Powered By Blogger
memoirs എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
memoirs എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2011, ജനുവരി 28, വെള്ളിയാഴ്‌ച

രവീന്ദ്ര സംഗീതം.

ചാരു കസേരയില്‍ ഊര്‍ന്നിറങ്ങി കിടന്നു കൊണ്ട്..കാലുകള്‍ പൊക്കി വച്ച്
അത്ര നല്ലതല്ലെങ്കിലും മൃദു സ്ഥായിയില്‍ രവീന്ദ്ര പ്രസാദ്‌ പാടുന്നു.."അകലെ അകലെ നീലാകാശം.."

മുന്പ് ഇതേ  കസേരയില്‍  നരേന്ദ്ര പ്രസാദ് ഇരുന്ന് പരുക്കന്‍ സ്വരത്തില്‍ ഏതോ ഗസല്‍ മൂളുംപോളും...നിര്മമരായി ഞാനും കൂട്ടുകാരും...കേട്ടു നിന്നു..
   
മാവേലിക്കരയുടെ സ്വന്തമായിരുന്ന രണ്ടു പേരും പിരിയുമ്പോള്‍ എല്ലാ കരകളിലും സാന്നിധ്യം അറിയിച്ചു കഴിഞ്ഞിരുന്നു. സ്നേഹം കൈ വിടാന്‍ മനസില്ലാത്തവര്‍, അവരുപോലും അറിയാതെ ആ സ്നേഹം ഈ പ്രസാദുകള്‍ ചോര്‍ത്തി എടുത്തിരിക്കും

കാക്കി ഇടുന്നവന്റെ  ചേഷ്ടകള്‍  ഒട്ടും ഇല്ലാതിരുന്ന സൌമ്യനായ പ്രസാദില്‍
അറിവിന്‍റെ ആധിക്യമാകം അങ്ങനെ ഒരു നിസ്സന്ഗത  ഉണര്‍ത്തിയിരുന്നത് മുള വളരുംതോറും കുനിയുന്നത് അതിന്റെ കുലീനത്വം..അത് പ്രകൃതി നീയമം.

  വേഷം കെട്ടുന്നു ആടുന്നു എന്നൊരു തോന്നല്‍ അല്ലാതെ വാലു കുലുക്കി പക്ഷിയുടെ മനസ്സ്  അല്ലായിരുന്നു.

പക്ഷെ  അനിവാര്യം ആയ നിയതി ഒരു കാവ്യ നീതിയും ഇല്ലാതെ വിധി നടപ്പാക്കി.
തൊഴിലിടം തന്നെ ബലിയിടം ആയി..കളിയായി തുടങ്ങിയത് കരയാന്‍ ഉള്ള നാടകമായി.

ഈ ചാര് കസേരയില്‍ ഇരിക്കുമ്പോള്‍ മനസ് പിടയ്ക്കുന്നു കാണുമ്പോളൊക്കെ രണ്ടു കവിളിലും തലോടുന്ന ആ വിരല്‍ തുമ്പുകള്‍ എന്നിലേയ്ക്ക്..

അരികില്‍ ഉയരുന്ന മൃദു മന്ത്രണം.."നിത്യ സുന്ദര നിര്‍വൃതിയായ്‌ നീ നില്‍ക്കുകയാണെന്‍ ആത്മാവില്‍.."

(കാലം അവിചാരിതം  ഊതി കെടുത്തിയ പ്രിയ സുഹൃത്ത് ശ്രീ . രവീന്ദ്ര പ്രസാദിന്റെ മുന്‍പില്‍ കെടാത്ത ഓര്‍മ്മകളുമായി.)

