കൂട്ടുകാരനെ കണ്ടിട്ട് എന്തെ അറിയാതെ പോയി ?
പത്തു രൂപ അടച്ച ഈ ചോദ്യം അറിയാനുള്ള അവകാശ നിയമ പ്രകാരം
കൈയില്‍ കിട്ടുമ്പോള്‍ ആകെ വിഷമം.
മുപ്പതാം പക്കം മറുപടി കൊടുക്കണം.
ആയതു തീരാനിനി ഇരുപതോന്പതു ദിവസം
ഇതിന് മുന്‍പ് കിട്ടിയ ചോദ്യങ്ങളും തഥൈവ!
പെങ്ങളുടെ, അളിയന്റെ , അനന്തിരവരുടെ ,
ഗുരുഭൂതന്മാരുടെ, അയല്‍വാസിയുടെ...
എല്ലാവരും മറുപടിക്കുള്ള ക്യു "വിലാണ്
അവരെയൊക്കെ കണ്ടിട്ട് എന്തെ അറിഞ്ഞില്ല?
ആലോചിച്ചിരുന്നു പത്തുനാള്‍,
പേനയും പേപ്പറും തിരഞ്ഞു അഞ്ചുനാള്‍
മടി പിടിച്ചിരുന്നു അഞ്ചുനാള്‍
അതുമിതും നീക്കിയും മാറ്റിയും പിന്നെയും...
കോലായ തൂണില്‍ ചാരി വെറും വെറുതെ
ഇരിക്കുമ്പോളാണ് മറുപടി തോന്നിയത്
വീട് പുതുക്കിയ ബാങ്ക് ലോണിന്റെ തിരിച്ചടവിനിടയില്‍
വീണ്ടുമിതാ കൂര തൂണുകള്‍ വിള്ളല്‍ വീണൊരു കൊള്ളിയാന്‍ പോലെ
"കക്കൂസിലെ 'പൊതു ടാപ്പ്' അമ്പേ ലീക്ക് " ഭാര്യ...
"അകമെല്ലാം കുമ്മായം ചെളി കുത്തി കളഞ്ഞേ ഗുണമുള്ളു.." മകള്‍...
തുണിയലക്കി പനിയായി...
അരകല്ലില്‍ അരച്ച് നടു ഒടിഞ്ഞു..
വെള്ളം പിന്നെയും കോരണം..ചെടി നനക്കാന്‍
അന്നേ പറഞ്ഞു ഈ നാശമോന്നും വേണ്ടാന്നു...
ചെടി നനക്കാനൊരു ഹോസുമില്ലാ...
മറുപടി എല്ലാം ഓര്‍ത്തു വച്ച് പലര്‍ക്കും
അയക്കാന്‍ കരുതിയിരിക്കുമ്പോള്‍
എന്നോളം വയസുള്ള
സ്കൂട്ടറിന്റെ പിന് ചക്രം
തനിയെ വെടി തീരുന്നു.
കോലായ തൂണിലെ വിള്ളലില്‍
ഒരു വെട്ടാവളിയന്
നിലംതോടാ മണ്ണ് പൊഴിച്ച്
തലയില്‍ ഇടുന്നു
വീടുപണി നടത്തുന്നു പാവം.
അതിനും ബാങ്കിലെ അടവെത്ര?
പ്രിന്‍സിപ്പലും..ഇന്ടരെസ്റ്റും
കൂട്ടി ഇ.എം.ഐ. എത്ര?
ഈ ജീവിതത്തിനു ഇനി എത്ര
ഇ. എം. ഐ. കൂടി ബാക്കി?
ഇനി അപ്പീലപെക്ഷ നല്കുമ്പോള്
കാലതാമസമില്ലാതെ
മറു പടി കൊടുക്കാമെന്നു
മനസ്സു പറയുന്നു...
മുപ്പതു നാള് എന്നെ കഴിഞ്ഞു !
5 അഭിപ്രായങ്ങൾ:
മുപ്പതു നാലും കഴിഞ്ഞോ..?
അയ്യയ്യോ ...ഇനീപ്പോ നഷ്ട പരിഹാരം ഒക്കെ വേണ്ടി വരൂല്ലോ... :)
kollaam manassiloode kadannupoyathu..
ഗുമസ്ത വിലാപം .
ഇനി അപ്പീലപെക്ഷ നല്കുമ്പോള്
കാലതാമസമില്ലാതെ
മറു പടി കൊടുക്കാമെന്നു
മനസ്സു പറയുന്നു...
മുപ്പതു നാള് എന്നെ കഴിഞ്ഞു !
:):)
അപ്പീലും.. പിന്നെ അപ്പീലിന്റെ അപ്പുറത്തെ അപ്പീലും..
നന്നായി വരികള്‍ :)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