പോലീസ് സ്റ്റേഷനിലെ ബോര്‍ഡല്ല.
സാധാരണ ചില്ല് അലമാരിയും , ഡെസ്കും ബെഞ്ചും , ചെംബു കാശു കറങ്ങുന്ന അരോഹണാവരോഹണത്തിലുള്ള താളം പിടിക്കുന്ന സമ്മോവറൂള്ള...
പൊക മണം ആകെ മൂടി...കണ്ണെല്ലാം നീറി നീറി..
വെളിച്ചെണ്ണയും..പാമൊയിലും ചേര്‍ന്നു മണക്കുന്ന...മടക്കുസാനും..വെട്ടുകേക്കും...ബോണ്ടായും..സുഖിയനും ...അരയാത്ത പരിപ്പു കടിക്കുന്ന വടയും...
മൂലയില്‍ തൂങ്ങുന്ന കരിഞ്ഞുണങ്ങിയ ഏത്തപ്പഴക്കുലയും...യൌവ്വനവും..കഴിഞ്ഞ് വാര്‍ധക്ക്യത്തിണ്റ്റെ പടി ചവിട്ടുന്നു...
മുനിഞ്ഞു കത്തുന്ന നാല്പതു വാട്ട് ബള്‍ബിലെ വെട്ടം കരിയാല്‍ മൂടി...ചിലന്തിക്ക് വല കെട്ടാന്‍ ഇനി ഒരിഞ്ചില്ലാതെ...
ഓല പഴുതിലൂടെ സൂര്യ മുട്ടകള്‍..നീണ്ടും..കുറുകിയും...
പഴയ വീണ്ടും പ്രഭാതം സിനിമയുടെ പോസ്റ്റര്‍ ഇന്നും കുറച്ചൊക്കെ മായാതെ ...ശാരദ കരയുന്ന മുഖവുമായി..
വരാന്തയിലെ വാരാന്ത്യ കുശല കുസ്രുതി കൂട്ടത്തിനു ഞാനും കൂടും..പാപ്പനും..രവിയും ..ചെറിയാച്ചനും ഉദയാസ്തമന പൂജ ഈ വരാന്തയില്‍ തന്നെ..
വിറകു കീറാനും..അരി അരയ്ക്കാനും..മറ്റും..വൈകുന്നേരം സെക്കണ്ട് ഷൊ തുണ്ടുകള്‍ കണാനുള്ള ചില്ലറ ഒപ്പിക്കും..
ബീഡിക്കുറ്റി ആവശ്യത്തിനു വഴിയില്‍ കിട്ടുമല്ലൊ! പെമ്പിള്ളാരുടെ ആട്ടിനും പഞ്ഞമില്ല..
ഇതു കുമാരേട്ടണ്റ്റെ വേ സൈട് മോട്ടല്‍. അല്ലെങ്കില്‍ കുമാരൂസ് കഫെ.
രാഷ്ടീയം പാടില്ല" ...ഇന്നു രൊക്കം നാളെ കടം"...അതിനു താഴെ വില വിവരം പല വട്ടം ചോക്കിനാല്‍ മായിചെഴുതി...
അതിനും താഴെ...'.ഉൂന്നു തയാര്‍" എന്നൊരു നീളന്‍ തടി കഷണം. സമയ കാല ദേശ ഭേദമില്ലാതെ..എപ്പൊഴും മങ്ങിയ വെട്ടത്തില്‍ അങ്ങനെ തൂങ്ങി കിടപ്പാണു...
ഊണു ചോദിച്ചാലോ...ഒന്നുകില്‍ കാലമായില്ല...അല്ലെങ്കില്‍ ദാ ഇപ്പം കൂട്ടാനെല്ലാം തീര്‍ന്നതെയുള്ളു..എന്നൊരു സാ മറുപടി....
കുമാരേട്ടന് എപ്പൊഴും തെരക്കിലാണു...കൈ വിരലുകളിലെ കുഴി നഖം മാന്തി..കൊടാലി കൈ മാറി മാറി.. കീറിയ വിറകുകള്‍ ഉണങ്ങി ഉണങ്ങി.. ബീഡി കുറ്റികള്‍ അരയിലും ചെവിയിലും തിരുകി തിരുകി..പ്രാദേശിക വാര്‍ത്ത് റ്റ്യുണ് ചെയ്ത്...ചലചിത്ര ഗാനം...യുവ വാണി...
