"അളിയനെ ഒന്നു കാണാന്‍ പോകണം...അണ്ണനും കൂടി വാ.."
ഒരു സുഹൃത്തിന്റെ ക്ഷണം.
അവന്റെ വണ്ടിയില്‍ കയറി....മെല്ലെ മൂളുന്ന മുരളി നാദം കേട്ടിരിക്കെ..
"അളിയന് ഒട്ടും സുഖമില്ല..ലങ്ഗ് കാന്സരാ..സെകന്ടരി സ്റെജന്നാ പറഞ്ഞത്.."
ഇന്നോ നാളെയോ...അറിയില്ല...പെണ്‍കുട്ടികള്‍ പറക്ക മുറ്റിയിട്ടില്ല..പെങ്ങളും ചെറുപ്പം..
ഇപ്പോള്‍ തന്നെ മൂന്നാല് ലക്ഷമായി..."
സുഹ്രത്തിന്റെ ശോകം മുരളി നാദവും കടന്നു...
"ഇതറിഞ്ഞിരുന്നെങ്കില്‍ ഞാന്‍ വരില്ലായിരുന്നു..എനിക്ക് ഇങ്ങനെയൊക്കെ
ഇരിക്കുന്നവരെ കാണാനുള്ള മാനസിക പക്വത ഇല്ല" എന്റെ സങ്കടം ഇറക്കി വച്ചപ്പോള്‍
അവന് എന്നെ ദയനീയമായി ഒന്നു നോക്കി..
"അണ്ണന് എനിക്കൊരു ബലത്തിനാ വരുന്നത്"
ഞാനൊന്നും മിണ്ടിയില്ല.
വീടെത്തി. സന്ധ്യാ ദീപം മങ്ങി കത്തുന്നു
നിലവിളക്കിന് തിരി എന്തിനേയോ
പിടിക്കാനെന്നവണ്ണം ആളുന്നു..
കടും പച്ച ചായം തേച്ച ഭിത്തിയില്‍ നിഴലുകളുടെ തിര നോട്ടം..
പെങ്ങള്..കുട്ടികള്‍..താഴ്ന സ്ഥായിയില്‍ രോഗ വിവരങ്ങള്‍ ...കണക്കെടുപ്പുകള്‍..
മുന്നേ വന്ന ബന്ധുക്കളുടെ യാത്രാ മൊഴികള്‍..
ഒരു മൂലയില്‍ ഞാനും..
ചാര് കസേരയില്‍ ചാഞ്ഞിരിക്കുന്നു ഒരു മധ്യ വയസ്കന്
എന്നെ നോക്കി നിലവിളക്കിന് ശോഭ പോലെ ഒന്നു ചിരിച്ചു
ഞാനും.
പരിചയപ്പെടലുകള്‍.. സന്ധ്യക്ക് വോള്‍ട്ടേജ് ഇല്ലാതതിനെപറ്റി ഒരു നീളന്‍ ചര്‍ച്ച..
അകത്തെ മുറിയില്‍ നിന്നും സുഹ്രത്ത് വന്നു...കസേരയില്‍ ഇരിക്കുന്ന ആളിനോട്
"ഒരെണ്ണം വിടുന്നോ" എന്നൊരു സാങ്കേതിക ചോദ്യം...
"ഓ ..ഇന്നിനി വേണ്ടാ ..നിങ്ങള്‍ക്ക് വേണമെങ്കില്‍ ആയിക്കോളൂ.."
ചിരിചുകൊന്ട് മറുപടി.
"ഇന്നലെ ഇത്തിരി കൂടുതലായിരുന്നു..ഇടത്തെ വാരിയെല്ല് കിഴിച്ച വകയില്‍ കുറെ
പഴുപ്പും ചോരയും പോയപ്പോള്‍ ഒരു ആശ്വാസം..പോകും പോകുമെന്ന് കരുതി
എത്ര നാള് ...." ചെറു ചിരി.
എനിക്കൊന്നും മനസ്സിലായില്ല...രോഗി അകത്തെ മുറിയില്‍ കിടക്കുന്നു
സുഹ്രത്ത് കയറി അളിയനെ കണ്ടു.
എനിക്കാണെങ്കില്‍ കാണാനുള്ള മാനസികാവസ്ഥ ഇല്ല താനും
എങ്ങനെയെങ്കിലും തിരികെ പോകാന്‍ ഞാന്‍ കണ്ണും കലാശവും കാണിച്ചു
"അഞ്ചു പത്തു മിനിറ്റ് കൂടി ഇരി സാറേ എന്നുമല്ലല്ലോ
ചുമ്മാ മിണ്ടീം പറഞ്ഞും ഇരിക്കാന്‍ ഒരു രസം." ചാര് കസേരയില്‍ നിന്നും മറുപടി.
"എന്നാല്‍ ഞാനും അകത്തു പോയി രോഗിയെ ഒന്നു കണ്ടിട്ട് വരാം.." രണ്ടും കല്പിച്ച് ഞാനും ഉറച്ചു.
"അകത്താരും രോഗമുള്ളവര്‍ ഇല്ല. ഈ ഞാന്‍ തന്നെയാ ഈ പറഞ്ഞ രോഗി.
