Powered By Blogger

2008, ഡിസംബർ 29, തിങ്കളാഴ്‌ച

ഗ്രീന്‍ സാലഡ്

പുത്താണ്ട് തീര്‍പുകള്‍ മാറ്റണ്ടി വരുമോ എന്ന് സംശയം ..തീരുമാനം ഉറപ്പിക്കാതിരുന്നതും നന്നെന്നു തോന്നുന്നു . ഗ്രീന്‍ സാലഡ് കുടലിലെ മുഴകള്‍ തുരത്താന്‍ ഉതകുമത്രെ.
സവാള , കുകുംബര്‍,തക്കാളി,കാപ്സികം...അരിഞ്ഞ് കൂട്ടി..ലേശം നാരങ്ങാ നീരും ഉപ്പും ചേര്‍ത്ത് . ഹായ് ..
"ഫ്ലാവനോല്സ് " എന്നൊരു കൂട്ടം മറു മരുന്ന് ഇവരെല്ലാം കൂടി കുടലിനകത് ഉണ്ടാകി എടുക്കുമെന്നും അത് കുടല്‍ മുഴയെ തടയുമെന്നും!
പക്ഷെ വെജിറ്റബിള്‍ സാലഡ് തന്നെ എങ്ങനെ കഴിക്കും? മേമ്പൊടി ഇല്ലാതെ ..കഷായമോ ?
ഏതായാലും വരാന്‍ പോകുന്നത് വഴിയില്‍ തങ്ങുന്ന പ്രോഗ്രാം ഒന്നും കാണുന്നില്ലാ..

2008, ഡിസംബർ 28, ഞായറാഴ്‌ച

പുതു വല്സര തീര്‍പ്പുകള്‍.

ഒന്ന് . ഇനിയൊരിക്കലും കുടിക്കില്ല..അല്ലെങ്കില്‍ പകലെന്കിലും.
രണ്ട്. ഇനി അഥവാ കുടിച്ചാലും സ്വന്തം പൈസാ മുടക്കില്ല..
മൂന്ന്. ഇനി അഥവാ പൈസാ മുടക്കിയാലും ആര്‍കും ഓസില്‍ വാങ്ങി കൊടുക്കുന്ന പ്രശ്നമേയില്ല.
നാല്. ഇനി അഥവാ വാങ്ങി കൊടുത്താലും എനിക്ക് വാങ്ങി തന്നിട്ടുള്ളവര്‍ക്ക് മാത്രം.
അഞ്ച്. ഇനി അഥവാ വാങ്ങി തന്നിട്ടുള്ളവര്‍ പറഞ്ഞാല്‍ അവരുടെ ഫ്രെണ്ട്സിനു മാത്രം.
ആറ്. എന്തായാലും ഇനി ബാറില്‍ പോയി കുടിയെ ഇല്ല. അല്ലെങ്കില്‍ വല്ല കല്ല്യാണമോ , മരണമോ മറ്റോ..
ഏഴ്. ഇനി ആരുടേയും കുറ്റങ്ങള്‍ പറയില്ല. അഥവാ പറഞ്ഞാലും ഇങ്ങോട്ട് പറയുന്നവരുടെ മാത്രം, അതും ആരെങ്കിലും പറഞ്ഞരിന്ഞാല്‍ മാത്രം.
എട്ടു. ഇനി ആരോടും ദേഷ്യപ്പെടില്ല. പ്രത്യേകിച്ച് വീട്ടില്‍. ഭാര്യയോക്കെ അങ്ങനെയാ..നമ്മളെ മനസ്സിലാക്കാന്‍ ഒട്ടും ശ്രമിക്കാറില്ല പിന്നെന്തിനാ പുതിയ വര്ഷം ആ തൊല്ല?
ഒന്‍പത്. ഇനി അഥവാ താമസിച്ചു വരുമ്പോളോ മറ്റോ ചൂടായാല്‍ അന്നേരം നോക്കാം.
പത്ത്. ഈ കൊല്ലം ജനുവരി ഒന്ന് മുതല്‍ തന്നെ ഓഫീസില്‍ പോകണം. കുറേയായി ഉഴപ്പുന്നു..ഇനി അഥവാ ലീവ് വേണ്ടി വന്നാല്‍ അന്നേരം പോകാതിരിക്കാം.
പതിനൊന്നു. കുറേക്കൂടി ഭക്തി കൂട്ടണം. ആര്‍ട്ട് ഓഫ് ലിവിംഗ് അല്ലെങ്കില്‍ യോഗ നോക്കണം..ഇനി അഥവാ അതിന് കഴിയാതെ വന്നാല്‍ പുസ്തകമെന്കിലും വാങ്ങി വായിക്കണം.

