Powered By Blogger

2011, ഫെബ്രുവരി 10, വ്യാഴാഴ്‌ച

എത്ര വിസര്‍ജിയ്ക്കണം

ഇനി വരാവുന്ന ചില തീര്‍പ്പുകള്‍ ഇങ്ങനെയും ആകാം.
 അവനവന്‍റെ  കക്കൂസില്‍   മേലില്‍      അളന്നു വിസര്‍ജിയ്ക്കണം..
അളവില്‍ കൂടിയാല്‍ നിയമ പാലകര്‍ തൂറിയവനെ തുറുംകില്‍ അടയ്ക്കണം , അതിനുള്ള നിയമം ഉണ്ടാകണം..ഇല്ലായ്കില്‍  അവനെ തൂക്കും!!
കാരണം അമിത വിരേചനം അനാരോഗ്യ ലക്ഷണം ആകാം..നമ്മുടെ രാജ്യത്തെ ഓരോ പൌരന്‍റെയും ഈവക കാര്യങ്ങളെ ഇനി ഉത്തുന്ഗ നീതി അപ്പോസതലര്‍ക്ക് തീര്‍പ്പക്കാനുള്ളൂ..
മറ്റെല്ലാം ഒരു മാതിരി ഒതുക്കി!!

ഇന്ന് ഒരു പൌരനും ആയുസിന്‍റെയോ  ആരോഗ്യത്തിന്‍റെയോ കാര്യത്തില്‍ വേവലാതി വേണ്ടേ വേണ്ട..പട്ടിണി ഇല്ലാത്ത പോലെ , തൊഴില്‍ ഇല്ലായ്മ ഇല്ലാത്ത പോലെ , കുറ്റ കൃത്യങ്ങള്‍ പോയിട്ട് അതിന്റെ വാസനകള്‍ പോലും ഇല്ലാതായത് പോലെ ...ലോകം മുഴുവന്‍ മുങ്ങുന്ന അഴിമതിയുടെ കണിക പോലും ഇവിടെ കാണാന്‍ കഴിയാത്ത പോലെ..
ഈ ഒന്ന് രണ്ടു കാര്യങ്ങള്‍ കൂടിയേ ഉള്ളൂ..പിന്നെ ദേവലോകം താഴെ..മഹാബലി എന്നും ഓണ്‍ ലയിന്‍....കള്ളവുമില്ല ചതീമില്ല..വണ്ടി ഇടിച്ചുള്ള മരണോം ഇല്ലേ  ഇല്ല.


പുര വെന്തു തുടങ്ങി തീ പടര്‍ന്നു പുരം എന്നാണാവോ കത്തിപ്പടരുന്നത്?
ഇരിയ്ക്കുന്നത് ആനപ്പുറം ഏറി ,  താഴെ പോകുന്ന പട്ടിയെ ആന നോക്കിക്കോളും
അമ്മാവന്‍ ആനപ്പുറം ഏറിയിരുന്ന കാലത്തെ തഴംബൊന്നും ഇല്ല അതിനുള്ള വിധി ഇല്ലായിരുന്നു ..ആരുടെയൊക്കെയോ അടുക്കള പുറത്തു നിന്നും പെറുക്കി എടുത്ത ഒടിഞ്ഞ കസേരകള്‍ തല്ലി കൂട്ടി എടുത്തപ്പോള്‍ അതങ്ങ് മാന്ത്രിക കസേര ആയി..ഒന്നിനേം പേടിയ്ക്കണ്ടാ ..തിരു വാ തുറന്നാല്‍..ഉമ്മാക്കി ഉണ്ട് ..കയ്യില്‍ 
പിന്നെ ദന്ത ഗോപുരോം ..കൈ കാട്ടിയാല്‍ തങ്ക ഭസ്മവും ..മദിരയും  മദിരാക്ഷിയും..