2010, ഒക്‌ടോബർ 24, ഞായറാഴ്‌ച

വെയില്‍ തിന്ന പക്ഷി

ഉച്ച സൂര്യന്‍ അമ്പേ തിന്നു തീര്‍ത്ത ഒരു പാവം കുഞ്ഞി പക്ഷി. ചേക്കേറാന്‍ ചില്ലകള്‍ , കൊത്തി പെറുക്കാന്‍ നെന്മണികള്‍ ഒന്നും കരുതാതിരുന്ന പക്ഷി.
തൂവലുകള്‍ കോതി മിനുക്കാനും ചുണ്ടുരസി മിനുക്കാനും മെനക്കെടാത്ത പക്ഷി.
മുന്‍പേ പറന്ന പക്ഷിക്ള്‍കെതിരെ പറന്നു
ചിറകു കുഴഞ്ഞിട്ടും ചേക്ക കണ്ടില്ല  വീണത്‌ സര്‍വ്വം സഹയുടെ നെഞ്ചില്‍
അമ്മ നെഞ്ചോട്‌ ചേര്‍ത്ത് കിടത്തി
ചതുര വടിവുകള്‍കും..അച്ചടി പറചില് കള്‍ക്കും...ഒരു പിടിയും കൊടുക്കാതെ

വെയിലിനെ സ്നേഹിച്ച , കനലുള്ളില്‍ കൊണ്ട തീ വിഴുങ്ങിയ്ക്ക് 
നനഞ്ഞ കരീല കിളികളുടെ പ്രണാമം.

