ഇത് പോലെ ഒരു ക്രിസ്തുമസ് കാലം.
റിട്ടയര്‍ ചെയ്ത അധ്യാപക ദമ്പതികള്‍ ഏറെ നാളായി മിണ്ടാട്ടമില്ലാതിരുന്ന അളിയന്റെ വീട് വരെ ഒന്ന് പോയി.അല്പസ്വല്പം ഒടക്കൊക്കെ ഉണ്ടെങ്കിലും കൂടപ്പിറപ്പല്ലേ...
പഴയ ബജാജ് ചേതക്കില്‍ ഭാര്യയെ ഇരുത്തി ആങ്ങളയെ കാണാന്‍ .
അളിയനുമായി ഇത്തിരി വീത പ്രശന്മൊക്കെ പറഞ്ഞു..രണ്ടു പട്ടാളം അകത്തും ആക്കി.
ഉച്ച ഊണ് കഴിഞ്ഞ് വെയില്‍ താണു നിന്നപ്പോള്‍ തിരികെ യാത്ര.
വീതവും മറ്റും സംസാരമായി..അളിയന്റെ ചെല ചെല തട്ടിപ്പ് വിദ്യകളെപ്പറ്റി അല്പം ഉറക്കെ പറഞ്ഞു കൊണ്ടാണ് രണ്ടു പേരും സ്കൂട്ടറില്‍ വരവ്. ഭാര്യ എല്ലാം മൂളി കേക്കുന്നുമുണ്ട്,ഇടക്കിടെ ശരിയാ എന്നൊരു താങ്ങും...
വളവു തിരിഞ്ഞു നാലുംകൂടിയ കവലയും കഴിഞ്ഞ്..അളിയന്റെ കൊള്ളരുതായ്മ ഉറക്കെ പറഞ്ഞു കൊണ്ട് അളിയന്‍ സ്കൂട്ടര്‍ സാക്ഷാല്‍ ചെതക്കായി പായിച്ചു..ഇടക്ക് ഒരു സംശയം ഭാര്യേടെ മൂളല്‍ കേള്‍ക്കുന്നില്ലയോ എന്ന്..
തിരിഞ്ഞു നോക്കി ..കര്‍ത്താവേ ഭാര്യ പുറകില്‍ ഇല്ല!
ചവിട്ടി തിരിച്ചു വിട്ടു ..നാലും കൂടിയ കവലക്കല്‍ ഒരാള്‍ക്കൂട്ടം ..
ചെന്ന് നോക്കിയതും ഒരു തടി മാടന്‍ "അളിയനെ തെറി പറഞ്ഞു പോയ പോക്കില്‍ പെങ്ങളെ തെള്ളിയിട്ടു കൊല്ലാനായിരുന്നു ..എല്ലിയോടാ ..മൈ..."
വലത്തേ ചെവിക്കുറ്റി വഴി ഒരു പൊന്നീച്ച പറന്നു..
"അയ്യോ തല്ലല്ലേ ..എന്നും പറഞ്ഞു വീണു കിടക്കുന്ന ഭാര്യ രക്ഷക്കെത്തി.."വളവു തിരിഞ്ഞപ്പോള്‍ സീറ്റില്‍ നിന്നും തെന്നി പിടി വിട്ടു പോയതാ"
"ഈ വയസ്സാം കാലത്ത് അടങ്ങി വീട്ടില്‍ എങ്ങാനും ഇരിക്കാനുള്ളതിനു ഇറങ്ങിയെക്കുന്നു രണ്ടെണ്ണം.."
പണ്ട് പഠിപ്പിച്ച ആരോ ആകാം, അല്ലെങ്കില്‍ ഏതോ അനുഭവസ്ഥന്‍ !
അങ്ങനെ ഒരു ക്രിസ്മസ്... (ആശംസകളോടെ !).
2 അഭിപ്രായങ്ങൾ:
അളിയന്മാരെ കുറ്റം പറയരുത് അല്ലേ.. പറയുന്നെങ്കില്‍ തന്നെ നാട്ടുകാരു കേള്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം!
അങ്ങനേ കിട്ടാനുള്ള "വീതം"കിട്ടിയപ്പോള്‍
ഒരു നിറവൊക്കെ ആയില്ലെ?
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