തിന്കള്‍ പേടി.

പുലപ്പേടി , മണ്ണാപ്പേടി അതൊക്കെ പണ്ട്..ഇപ്പോള്‍ തിന്കള്‍ പേടി ഒരു വല്യ പേടിയായി വന്നിരിക്കുന്നു പോലും..സായിപ്പിന്റെ നാട്ടില്..അല്‍പ സ്വല്പം നമ്മുടെ ഊരിലും..
വര്കഹൊലിക് അല്ല അല്പം ആല്കഹൊലിക് തൊഴിലാളി തിന്കളിനെ പേടിക്കുന്നു (എന്നെപ്പോലെ ഉഴ ഉഴപ്പന്മാര്‍ക്ക് എല്ലാദിനവും തിന്കള്‍ തന്നെ!) ഹൃദയ സ്തംഭനം കൂടുതലായി തിങ്കളാഴ്ച ഉണ്ടാകുന്നത്രേ . പണിക്കു പോകാനുള്ള വൈമുഖ്യം അലസതയുടെ പ്രാമുഖ്യം ..കട്ടിലിനോടുള്ള ഉള്‍പ്രേരണ ഒക്കെ കാരണം തിന്കള്‍ രാവിലെ ഒരു അപശകുനമോ? തിങ്കളാഴ്ച നല്ല ദിവസം കല്യാണം കഴിക്കുന്നവര്‍ക്ക് മാത്രമോ?

മറു മരുന്നും പറയുന്നുണ്ട് ..ഘടികാരം താമസിപ്പിക്കുക അല്ലെങ്കില്‍ സ്ലോ ആക്കി വയ്ക്കുക..ഉണരുന്ന സമയം ഒന്നു രണ്ടു മണിക്കൂര്‍ കൂടി വൈകിക്കുക മനസ്സ് തന്നെ ബാകി ചെയ്തോളും പോലും.

ബെറ്റര്‍ ലേറ്റ് "താന്‍ നെവെര്‍" ..ഹാജര്‍ പുസ്തകവും ചുവന്ന വരയും അതിന്റെ വഴി തുടരട്ടെ ....

2008, ഡിസംബർ 26, വെള്ളിയാഴ്‌ച

അരുന്ധതിക്കിതെന്തുപറ്റി?

ചക്ക വീണു മുയല് ചത്തതോ..അതോ ബുക്കര് വീണു മുയല് ചത്തതോ..എന്തായാലും ചെറിയ കാര്യങ്ങളുടെ വലിയ തമ്പുരാന്‍ ..അല്ലെങ്കില്‍ കൊച്ചു വായില്‍ വല്യ വര്‍ത്തമാനം കുറേക്കാലമായി അങ്ങുമിങ്ങും കേള്‍ക്കുന്നു
മനുഷ്യ മൂല്യം എന്നൊക്കെ പറഞ്ഞു രാജ്യദ്രോഹം തന്നെ കാച്ചി വിട്ടാല്‍ അറിവില്ലാത്ത നമ്മള്‍ എന്നാ ചെയ്യും?
ഇന്നാളു പറഞ്ഞു പാക്കിസ്ഥാന്‍ താമസമാക്കിയതെല്ലാം അവര്‍ക്ക്‌ കൊടുക്കണമെന്നും ..ഇന്ത്യ ആ വഴിക്കൊന്നും പോകരുതെന്നും അവിടെ മനുഷ്യ ജീവന്‍ മാത്രമെ ഉള്ളുവെന്നും അതുകൊണ്ട് പട്ടാളക്കാര്‍ വേണ്ടെന്നും...മറ്റും..