2010, ഓഗസ്റ്റ് 8, ഞായറാഴ്‌ച

ആത്മ കഥ

കോളേജില്‍ ഏറെ രാഷ്ട്രീയ അസ്കിത മൂത്ത് നില്‍ക്കുംപോള്‍..ഇട വഴിയെ ഒരു പ്രേമം കൂടി കേറി വന്നു.
ഉത്തരവാദിത്തങ്ങള്‍ കൂടി. വര്‍ഷാവസാന പരീക്ഷ കഴിഞ്ഞ്..
രണ്ടായാലും രാഷ്ട്രീയത്തില്‍ ശോഭിക്കില്ല എന്ന് തീര്‍ച്ചയാക്കി, ഇനി കുടുംബസ്ഥാനായാല്‍ ശോഭിക്കുമോ എന്ന് നോക്കാം എന്ന് കരുതി..
പരിചയക്കാരിയോടു രജിസ്ടര്‍ വിവാഹം ഇപ്പോള്‍ കഴിക്കാമെന്നും നാല് പുത്തന്‍ കൈയില്‍ വന്നിട്ട് ഒന്നായി ജീവിച്ചു നോക്കാമെന്നും ഒരു അടവ് എടുത്തു നോക്കി. അവള്‍ ഇന്നലേ തയാര്‍..!
അടുത്തുള്ള രജിസ്ടര്‍ ആപ്പീസില്‍ പോയാല്‍ എല്ലാ രഹസ്യ അജണ്ടകളും പൊളിയും..പോരാത്തതിന് വീട്ടില്‍ അല്‍പ സ്വല്പം പൊട്ടലും ചീറ്റലും കേള്‍ക്കുന്നുമുണ്ട്..കാറ്റ് പരത്താത്ത നാറ്റം ഇല്ലല്ലോ!
ദൂരെ പോകണമെങ്കില്‍ അസാരം പണം കൈയില്‍ വേണം..കൂട്ടുകാരിലും തെണ്ടിയായിരിക്കുന്ന ഞാനും..അതിലും തെണ്ടികളായ കൂട്ടുകാരും.
വിഷമ സ്ഥിതി..തരണം ചെയ്യാന്‍..ഒരു വെളിച്ചം പോലെ ദൈവം അയല്‍വാസി സുഹൃത്തിനെ എത്തിച്ചു!
കോണ്ട്രാക്റ്റ് പണിയില്‍ പണം കൊയ്യുന്നവന്‍..സഹൃദയന്‍..പ്രേമിച്ചേ വിവാഹം കഴിക്കാവൂ എന്നും..ഒരിക്കലും പ്രേമം മടുക്കരുത് എന്നും തത്വം ഉള്ള നല്ലവന്‍, സുശീലന്‍ , സുമനസ്സ് , അമ്പോറ്റി...
വിവരങ്ങള്‍ അറിയുകയും ചെയ്യാം..എന്റെ കാലക്കേട്മുന്നേ കണ്ടെന്നവണ്ണം...
അഞ്ഞൂറ് രൂപ തന്നിട്ട് പറഞ്ഞു "എന്നെങ്കിലും തിരികെ തന്നാല്‍ മതി. പിന്നെ നിന്റെ വീട്ടില്‍ ഒന്നും ഇപ്പോള്‍ അറിയണ്ടാ..കുറെ കഴിഞ്ഞ് എല്ലാം ശരിയാകും."
ഞാന്‍ സന്തോഷം കൊണ്ട് തല നൂറു തവണ ആട്ടി.
എല്ലാരും ജാഗ്രതൈ! കണ്ണില്‍ കണ്ട ബസുകളില്‍ നേരെ കോട്ടയത്തിനു..
എല്ലാം മംഗളമായി നടന്നു.
കൂട്ട് കാരികള്‍ പോയതിലും വേഗത്തില്‍ തിരികെ പോന്നു..
കൂട്ടുകാരന്മാര്‍ ഏതായാലും ഇത്രെമായി..ഒരു സിനിമാ കണ്ടിട്ടേ ഇനി ബാക്കി കാര്യമുള്ളൂ..എ.സി തീയേറ്റര്‍ ഒരു സ്വപ്നം മാത്രമായിരുന്നത് ഇതാ കണ്‍ മുന്‍പില്‍...ബെഞ്ചും കസേരയുമില്ലാതെ ഇത്തിരി വല്യ ആള്‍കാരായി സിനിമ എങ്കിലും കാണാമല്ലോ...ഏക്‌ ദിന്‍ ക രാജാ...
തന്നെയുമല്ല അഞ്ഞൂറിന്റെ ബാക്കി പതിരുനൂറുണ്ട് താനും.
നേരെ സിനിമ തിയേറ്റര്‍ പൂകി. നനുത്ത തണുപ്പില്‍ ഇരുന്നൊന്നു കണ്ണടച്ചു...
വൈകിയ വേളയില്‍ വീടെത്തി ..മുറ്റത്ത് നിക്കുന്നു അമ്മയും പെങ്ങളും..
ആകപ്പാടെ ഒരു ചൊവ്വ് കേടുപോലെ..ഒരു മാതിരി ഇഞ്ചി കടിച്ച കുരങ്ങു പോലെ...
"എല്ലാം നന്നായി കഴിഞ്ഞു അല്ലെ?"
അമ്മയുടെ മുന കൂര്‍ത്ത ചോദ്യം കേട്ട് ഒന്ന് പാളി..എങ്കിലും ധൈര്യം സംഭരിച്ച് ചോദിച്ചു..
"എന്ത് കഴിഞ്ഞു..എന്നാ?"
"നിന്റെ കല്യാണം...ഞങ്ങളോടും ഒന്ന് പറയാമായിരുന്നു.."
"കല്യാണമോ?" ഉരുണ്ടു കളിച്ചു നോക്കി...
"ഓ..എല്ലാം നമ്മുടെ കൊണ്ട്രക്ടര്‍ പറഞ്ഞു....ആ പാവം എത്ര നല്ലവന്‍ ..ഒട്ടും കള്ളത്തരമില്ല ..അവന്റെ അമ്മയുടെ ഭാഗ്യം..." (എന്റെ അമ്മയ്ക്ക് ആ ഭാഗ്യം ഇല്ലാതെ പോയി എന്ന് വ്യംഗ്യം!)
അഞ്ഞൂറ് രൂപയിലെ വന്ന്യ മൃഗങ്ങള്‍ പല തവണ തലച്ചോറില്‍ ഇരുന്ന് അമറി...തൃശൂര്‍ പൂരം വെടിക്കെട്ടും ...
ഗണപതിക്ക്‌ വച്ചത്‌ ..കാക്ക കൊണ്ടുപോയി.. ദൈവമേ...

