ബാലെന്ദ്രന്. ഇപ്പോള്‍ ഒരു പത്തു നാല്പത്തെട്ടു വയസ്സ് കാണും ...സാധു...പശു പരിപാലനം,റബ്ബര്‍ , ഒട്ടുപാല് ,പശുവിന്പാല്...ദാമ്പത്യം ..നീണ്ട ദിനചര്യകള്‍ . പള്ളിക്കൂടം നേരിയ ഒരോര്‍മ്മ മാത്രം. നാലിലോ അന്ചിലോ അഭ്യാസം നിര്‍ത്തി വീടകം പുക്കു ..
ഒരുനാള്‍ ..മഴക്കാലം ..പ്രൈമറി പടിതരങ്ങള് ..പാവം വാദ്യാരും കുട്ടികളും ഉരുവിട്ട് പഠിക്കുമ്പോള്‍ ..മാനം കറുത്ത് ..കൊള്ളിമീന്‍ വീശി...ആകാശ പെരുമ്പറയുടെ മുഴക്കം!
ബാലെന്ദ്രന് ഇരിക്കപ്പോരുതി ഇല്ലാതായി..ആരോട് പറയും ആഴലുള്ളതെല്ലാം..ഡും ..വീണ്ടും ഇടിനാദം! മെല്ലെ എഴുന്നേറ്റു ..പയ്യനെ സഹാപാടിയോടു പറഞ്ഞു .."ഞാന്‍ പോകുന്നു കൂണു മുളച്ചു കാണും..."
തിരിഞ്ഞു നോക്കിയില്ല ..നടന്നു ..അല്ല ഓടി .. അയല്‍വാസികളുടെ ഓട്ട പന്തയതിനോന്നും ബലെന്ദ്രന്റെ മനസ് മടുപ്പിക്കാന്‍ കഴിഞ്ഞില്ല..സാറും അനങ്ങിയില്ല..പോയ വര്‍ഷത്തെ കൂണിന്ടെ രുചി ഇപ്പോളും നാക്കേല് കിടന്നു കളിക്കുന്നു...
ആ വര്‍ഷം പക്ഷെ സാറിന് കൂണ് കിട്ടിയില്ല ..കാരണം ..ബലെന്ദ്രന് പിന്നെ സ്കൂളില്‍ പോയില്ല!
എന്ന് തന്നെയല്ല പുസ്തകതിനോടുണ്ടായിരുന്ന സംശയം തീര്‍ക്കുകയും ചെയ്തു ...മഴവെള്ളത്തില്‍ ചെറു വള്ളങ്ങളായി ഒഴുകി..ഒഴുകി...
വല്യ കുളത്തിന്റെ നിറഞ്ഞ മനസ്സുപോലെ....
4 അഭിപ്രായങ്ങൾ:
this is interesting and unique
thank you. post comments more and more....mazha kaathirikkum vezhaambalane....
Jai Jai DPEP
pure,innocent and thought provoking.Mazha ure lehari aanu.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