പറഞ്ഞു തളര്‍ന്നു...ഇനി
രാമച്ച മെത്തയിലേക്ക്
കൊടും ചൂടിലും തണുപ്പിന്റെ പുതപ്പുമായി ആരൊക്കെയോ അവനെ പകര്‍ന്നു കിടത്തിയപ്പോള്‍...
കോലായില്‍ കിടന്ന ടൈഗര്‍ ഇടം കണ്ണൊന്നു ചിമ്മി അടച്ചു...ആറാം ഇന്തരിയം എന്തോ പറയുന്നു..പുറകെ വരണ്ടാ എന്നാണോ...
കൂട്ടിലെ സ്നേഹ പക്ഷികള്‍ കല പില കൂട്ടി കാഴ്ചക്കാരായി..
എലി വാലന്‍ പൂച്ച വിറകു കൂട്ടത്തിനു ചുറ്റും കറങ്ങി നടക്കുന്നു..
അനിയത്തി മെല്ലെ വന്നു പൂച്ചയെ ഒരു കൈയ്യില്‍ കോരി എടുത്ത് ഒരുമ്മ കൊടുത്ത് താഴെ നിര്‍ത്തി ...
ആകാശത്തിലെ വെള്ളി മേഘങ്ങളേ നോക്കുമ്പോള്‍ സൂര്യന് കണ്ണാടി കാട്ടി കണ്ണ് മഞ്ഞളിപ്പിയ്ക്കുന്നു ...
മാവിന് കൊമ്പില്‍ ഇരുന്ന കാക്ക ക്രാ ക്രാ എന്ന് ചിലച്ചു പറന്നു...ആകാശത്തിന്റെ അകായിലെയ്ക് ..
കര്കിടകം പേ മാരി ആയി അലറി വരും വാവില്‍ ഇരുളിന്റെ മറ പറ്റി വരാം വാവേ...
കാതില്‍ കേട്ടത് യാത്രാ മൊഴിയോ അതോ കൂട്ടിനു വിളിച്ചതോ....
3 അഭിപ്രായങ്ങൾ:
"കാതില്‍ കേട്ടത് യാത്രാ മൊഴിയോ അതോ കൂട്ടിനു വിളിച്ചതോ...."
യാത്രാ മൊഴി എന്ന് കരുതി സമാധാനിക്കാം
Ellarum nellonangum...kurangan valonangum ilamveyilil.........
veendum assal oru post....... aashamsakal........
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