അങ്ങനെ ഈ മാസം ഇരുപത്തി നാലിന് ആ മഹാ സംഭവം കഴിഞ്ഞു  ഇരുപത്തഞ്ചു വര്ഷം ആകുന്നു..
"അറിഞ്ഞ് സഹായിച്ച സുഹൃത്ത് ഇന്നലെയും വന്നിരുന്നു...സില്‍വര്‍ ജൂബിലി ആഘോഷം നടത്തിയാല്‍ ഫൈനാന്‍സ് ചെയ്യാമെന്നും പറഞ്ഞു...."ഇത്രയും നടന്നല്ലോ" എന്ന് ഞങ്ങള്‍ രണ്ടാളും (ഞാനും ഭാര്യയും )" ഇനി എന്ത് ആഘോഷം" എന്നും പറഞ്ഞു സുഹൃത്തിനെ യാത്ര ആക്കി...തമ്മില്‍ നോക്കി പഴയ ചിരി ചിരിച്ചു...
"ചൂട് വെള്ളത്തില്‍ വീണ പൂച്ച പച്ച വെള്ളം കണ്ടാലും പേടിയ്ക്കും ..അല്ലേ" 
മകളുടെ വഹ മര്‍മം നോക്കി   ഒരു കുത്തും...

2009, സെപ്റ്റംബർ 28, തിങ്കളാഴ്‌ച

ആശാന്‍

ആശാന്‍ .  കുഞ്ഞുംനാളിലെ അസ്വാസ്ഥ്യവും...മുതിര്‍ന്നപോള്‍ ആശ്വാസവും.
തൂ വെള്ള മുടി..നന്നായി ചീകി ഒതുക്കി. കുനു കുനെ താടി രോമങ്ങള്‍... നരച്ച മീശയില്‍ പറ്റിപിടിച്ചിരിക്കുന്ന മുറുക്കാന്‍ അവശിഷ്ടങ്ങള്‍...വാസന  ചുണ്നാംബിന്റെ ..അരിഞ്ഞ് കൂട്ടിയ പുകയിലയുടെ ..ഉണര്‍ത്തുന്ന മണം
വെളുത്ത മേനി ആകെ നരച്ച രോമ കൂടാരം ..കാറ്റില്‍ മെല്ലെ പറക്കുമായിരുന്നു ചെവിയിലെ രോമങ്ങള്‍...
അന്നൊക്കെ നോക്കി കൊതിക്കുമായിരുന്നു ആശാന്റെ ആകമാനമുള്ള മുഖ കല..
പക്ഷെ ഒരു കാല്‍ ചെറുതിലെ പിള്ള വാതം വന്നു തളര്‍ന്നിരുന്നു..മറ്റേ കാല്‍ ശക്തമായി നിലത്തൂന്നി..മുള 
വടിയില്‍ വയ്യാത്ത കാല്‍ പിണച്ചു വച്ച് ആശാന്‍ നടക്കുന്നത് ആരും കാണാതെ അനുകരിക്കുമായിരുന്നു...
അങ്ങനെയും ഗുരുത്വ ദോഷം അന്നേ ആവശ്യത്തില്‍ കൂടുതല്‍...!
ശംഖ് മാര്‍ക്കിന്റെ വെള്ള കൈലി മുണ്ടും ഒരു തോര്‍ത്തും..അരയില്‍ പല കള്ളികള്‍ ഉള്ള പച്ച ബെല്‍റ്റും. ഒന്‍പതു മണീടെ സി ടി എസ്' ബസ്‌ പോയാലുടന്‍ പള്ളികൂടം സജീവം.കാരണം ആ ബസു കഴിഞ്ഞാല്‍ പിന്നെ വണ്ടി വാഹനങ്ങള്‍ അപൂര്‍വ്വം. വല്ല സിനിമാ നോട്ടിസ് വിതരണത്തിന് വരുന്ന ചെണ്ടയും ഉന്ത് വണ്ടിയും..അല്ലെങ്കില്‍ റേഷന്‍ അരി കൊണ്ട് വരുന്ന കാള വണ്ടി...ഒരേ ഒരു സെന്റ്‌ തോമസ്‌ ലോറി. ആ ലോറിയിലും പഴയ ഫാര്‍ഗോ " കാണില്ല!
ബസിന്റെ വരവും പോക്കും കാണാന്‍ എഴുത്തോലയുമായി റോഡരികിലെ മയില്‍ കുറ്റിയില്‍ കേറി അങ്ങനെ നില്‍കുമ്പോള്‍ "വരിനെടാ പിള്ളാരെ " എന്ന ആശാന്റെ നീണ്ട വിസിള്‍.
