ചാരു കസേരയില്‍ ഊര്‍ന്നിറങ്ങി കിടന്നു കൊണ്ട്..കാലുകള്‍ പൊക്കി വച്ച്
അത്ര നല്ലതല്ലെങ്കിലും മൃദു സ്ഥായിയില്‍ രവീന്ദ്ര പ്രസാദ് പാടുന്നു.."അകലെ അകലെ നീലാകാശം.."
മുന്പ് ഇതേ കസേരയില്‍ നരേന്ദ്ര പ്രസാദ് ഇരുന്ന് പരുക്കന്‍ സ്വരത്തില്‍ ഏതോ ഗസല്‍ മൂളുംപോളും...നിര്മമരായി ഞാനും കൂട്ടുകാരും...കേട്ടു നിന്നു..
മാവേലിക്കരയുടെ സ്വന്തമായിരുന്ന രണ്ടു പേരും പിരിയുമ്പോള്‍ എല്ലാ കരകളിലും സാന്നിധ്യം അറിയിച്ചു കഴിഞ്ഞിരുന്നു. സ്നേഹം കൈ വിടാന്‍ മനസില്ലാത്തവര്‍, അവരുപോലും അറിയാതെ ആ സ്നേഹം ഈ പ്രസാദുകള്‍ ചോര്‍ത്തി എടുത്തിരിക്കും
കാക്കി ഇടുന്നവന്റെ ചേഷ്ടകള്‍ ഒട്ടും ഇല്ലാതിരുന്ന സൌമ്യനായ പ്രസാദില്‍
അറിവിന്‍റെ ആധിക്യമാകം അങ്ങനെ ഒരു നിസ്സന്ഗത ഉണര്‍ത്തിയിരുന്നത് മുള വളരുംതോറും കുനിയുന്നത് അതിന്റെ കുലീനത്വം..അത് പ്രകൃതി നീയമം.
വേഷം കെട്ടുന്നു ആടുന്നു എന്നൊരു തോന്നല്‍ അല്ലാതെ വാലു കുലുക്കി പക്ഷിയുടെ മനസ്സ് അല്ലായിരുന്നു.
പക്ഷെ അനിവാര്യം ആയ നിയതി ഒരു കാവ്യ നീതിയും ഇല്ലാതെ വിധി നടപ്പാക്കി.
തൊഴിലിടം തന്നെ ബലിയിടം ആയി..കളിയായി തുടങ്ങിയത് കരയാന്‍ ഉള്ള നാടകമായി.
ഈ ചാര് കസേരയില്‍ ഇരിക്കുമ്പോള്‍ മനസ് പിടയ്ക്കുന്നു കാണുമ്പോളൊക്കെ രണ്ടു കവിളിലും തലോടുന്ന ആ വിരല്‍ തുമ്പുകള്‍ എന്നിലേയ്ക്ക്..
അരികില്‍ ഉയരുന്ന മൃദു മന്ത്രണം.."നിത്യ സുന്ദര നിര്‍വൃതിയായ് നീ നില്‍ക്കുകയാണെന്‍ ആത്മാവില്‍.."
(കാലം അവിചാരിതം ഊതി കെടുത്തിയ പ്രിയ സുഹൃത്ത് ശ്രീ . രവീന്ദ്ര പ്രസാദിന്റെ മുന്‍പില്‍ കെടാത്ത ഓര്‍മ്മകളുമായി.)

4 അഭിപ്രായങ്ങൾ:
ആദരാഞ്ജലികള്‍ ...
It was a sad demise - Shocking as well....A gentleman Police officer, passed away while on duty .. in uniform ...A very good Husband, father, brother , friend ... left..My deepest condolence - Saji Narayanan
ആ മിത്രത്തിന് ആദരാഞ്ജലികള്‍...
aadaranjalikal.....
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