Powered By Blogger

2009, മേയ് 7, വ്യാഴാഴ്‌ച

ഹര്‍ത്താലും നമ്മളും.

ഇന്ന് ഒരു ഹര്‍ത്താല്‍ കൂടി വരികയാണല്ലോ..
ഇതിനെക്കുറിച്ച് എന്റെ എളിയ മനസ്സില്‍ പൊങ്ങി വരുന്ന ഏതാന്നും ചില കാര്യങ്ങള്‍
പറഞ്ഞു കൊള്ളട്ടെ.

എന്നെപോലെയുള്ള അഴാകൊഴംബനമാര്‍കും...കൊഴംബികള്‍കും..ഇതൊരു പുണ്ണ്യ ദിനമാണ്.
ഓണം, വിഷു, ക്രിസ്മസ്, ഈസ്റര്‍, റംസാന്‍ ഒക്കെപോലെ..
പുത്തനിട്ട് അണിഞ്ഞൊരുങ്ങി...
ഹായ്‌ നല്ല ആഹാരം കഴിച്ച്
മേലനങ്ങാതെ വീടിന്റെ കോലായില്‍ വിഡ്ഢി പെട്ടി നോക്കിയിരിക്കാം..
എട്ടര പൊട്ടനായി!

എന്തിനാണ് ഈ ഹര്‍ത്താല്‍ എന്നൊന്നും അറിഞ്ഞില്ല..
കേട്ട പാതി കേള്‍കാത്ത പാതി മേശ പൂട്ടി (അതിനകത്ത്‌ ഒന്നുമില്ലെങ്കിലും)
ആപ്പീസില്‍ നിന്നും ചാടി..
കാരണം ബസ്സിലും മറ്റും തെരക്ക് കൂടും.

നേരെ ഒരു ബസും പിടിച്ച് അന്തിക്ക് മുന്പേ കൂര പറ്റി
വന്ന വാറെ ടി വി ഓണ്‍ ചെയ്തു ...ഇനി ഈ ഹര്താലെങ്ങാനും
എന്റെ കാലക്കേടിന് മാറ്റി വച്ചാലോ..
അപ്പോള്‍...റോളിംഗ് ടൈടിലായി ഇങ്ങനെ പോകുന്നു...നാളെ ആറു മുതല്‍ ആറു വരെ...
ഹാവൂ ഈശ്വരോ രക്ഷതു.

ഓട്ടോ സുഹൃത്തിനെ വിളിച്ചു..ഈ ക്ഷണം" ബെവ്കോയില്‍" പോയി വരൂ..
അഹളാദം അടക്കാന്‍ അവനും നന്നേ പാടു പെടുന്നു...
നാളെ ഇവിടെ ഒക്കെ കറങ്ങി നില്കാമല്ലോ...
അവന്‍ കണ്ടിരിക്കെ അപ്രത്യക്ഷനായി.. !

കുളി ജപം...മുറപോലെ.
പെണ്ണുമ്പിള്ള അത്രക്കങ്ങു രസിച്ച മട്ട് കാണിക്കുന്നില്ല
കാരണം അറിയാം..വിളിപ്പുറത്ത് ഓരോരോ പാചകങ്ങളും
അനുസാരികളും...അവളോട്‌ വനിതാ വിമോചാനത്തെ പറ്റി ആരും പറഞ്ഞിട്ടുമില്ല
അതിനുള്ള സമയവും ഇല്ല...എപ്പോഴും തെരക്കാണ്.

തൊഴിലിനു പോയാല്‍ വൈകുന്നേരം വന്നിട്ടുള്ള ശല്യം സഹിച്ചാല്‍ മതി.
അവധി ദിവസമായാല്‍ കല്യാണം...മരണം...വീട് മാറല്‍...
പിന്നെ പല പല എടാകൂടങ്ങളുമായി പൊക്കോളും
ഇതിപ്പോള്‍ ഒരേ ഇരുപ്പങ്ങിരുന്നാല്‍ ..ശിവനെ!
അതായിരിക്കാം അവളുടെ അരസികത്വം!!

ചട പടാന്ന് ഓട്ടോ തിരികെ വന്നു...
അവിടെ ഭയങ്കര ക്യൂ ആണെന്നും..ക്യൂവില്‍ നിന്നവര്‍ക്ക് കൈക്കൂലി
കൊടുത്താണ് സാധനം വാങ്ങിയതെന്നും മുന്‍‌കൂര്‍ ജാമ്യം..
ഓട്ടോ കൂലിയും കഴിഞ്ഞു ഒരു ഇരുപത്തഞ്ചു ആ വഴി പോയി.
എന്നാലും നാളെയെക്കുറിച്ച് ടെന്‍ഷന്‍ ഇല്ലല്ലോ.