ഇന്നലെ പഠിച്ചതൊക്കെ എഴുതെടാ എന്ന് പറഞ്ഞു മണ്ണില്‍ കൈ വിരല്‍ പിടിച്ചു വക്കുമ്പോള്‍...രണ്ടു കണ്‍ കോണുകളില്‍ കൂടിയും ജലധാരാ ...മൂക്കില്‍കൂടി അതിലും മെച്ചമായി..."അറിയത്തില്ല" എന്ന് ഗല്ഗതം "പിന്നെ ഇന്നലെ നീ എന്തെടുക്കുവാരുന്നെടാ വീട്ടില്‍.." ആശാന്റെ നാരായം കൂട്ടിയുള്ള ചോദ്യം..
അറിയത്തില്ല " എന്ന ചിണുക്കം നീണ്ട കരച്ചിലിന്റെ രാഗ വിസ്ഥാരമാകുമ്പോള്‍ ആശാന്‍ പിടി വിടും അടുത്ത ആളിനെ പിടികൂടും.
ഉച്ച ഊണുമായി ആശാന്റെ വീട്ടില്‍ നിന്നും ആരെങ്കിലും വരുമ്പോള്‍ ..എല്ലാവര്‍ക്കും  ലെന്ച്ച് ബ്രേക്ക്‌ .
പൊതി തുറന്നു വച്ച് ആശാന്‍ മെല്ലെ കൈ ആട്ടി എല്ലാവരെയും വിളിക്കും ഒരു ഉരുള ഉണ്ണാന്‍.
അതിനു മത്സരമാണ്..ഓരോരുത്തരായി..ആശാനോട് ചേര്‍ന്ന് നിന്ന്..കുത്തരി ചോറില്‍ അയല കറിയുടെ ചാറ് മുക്കി ഒരു ചെറിയ ഉരുള വായില്‍ വച്ച് തരുന്നതും വാങ്ങി ...എഴുത്തോല എടുത്ത് ആശാനേ വണങ്ങി നേരെ വീട്ടിലേക്ക്‌ ഒരോട്ടമാണ്. ഇന്നും ആ ഉരുളയുടെ രുചി ..മീന്‍ ചാറിന്റെ സുഗന്ധം..
ഓര്‍മയില്‍ ഒരു വാകമരം പൂത്ത പോലെ..
ഒരിക്കല്‍ എഴുതാന്‍ അറിയാതിരുന്നതിന് ആശാന്‍ നല്ല ഒരു കിഴുക്കു" തന്നതും വാങ്ങി വീട്ടില്‍ പോന്നതില്‍ പിന്നെ പളിക്കൂടത്തില്‍ പോകാന്‍ മടി...
അമ്മയും അച്ഛനും ആകുന്ന പണി ഒക്കെ നോക്കി..കരഞ്ഞു കൊണ്ട് കുതറി ഓടുമായിരുന്നു ...പെങ്ങള്‍ പല ഓഫറുകളും വച്ച് നീട്ടി ...പരിഗണന ഇല്ലാതെ തഴഞ്ഞു...അങ്ങനെ പൂജ വപ്പു വന്നു ഏറ്റവും സന്തോഷമുള്ള ദിവസങ്ങള്‍!!  
എഴുത്തോല നിലവിളക്കിനു മുന്‍പില്‍ വെള്ള തുണിയില്‍ പുതപ്പിച്ചു വച്ചു..സാറ്റ് കളിക്കാന്‍...ഓടി.
.അങ്ങനെ ...
ഒരു നാള്‍ വയ്യാത്ത കാലുമായി ആശാന്‍ നേരിട്ട് വീടിന്റെ കോലായിലെത്തി.
മിണ്ടരുത്‌ എന്ന് മനസ്സില്‍ നിരൂപിച്ചു..വല്ലാതെ കിഴുക്കികളഞ്ഞു..
.ആശാന്‍ ഒരു കൈ ആട്ടി മെല്ലെ വിളിച്ചതും എല്ലാം മറന്നു പോയി ഓടി ആ കൈയ്യില്‍ ചെന്ന് തൂങ്ങി..
മുറുക്കാന്‍ മണക്കുന്ന മുഖം കൊണ്ട് ഒരുമ്മ!
ബെല്‍റ്റിലെ പോക്കറ്റ് തുറന്നു ഒരു ചെറിയ പൊതി എടുത്തു തന്നു..."ഇന്ന് പൂജ എടുപ്പാ ..നീ വരാഞ്ഞത് കൊണ്ട് നിനക്കുള്ള അവല്‍ പൊതിയാ..." പൊതി കയ്യില്‍ വാങ്ങി കരഞ്ഞു കൊണ്ട് ആശാനോട് പറഞ്ഞു" ഇനി ഞാനെന്നും വരും".
ആശാന്‍ കെട്ടി  പിടിച്ച് ആശ്ലേഷിച്ചു. വടി എടുത്ത് അച്ഛനോടും അമ്മയോടും യാത്ര പറഞ്ഞു ..
നാളെ സി ടി എസ് ബസു വരാന്‍ കാത്തു ഞാനും...കരഞ്ഞു കൊണ്ട്...