ഈയിടെ പറയുവാ മുംബൈയില്‍ ബോംബ് വച്ചതും നമ്മളുതന്നെയാ അല്ലാതെ മനുഷ്യരോന്നും അല്ലെന്നു! ...വല്ലചാതീം അല്പസ്വല്പം സാഹിത്യമൊക്കെ ഇമ്മിണി മസാലയൊക്കെ തിരുകി അങ്ങനങ്ങ് എഴുതി എഴുതി വിട്ടാല്‍ പോരായോ ..അതിനുപകരം ചുമ്മാ മുന്‍നിരയില്‍ മുറുക്കി തുപ്പി നമ്മളെ കടാക്ഷിച്ചു കൊണ്ട് നമ്മടെയൊക്കെ അറിവില്ലായ്മയുടെ ചെറിയ വലിയ തമ്പുരാനാകണോ?..ആ..
നല്ലതിനൊരു ചൊല്ല് മതി...അല്ലെന്കിലോ? ഒരു തല്ലും...ഇതൊന്നും കിട്ടാതെ തോന്ന്യാസ കുട്ടിയായാല്‍ ..എന്നാ ചെയ്യും കര്‍ത്താവേ .
ഇപ്പളിപ്പം എല്ലാരുമങ്ങു എല്ലാത്തിനേം എതിര്‍ക്കുവാ ..മനുഷ്യത്വം കണ്ടമാനമാങ്ങു കൂടി കേട്ടോ..മരത്വം..മൃഗത്വം ഒക്കെ ശകലം ശമിചെന്നാ തോന്നുന്നത്..
കലികാലത്തെ ഭാരത ഖണ്ടത്തെ കലി സാദരം കൈ വണങ്ങുന്നു...

മിസ്റ്റര്‍ വല്യകുളം.

ഒരു ഫയല്‍വാനോ അതി കായകനോ ഒന്നുമല്ല..പാവം വല്യകുളതുകാരന്‍മാത്രം. സ്വന്തമായി അല്ലറ ചില്ലറ കുരുമുളക് പച്ചക്കറി കച്ചോടം...പാക്കും പൊതിച്ച തേങ്ങയും ..ചേമ്പും ചേനയും ഇതൊക്കെയാണ് വിഷ് ലിസ്റ്റ് !

കടുത്ത കോണ്‍ഗ്രസുകാരന്‍ കടുകട്ടി വിശ്വാസി..ഇന്ദിരാഗാന്ധി മരിച്ചപ്പോള്‍ കൂടെ മരിക്കണമെന്ന് മനസ്സില്‍ കരുതിയ ആള്‍ ...കരുണാകരന്‍ കാണപ്പെട്ട ദൈവം!

എന്നാലോ അസാരം എസ് എന്‍ ഡി പി ഇസവും കൂടും! ജാതി വേണമെന്നില്ലെങ്കിലും തമ്മില്‍ ഭേദം ഈഴവന്‍ എന്നൊരു തോന്നലുണ്ടോ എന്നും സംശയം! അഴീക്കോടന്‍ രാഘവന്റെ കൊലപാതകത്തിന്റെ വാര്ത്ത കൌമുദിയില്‍ (!) വന്നപ്പോള്‍ ..പറഞ്ഞു കേട്ട ഒരു കഥ.

