ഒന്ന് . ഇനിയൊരിക്കലും കുടിക്കില്ല..അല്ലെങ്കില്‍ പകലെന്കിലും.
രണ്ട്. ഇനി അഥവാ കുടിച്ചാലും സ്വന്തം പൈസാ മുടക്കില്ല..
മൂന്ന്. ഇനി അഥവാ പൈസാ മുടക്കിയാലും ആര്‍കും ഓസില്‍ വാങ്ങി കൊടുക്കുന്ന പ്രശ്നമേയില്ല.
നാല്. ഇനി അഥവാ വാങ്ങി കൊടുത്താലും എനിക്ക് വാങ്ങി തന്നിട്ടുള്ളവര്‍ക്ക് മാത്രം.
അഞ്ച്. ഇനി അഥവാ വാങ്ങി തന്നിട്ടുള്ളവര്‍ പറഞ്ഞാല്‍ അവരുടെ ഫ്രെണ്ട്സിനു മാത്രം.
ആറ്. എന്തായാലും ഇനി ബാറില്‍ പോയി കുടിയെ ഇല്ല. അല്ലെങ്കില്‍ വല്ല കല്ല്യാണമോ , മരണമോ മറ്റോ..
ഏഴ്. ഇനി ആരുടേയും കുറ്റങ്ങള്‍ പറയില്ല. അഥവാ പറഞ്ഞാലും ഇങ്ങോട്ട് പറയുന്നവരുടെ മാത്രം, അതും ആരെങ്കിലും പറഞ്ഞരിന്ഞാല്‍ മാത്രം.
എട്ടു. ഇനി ആരോടും ദേഷ്യപ്പെടില്ല. പ്രത്യേകിച്ച് വീട്ടില്‍. ഭാര്യയോക്കെ അങ്ങനെയാ..നമ്മളെ മനസ്സിലാക്കാന്‍ ഒട്ടും ശ്രമിക്കാറില്ല പിന്നെന്തിനാ പുതിയ വര്‍ഷം ആ തൊല്ല?
ഒന്‍പത്. ഇനി അഥവാ താമസിച്ചു വരുമ്പോളോ മറ്റോ ചൂടായാല്‍ അന്നേരം നോക്കാം.
പത്ത്. ഈ കൊല്ലം ജനുവരി ഒന്ന് മുതല്‍ തന്നെ ഓഫീസില്‍ പോകണം. കുറേയായി ഉഴപ്പുന്നു..ഇനി അഥവാ ലീവ് വേണ്ടി വന്നാല്‍ അന്നേരം പോകാതിരിക്കാം.
പതിനൊന്നു. കുറേക്കൂടി ഭക്തി കൂട്ടണം. ആര്‍ട്ട് ഓഫ് ലിവിംഗ് അല്ലെങ്കില്‍ യോഗ നോക്കണം..ഇനി അഥവാ അതിന് കഴിയാതെ വന്നാല്‍ പുസ്തകമെന്കിലും വാങ്ങി വായിക്കണം.
6 അഭിപ്രായങ്ങൾ:
ന്യൂയര്‍ റെസല്യൂഷന്‍സ് ആണ് ഇതെല്ലാം അല്ലെ?
എല്ലാം ഭംഗിയായി നടക്കട്ടെ..
ഇതു വായിച്ചു,ഞാന്‍ ബാറില്‍ കേറി 'സ്മാള്‍ അടി' തുടങ്ങുമോ...എന്നൊരു സംശയം..
അപ്പൊ,ഹാപ്പി ന്യൂ ഇയര്‍ .
പ്രിയപ്പെട്ട കൂട്ടുകാരാ
പുതുവരാശംസകള്‍...
neenda laevinte thiricharivu ethra mathram lalitham
തിരിച്ചും
പുതുവത്സരാശംസകള്‍... !
ഹോ! ഇതൊക്കെ എല്ലാവരും ഓരോ ദിവസം എടുക്കുന്ന തീരുമാനങ്ങളാ.....എന്നാല്‍ നോ രക്ഷ.....താങ്കളുടെ അവതരണ ശൈലി സോ സൂപ്പര്‍ബ്....
new year resolutions are to be broken.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