എല്ലാം കഴിഞ്ഞു സ്റ്റേഷന് പൂട്ടി..പൊട്ടലും ചീറ്റലും ആയാലെ പഴയ റ്റെലെഫുങ്കന്‍ റേഡിയൊ അണയ്ക്കു.
ഇതിനിടയിലാ വഹെലൊരു അളിയണ്റ്റെ വരവ്..
" മെഴു വേലീന്നു നടന്നു വന്നിരിക്കുന്നു മൈ..... "കുമരേട്ടണ്റ്റെ സ്വാഗതം...അല്ലെങ്കില്‍ സ്വ്ഗതം.
വന്നപാടെ അളിയന് സാമഗ്രികള്‍ എല്ലാം ഹാര്‍ബറില്‍ അടുപ്പിച്ചു...പിന്നെ ഒരു കോട്ടു വാ...പിന്നെ ഞങ്ങളെ ഒന്നുഴിഞ്ഞ് വാ കീറി ഒരു ചിരി....
'അളിയനു കുടിക്കാന്‍ കാപ്പിയൊ അതൊ ചായയൊ" കുമാരെട്ടന്"
ഓ..ഒന്നും വെണ്ടാ ഒരു ഗ്ളാസ്സു വെള്ളം മതി' അളിയണ്റ്റെ എളിമ.
കുമാരെട്ടന് വെള്ളത്തിനായി തിരിഞ്ഞ വാറെ..'.അല്ലെങ്കില്‍ ഒരു കാപ്പി മതി" അളിയന്.
എന്നെ കണ്ണു കാണിച്ചു വിളിച്ചു കുമാരേട്ടന്.."നീ കണ്ടോണം ഇനി എണ്റ്റെ കിലോ മീറ്റര്‍ മറിയുന്നത്"
എനിക്കൊന്നും പിടി കിട്ടിയില്ല. കാപ്പി കൊണ്ടു വച്ചിട്ട് .. "കഴിക്കാന്‍ വല്ലതും" കുമാരെട്ടന്"
ഓ വീട്ടീന്നു പഴങ്കഞ്ഞി കുടിച്ചേച്ചാ ഇറങ്ങിയത്..' അളിയന് വിനീതന്.
കുമരേട്ടന്‍ അടുപ്പില്‍ തീ ഊതാന്‍ തിരിഞ്ഞതും..". എന്നാ ഉണ്ടളിയാ തിന്നാനക്കൊണ്ട്"അളിയണ്റ്റെ ചോദ്യം..
"പൊറൊട്ടാ.. കറിയില്ല" കുമാരേട്ടന് "
എന്നാ പിന്നെ രണ്ടെ രണ്ടെണ്ണം മതി.." അളിയന്.
"നീ കണ്ടൊ ഇനി എണ്റ്റെ കിലൊമീറ്റര് മറിയുന്നത്" കുമാരേട്ടന് എന്നോട്"
ഒഴിക്കാന്‍ ഒന്നുമില്ലെങ്കിലും സാരമില്ല... " അളിയന്
പൊറോട്ട് കൊണ്ടു വച്ചതും അളിയന്"അല്ലെങ്കില്‍ ഇച്ചിരി പാലും പഞ്ചസാരെം ഒഴിക്ക്"
കുമാരേട്ടന് പിന്നെം നട .. എന്തൊക്കെയോ പിറു പിറുക്കുന്നുണ്ട്ഇപ്പോല്‍ എനിക്കു പിടി കിട്ടീ കുമാരേട്ടണ്റ്റെ കിലോമീറ്റര്‍ എങ്ങനാ മറിയുന്നത് എന്ന്.
ഇടത്തെ കോണില്‍ ആണിയില്‍ ആടി കളിക്കുന്ന ഒരു ബാലേയുടെ പോസ്റ്റര്‍ ... കയ്യില്‍ ഗദ...അതി കലശല് കൊംബന് മീശ... ഒന്നൊന്നര സാരി വാരി ഉടുത്ത പള പള താറുംകുടയും കൂരയും അല്ലാത്ത കുംഭ...മല്ലയുധക്കാരന്‍.. ഭീമനാകാം...ബാലെയുടെ പേരു കണാനില്ല.
അളിയണ്റ്റെ നൊട്ടം അതേലൊന്നുടക്കി..".അല്ലേ അളിയൊ ഇവനൊന്നും നാണമില്ലെ ഈ മുതു കൂത്തു കാണിക്കാനക്കൊണ്ട്...നോക്കിക്കെ അവണ്റ്റെ ഒരു നിപ്പും മട്ടും ഒരുമാതിരി ഗ്രഹണി വന്ന പിള്ളാരുടെ മാതിരി.. "
കുമാരേട്ടന് പരുങ്ങി.."അതു സുമാങ്ങീടെ ആങ്ങളയാ... ഭാര്ഗവന്"
"ഓ..നിണ്റ്റെ അളിയനാ അല്ലിയോ...എണ്റ്റളിയാ നല്ല മിടു മിടുക്കനായിരിക്കുന്നു...