(കാലമേറെ മുന്‍പ്‌ അന്തരിച്ച ആശാന്റെ മുന്‍പില്‍ പ്രണാമം ..ഈ വിജയദശമി ദിനത്തില്‍.
 ഇന്നും ആ ഓര്‍മ തരുന്ന ആശ്വാസം...)

2009, ജൂൺ 17, ബുധനാഴ്‌ച

പൂച്ച മയക്കം.

പൂച്ച മയക്കം നിരുപദ്രവകാരികളുടെ മുഖ ലക്ഷ്ണമാത്രേ!
പുതിയ കണ്ടുപിടുത്തം സായിപ്പിന്റെ ലോകത്ത് നിന്നും.
തല തോര്‍ത്തുമ്പോള്‍ പോലും അല്പം മയങ്ങി പോകാറുള്ള നല്ലവര്‍ ഉണ്ടുപോലും.
നീണ്ട കുംഭ കര്‍ണ സേവ അല്‍പ സ്വല്പം വശപ്പിശക് ലൈനാ പോലും.
ഇമ ചിമ്മി ഉറങ്ങുമ്പോള്‍ തലചോറില്‍ ഉണ്ടാകുന്ന ചില തരംഗ വിന്ന്യാസങ്ങള്‍ നിഷ്കളങ്ക മനസ്സിനെ പെട്ടന്ന്
കണ്ടു പിടിച്ചു തരും എന്നാല്‍ നീണ്ട രാക്ഷസ നിദ്ര സ്വഭാവത്തിലും ഏതാണ്ടൊക്കെ അങ്ങനെ തന്നെ.
പിന്നെ സ്വപ്നങ്ങളെ നിങ്ങള്‍ സ്വര്‍ഗ്ഗ കുമാരികള്‍ തന്നെ...
സ്വഭാവ രൂപീകരണത്തില്‍ സ്വപ്‌നങ്ങള്‍ സഹായിക്കും.
ഇത് വരെ കണ്ട സ്വപ്‌നങ്ങള്‍ എത്ര? ഏതൊക്കെ?
ഇത് വല്ലോം സ്വഭാവത്തിനെ സ്വാധീനിച്ചുവോ ? ആ ...
ആര്‍ക്കറിയാം.
എന്തായാലും ഈ സ്വഭാവം അത്ര മെച്ചമല്ല.
പൂച്ച ഉറക്കം കൂടുതല്‍ ഉണ്ട് താനും. പ്രത്യേകിച്ചും ഉച്ച ഊണോ അത്താഴമോ താമസിക്കുമ്പോഴും
ഇറങ്ങാനുള്ള സ്റ്റോപ്പ്‌ അടുക്കുമ്പോഴും മറ്റും....