അളിയന് പരിച്ചയപ്പെടുത്തിയപോള്‍ ഒന്നും പറഞ്ഞില്ല അല്ലെ..."
"അളിയന് രോഗത്തെപറ്റി പറഞ്ഞു...ആളിനെ കാണിച്ചില്ല."
ഞാനാകെ പരുങ്ങി.
ഹൊ , വരന്ടിയിരുന്നില്ല.
"സാരമില്ല എനിക്ക് ഫീല്‍ ചെയ്യന്ടാന്നു കരുതി അവന് ...."
അല്ലെങ്കില്‍ ഇതൊക്കെ ഇങ്ങനെ മൂടി വക്കാന്‍ എന്തിരിക്കുന്നു
ജനിക്കുമ്പോള്‍ ചാര്‍ത്തി കിട്ടുന്ന വാടക ചീട്ടുമായി വരുന്നു...
കാലാവധി തീരുമ്പോള്‍ വീടോഴിഞ്ഞേ തീരൂ"....
"ഒരു കൈ വശാവകാശവും ...ഇതിനില്ല.
പിന്നെ സ്വചന്ദ മൃത്യു എന്നൊക്കെ പറയുന്ന
ലോട്ടറി എനിക്കടിച്ചില്ല.
മുജ്ജന്മ പാപമോന്നുമായിരിക്കില്ല...
കുഞ്ഞിലെ ഞാന്‍ ഒത്തിരി തുമ്പികളെ നൂല് കെട്ടി
കല്ലെടുപ്പിചിട്ടുന്റ്റ് ....അതിന്റെ വേദന അന്നറിയില്ലായിരുന്നു
ഇന്നു എനിക്ക് ആ വേദന പലിശ സഹിതം...'
ചിരി മായാതെ ...പക്ഷെ എന്റെ മനസ്സില്‍ എവിടയോ
ഒരു ഉരുള്‍ പൊട്ടല്‍ നടന്നു.
മെല്ലെ എഴുന്നേറ്റ് ആ കൈകള്‍ കൂട്ടി പിടിച്ച്
ഒന്നും പറയാനില്ലാതെ തിളങ്ങുന്ന ആ കണ്ണുകളിലേക്ക് നോക്കി
അങ്ങനെ നില്കുമ്പോള്
അകത്തെ മുറിയില്‍ പതിഞ്ഞ താളത്തില്‍
ആരുടെയോ തേങ്ങല്‍...
യാത്രാ മോഴിക്കുള്ള വാക്കുകള്‍ തപ്പി പരതുമ്പോള്‍
"ഇനി നമ്മള്‍ക്ക് അവിടെ വച്ചു കാണാം.
ഞാനും ഒന്നു മയങ്ങട്ടെ..."
മെല്ലെ ചാര് കസേരയുടെ അകത്തേക്ക് വളഞ്ഞു...
മരണത്തിന്റെ മടിയില്‍ തല വച്ച്...ഒരു കുഞ്ഞിനെപ്പോലെ...
കഥ കേട്ടുറങ്ങാന്‍..
10 അഭിപ്രായങ്ങൾ:
നന്ദി....
തുമ്പിയെ കല്ലെടുപ്പിച്ചിരുന്ന ആ പഴയ കാലത്തിലേയ്ക്ക് ഓര്‍മ്മകളെ എത്തിച്ചതിന്...
ജനിച്ചാല്‍ മരിക്കും
പക്ഷെ നാളെ മരിക്കും എന്നറിഞ്ഞാല്‍ പിന്നെ ഇന്ന് ജീവിക്കാനാകുമോ?
പഴയ ഹിന്ദി സിനിമ ആനന്ദ് ഓര്‍മയില്‍ ഓടിയെത്തി
മരിക്കുന്ന സെക്കന്റ് വരെ ജീവിതം ആസ്വതിച്ചു ജീവിച്ച കാന്‍സര്‍ തനിക്കുണ്ടെന്ന് അറിഞ്ഞു ജീവിച്ച ആനന്ദ്.
ഈ ചേട്ടനും അതുപോലെ തന്നെ
പോസ്റ്റ് മനസിനെ സ്പര്‍ശിച്ചു
കണ്ടുകണ്ടങ്ങിരിക്കും ജനത്തിനെ.............
............ആരറിയുന്നു?
നന്നായി മാഷേ എഴുത്ത്. മനസ്സില്‍ തൊട്ടു :)
ഈ വെത്യസ്തമായ ശൈലിയോട് വല്ലാത്ത ഒരിഷ്ടം ...
:)
an UN usual story .a man who looks at death in the face.
ചാരുകസേരയിൽ മരണത്തിന്റെ മടിയിൽ തലചാരി....
വേദനിപ്പിച്ചു.
ചിലരങ്ങനെയാണ്
മനശക്തി കൊണ്ട് അവര്‍ നമ്മളെ കരയിച്ചു കളയും...
മരണത്തിന്റെ മടിയില്‍ തല വച്ച്...
(ആ വഴി ഒരു മരണം വന്നു പോയത് അറിഞ്ഞു)
ഇനി അവിടെ വച്ചു കാണാം...
nnnayirikkunnu charukaseraye ormmippichhathinum nalla ezhuthhinum...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