ഉറങ്ങാന്‍ തിടുക്കമായി
നാളെ കേരളം കണി കണ്ടുണരുന്ന നന്മ
നേരെ കാണാന്‍
നേരത്തെ കാണാന്‍.
ഉണ്ണി ആരാരിരോ ....താരാട്ട് സ്വയം പാടി ഉറങ്ങി.

സ്വപ്നത്തിലേക്ക് കാല്‍ വഴുതി വീണതും..
(ടെലി ഫോണ്‍ കുഴി ഒരെണ്ണം ഓര്‍മയില്‍ ഉണ്ടായിരുന്നു)
ഒരു ഫോണ്‍ ബെല്‍..നാശം..
ഒരേയൊരു മകള്‍..പരീക്ഷ മാറ്റി വച്ചോ എന്നറിയാന്‍..
മാറ്റി എന്നുറപ്പിച്ചു പറയുമ്പോള്‍
എന്നാണ് എന്നറിഞ്ഞേ തീരൂ....
നാളെ പറയാം എന്ന് ഒഴിയുമ്പോള്‍
"മറ്റെല്ലാത്തിനും സമയമുന്ട് ആ കൊച്ചിന്റെ കാര്യം മാത്രം നാളെ.."
അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക് ഭാര്യയുടെ വരവാണ്...
ഉത്തരം മുട്ടി ഉത്തരത്തെല്‍ ചത്തിരിന്നു.!!

നേരം വല്ലചാതീം വെളുപ്പിച്ചു..
എല്ലാം ഭദ്രം...കുളി ജപം..അതിന് മാത്രം ഹര്‍ത്താല്‍ ഇല്ല.
ടി വി വച്ചു നോക്കി കംപടി മരമടി..
കത്തികുത്ത് ബോംബേറും ലാത്തി ചാര്‍ജും
ഇന്നത്തെ പ്രോഗ്രാം.

മെല്ലെ ചാഞ്ഞിരിക്കുമ്പോള്‍ കുവൈറ്റില്‍ നിന്നും
അയല്‍വാസി ചങ്ങാതി...
"ഡാ നിന്റെയൊക്കെ സുകൃതം..കാര്യം ഹര്‍ത്താല്‍ അറബി പേര്‍ ആണെങ്കിലും
ഇവിടെ ഈ മരം പൂക്കില്ല ...
കേരളം എന്തിനും വിള ഭൂമി തന്നെ..
അസൂയ തോന്നുന്നു നിന്നെ ഒക്കെ ഓര്‍ത്തിട്ട്"

"ഗോഡ്സ്‌ ഓണ്‍ കണ്ട്രി "
എന്റെ മറുപടി.

"അതെയതെ ഈ വര്ഷം മഴയില്ല..
കുടി വെള്ളമില്ല...
കരണ്ടും വേണ്ടി വരില്ല..
സര്‍ക്കാര്‍ വഹ മദ്യ ശാലയിലെ വില്പന സെന്‍സെക്സ്‌ ഭേദിച്ച്..
മോഷണം...പിടിച്ചു പറി..വാടക കൊല...കൊട്ടേഷന്‍..
വിതുര...സൂര്യനെല്ലി...വാനിജ്യാഭിവൃത്തി...
കൂട്ടി കൊടുപ്പും കിക്ക്‌ ബാക്കുകളും..
അസൂയ തോന്നുന്നെടാ.."
വീണ്ടും അവന്റെ മറു വെടി.

എല്ലാ ഹര്‍ത്താല്‍ മൂടും പോയി.
"എന്നാ പിന്നെ നീ ഇതിനോകെ ഒരു പരിഹാരം പറ..."
എനിക്ക് ദേഷ്യം വന്നു..

"നിന്റെയൊക്കെ നേതാക്കാന്‍മാരെ
മുക്കാലിയില്‍ കെട്ടി തുണി പൊക്കി ചന്തി തൂക്കിനു
ചൂടാക്കിയ ചൂരല്‍ നൂറ്റൊന്നു ആവര്‍ത്തിക്കുക..
അതുകൊണ്ടും തീരുന്നില്ലെന്കില്‍ ആസനത്തില്‍
ജല പീര്നകി തുറന്നു വിടുക" അവന്‍ വിടുന്ന മട്ടില്ല.