2008, ഡിസംബർ 20, ശനിയാഴ്‌ച

കാള വണ്ടി


കുടമണിയാട്ടി ടക ടക ഒച്ചയോടെ കരകരാന്നു വഴിയില്‍ പതുക്കെ ..ഇടക്കൊന്നു ശീല്ക്കാരമിട്ടു മൂരി നിവര്‍ന്നു കാലിലിലെ ലാടം കൊണ്ടോടി ..മിനുക്കിയ വാല്‍ അറ്റം കോതി ..അതൊന്നു വീശി ആട്ടി ..ചെവിയോന്നു കുടഞ്ഞു ഉണ്ട കണ്ണുകളില്‍ ചാട്ടയടിയുടെ പേടിയുമായി സ റീ ഗ മ എന്നപോലെ മൂത്രം വീഴ്ത്തി ...നടന്നുകൊണ്ട് ചാണകം ചാര്‍ത്തി ...വഴിയൊക്കെ ശുദ്ധീകരിച്ചു കൊണ്ട് ....കൊമ്പുകളില്‍ കിങ്ങിണി തൂക്കി പള്ളക്ക് പൊള്ളിച്ച പാടുമായി...തൂവെള്ള നിറത്തില്‍...നമ്മുടെ ബാല്യങ്ങളില്‍..കൂട്ട് വന്ന ആ ചിത്രം എവിടെ?

രണ്ടു തുടം മറ്റവന്‍ അകത്താക്കി കാലും നീട്ടി തലക്കീഴില്‍ കൈയും വച്ചു ..ചാട്ട കംബ് മുട്ടിനിടയില്‍ തിരുകി ..മയങ്ങി മയങ്ങി....ഇടക്കൊന്നുണര്‍ന്നു "കാളാ" എന്നൊന്ന് വിളിച്ച് ..വീണ്ടും മെല്ലെ മയങ്ങി..ചന്തയില്‍ നിന്നും മടങ്ങിയ ആ വണ്ടിക്കാരന്‍ എവിടെ?

സ്കൂള്‍ വിട്ടു വരുമ്പോള്‍ പുസ്തകം താങ്ങാന്‍..സിനിമാ നോട്ടീസ് പറ പറപ്പിക്കാന്‍ ...ഓടുമ്പോള്‍ ചാടിക്കയറി അഭ്യാസം കാട്ടാന്‍...തടി ബ്രേക്ക് ടെക്നിക് അല്‍ഭുതത്തോടെ കണ്ടു നിന്ന നമ്മളും....