വാര്ത്ത വായിച്ചു മിസ്റ്റര്‍ " കമ്മുണിസ്റ്റു കാരന്മ്മാരയാല്‍ ഗതി ഇതു തന്നെ".."ചുമ്മാ ജീവിതം പാഴാക്കി"...കെട്ട് നിന്ന മറ്റൊരു കൊച്ചാട്ടന്‍ "ഇയാള്‍ നമ്മുടെ എനക്കരനാ മിസ്ടരെഎന്ന് പറഞ്ഞതും പത്ര വാര്‍ത്തയിലെ പടത്തില്‍ അല്‍പനേരം നോക്കി നിന്നിട്ട് മിസ്ടരിന്റെ ഗല്ഗതം..തന്കം പോലുള്ള ഇയാളെ ....ഏത് മഹാപാപിയാടാ ഈ അരുംകൊല ചെയ്തത്"
സ്വന്തം കൂട്ടത്തില്‍ ഒരുത്തനെ നഷ്ടപെട്ട..ഒരു കോണ്ഗ്രസ് ഈഴവന്റെ ദുഃഖം...!!!

പീലാത്തോസിന്റെ കൈ കഴുകലിനു പിന്നില്‍...

അതിനുമൊരു ശാസ്ത്രമുണ്ടുപോലും ..തെറ്റ് ചെയ്യാന്‍ പോകുന്തോറും വൃത്തിയാക്കല്‍ കൂടുമത്രേ ...അല്ലെങ്കില്‍ കൈ കഴുകുന്തോറും അഴുക്കിനെ മാറ്റിയെന്നു സ്വയം വിശ്വസിപ്പിക്കുവാനുള്ള ശ്രമം ..അങ്ങ് ശീമേലെ പുതിയ പഠനവിഷയം! അഴുക്കുകള്‍ കൂടുന്നിടത്ത് , കരു കുരാ വരഞ്ഞിട്ടുള്ളിടത് കുറ്റവാളി മനസ് കൂടുമത്രേ! അതിനെ മൂടാന്‍ വൃത്ത്തിയാകല്‍, സോപ്പിട്ടു കഴുകല്‍ ഒരു ഒഴിവുകഴിവായി കാണുന്നവര്‍ (നമ്മളാണോ?)...

എന്തായാലും പീലാത്തോസിന്റെ കൈകഴുകലിനെങ്കിലും ഇതുമായി ഒരു നേരിയ നീതി കാണുന്നുണ്ടോ ആവോ?...തെറ്റ് ചെയ്തിട്ട കൈകഴുകാനുള്ള സോപ്പ് ഏതാണ് നല്ലത്?

2008, ഡിസംബർ 22, തിങ്കളാഴ്‌ച

കുട വയറന്മാരേ...

സൂക്ഷിക്കുക...കൊഴുകൊഴുപ്പന്മാരെ ...മാരികളെ ...വയറുകീറി കൊഴുപ്പെടുത്തു വാഹനത്തിനു ഇന്ധനമാക്കാന്‍ വഴി കണ്ടെതിയ്ത്രെ..ഓടുന്ന വണ്ടിക്കു ഒരുമുഴം മുന്പേ..തിന്നുന്നതെല്ലാം പൊന്നെന്നും....തിന്നാല്‍ ഭാരം നന്നെന്നും ഇനി പറയണ്ടല്ലോ! ബയോ ഫുഎല്‍ എന്നോ മറ്റോ പേരും കൊടുത്തത്രേ...ശിവ ശിവാ...ആരെയൊക്കെ ഇനി ഇതിനെന്നും പറഞ്ഞ് കശപ്പാക്കുമോ ..എന്തരോ...എന്തോ.