ഞാന്‍ അസ്ത പ്രഞ്ഞനായി
എല്ലാം ഒരു ഹര്താലിനാലെ
എന്ന് സ്വയം ശപിച്ചു.

വീണ്ടും ഫോണ്‍ ബെല്‍...
അച്ഛാ പരീക്ഷ തീയതി അറിഞ്ഞോ...
ഒരു കുഞ്ഞുന്ടായതോ
അതോ ഹര്‍ത്താലോ എന്റെ ദുഃഖം !!

9 അഭിപ്രായങ്ങൾ:

ബാജി ഓടംവേലി പറഞ്ഞു...

ഹരത്താലൊക്കെ ആഘോഷിച്ച്....
നമ്മുടെ പ്രശ്‌നങ്ങള്‍ക്കൊക്കെ പരിഹാരം കണ്ടുപിടിക്ക്...

ullas പറഞ്ഞു...

ഹര്‍ത്താല്‍ ചരിതം കലക്കി .സര്‍ക്കാരിന്റെ മദ്യ വില്‍പ്പന പൊടിപൊടിക്കട്ടെ .

ഹന്‍ല്ലലത്ത് Hanllalath പറഞ്ഞു...

:)
കൊള്ളാം..

ബിനോയ്//HariNav പറഞ്ഞു...

ഹര്‍ത്താല്‍ മാഹാത്മ്യം കൊള്ളാം :)

Thaniyaavarthanam പറഞ്ഞു...

ഓണം, വിഷു ക്രിസ്തുമസ് പോലെ നേരത്തെ തന്നെ ഹര്തലുകള്‍ക്ക് ഒരു തീയതി സര്‍ക്കാരു തന്നെ നിശ്ചയിച്ചു കൊടുത്താല്‍ പരീക്ഷകള്‍ മാറ്റിവെക്കാതെ രക്ഷപെടമാരുന്നു എന്ന് തോന്നിപോകും അതാണ് ഇന്നത്തെ അവസ്ഥ.
ഏതായാലും ഹര്‍ത്താല്‍ എന്ന സംഭവം ജനങ്ങള്‍ (പ്രതേകിച്ചു സര്‍ക്കാര്‍ ജോലിക്കാര്‍ ) ഇഷ്ടപെടുന്നു എന്ന വസ്തുത ഹര്‍ത്താല്‍ ആഹ്വാനം ചെയയ്യുന്നവര്‍ക്ക് ഒരു പ്രചോദനം ആവട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു. താങ്കള്‍ വിഡ്ഢിപ്പെട്ടി എന്ന് വിശേഷിപ്പിച്ചത്‌ പൂര്‍ണമായും അംഗീകരിക്കാന്‍ ഈ ഉള്ളവന് ഒരു വൈഷ്യമ്യം. അതുപോട്ടെ ഏതായാലും പരീക്ഷാതീയതി ഇപ്പോഴേ അറിഞ്ഞു വച്ചോ അല്ലെങ്ങില്‍ അല്ലെങ്കില്‍ ഇന്നലെ പാവം ഓട്ടോക്കാരന്‍ വാങ്ങിതന്ന സാധനം ഒരു രസം ഇല്ലാതെ പോവും..
വാല്‍ക്കഷ്ണം : ഹര്‍ത്താല്‍ ചരിതം നന്നായി. ഇനിയും ഹര്‍ത്താല്‍ വരുമ്പോള്‍ പരീക്ഷകളെ ഒഴിവാക്കാന്‍ സര്‍ക്കാര്‍ നടപടി ഉണ്ടാക്കിയാല്‍ എത്ര നന്നായിരുന്നു!!!!! ഒന്നുമില്ലങ്ങിലും രാവിലത്തെ ഫോണ്‍ കോള്സ്ഒഴിവയേനെ

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

ഒരു കവിത പോലെ വായിച്ചു.. !
... വളരെ രസകരം.. പോരട്ടെ ഇങ്ങനെ ഓരോ ചിന്തകള്‍..

മുക്കുവന്‍ പറഞ്ഞു...

:)

Bindhu Unny പറഞ്ഞു...

ഹര്‍ത്താലുത്സവത്തിനും പുത്തനുടുപ്പ് വാങ്ങാന്‍ തുടങ്ങിയാല്‍ കടം കേറി മുടിയുമല്ലോ! :-)

തറവാടി പറഞ്ഞു...

:)