2008, നവംബർ 22, ശനിയാഴ്‌ച

എല്ലാ നവംബരിന്റെയും നഷ്ടം

നരേന്ദ്രപ്രസാദ്‌.അല്ലെങ്കില്‍ പ്രസാദ്‌ സാര്‍. പത്തൊന്‍പതു വര്‍ഷം മുന്‍പ്‌ ഒരു മേട മാസ സന്ധ്യ. കടമ്മനിട്ട പടയണിക്കു പോകാന്‍ വിശിഷ്ടാധിതി ശ്രീ. അനന്തമൂര്‍തിയുമായി പ്രസാദ്‌ സാര്‍ വീട്ടില്‍ വന്നു. സൊറകള്‍ക്കു ശേഷം പാനീയ ചികിത്സ തുടങ്ങി.. മുങ്കൂട്ടി കരുതിയിരുന്ന "പട്ടാളം" ഒരെണ്ണം എടുത്തു സാര്‍. is it Scotch , Prasad? അനന്തമുര്‍തി സാറിണ്റ്റെ നിഷ്ക്കളങ്കമായ ചോദ്യം. രാജ്യം കാക്കുന്നവനു വീര്യം പകരുന്ന എവണ്റ്റത്രെം ആണത്വം വരുമൊ , മെദസ്സിളകാതെ ചുമ്മാ മൊത്തുന്ന സായിപ്പിണ്റ്റെ കുഞ്ഞിനു? കൈകള്‍ ഇളക്കിയുള്ള സാറിണ്റ്റെ ചോദ്യതില്‍ അനന്തമുര്‍തി സാറും ചിരിച്ചു.... ജാടകളില്ലാത്ത മറുപടി. ഈ നിഷേധി ഇങ്ങനെയായിരുന്നു. താരത്തിളക്കത്തിനു മുന്‍പും പ്രശസ്തനായിരുന്ന സാറിണ്റ്റെ അഭിപ്രായങ്ങള്‍ക്ക്‌ കാരമുള്ളിണ്റ്റെ കടുപ്പമായിരുന്നു...പുറത്തു മാത്രം..വിവാദങ്ങള്‍ക്കു വിരാമം ഇല്ലാതിരുന്നപ്പൊഴും അതങ്ങനെതന്നെയായിരുന്നു താനും. അച്ചണ്റ്റെ മരണാനന്തര കര്‍മ്മങ്ങള്‍ ആചാരാനുഷ്ടാനുങ്ങളോടെ നിര്‍വഹിചതും ഈ മകണ്റ്റെ നിഷെധിത്തരത്തിണ്റ്റെ മറു വശം. ഒരിക്കല്‍ ഒരു നാടകത്തിനുമുന്‍പ്‌ "സ്റ്റേജിനും ഒരു മാജിക്കുണ്ടു, ധൈര്യമായിരുന്നൊ" എന്നനുഗ്രഹിക്കുംബൊള്‍ സ്നേഹത്തിണ്റ്റെ ഗുരുവരുള്‍! നരേന്ദ്രപ്രസാദ്‌ ഇഫക്റ്റുകള്‍ വെള്ളിതിരയില്‍ ഫാഷന്‍ ആയിരിക്കുംബൊളും നാടകത്തെ ഉള്ളാല്‍ മോഹിചിരുന്ന കലാകാരന്‍. സൌഹ്രുദതിനു ഒരുപാടു തലങ്ങള്‍ സൂക്ഷിചിരുന്ന വ്യക്തിത്ത്വം. കൂടെ നില്‍ക്കുന്നവരെ ഒറ്റാത്ത ആണത്വം...അങ്ങനെ..അങ്ങനെ. ഒരു നാള്‍ ഒരു ഫോണ്‍ " മറ്റന്നാള്‍ ഞാന്‍ വരും. കൂട്ടുപുഴുക്കും കാന്താരി ചമ്മന്തീം വേണം. വരുംബൊള്‍ ആരന്‍മുള ക്ഷേത്രത്തിലും പോകണം". നിഷേധികളും മനസ്സിലാക്കിത്തുടങ്ങിയൊ? എന്നുള്ള എണ്റ്റെ ചോദ്യതിനും മറുപടി ഉടന്‍.."നിഷേധിക്കുന്നതു ധര്‍മം മാത്രം..അതുകൊണ്ടു പ്രാര്‍തന അരുതെന്നില്ല" ഞാന്‍ നാവടക്കി!...ഒരുതരം നിസ്സഹായത ശബ്ദ്ത്തിലുണ്ടായിരുന്നൊ എന്നു സംശയം. പിറ്റെന്നു വീണ്ടും വിളി" വരാന്‍ പറ്റില്ല. ഇതാണു സിനിമയുടെ കളി,ഡബ്ബിംഗ്‌ ഉണ്ടു." "അപ്പോള്‍ ആറന്‍മുള?എണ്റ്റെ ചോദ്യം...അടുത്ത തവണ", ദുര്‍ബ്ബലമായിരുന്നു സ്വരം. പെരുമഴ കഴിഞ്ഞു മരം പെയ്യുന്ന മാതിരി." ഉണ്ണിപോകുന്നു" എന്ന സമാഹാരത്തിണ്റ്റെ publication function....അറിയുന്നത്‌ അമ്രുതാ ആശുപത്രിയിലാണെന്നും രോഗം കടുത്തിരിക്കുന്നെന്നും. ആറന്‍മുള തേവരൊട്‌ പ്രാര്‍തിച്ചു..ഒരിക്കല്‍കൂടി അവിടെ വരാനുള്ള ആഗ്രഹം സാധിക്കണമെയെന്നു...നടന്നില്ല. അര്‍ബ്ബുദത്തിണ്റ്റെ കൈ പിടിച്ച്‌ നിഷെധതിണ്റ്റെ അങ്ങേ ലൊകതിലെക്കു ...അറിവിണ്റ്റെ...തികവിണ്റ്റെ..വാത്സല്ല്യതിണ്റ്റെ...തന്‍പോരിമയുടെ ...ഭാണ്ടവും പേറി സ്വതസിധമായ ചിരിയൊടെ മെല്ലെ നടന്നു മറഞ്ഞു...നിതാന്തതയുടെ മഞ്ഞു പാളികള്‍ക്കിടയിലേക്കു...താടിയും ഉഴിഞ്ഞു....