2008, ഡിസംബർ 21, ഞായറാഴ്‌ച

ആണിന്റെ മണങ്ങള്‍

ആണുങ്ങള്‍ക്ക് പലതരം മണങ്ങള്‍ ഉണ്ടെന്നും അത് പെണ്ണുങ്ങളെ സ്വാധീനിക്കുമെന്നും സായിപ്പ് കണ്ടു പിടിച്ചു..സമ്മാനമായി സെന്റ് കുപ്പി വാങ്ങുമ്പോള്‍ ഇനി സൂക്ഷിക്കണം ..ഭാര്യക്ക് മറ്റാരെങ്കിലും മണം സമ്മാനം കൊടുക്കുമ്പോള്‍ പ്രത്യേകിച്ചും! ആണ്‍ ഫെരമോനുകളെ പെണ്ണിന് പെട്ടന്ന് അറിയാം പോലും പെര്ഫ്യുമുകളില്‍ ഇതു ചേര്‍ത്തിരിക്കുന്നു (നല്ലതില്‍!)

വശീകരണം സാധ്യം...മുനിമാരുടെ ടെക്നിക് ..കാമബാണം ..മല്‍സ്യഗന്ധി...എല്ലാം കൂട്ടി വായിച്ചാല്‍ ദൈവമേ ഒരു സ്വസ്തതെമില്ലല്ലോ..

2008, ഡിസംബർ 20, ശനിയാഴ്‌ച

കാള വണ്ടി


കുടമണിയാട്ടി ടക ടക ഒച്ചയോടെ കരകരാന്നു വഴിയില്‍ പതുക്കെ ..ഇടക്കൊന്നു ശീല്ക്കാരമിട്ടു മൂരി നിവര്‍ന്നു കാലിലിലെ ലാടം കൊണ്ടോടി ..മിനുക്കിയ വാല്‍ അറ്റം കോതി ..അതൊന്നു വീശി ആട്ടി ..ചെവിയോന്നു കുടഞ്ഞു ഉണ്ട കണ്ണുകളില്‍ ചാട്ടയടിയുടെ പേടിയുമായി സ റീ ഗ മ എന്നപോലെ മൂത്രം വീഴ്ത്തി ...നടന്നുകൊണ്ട് ചാണകം ചാര്‍ത്തി ...വഴിയൊക്കെ ശുദ്ധീകരിച്ചു കൊണ്ട് ....കൊമ്പുകളില്‍ കിങ്ങിണി തൂക്കി പള്ളക്ക് പൊള്ളിച്ച പാടുമായി...തൂവെള്ള നിറത്തില്‍...നമ്മുടെ ബാല്യങ്ങളില്‍..കൂട്ട് വന്ന ആ ചിത്രം എവിടെ?

രണ്ടു തുടം മറ്റവന്‍ അകത്താക്കി കാലും നീട്ടി തലക്കീഴില്‍ കൈയും വച്ചു ..ചാട്ട കംബ് മുട്ടിനിടയില്‍ തിരുകി ..മയങ്ങി മയങ്ങി....ഇടക്കൊന്നുണര്‍ന്നു "കാളാ" എന്നൊന്ന് വിളിച്ച് ..വീണ്ടും മെല്ലെ മയങ്ങി..ചന്തയില്‍ നിന്നും മടങ്ങിയ ആ വണ്ടിക്കാരന്‍ എവിടെ?

സ്കൂള്‍ വിട്ടു വരുമ്പോള്‍ പുസ്തകം താങ്ങാന്‍..സിനിമാ നോട്ടീസ് പറ പറപ്പിക്കാന്‍ ...ഓടുമ്പോള്‍ ചാടിക്കയറി അഭ്യാസം കാട്ടാന്‍...തടി ബ്രേക്ക് ടെക്നിക് അല്‍ഭുതത്തോടെ കണ്ടു നിന്ന നമ്മളും....

2008, ഡിസംബർ 15, തിങ്കളാഴ്‌ച

SHOE FOR SALE

SHOE BUSH...now it become a fashion in U.S ..sole made of re inforced human leather..not from India!..upper crest with imported linings of poverty made as advantage ..polished with the terrorism of the past..coming soon in our market also...