പുലപ്പേടി , മണ്ണാപ്പേടി അതൊക്കെ പണ്ട്..ഇപ്പോള്‍ തിന്കള്‍ പേടി ഒരു വല്യ പേടിയായി വന്നിരിക്കുന്നു പോലും..സായിപ്പിന്റെ നാട്ടില്‍..അല്പ സ്വല്പം നമ്മുടെ ഊരിലും..
വര്കഹൊലിക് അല്ല അല്പം ആല്കഹൊലിക് തൊഴിലാളി തിന്കളിനെ പേടിക്കുന്നു (എന്നെപ്പോലെ ഉഴ ഉഴപ്പന്മാര്ക്ക് എല്ലാദിനവും തിന്കള്‍ തന്നെ!) ഹൃദയ സ്തംഭനം കൂടുതലായി തിങ്കളാഴ്ച ഉണ്ടാകുന്നത്രേ . പണിക്കു പോകാനുള്ള വൈമുഖ്യം അലസതയുടെ പ്രാമുഖ്യം ..കട്ടിലിനോടുള്ള ഉള്‍പ്രേരണ ഒക്കെ കാരണം തിന്കള്‍ രാവിലെ ഒരു അപശകുനമോ? തിങ്കളാഴ്ച നല്ല ദിവസം കല്യാണം കഴിക്കുന്നവര്‍ക്ക് മാത്രമോ?
മറു മരുന്നും പറയുന്നുണ്ട് ..ഘടികാരം താമസിപ്പിക്കുക അല്ലെങ്കില്‍ സ്ലോ ആക്കി വയ്ക്കുക..ഉണരുന്ന സമയം ഒന്നു രണ്ടു മണിക്കൂര്‍ കൂടി വൈകിക്കുക മനസ്സ് തന്നെ ബാകി ചെയ്തോളും പോലും.
ബെറ്റര്‍ ലേറ്റ് "താന്‍ നെവെര്‍" ..ഹാജര്‍ പുസ്തകവും ചുവന്ന വരയും അതിന്റെ വഴി തുടരട്ടെ ....
5 അഭിപ്രായങ്ങൾ:
എന്തിനെയും ഒരു രോഗം ആയി കണക്കാക്കുന്നത് സായിപ്പിന്റെ പൊതു സ്വഭാവം ആണ്..... പിന്നെ അതിനെ വിറ്റ് കാശാക്കലും.... ഇനി എന്തൊക്കെ കാണാന്‍ കിടക്കുന്നു....
തിങ്കളാഴ്ചയുടേ വിഷമം അതനുഭവിച്ചവനേ അറിയൂ...
എനിക്കും,ഒരുപാടു കാലം,ഈ തിങ്കള്‍ പേടി ഉണ്ടായിരുന്നു..സ്കൂളില്‍ പോകുമ്പോ...
Monday's pain starts from our bottom not from heart, it's a pain of sin.
ഞങ്ങള്‍ ഗള്‍ഫുകാര്‍ക്ക് ശനിയാഴ്ചയാണ് പേടി..
സുഹൃത്തേ... നല്ല എഴുത്തുകള്‍ ഉണ്ടാവട്ടെ..
പുതുവത്സരാശംസകള്‍... !
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