Powered By Blogger

2008, ഡിസംബർ 26, വെള്ളിയാഴ്‌ച

അരുന്ധതിക്കിതെന്തുപറ്റി?

ചക്ക വീണു മുയല് ചത്തതോ..അതോ ബുക്കര് വീണു മുയല് ചത്തതോ..എന്തായാലും ചെറിയ കാര്യങ്ങളുടെ വലിയ തമ്പുരാന്‍ ..അല്ലെങ്കില്‍ കൊച്ചു വായില്‍ വല്യ വര്‍ത്തമാനം കുറേക്കാലമായി അങ്ങുമിങ്ങും കേള്‍ക്കുന്നു
മനുഷ്യ മൂല്യം എന്നൊക്കെ പറഞ്ഞു രാജ്യദ്രോഹം തന്നെ കാച്ചി വിട്ടാല്‍ അറിവില്ലാത്ത നമ്മള്‍ എന്നാ ചെയ്യും?
ഇന്നാളു പറഞ്ഞു പാക്കിസ്ഥാന്‍ താമസമാക്കിയതെല്ലാം അവര്‍ക്ക്‌ കൊടുക്കണമെന്നും ..ഇന്ത്യ ആ വഴിക്കൊന്നും പോകരുതെന്നും അവിടെ മനുഷ്യ ജീവന്‍ മാത്രമെ ഉള്ളുവെന്നും അതുകൊണ്ട് പട്ടാളക്കാര്‍ വേണ്ടെന്നും...മറ്റും..

ഈയിടെ പറയുവാ മുംബൈയില്‍ ബോംബ് വച്ചതും നമ്മളുതന്നെയാ അല്ലാതെ മനുഷ്യരോന്നും അല്ലെന്നു! ...വല്ലചാതീം അല്പസ്വല്പം സാഹിത്യമൊക്കെ ഇമ്മിണി മസാലയൊക്കെ തിരുകി അങ്ങനങ്ങ് എഴുതി എഴുതി വിട്ടാല്‍ പോരായോ ..അതിനുപകരം ചുമ്മാ മുന്‍നിരയില്‍ മുറുക്കി തുപ്പി നമ്മളെ കടാക്ഷിച്ചു കൊണ്ട് നമ്മടെയൊക്കെ അറിവില്ലായ്മയുടെ ചെറിയ വലിയ തമ്പുരാനാകണോ?..ആ..
നല്ലതിനൊരു ചൊല്ല് മതി...അല്ലെന്കിലോ? ഒരു തല്ലും...ഇതൊന്നും കിട്ടാതെ തോന്ന്യാസ കുട്ടിയായാല്‍ ..എന്നാ ചെയ്യും കര്‍ത്താവേ .
ഇപ്പളിപ്പം എല്ലാരുമങ്ങു എല്ലാത്തിനേം എതിര്‍ക്കുവാ ..മനുഷ്യത്വം കണ്ടമാനമാങ്ങു കൂടി കേട്ടോ..മരത്വം..മൃഗത്വം ഒക്കെ ശകലം ശമിചെന്നാ തോന്നുന്നത്..
കലികാലത്തെ ഭാരത ഖണ്ടത്തെ കലി സാദരം കൈ വണങ്ങുന്നു...

3 അഭിപ്രായങ്ങൾ:

siva // ശിവ പറഞ്ഞു...

യൂ ആര്‍ ഗ്രേറ്റ്.... എന്തു മാത്രം ചിന്തകളാ.....

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

ആ കൊച്ചിന് നല്ല ചൂരല്‍ കഷായം കൊടുക്കണം..

പുതുവത്സരാശംസകള്‍....!

ullas പറഞ്ഞു...

ആശയങ്ങളുടെ മലബന്ധം ആയി കരുതിയാല്‍ മതി.ബുക്കര്‍ സമ്മാനം എന്തും പറയാനുള്ള അവകാശമായി ധരിച്ചു എന്ന് തോന്നുന്നു . വെറുമൊരു കരിക്കട്ട ആയിരുന്നു എന്ന് കാലം തെളിയിക്കട്ടെ .