"ഒത്തിരി കളിയൊക്കെ ഉണ്ടൊ...
" അതവണ്റ്റെ പെണ്ണൂമ്പിള്ളയോടു ചോദിക്കണം." കുമാരേട്ടണ്റ്റെ ക്ഷമയുടെ നെല്ലി... പലക കണ്ടു...
"ആട്ടെ അളിയനു വിരോധമില്ലെങ്കില്‍ അവനോടൊന്നു പറയണം എനിക്കും ഒരു വേഷം തരാന്‍ വല്ല പരാശരമുനിയായിട്ടൊ മറ്റോ...
കുമാരേട്ടന് തലയാട്ടിക്കൊണ്ടു പറഞ്ഞു" അതിലെ സ്ത്രീകള്‍ ..ആണുങ്ങള് വേഷം മാറുന്നതാ" വയസ്സന്മാര്ക്കു പറ്റിയ വേഷം ഇതു തന്നെയാ.. "
"ഭൂ..എന്നാപ്പിന്നെ എനിക്കു ത്രുപ്പൂണിത്തറ മേനോന് സാറിണ്റ്റെ കൂടെ അഭിനയിക്കരുതൊ.അടികൊണ്ട പൂച്ച പോലാ പെണ്ണുങ്ങള് കെടന്നു ചാടുന്നെ....." അളിയണ്റ്റെ ആസകലം ചൂടായി.. "അല്ലേലും അന്നേ പറഞ്ഞതാ നിനക്ക് ഈ മുടിഞ്ഞ കല്ല്യാണം വേണ്ടാന്നു"
എന്നാപ്പിന്നെ രണ്ടു പൊറോട്ടാകൂടി ഇങ്ങിട്...രണ്ടേ രണ്ടെണ്ണം മതി" അളിയനു വിശപ്പിണ്റ്റെ വിസാ അടിച്ചു കിട്ടി.
പൊറോട്ടാ തീര്‍ന്നു"..കുമാരേട്ടന് പിന്തുണ പിന് വലിച്ചു.
എന്നാ പിന്നെ അളിയാ ഊണായോ" കുമാരേട്ടന് മെല്ലെ അളിയനെ കണ്ണൂകൊണ്ട് ഭിത്തിയില്‍ തൂങ്ങുന്ന തടി കഷണത്തിലെ" ഊന്നു തയ്യാര്‍" ബോര്ട് കാണിച്ചതും ..അളിയന് മെല്ലെ ലഗ്ഗേജൊക്കെ എടുത്ത് യാത്രാ മൊഴി ചിരി ചിരിച്ചതും ..ഒരു നാടോടി ന്രുത്തത്തിണ്റ്റെ ഈരടിയും മൂളി ധ്രുതിയില്‍ സ്തലം കാലിയാക്കിയതും..ഒരു ബാലെ പോലെയായിരുന്നു....
അപ്പൊള്‍ കുമാരേട്ടന്..."ഊണില്ലെങ്കിലും...ഈ ബൊര്‍ഡവിടെ ഇരുന്നൊട്ടെ.. ചിലപ്പോള്‍ പോലിസ് സ്റ്റേഷണ്റ്റെ ഗുണം ചെയ്യും"
ഒരു കുനിപ്പു മാറുംബോള്...എത്ര അളിയന്മാര് രക്ഷിക്കപ്പെടുന്നു....എണ്റ്റെ മലയാളമെ.
4 അഭിപ്രായങ്ങൾ:
അല്പം കറിയൊഴിക്കട്ടെ....?!
ഒരു കുനിപ്പു മാറുംബോള്...എത്ര അളിയന്മാര് രക്ഷിക്കപ്പെടുന്നു....എണ്റ്റെ മലയാളമെ
നല്ല നാടന്‍ ഓര്‍മ്മകള്‍.. പിന്നെ ഈ ശൈലിയും.. :) അക്ഷര പിശകുകള്‍ തിരുത്തുമല്ലോ
ഇത് വായിച്ച് കഴിഞ്ഞപ്പോള്‍ വെട്ട്കേക്ക് തിന്നാന്‍ തോന്നുന്നു. :-)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