ഞങ്ങളൊക്കെ കൊട്ടാര സദൃശം  നാല്‍ കാലിയില്‍ മലര്‍ന്നങ്ങനെ  ചരിയ്ക്കുംപോള്‍  അങ്ങു ദൂരെ കാണാകുന്നു ...
നിങ്ങള്‍ ഇരു കാലികളുടെ പുറമേറി  പുറകില്‍  വയസ്സായ  തന്തയോ,  തള്ളയോ , ഭാര്യയോ..ആ ..സര്‍ക്കാര്‍ ആശുപത്രിയില്‍ മരുന്നിനു ക്യൂ നില്‍ക്കാന്‍ ആകാം ..ആ ആര്‍ക്കറിയാം..
കൊടും  വെയിലില്‍ ശിരോ കവചം ഇല്ലാതെ പോകുന്നു..കഷ്ടം

സംകടം തോന്നി ഇത്രയും സമ്പന്നമായ രാജ്യത്തു പൌരര്‍കള്‍  വെയില്‍ കൊള്ളുകയോ..ഡായ്  ..പാടില്ല.  തന്നെയുമല്ല രാജ തുല്യം  പരവതാനി  പാതകളില്‍ ഒരു ടിപ്പറോ , സുപ്പര്‍ ഫാസ്ടോ എന്തിനു  ഒരു ഓട്ടോ പോലും മാന്യമായി ഓടി പോകുമ്പോള്‍ നിങ്ങളുടെ തല വല്ലവരും എറിഞ്ഞ് തകര്‍ത്തു കളഞ്ഞാലോ..എന്ത് നഷ്ടമാ രാജ്യത്തിനും ഞങ്ങള്‍ക്കും..
സത്യത്തില്‍ ഈ എ സിയില്‍ ഇരുന്നിട്ടും ഉറക്കം വരുന്നില്ല..ഇതങ്ങനെ വിട്ടാല്‍ പറ്റില്ല..തീട്ടൂരം ഉടന്‍..


ഇനി അപ നിര്‍മാണം..

  മകന്‍ തല തല്ലി മരിച്ചു പോയ ഒരു പാവം അച്ഛന്റെ സാമൂഹ്യ ബാധ്യതയോ എന്നറിയില്ല ...പൊതു ജനം ചിന്താ ശേഷി ഇല്ലാത്തവര്‍ എന്ന് കരുതിയോ എന്നും അറിയില്ല..ഒരു കടന്നു കയറ്റം പോലെ ഈ ശിരോ കവച നിയമാവലി തൂങ്ങി കെടക്കുന്നു..
ഒരു പക്ഷെ കഥാവശേഷനായ ആ പാവത്തിനോട് പോലും.. നീതി ഇല്ലാതെ..

നല്ലതും തീയ്യതും തിരിയുന്ന ജനത ഇതൊക്കെ കണ്ടറിഞ്ഞു ചെയ്യില്ലേ..? അവര്‍   ക്രോസ്     ബെല്‍റ്റും  കഴുത്തേല്‍ ബെല്‍റ്റും ഒക്കെ സ്വമേധയാ  വേണമെങ്കില്‍ ഇടട്ടെ ഇല്ലെങ്കില്‍ അതിന്റെ ഭവിഷ്യത്തും അനുഭവിയ്ക്കട്ടെ..  അടിച്ചടത്തൂടെ പോയില്ലെങ്കില്‍ പോയടത്തൂടെ അടിയ്ക്കണം.. ഇതൊക്കെ ഇട്ടു നടക്കുന്നവനെ ആള് മാറി കൊല്ലുന്നു..അവന്റെ വീട്ടില്‍ കയറി കുടുംബത്തിനെ മൊത്തം തല തല്ലി കൊല്ലുന്നു..!!

അതും     അല്ലെങ്കില്‍ ആവശ്യക്കാര്‍ ബന്ധപെട്ടാല്‍ ഈ കവചം ഫ്രീ  ആയി നല്‍കാം
ഒരു ജീവ കാരുണ്യ പ്രവര്‍ത്തനം ആയി..  മോക്ഷ വഴി..

