Powered By Blogger

2008, നവംബർ 15, ശനിയാഴ്‌ച

വല്യകുള ചരിതം നാലാം ഭാഗം

കേശവനും വല്യകുളവും.. മരിച്ചിട്ടധികമായില്ല കേശവന്‍ അസാരം നൊസ്സിന്ടെ പിടിപാടിലായിരുന്നു പലപ്പോഴും. ദുബൈക്കാരുടെ പേടി സ്വപ്നമായിരുന്നു ,ആരെങ്കിലും ഗള്‍ഫില്‍ നിന്നും വന്നു എന്നറിഞ്ഞാല്‍ അവിടെയെത്തും ..ഒന്നും വേണ്ട ..പക്ഷെ ഇട്ടു കൊണ്ടു വന്ന ഷൂസ് പുരക്കു പുറത്തു കിടന്നാല്‍ ദൈവം പോലും അറിയാതെ കേശവന്‍ പോക്കിയിരിക്കും! അടുത്ത പൊട്ടകിണറ്റില്‍ വീഴുകയും പാവം പ്രവാസിയുടെ പത്തു രണ്ടായിരം പോവുകയും ചെയ്യും..
ഒരികല്‍ കേശവന്‍ അസുഖം കൂടുതലായി അടുത്ത് കണ്ട ശ്രീ നാരായണ മന്ദിരത്തിന്റെ തിണ്ണയില്‍ അഭയം കൂടി. രാത്രി നന്നേ കഴിഞ്ഞപ്പോള്‍ അയല്‍ വീട്ടുകാര്‍ക്ക് കേശവന്റെ ഉപദേശം ഗുരുവിനോടുള്ളത് കേള്‍ക്കാം " ആ പുതപ്പിങ്ങു താ ഗുരുവേ ഈതനുപ്പത്ത് ഞാനൊന്ന് പുതച്ചു ഉറങ്ങട്ടെ ..നിനക്ക് ആ വനതിലെങ്ങാനും പോയിരിക്കരുതോ? അവിടോരുതന്‍ ഒരുപുതപ്പും ഇല്ലാതിരുന്നു ഈ വ്ര്ചികത്തില്‍ കോടിക്കനക്കിനാ ഉണ്ടാക്കുന്നേ!

1 അഭിപ്രായം:

ബാജി ഓടംവേലി പറഞ്ഞു...

തുടരട്ടേ വലിയകുളത്തിന്റെ ഇതിഹാസം