Powered By Blogger

2008, നവംബർ 12, ബുധനാഴ്‌ച

ഗീവര്‍ഗീസിന്റെ കൌശലം.

വല്യകുളത്തിന്റെ നിഷ്ക്കളങ്കത.

വല്യകുളചരിതം മൂന്നാം ഭാഗം .ഗീവര്‍ഗീസിന്റെ കൌശലം!!

രാജ ഭരണകാലം. തിരുവായ്ക്കൊന്നിനും എതിരവായില്ലക്കാലം. ഗീവര്‍ഗീസും കുടുംബവും സ്വസ്ഥമായി കഴിയും കാലം. നിത്യചിലവിനു മറുവഴികള്‍ തേടുംകാലം , ഒരു നാള്‍ അടുത്ത പറമ്പില്‍ ആണോരുതന്‍ തൂങ്ങിയങ്ങു ചത്തു. രാജാവിന്റെ പോലീസ് കൂര്‍മ്പന്‍ നിക്കറും,തൊപ്പിയും,വയറും , മീശയും ,എല്ലാമുള്ള ഒരന്ഗത്ത് പാഞ്ഞെത്തി.

"ആരുമില്ലേടാ നാറീടെ ശവമോന്നഴിച്ചു താഴെയിറക്കി പോസ്റ്റ് മാര്‍ത്ടതിനു കൊണ്ടുപോകനെന്നു " അലറി . കേട്ടത് പാതി , കേള്‍ക്കാത്തത് പാതി ആനുന്ങലായിട്ടുല്ലോരെല്ലാംചിതറി ഓടി . അല്ലാത്തവരെ പെണ്ണുങ്ങള്‍ മുടിയിലോളിപ്പിച്ചു ! എന്നാല്‍ ഗീവരുഗീസിനു മാത്രം പേടി തോന്നിയില്ല പകരം "എന്താ എമ്മാനെ " എന്നൊരു ചോദ്യവുമായി അങ്ങടുത്തു ചെന്നു ." നീ നല്ലവന്‍ ഉന്ത് വണ്ടിയില്‍ ഈ കുന്ത്രാണ്ടം കെട്ടി എടുത്തു എന്റെ കൂടെ വാ " എമ്മാന്‍ കല്പന. പാവം ഗീവര്‍ഗീസ് അന്നത്തിനൊരു വഴിയായി എന്ന് കരുതി ശവം പോസ്റ്മാര്‍ത്ടതിനു കൊണ്ടു പോയി. അന്ജാതനായിരുന്നു തൂക്കക്കാരന്‍! അത് പിന്നീടെ അറിഞ്ഞുള്ളു എല്ലാവരും . സഹതാപ തരന്ഗമൊന്നുഉം ഉണ്ടായില്ല. ആശുപത്രി പരിസരത്ത് തന്നെ കുഴി കുത്തി മറവു ചെയ്തു ഗീവര്‍ഗീസ്നോക്കിയപ്പോള്‍ എമ്മനും സ്ഥലം വിട്ടു കഴിഞ്ഞു . ഭിക്ഷക്കാരനെ സര്ക്കാര് വണ്ടി ഇടിച്ചാല്‍ ആര്‍ക്കെന്തു ഗുണം! ഇതി കര്‍ത്തവ്യ മൂടനായി പാവം ഗീവര്‍ഗിസ് മടങ്ങി. പക്ഷെ തീരുമാനം ഉണ്ടായിരുന്നു മനസ്സില്‍.

തിരികെ വന്നു തൂങ്ങി ചത്തവന്‍ കിടന്ന പ്ലാവിന്റെ ഉടമയോട് പറഞ്ഞു " എമ്മാന്‍ പറഞ്ഞു ആണ്ടോടാണ്ട് ചക്കയിട്ട് ഞാനും വീട്ടുകാരും കഴിചോലാന്‍ ". പതിത പാവം പ്ലാവിന്നുടമ മൂന്നു സെന്റുകാരന്‍ പാച്ചുവും കൂട്ട് കുടുംബവും വയറു പിഴച്ചിരുന്നതും , ആ പ്ലാവോന്നു മാത്രം കൊണ്ടായിരുന്നു,- എന്നുള്ളതും ഗീവര്‍ഗീസിനും അറിയാമായിരുന്നു.

ദിവസവും മുഴു മുഴുത്ത ചക്കകള്‍ വീഴുമ്പോള്‍ പാച്ചു കണ്ണടകും, ചെവിപോതും ഒപ്പം താന്‍ തന്നെ തൂങ്ങിയില്ലല്ലോ എന്നുള്ള മനസ്താപവും!

വല്യകുളത്തിന്റെ മറ്റൊരു നഷ്ക്കലങ്ക കഥ. ഗുണപാഠം ഒന്നുമില്ല. ആരും ആരുടേയും പറമ്പില്‍ കയറി തൂ... തൂങ്ങരുത്.

16 അഭിപ്രായങ്ങൾ:

rajendran പറഞ്ഞു...

sorry for the delay in response

അജ്ഞാതന്‍ പറഞ്ഞു...

The narration is good.

shajkumar പറഞ്ഞു...

പിള്ളെച്ചാ, ഒരു യൂണിവെഴ്സിറ്റി ചരിതത്തിനു സ്കോപ്‌ ഉണ്ട്‌.

Unknown പറഞ്ഞു...

തുടരട്ടേ വലിയകുളത്തിന്റെ ഇതിഹാസം.

അജ്ഞാതന്‍ പറഞ്ഞു...

തുടരട്ടേ വലിയകുളത്തിന്റെ ഇതിഹാസം.

Unknown പറഞ്ഞു...

തുടരട്ടേ വലിയകുളത്തിന്റെ ഇതിഹാസം.

ullas പറഞ്ഞു...

geevarughese punyalan neenaal vazhatte.valiyakulam engane ure charithrathinte udama yanennu aringilla.

ബാജി ഓടംവേലി പറഞ്ഞു...

തുടരട്ടേ വലിയകുളത്തിന്റെ ഇതിഹാസം

ശ്രീഇടമൺ പറഞ്ഞു...

നന്നായിട്ട് എഴുതിയിരിക്കുന്നു
തുടരുക...

എല്ലാ ആശംസകളും...*

Sabu Kottotty പറഞ്ഞു...

അച്ചരപ്പിസാസുകൂടി ലവലാക്കിയാല്‍ (അങ്ങനെ പടച്ചതാണെങ്കില്‍ സോറി)സൂസൂപ്പര്‍...

Unknown പറഞ്ഞു...

kousalam kollam

Shaivyam...being nostalgic പറഞ്ഞു...

ha, ha...kollaam

ഹംസ പറഞ്ഞു...

കൊള്ളാം മാഷെ

Umesh Pilicode പറഞ്ഞു...

ആശംസകള്‍

skcmalayalam admin പറഞ്ഞു...

സർ,..പോസ്റ്റ് വായിച്ചു,...സർ ഏത് സെക്ഷനിലാണു വർക്ക് ചെയ്യുന്നത്? ഞാൻ ഇപ്പോൾ സ്കൂൾ ഓഫ് ലെറ്റേഴ്സിൽ (എം,ജി) എം.എ ചെയ്യുന്നു,...
http://sreeschirak.blogspot.com
http://sreeschirak.blogspot.com
സന്ദർശിക്കുമല്ലോ,...

jyo.mds പറഞ്ഞു...

നല്ല കഥ.