അല്ലാതെ ഈ കവച കച്ചോടക്കാരന്‍ പൊട്ടി പാളീസ്‌ ആകുമ്പോള്‍ ..വിളിച്ചു കൂവി  സിബി ചക്രവര്‍ത്തി കോഴ വാങ്ങുന്ന   സി ഡി യും കൊണ്ട് ചാനല്‍ തിണ്ണ നെരങ്ങുന്നത് ഞങ്ങള്‍
  കാണാനും ആരൊക്കെയോ  അതിനു ഇട നില നിന്നു എന്ന് ഒളി ക്യാമറയെ കൊണ്ട്    പറയിക്കാനും   ആണോ..?   പിന്നെ നീ തങ്കപ്പന്‍ അല്ല പോന്നപ്പനാട ..എന്നു വെറുതെ പറയാനോ?

കൂട്ട ബാലാല്കാരങ്ങളും , കൊള്ളയും കൊള്ളി വയ്പ്പും  എന്ന് വേണ്ടാ സമസ്ത കാളി കൂളികളും തിമിര്‍ത് ആടുമ്പോള്‍ ..   ഈ     ഇത്തിരി തല തെറിച്ചു പോകുന്നത് തന്നെയാ നല്ലത് എന്റെ പിതാവേ..

മരിച്ചു   ജീവിയ്ക്കുന്ന    എന്ടോ സള്‍ഫാന്‍ ദുരന്തങ്ങള്‍ ഈ കേരളത്തില്‍ ഉള്ളപ്പോള്‍  അത് വില്‍ക്കാനും  വിതയ്ക്കാനും ശേവുകം ചെയ്തവര്‍ ഉള്ളപ്പോള്‍...
പട്ടിണി മരണം ഒന്നെങ്കിലും ഉള്ളപ്പോള്‍    
ഒരു ശിരോ കവചം, ഒരു ക്രോസ്  ബെല്‍റ്റ്‌  എത്രയോ ചെറുതാണ്..ഉറുമ്പിനോളം....

മുന്‍ഷി പറയുമ്പോലെ " എള്ളു ചോരുന്നതറിയും  എണ്ണ ചോരുന്നത് അറിയില്ല"

   



5 അഭിപ്രായങ്ങൾ:

കൂതറHashimܓ പറഞ്ഞു...

Labels: story എന്ന് കണ്ടിട്ടാണ് വാശിച്ച് തുടങ്ങിയത്.

ഒന്നും മനസ്സിലായില്ലാ

ശ്രീക്കുട്ടന്‍ പറഞ്ഞു...

എന്താ മാഷേ ഇതു.മനസ്സിലായില്ല അതോണ്ടാ..പിന്നെ അക്ഷരത്തെറ്റുകള്‍ വിസര്‍ജ്യം പോലെ....ഞാനൊന്നും പറഞ്ഞില്ലേ

പാവപ്പെട്ടവൻ പറഞ്ഞു...

നമ്മുടെ നീതിബോധം എന്നൊരു സംഭവം എന്നെ ഇല്ലാതായി .ഏതുനിയമവ്യവസ്ഥിയെയാണ് നമ്മൾ പ്രതീക്കണ്ടതു ആ വ്യവസ്ഥികൾ എല്ലാം തകർന്ന ചിത്രമല്ലേ നമുക്കു ഇന്നു കാണാൻ കഴിയുന്നതു .

പിന്നെ മനസറിഞ്ഞു തൂറുന്നവനാണേൽ എത്രകിലോ അവൻ ഒരു ദിവസം തൂറീയെന്നു അളന്നു നോക്കിയെ കണ്ടുപിടിക്കാൻ കഴിയു

പഞ്ചാരകുട്ടന്‍ -malarvadiclub പറഞ്ഞു...

എള്ളു ചോരുന്നതറിയും എണ്ണ ചോരുന്നത് അറിയില്ല-അതെന്താ അങ്ങനെ ?????

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

ഭായ് അക്ഷര പിശാച്ചുകളേ ശ്രദ്ധിക്കണം കേട്ടൊ ഒപ്പം എഴുത്തിന്റെ ഒഴുക്കും നഷ്ട്ടപ്പെടാതെ നോക്കണം...